x
ad
Thu, 29 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ര​ണം വ​രെ അ​ശ്വി​ന്‍റെ അ​മ്മ​യെ ആ​ന്‍റി​യെ​ന്നേ വി​ളി​ക്കൂ; തു​റ​ന്നു പ​റ​ഞ്ഞ് ദി​യ കൃ​ഷ്ണ  

എന്‍റർടൈൻമെന്‍റ് ഡെസ്ക്
Published: October 29, 2026 08:59 AM IST | Updated: October 29, 2026 09:03 AM IST

ദിയയും കുടുംബവും

ഭ​ർ​ത്താ​വി​ന്‍റെ അ​മ്മ​യെ ആ​ന്‍റി​യെ​ന്ന് മാ​ത്ര​മേ മ​ര​ണം വ​രെ വി​ളി​ക്കു​ക​യു​ള്ളൂ​വെ​ന്നും അ​തി​ൽ മാ​റ്റ​മൊ​ന്നും വ​രി​ല്ലെ​ന്നും ആ​വ​ർ​ത്തി​ച്ച് സോ​ഷ്യ​ൽ മീ​ഡി​യാ ഇ​ൻ​ഫ്ലു​ൻ​സ​ർ ദി​യ കൃ​ഷ്ണ.

അ​ശ്വി​ന്‍റെ അ​മ്മ​യെ വി​വാ​ഹ​ത്തി​ന് മു​ൻ​പ് മീ​ന​മ്മ എ​ന്ന് വി​ളി​ച്ചി​രു​ന്ന ദി​യ എ​ന്തു​കൊ​ണ്ട് ആ​ന്‍റി എ​ന്ന് വി​ളി​ക്കു​ന്നു എ​ന്ന ചോ​ദ്യ​ത്തി​നും ദി​യ കൃ​ഷ്ണ വ്യ​ക്ത​മാ​യ മ​റു​പ​ടി ന​ൽ​കി.

ത​ന്‍റെ അ​മ്മ സി​ന്ധു കൃ​ഷ്ണ​യെ മാ​ത്ര​മാ​ണ് അ​മ്മ എ​ന്ന് വി​ളി​ക്കു​ന്ന​തെ​ന്നും, അ​ശ്വി​ൻ ത​ന്‍റെ അ​മ്മ​യെ സി​ന്ധു എ​ന്നാ​ണ് വി​ളി​ക്കു​ന്ന​തെ​ന്നും ദി​യ പ​റ​ഞ്ഞു.

വി​വാ​ഹ​ശേ​ഷം ഭ​ർ​ത്താ​വി​ന്‍റെ വീ​ട്ടു​കാ​രു​ടെ ഇ​ട​പെ​ട​ലു​ക​ൾ എ​ങ്ങ​നെ നി​യ​ന്ത്രി​ക്കു​ന്നു എ​ന്ന ചോ​ദ്യ​ത്തി​ന് ദി​യ ന​ൽ​കി​യ മ​റു​പ​ടി ഇ​ങ്ങ​നെ​യാ​യി​രു​ന്നു:
 
‘‘നോ​ക്കൂ, വ​ള​രെ ല​ളി​ത​മാ​ണ്; വി​വാ​ഹ​ശേ​ഷ​വും ഒ​രു കു​ട്ടി ജ​നി​ച്ച​ശേ​ഷ​വും ന​മ്മ​ൾ എ​ല്ലാ​യ്പ്പോ​ഴും കൃ​ത്യ​മാ​യ ചി​ല അ​തി​രു​ക​ൾ സൂ​ക്ഷി​ക്കു​ക. ആ​രു​ടേ​യും ഇ​ട​പെ​ട​ൽ വേ​ണ്ടെ​ങ്കി​ൽ അ​ത് തു​ട​ക്ക​ത്തി​ലേ പ​റ​യു​ക. 

തു​ട​ക്ക​ത്തി​ൽ നി​ങ്ങ​ൾ എ​ത്ര മി​ണ്ടാ​തി​രി​ക്കു​മോ പി​ന്നെ ആ​രാ​യാ​ലും ന​മ്മു​ടെ ത​ല​യി​ൽ ക​യ​റും. ഞാ​ൻ തു​ട​ക്ക​ത്തി​ലേ എ​നി​ക്ക് വേ​ണ്ട രീ​തി​ക​ൾ, അ​ശ്വി​നും ഞാ​നും എ​ന്‍റെ വീ​ട്ടു​കാ​രോ​ടും അ​ശ്വി​ന്‍റെ വീ​ട്ടു​കാ​രോ​ടും പ​റ​ഞ്ഞി​ട്ടു​ണ്ടാ​യി​രു​ന്നു.

