x
ad
Thu, 29 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്വ​ര്‍​ഗ​ന​ന്ദി​നി സ്വ​പ്ന​വി​ഹാ​രി​ണി...

എന്‍റർടൈൻമെന്‍റ് ഡെസ്ക്
Published: October 29, 2026 02:09 PM IST | Updated: October 29, 2026 02:09 PM IST

ശ്രീകുമാരൻ തമ്പി

‘സ്വ​ര്‍​ഗ ന​ന്ദി​നി സ്വ​പ്ന വി​ഹാ​രി​ണി​ഇ​ഷ്‌​ട​ദേ​വ​തേ സ​ര​സ്വ​തി...’ ല​ങ്കാ​ദ​ഹ​നം എ​ന്ന ചി​ത്ര​ത്തി​ലെ ഈ ​ഗാ​ന​ത്തി​ന്‍റെ അ​നു​പ​ല്ല​വി​യി​ല്‍ ഗാ​ന​ര​ച​യി​താ​വ് ശ്രീ​കു​മാ​ര​ന്‍ ത​മ്പി എ​ഴു​തു​ന്നു.

‘സ്വ​ര​മാ​യ് നാ​വി​ല്‍ നാ​ദ​മാ​യ് ത​ന്ത്രി​യി​ല്‍ പ​ദ​മാ​യ് തൂ​വ​ലി​ല്‍ വാ​ണ​രു​ളു​ക നീ ​വാ​ണീ​മ​ണി വ​ര​ദാ​യി​നി....’

1971ല്‍ ​പു​റ​ത്തി​റ​ങ്ങി​യ ല​ങ്കാ​ദ​ഹ​നം എ​ന്ന ശ​ശി​കു​മാ​ര്‍ ചി​ത്ര​ത്തി​നു​വേ​ണ്ടി ഈ ​ഗാ​നം എ​ഴു​തു​മ്പോ​ള്‍ ശ്രീ​കു​മാ​ര​ന്‍ ത​മ്പി​യു​ടെ പ്രാ​യം വെ​റും 31 വ​യ‌​സാ​ണ്.

ഗാ​ന​ത്തി​ന്‍റെ പ​ല്ല​വി​യി​ല്‍ ശ്രീ​കു​മാ​ര​ന്‍ ത​മ്പി എ​ഴു​തി​യി​രി​ക്കു​ന്ന​ത്. ഇ​ഷ്‌​ട​ദേ​വ​തേ സ​ര​സ്വ​തി... എ​ന്നാ​ണ്. എം. ​എ​സ്. വി​ശ്വ​നാ​ഥ​ന്‍ ഗാ​ന​ത്തി​നു സം​ഗീ​തം പ​ക​രു​മ്പോ​ള്‍ ‘ഇ​ഷ്‌​ട​ദേ​വ​തേ സ​ര​സ്വ​തി...’​എ​ന്ന് ര​ണ്ട് പ്രാ​വ​ശ്യം ആ​വ​ര്‍​ത്തി​ക്കു​ന്നു​മു​ണ്ട്.

തി​രു​വ​ന​ന്ത​പു​ര​ത്തെ ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ പൂ​ജ​പ്പു​ര ശ്രീ ​സ​ര​സ്വ​തി ദേ​വീ​ക്ഷേ​ത്ര​ത്തി​ലെ ന​വ​രാ​ത്രി മ​ഹോ​ത്സ​വം ഒ​ക്‌​ടോ​ബ​ര്‍ 11ന് ​ആ​രം​ഭി​ച്ചു. വൈ​കു​ന്നേ​രം ന​ട​ന്ന ച​ട​ങ്ങി​ല്‍ പൂ​ജ​പ്പു​ര ശ്രീ ​സ​ര​സ്വ​തി ദേ​വി ക്ഷേ​ത്ര ജ​ന​കീ​യ സ​മി​തി​യു​ടെ വാ​ണീ​മ​ണി പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങാ​ന്‍ ശ്രീ​കു​മാ​ര​ന്‍ ത​മ്പി എ​ത്തി​ച്ചേ​രു​ക​യും ചെ​യ്തു.

