x
ad
Thu, 29 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന​ടി അ​മൃ​ത നാ​യ​ർ വി​വാ​ഹി​ത​യാ​യി

എന്‍റർടൈൻമെന്‍റ് ഡെസ്ക്
Published: October 29, 2026 12:14 PM IST | Updated: October 29, 2026 12:14 PM IST

അമൃതയുടെ വിവാഹത്തിൽ നിന്നും

മി​നി സ്ക്രീ​നി​ലൂ​ടെ പ്രേ​ക്ഷ​ക​ർ​ക്ക് പ്രി​യ​ങ്ക​രി​യാ​യ ന​ടി അ​മൃ​ത നാ​യ​ര്‍ വി​വാ​ഹി​ത​യാ​യി. ഇ​ന്ന് രാ​വി​ലെ ഗു​രു​വാ​യൂ​ര്‍ ക്ഷേ​ത്ര​ത്തി​ല്‍ വ​ച്ചാ​യി​രു​ന്നു വി​വാ​ഹം. ബി​സി​ന​സു​കാ​ര​നാ​യ അ​ഖി​ല്‍ ആ​ണ് വ​ര​ന്‍.

വി​വാ​ഹ​ത്തി​ന്‍റെ ചി​ത്ര​ങ്ങ​ളും വി​ഡി​യോ​ക​ളും സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​വു​ക​യാ​ണ്. ഇ​രു​വ​രു​ടേ​യും അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളും ബ​ന്ധു​ക്ക​ളും മാ​ത്ര​മാ​ണ് വി​വാ​ഹ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​ത്.

ജ​ന​പ്രി​യ പ​ര​മ്പ​ര​യാ​യ കു​ടും​ബ​വി​ള​ക്കി​ലെ ശീ​ത​ള്‍ എ​ന്ന ക​ഥാ​പാ​ത്ര​ത്തി​ലൂ​ടെ പ്രേ​ക്ഷ​ക​രു​ടെ മ​ന​സി​ൽ ഇ​ടം​നേ​ടി​യ താ​രം നി​ര​വ​ധി ഷോ​ക​ളി​ലൂ​ടെ​യും വെ​ബ് സീ​രി​സി​ലൂ​ടെ​യും ശ്ര​ദ്ധേ​യ​യാ​ണ്.

‘‘ക​ഴി​ഞ്ഞ ഒ​ന്ന​ര​വ​ർ​ഷ​മാ​യി ഒ​ളി​പ്പി​ച്ചു വ​ച്ച കാ​ര്യ​മാ​ണ് എ​ന്‍റെ വി​വാ​ഹം. രാ​വി​ലെ ആ​റ് മ​ണി​ക്ക് ഗു​രു​വാ​യൂ​ർ​വ​ച്ചാ​യി​രു​ന്നു താ​ലി​കെ​ട്ട്. എ​ന്‍റെ സു​ഹൃ​ത്തി​ന്‍റെ ബെ​സ്റ്റ് ഫ്ര​ണ്ട് ആ​ണ് അ​ഖി​ൽ. ഇ​ൻ​സ്റ്റ​യി​ൽ വെ​റു​തെ ഒ​രു ഹാ​യ് അ​യ​ച്ച​താ​ണ്. അ​തി​പ്പോ​ൾ ഇ​വി​ടെ ക​ല്യാ​ണം വ​രെ എ​ത്തി നി​ൽ​ക്കു​ന്നു.

ആ​ദ്യം റ​ജി​സ്റ്റ​ർ വി​വാ​ഹ​ത്തി​നാ​ണ് ഞ​ങ്ങ​ൾ പ​ദ്ധ​തി​യി​ട്ടി​രു​ന്ന​ത്. പ​ക്ഷേ അ​മ്മ​യ്ക്ക് ഒ​രേ നി​ർ​ബ​ന്ധ​മാ​യി​രു​ന്നു ഗു​രു​വാ​യൂ​ർ ത​ന്നെ വി​വാ​ഹം ന​ട​ത്ത​ണ​മെ​ന്ന​ത്.’’​അ​മൃ​ത​യു​ടെ വാ​ക്കു​ക​ൾ.

Tags : Amrutha Nair AmruthaNair marriage actress cinema serial

Recent News

Corehub Up