അ​തി​രു​ക​ൾ എ​പ്പോ​ഴും ക​ർ​ശ​ന​മാ​യി പാ​ലി​ക്കു​ക. വ​ള​രെ സാ​ധാ​ര​ണ​മാ​യ പെ​രു​മാ​റ്റ​രീ​തി​യും ഉ​ത്ത​ര​വാ​ദി​ത്ത​ബോ​ധ​വും അ​വി​ടെ വേ​ണം. പി​ന്നെ, പു​രു​ഷ​ന്മാ​രു​ടെ​മേ​ലു​ള്ള അ​മി​ത അ​ടു​പ്പ​മോ ഇ​ട​പെ​ട​ലു​ക​ളോ എ​നി​ക്ക് താ​ൽ​പ്പ​ര്യ​മി​ല്ല. സ​ത്യ​ത്തി​ൽ എ​ന്‍റെ ഭ​ർ​ത്താ​വി​ന്‍റെ കു​ടും​ബ​ത്തോ​ട് എ​നി​ക്ക് വ്യ​ക്തി​പ​ര​മാ​യി പ്ര​ശ്ന​ങ്ങ​ളോ എ​തി​ർ​പ്പു​ക​ളോ ഒ​ന്നു​മി​ല്ല.’

മ​ക​ന്‍റെ കാ​ര്യ​ങ്ങ​ളി​ൽ മ​റ്റു​ള്ള​വ​ർ ഇ​ട​പെ​ടു​ന്ന​ത് ഇ​ഷ്ട​മ​ല്ല എ​ന്നു പ​റ​ഞ്ഞ​തി​നെ വി​മ​ർ​ശി​ച്ച​വ​രോ​ട് ദി​യ ശ​ക്ത​മാ​യ ഭാ​ഷ​യി​ലാ​ണ് പ്ര​തി​ക​രി​ച്ച​ത്.  ഓ​മി​യു​ടെ കാ​ര്യ​ങ്ങ​ൾ താ​നാ​ണ് നോ​ക്കു​ന്ന​ത് എ​ന്ന് പ​റ​ഞ്ഞ​പ്പോ​ൾ വ​ന്ന ക​മ​ന്‍റു​ക​ൾ​ക്കാ​ണ് താ​രം മ​റു​പ​ടി ന​ൽ​കി​യ​ത്.

‘‘എ​ന്‍റെ ക​ഴി​ഞ്ഞ വി​ഡി​യോ​യി​ൽ ഞാ​ൻ ഓ​മി​യു​ടെ കാ​ര്യ​ങ്ങ​ളെ​ല്ലാം ഞാ​നാ​ണ് നോ​ക്കു​ന്ന​ത് എ​ന്ന് പ​റ​ഞ്ഞ​പ്പോ​ൾ വേ​റൊ​രാ​ൾ വ​ന്നു ക​മ​ന്‍റി​ട്ടു, ‘നി​ങ്ങ​ൾ ഓ​മി​യു​ടെ മേ​ൽ അ​മി​ത വാ​ത്സ​ല്യം കാ​ണി​ക്കു​ന്നു​ണ്ട​ല്ലോ അ​തു​പോ​ലെ അ​ശ്വി​നും ഒ​ര​മ്മ ഉ​ണ്ട​ല്ലോ ആ ​അ​മ്മ ഓ​വ​റാ​യി വാ​ത്സ​ല്യം കാ​ണി​ച്ചാ​ൽ നി​ങ്ങ​ൾ സ​മ്മ​തി​ക്കു​മോ’ എ​ന്ന്. അ​വ​രോ​ടു പ​റ​യാ​നു​ള്ള​ത് ഓ​മി​ക്ക് 1 വ​യ​സാ​ണ്, അ​ശ്വി​ന് 30 വ​യ​സു​ണ്ട്. 

ഓ​മി ഇ​ന്നും മു​ല​പ്പാ​ൽ കു​ടി​ക്കു​ന്ന കു​ട്ടി​യാ​ണ്, അ​ശ്വി​ൻ അ​ങ്ങ​നെ അ​ല്ല.  അ​ശ്വി​നെ​യും ഓ​മി​യെ​യും താ​ര​ത​മ്യം ചെ​യ്യാ​തി​രി​ക്കു​ക, ഓ​മി​യു​ടെ അ​ച്ഛ​നാ​ണ് അ​ശ്വി​ൻ.​അ​ത് വ​ന്നു ക​മ​ന്‍റ് ചെ​യ്ത ആ​ന്‍റി​യു​ടെ മ​ക​ന്‍റെ​യും മ​രു​മ​ക​ളു​ടെ​യും അ​വ​സ്ഥ ദു​ര​ന്തം ആ​യി​രി​ക്കും.