വാ​ണീ​മ​ണി വ​ര​ദാ​യി​നി... എ​ന്ന് 55 വ​ര്‍​ഷം മു​മ്പ് കു​റി​ച്ച അ​തേ ശ്രീ​കു​മാ​ര​ന്‍ ത​മ്പി​യാ​ണ് മൂ​ന്നാ​മ​ത്തെ വാ​ണീ​മ​ണി പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങി​യ​ത്. 1971ല്‍ ​ശ്രീ​കു​മാ​ര​ന്‍ ത​മ്പി​ക്ക് ആ​ദ്യ​മാ​യി മി​ക​ച്ച ഗാ​ന​ര​ച​യി​താ​വി​നു​ള്ള പു​ര​സ്കാ​രം ല​ഭി​ക്കു​ന്ന​ത് ‘ല​ങ്കാ​ദ​ഹ​ന​ത്തി’​ലെ​യും ‘വി​ല​യ്ക്കു​വാ​ങ്ങി​യ വീ​ണ’​യി​ലെ​യും പാ​ട്ടെ​ഴു​ത്തി​നാ​ണെ​ന്ന​ത് മ​റ്റൊ​രു സ​വി​ശേ​ഷ​ത.

അ​വാ​ര്‍​ഡ് സ​മ​ര്‍​പ്പി​ച്ച മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ന്‍ മ​റ്റൊ​രു പ്ര​ധാ​ന​പ്പെ​ട്ട കാ​ര്യം കൂ​ടി അ​ന്നു പ​ങ്കു​വ​ച്ചു. 1971ല്‍ ​ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ മ​ന്ത്രി​യാ​യി​രു​ന്ന അ​ച്ഛ​ന്‍ കെ. ​ക​രു​ണാ​ക​ര​നാ​ണ് ശ്രീ​കു​മാ​ര​ന്‍ ത​മ്പി​യു​ടെ ആ​ദ്യ അ​വാ​ര്‍​ഡ് പ്ര​ഖ്യാ​പി​ച്ച​തെ​ന്ന സ​ത്യം. അ​വാ​ര്‍​ഡ് സ്വീ​ക​രി​ച്ച ശ്രീ​കു​മാ​ര​ന്‍ ത​മ്പി സ​ദ​സി​നു മു​ന്നി​ല്‍, സി​നി​മ​യ്ക്കു​വേ​ണ്ടി താ​ന്‍ ര​ചി​ച്ച മൂ​ന്ന് ദേ​വീ​സ്തു​തി​ക​ളു​ടെ ആ​ദ്യ വ​രി​ക​ള്‍ ആ​ല​പി​ച്ചു. ‘മ​റു​നാ​ട്ടി​ല്‍ ഒ​രു മ​ല​യാ​ളി​യി​ലെ ‘മ​ന​സി​ലു​ണ​രു ഉ​ഷ സ​ന്ധ്യ​യാ​യി.... ‘ല​ങ്കാ​ദ​ഹ​ന​ത്തി​ലെ’ സ്വ​ര്‍​ഗ​ന​ന്ദി​നി... ദി​വ്യ ദ​ര്‍​ശ​നം എ​ന്ന ചി​ത്ര​ത്തി​ലെ ‘ആ​കാ​ശ​രൂ​പി​ണി അ​ന്ന​പൂ​ര്‍​ണേ​ശ്വ​രി.... എ​ന്നീ ഗാ​ന​ങ്ങ​ള്‍. കു​ട്ടി​ക്കാ​ലം മു​ത​ലേ താ​ന്‍ സ​ര​സ്വ​തീ​ദേ​വി​യു​ടെ, അ​ക്ഷ​ര​ദേ​വ​ത​യു​ടെ ഭ​ക്ത​നാ​ണെ ന്നും ​അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇ​നി ഈ ​ഗാ​ന​ത്തി​ന്‍റെ സം​ഗീ​ത​സൃ​ഷ്്‌​ടി​യി​ലേ​ക്ക് വ​രാം. ശ്രീ​കു​മാ​ര​ന്‍ ത​മ്പി​ക്ക് വ​ലി​യ ആ​ത്മ​ബ​ന്ധ​മു​ള്ള എം. ​എ​സ്. വി​ശ്വ​നാ​ഥ​നാ​ണ് സം​ഗീ​ത​സം​വി​ധാ​യ​ക​ന്‍. ക​ല്യാ​ണി രാ​ഗ​ത്തി​ല്‍ സെ​മി ക്ലാ​സി​ക്ക​ല്‍ ശൈ​ലി​യി​ല്‍ സൃ​ഷ്‌​ടി​ച്ച​താ​ണ് ഗാ​നം. സി​നി​മ​യി​ലെ ഗാ​ന​രം​ഗ​ത്തെ​ക്കു​റി​ച്ച് അ​റി​യു​ന്ന​ത് ഏ​റെ ര​സ​ക​ര​മാ​ണ്. കെ.​പി. കൊ​ട്ടാ​ര​ക്ക​ര നി​ര്‍​മി​ച്ച ചി​ത്ര​ത്തി​ല്‍ സി​ഐ​ഡി ഓ​ഫീ​സ​റാ​ണ് പ്രേം​ന​സീ​ര്‍ ജീ​വ​ന്‍ പ​ക​രു​ന്ന ജ​യ​ശ​ങ്ക​ര്‍. രാ​ഗി​ണി​യെ (വി​ജ​യ​ശ്രീ) ത​ട്ടി​ക്കൊ​ണ്ടു പോ​യ രാ​ജ്യ​ദ്രോ​ഹ​സം​ഘ​ത്തെ ക​ണ്ടു​പി​ടി​ക്കാ​ന്‍ സം​ഗീ​ത അ​ധ്യാ​പ​ക​ന്‍റെ (അ​പ്പു​ണ്ണി മാ​ഷ് ) വേ​ഷ​ത്തി​ല്‍ എ​ത്തു​ന്ന ജ​യ​ശ​ങ്ക​ര്‍ പാ​ടു​ന്ന ഗാ​ന​മാ​ണി​ത്.

