ചിത്രത്തിന്റെ പോസ്റ്റർ
നടനും കാരിക്കേച്ചർ കലാകാരനുമായ ജയരാജ് വാര്യരെ പ്രധാന കഥാപാത്രമാക്കി ശ്രീജിത്ത് പൊയിൽക്കാവ് എഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ സംവിധാനം ചെയ്യുന്ന "പ്രശാന്തേട്ടന്റെ മീശ' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.
എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ മൻസൂർ പള്ളൂർ എഴുതിയ കഥയെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രം സാംസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അമേരിക്കൻ മലയാളിയായ ഡോക്ടർ മാത്യു സാമുവൽ നിർമിക്കുന്നു.
ഗാനരചന-സത്യചന്ദ്രൻ പൊയിൽക്കാവ്, സംഗീതം-നിഖിൽ മോഹൻ, എഡിറ്റിംഗ് കൺസൾട്ടന്റ്-രതിൻ രാധാകൃഷ്ണൻ, എഡിറ്റർ-ഹേമന്ത് കുമാർ, സിനിമാറ്റോഗ്രഫി കൺസൽട്ടന്റ്-വിപിൻ ചന്ദ്രൻ, ഫോട്ടോഗ്രഫി-രാഹുൽ ശങ്കർ. പിആർഒ: എ. എസ്. ദിനേശ്
Tags : Prashanthettante Meesha PrashanthettanteMeesha First Look cinema movie malayalam