ഭാ​ഗ്യ​ത്തി​ന് എ​ന്‍റെ ജീ​വി​ത​ത്തി​ൽ അ​ങ്ങ​നെ പ്ര​ശ്ന​ങ്ങ​ളൊ​ന്നും ഇ​ല്ല. എ​നി​ക്ക് എ​ന്‍റെ ഭ​ർ​ത്താ​വി​ന്‍റെ മാ​താ​പി​താ​ക്ക​ളു​മാ​യി ഒ​രു പ്ര​ശ്ന​വും ഇ​ല്ല. 

അ​ശ്വി​നും ഒ​രു പ്ര​ശ്ന​ങ്ങ​ളും ഉ​ണ്ടാ​ക്കു​ന്ന ആ​ള​ല്ല. ഓ​മി​ക്ക് 18 വ​യ​സ്സ് ക​ഴി​യു​മ്പോ​ൾ അ​വ​നു ഇ​ഷ്ട​മു​ള്ള​തു​പോ​ലെ ജീ​വി​ക്കാം. പ​ക്ഷേ അ​തു​വ​രെ അ​വ​ന്‍റെ കാ​ര്യ​ത്തി​ൽ പൈ​സ ചെ​ല​വാ​ക്കു​ന്ന​ത് ഞാ​ൻ ആ​ണെ​ങ്കി​ൽ ഞാ​ൻ പ​റ​യു​ന്ന​തു​പോ​ലെ അ​വ​ൻ ജീ​വി​ക്ക​ണം. 

ഞാ​ൻ പ​റ​യു​ന്ന​തും അ​ശ്വി​ൻ പ​റ​യു​ന്ന​തും അ​വ​ൻ കേ​ട്ടേ പ​റ്റൂ. കു​ടും​ബ​ത്തി​ൽ ആ​വ​ശ്യ​മി​ല്ലാ​തെ പ്ര​ശ്നം ഉ​ണ്ടാ​കേ​ണ്ടെ​ങ്കി​ൽ നി​ങ്ങ​ൾ ആ​ദ്യം മു​ത​ൽ പ​റ​യ​ണം.

ത​ങ്ങ​ളു​ടെ വി​വാ​ഹ​ത്തെ​ക്കു​റി​ച്ചും ദി​യ വ്ലോ​ഗി​ൽ സം​സാ​രി​ച്ചു. കു​റ​ച്ചു​കാ​ലം കൂ​ടി ഡേ​റ്റ് ചെ​യ്ത ശേ​ഷം വി​വാ​ഹം ക​ഴി​ക്കാ​നാ​യി​രു​ന്നു തീ​രു​മാ​ന​മെ​ങ്കി​ലും, അ​ശ്വി​ന്‍റെ കു​ടും​ബം കു​റ​ച്ചു​കൂ​ടി ക​ൺ​സേ​ർ​വേ​റ്റി​വ് ആ​യ​തി​നാ​ൽ പെ​ട്ടെ​ന്ന് വി​വാ​ഹം ക​ഴി​ക്കാ​ൻ പ്ര​ഷ​ർ ചെ​യ്യു​ക​യാ​യി​രു​ന്നു എ​ന്ന് ദി​യ പ​റ​യു​ന്നു. അ​ങ്ങ​നെ എ​ടു​ത്തു​ചാ​ടി ന​ട​ത്തി​യ വി​വാ​ഹ​മാ​യ​തു​കൊ​ണ്ട് ആ​ഘോ​ഷ​ങ്ങ​ൾ​ക്കും പ്ലാ​നി​ങ്ങി​നും അ​ധി​കം സ​മ​യം കി​ട്ടി​യി​രു​ന്നി​ല്ലെ​ന്നും താ​രം വ്യ​ക്ത​മാ​ക്കി.