കൊ​ള്ള​സം​ഘ​ത്തി​ല​ക​പ്പെ​ട്ട രാ​ഗി​ണി​യാ​ണ് പ്ര​ധാ​ന ന​ര്‍​ത്ത​കി. വേ​ഷം​മാ​റി വ​രു​ന്ന പ്രേം​ന​സീ​റി​ന്‍റെ ഭാ​ര്യ രാ​ഗി​ണി (മ​ഹേ​ശ്വ​രി എ​ന്ന ക​ഥാ​പാ​ത്രം), പി​ന്നെ രാ​ഗി​ണി സെ​ക്ര​ട്ട​റി​യാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ക​ലാ​വി​ദ്യാ​ല​യം പ​ഞ്ച​വ​ടി​യു​ടെ ഉ​ട​മ ജോ​സ് പ്ര​കാ​ശ്, വേ​ഷ​പ്ര​ച്ഛ​ന്ന​നാ​യി വ​ന്നി​രി​ക്കു​ന്ന പ്രേം​ന​സീ​റി​ന്‍റെ അ​സി​സ്റ്റ​ന്‍റാ​യ അ​ടൂ​ര്‍ ഭാ​സി (മ​ത്താ​യി) എ​ന്നി​വ​ര്‍ ക​സേ​ര​യി​ല്‍ ഇ​രു​ന്ന് നൃ​ത്തം ആ​സ്വ​ദി​ക്കു​ന്നു.

താ​ഴെ നി​ല​ത്ത് വി​രി​ച്ച പാ​യ​യി​ലി​രു​ന്നാ​ണ് പ്രേം​ന​സീ​റി​ന്‍റെ ആ​ലാ​പ​നം. വ​യ​ലി​ന്‍, മൃ​ദം​ഗം, വീ​ണ എ​ന്നീ അ​ക​മ്പ​ടി വാ​ദ്യ​ങ്ങ​ളും ന​ട്ടു​വാ​ങ്ക​വു​മു​ണ്ട്. താ​ള​വാ​ദ്യ ക​ലാ​കാ​ര​ന്‍​മാ​രെ​യും വ​ലി​യ പ്രാ​ധാ​ന്യ​ത്തോ​ടെ രം​ഗ​ത്ത് കാ​ണി​ക്കു​ന്നു​ണ്ട്. ശ​രി​യ്ക്കൊ​രു നൃ​ത്ത അ​വ​ത​ര​ണ​ത്തി​ന്‍റെ എ​ല്ലാ താ​ള​പ​ശ്ചാ​ത്ത​ല​വും ഗാ​ന​ത്തി​ലു​ട​നീ​ളം കാ​ണാം. പാ​ട്ടി​നി​ട​യി​ല്‍ മ​നോ​ധ​ര്‍​മ​സ്വ​ര​ങ്ങ​ള്‍ ധാ​രാ​ള​മാ​യി പാ​ടു​ന്നു​ണ്ട്. ഇ​വി​ടെ ഗാ​ന​ഗ​ന്ധ​ര്‍​വ​ന്‍ യേ​ശു​ദാ​സ് ആ​ണോ പ്രേം​ന​സീ​ര്‍ ആ​ണോ പാ​ടു​ന്ന​തെ​ന്ന് പ്രേ​ക്ഷ​ക​ര്‍​ക്ക് സം​ശ​യം തോ​ന്നു​ന്ന ത​ര​ത്തി​ലാ​ണ് ന​സീ​റി​ന്‍റെ അ​ഭി​ന​യം.

ശ്രീ​കു​മാ​ര​ന്‍ ത​മ്പി​യി​ലേ​ക്ക് വീ​ണ്ടും മ​ട​ങ്ങി​യെ​ത്തി​യാ​ല്‍ ഗാ​ന​ര​ച​ന​യു​ടെ ആ​ദ്യ കാ​ല​യ​ള​വി​ല്‍ ഗാ​ന​ര​ച​യി​താ​വ് ന​ട​ത്തു​ന്ന ഒ​രു പ്രാ​ര്‍​ഥ​ന പോ​ലെ ഈ ​ഗാ​ന​ത്തെ കാ​ണാം. ത​ന്‍റെ നാ​വി​ല്‍ സ്വ​ര​മാ​യും ത​ന്ത്രി​യി​ല്‍ നാ​ദ​മാ​യും നി​റ​യാ​ന്‍ വാ​ഗ്ദേ​വ​ത​യോ​ട് അ​പേ​ക്ഷി​ക്കു​ക​യാ​ണു ക​വി. 1971 ലെ ​ആ പ്രാ​ര്‍​ഥ​ന സാ​ക്ഷാ​ത്ക​രി​ക്കു​ന്ന​താ ണ് ​മ​ല​യാ​ളം ഇ​പ്പോ​ള്‍ കാ​ണു​ന്ന​ത്. ശ്രീ​കു​മാ​ര​ന്‍ ത​മ്പി​യു​ടെ ഗാ​ന​ര​ച​ന​യു​ടെ ഷ​ഷ്‌​ടി​പൂ​ര്‍​ത്തി വ​ര്‍​ഷ​മാ​ണി​ത്.

(1966 ല്‍ ​റി​ലീ​സാ​യ പി. ​സു​ബ്ര​ഹ്മ​ണ്യ​ത്തി​ന്‍റെ കാ​ട്ടു​മ​ല്ലി​ക​യാ​ണ് ആ​ദ്യ സി​നി​മ)​ഇ​പ്പോ​ള്‍ കി​ട്ടി​ക്കൊ​ണ്ടി​രി​ക്കു​ന്ന എ​ല്ലാ അ​വാ​ര്‍​ഡു​ക​ളും വാ​ണി​മ​ണി പു​ര​സ്കാ​രം ന​ല്‍​കി​യ അ​ക്ഷ​ര​ദേ​വ​ത​യു​ടെ അ​നു​ഗ്ര​ഹം കൊ​ണ്ടു മാ​ത്രം എ​ന്നും ശ്രീ​കു​മാ​ര​ന്‍ ത​മ്പി പ​റ​ഞ്ഞു.

വ​യ​ലാ​റും പി. ​ഭാ​സ്ക​ര​നും ഒ. ​എ​ന്‍.​വി​യും എ​ഴു​തി​ത്തു​ട​ങ്ങി​യ കാ​ല​ത്തു​ത​ന്നെ സ്വ​ന്തം സിം​ഹാ​സ​നം തീ​ര്‍​ത്ത ക​വി​യാ​ണ് ശ്രീ​കു​മാ​ര​ന്‍ ത​മ്പി. സ്വ​ര്‍​ഗ​ന​ന്ദി​നി എ​ന്ന ഗാ​ന​ത്തി​ന്‍റെ ച​ര​ണ​ത്തി​ല്‍ രാ​ഗ​വും നീ​യേ.. താ​ള​വും നീ​യേ.. എ​ന്നു പാ​ടു​ന്നു​ണ്ട് ശ്രീ​കു​മാ​ര​ന്‍ ത​മ്പി. ഭാ​വ​വും ല​യ​വും ശ്രു​തി​യും എ​ല്ലാം ദേ​വി ത​ന്നെ എ​ന്ന് തു​ട​രു​ന്നു. ‘കാ​ലം ന​മി​ക്കും കേ​ളി​ക​ല​യി​ലെ ക​ണി​ക​യാ​യി ഞാ​നീ സ്വ​രം അ​ലി​യേ​ണം..’​അ​ങ്ങ​നെ​യാ​ണ് ഗാ​ന​ത്തി​ന്‍റെ ച​ര​ണം അ​വ​സാ​നി​ക്കു​ന്ന​ത്. കാ​ല​ത്തി​ന്‍റെ ക​ണി​ക​യാ​യി, മ​ല​യാ​ള ച​ല​ച്ചി​ത്ര ലോ​ക​ത്തെ ജീ​വി​ക്കു​ന്ന ഇ​തി​ഹാ​സ​മാ​യി ക​വി​യും ഗാ​ന​ര​ച​യി​താ​വും സം​വി​ധാ​യ​ക​നും നി​ര്‍​മാ​താ​വും തി​ര​ക്ക​ഥാ​കൃ​ത്തു​മാ​യ ശ്രീ​കു​മാ​ര​ന്‍ ത​മ്പി ഇ​വി​ടെ തു​ട​രു​ന്നു.

Tags : Sreekumaran Thambi SreekumaranThambi music cinema feature malayalam movie malayalam music

Recent News

Corehub Up