 ‘‘ഞാ​നും അ​ശ്വി​നും കു​റേ​നാ​ൾ കൂ​ടി ഡേ​റ്റ് ചെ​യ്ത് ന​ട​ക്കും എ​ന്നാ​ണ് ഞ​ങ്ങ​ൾ ക​രു​തി​യ​ത്. അ​ശ്വി​ന്‍റെ കു​ടും​ബ​ത്തി​ൽ ഞ​ങ്ങ​ളു​ടെ റി​ലേ​ഷ​ൻ അ​റി​ഞ്ഞ ശേ​ഷം ഇ​പ്പോ​ൾ ത​ന്നെ കെ​ട്ട​ണ​മെ​ന്ന് അ​വ​ർ സ​മ്മ​ർ​ദം ചെ​ലു​ത്തി. അ​ഞ്ചാ​റ് വ​ർ​ഷം കൂ​ടി ഡേ​റ്റ് ചെ​യ്ത് ന​ട​ന്നാ​ലും എ​ന്‍റെ കു​ടും​ബ​ത്തി​ന് പ്ര​ശ്ന​മൊ​ന്നും ഉ​ണ്ടാ​യി​രു​ന്നി​ല്ല. പ​ക്ഷേ അ​ശ്വി​ന്‍റെ കു​ടും​ബം കു​റേ​ക്കൂ​ടി ക​ൺ​സ​ർ​വേ​റ്റീ​വ് ആ​ണ്.

അ​ങ്ങ​നെ സ​മ്മ​ർ​ദം വ​ന്ന​പ്പോ​ഴാ​ണ് കെ​ട്ട​ണം എ​ന്ന തീ​രു​മാ​ന​ത്തി​ലേ​ക്ക് ഞാ​നും എ​ത്തി​യ​ത്. എ​ന്‍റെ വീ​ട്ടി​ൽ പ​റ​യു​മ്പോ​ൾ അ​വ​ർ സ​മ്മ​തി​ക്കു​മോ എ​ന്ന് എ​നി​ക്ക് പേ​ടി ഉ​ണ്ടാ​യി​രു​ന്നു. പ​ക്ഷെ പെ​ട്ടെ​ന്നൊ​രു​ദി​വ​സം അ​വ​ർ പ​റ​ഞ്ഞു നി​ന​ക്ക് വേ​ണ​മെ​ങ്കി​ൽ കെ​ട്ടി​ക്കോ എ​ന്ന്. 

ഞാ​നും അ​ശ്വി​നും ആ ​സ​മ​യ​ത്ത് ഒ​രു​പാ​ട് യാ​ത്ര ചെ​യ്യു​മാ​യി​രു​ന്നു. ക​ല്യാ​ണം ക​ഴി​ച്ചാ​ൽ എ​ന്ത് വ്യ​ത്യാ​സം വ​രാ​നാ​ണ് ഒ​രു​മി​ച്ച് താ​മ​സി​ച്ച് യാ​ത്ര ചെ​യ്യാം എ​ന്ന് ഞ​ങ്ങ​ളും ക​രു​തി.

എ​ടു​ത്ത് ചാ​ടി​യു​ള്ള ക​ല്യാ​ണ​മാ​യി​രു​ന്നു. ക​ല്യാ​ണ​ത്തി​ന്‍റെ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് പ്ലാ​ൻ ചെ​യ്യാ​ൻ അ​ധി​കം സ​മ​യം കി​ട്ടി​യി​ല്ല.  അ​മ്മു​വി​ന്‍റെ ക​ല്യാ​ണം അ​വ​ൾ 1 വ​ർ​ഷം പ്ലാ​ൻ ചെ​യ്താ​ണ് ചെ​യ്ത​ത്. എ​നി​ക്ക​ങ്ങ​നെ പ്ലാ​ൻ ചെ​യ്യാ​നൊ​ന്നും ക്ഷ​മ​യി​ല്ല."

എ​ന്തു​കൊ​ണ്ട് അ​ശ്വി​ന്‍റെ അ​മ്മ​യെ മീ​നാ​മ്മ എ​ന്ന് വി​ളി​ച്ചി​രു​ന്ന​ത് മാ​റ്റി ആ​ന്‍റി എ​ന്നാ​ക്കി എ​ന്ന ചോ​ദ്യ​ത്തി​ന് ദി​യ​യു​ടെ ഉ​ത്ത​രം ഇ​ങ്ങ​നെ:

"അ​ശ്വി​ന്‍റെ അ​മ്മ​യെ ഞാ​ൻ മു​ൻ​പ്  മീ​ന​മ്മ എ​ന്ന് വി​ളി​ച്ചി​രു​ന്നു, ഇ​പ്പോ​ൾ എ​ന്താ​ണ് ആ​ന്‍റി എ​ന്ന് വി​ളി​ക്കു​ന്ന​ത് എ​ന്ന് ഒ​രാ​ൾ ചോ​ദി​ച്ചി​ട്ടു​ണ്ട്. ​സ​ത്യം പ​റ​യ​ട്ടെ ഞാ​ൻ ഒ​രി​ക്ക​ലും പു​ള്ളി​ക്കാ​രി​യെ ഫോ​ർ​മ​ൽ ആ​യി മീ​ന​മ്മ എ​ന്ന​ല്ല വി​ളി​ച്ചി​രു​ന്ന​ത്. 

എ​ന്‍റെ കു​ക്കി​ങ് വി​ഡി​യോ​യി​ൽ അ​വ​ർ വ​രു​മ്പോ​ൾ അ​വ​ർ​ക്ക് മീ​ന​മ്മാ​സ് കി​ച്ച​ൺ എ​ന്ന ബി​സി​ന​സ് ഉ​ള്ള​ത് കൊ​ണ്ട് വീ​ഡി​യോ​ക​ളി​ൽ മീ​ന​മ്മ എ​ന്ന് വി​ളി​ക്കു​ന്ന​താ​യി​രു​ന്നു. ഞാ​ൻ അ​മ്മ എ​ന്ന് ചേ​ർ​ത്ത് പു​ള്ളി​ക്കാ​രി​യെ ഒ​രി​ക്ക​ലും വി​ളി​ച്ചി​ട്ടി​ല്ല.  വ്ലോ​ഗി​ന​ക​ത്ത് മീ​ന​മ്മാ​സ് കി​ച്ച​ണി​ന്റെ മാ​ർ​ക്ക​റ്റിം​ഗി​നു വേ​ണ്ടി മീ​ന​മ്മ എ​ന്ന് വി​ളി​ക്കു​ന്ന​താ​ണ്. പു​ള്ളി​ക്കാ​രി​യെ പ​രി​ച​യ​പ്പെ​ട്ട നാ​ൾ മു​ത​ൽ ആ​ന്‍റി എ​ന്നാ​ണ് വി​ളി​ക്കു​ന്ന​ത്.  ഇ​ന്നും ഞാ​ൻ അ​ങ്ങ​നെ​യാ​ണ്, മ​രി​ക്കു​ന്ന​ത് വ​രെ ഞാ​ൻ ആ​ന്‍റി​യെ​ന്നേ വി​ളി​ക്കൂ. ​എ​ന്‍റെ അ​മ്മ സി​ന്ധു കൃ​ഷ്ണ​യാ​ണ് പു​ള്ളി​ക്കാ​രി​യെ മാ​ത്ര​മാ​ണ് ഞാ​ൻ അ​മ്മ എ​ന്ന് വി​ളി​ക്കു​ന്ന​ത്.

അ​ശ്വി​ൻ എ​ന്‍റെ അ​മ്മ​യെ വി​ളി​ക്കു​ന്ന​ത് സി​ന്ധു എ​ന്നാ​ണ്. അ​മ്മ​യ്ക്ക​ത് ഇ​ഷ്ട​മാ​ണ്. അ​മ്മ​യ്ക്ക​പ്പോ​ൾ ചെ​റു​പ്പ​ക്കാ​രി​യാ​യി തോ​ന്നും അ​ശ്വി​ൻ, സി​ന്ധു എ​ന്ന് വി​ളി​ക്കു​മ്പോ​ൾ ഒ​രു ഫ്ര​ണ്ടി​നെ പോ​ലെ​യാ​ണ് തോ​ന്നു​ക. അ​ശ്വി​ന്‍റെ അ​മ്മ​യെ എ​നി​ക്ക് പേ​രൊ​ന്നും വി​ളി​ക്കാ​ൻ പ​റ്റി​ല്ല. കാ​ര​ണം പു​ള്ളി​ക്കാ​രി എ​ന്‍റെ അ​മ്മ​യേ​ക്കാ​ൾ 10 വ​യ​സ്സ് മൂ​ത്ത​താ​ണ്. 

ഏ​ക​ദേ​ശം എ​ന്‍റെ അ​പ്പു​പ്പ​നാ​മ്മു​മ്മ​മാ​രു​ടെ പ്രാ​യ​മു​ണ്ട്.  അ​വ​രെ എ​നി​ക്ക്  ചെ​ന്ന് പേ​ര് വി​ളി​ക്കാ​ൻ പ​റ്റി​ല്ല​ല്ലോ. മീ​ന​മ്മ എ​ന്ന പേ​ര് ന​ല്ല ര​സ​മാ​ണ​ല്ലോ, അ​താ​ണ് വ്ലോ​ഗി​ൽ അ​ങ്ങ​നെ വി​ളി​ക്കു​ന്ന​ത്, ശ​രി​ക്കും ഞാ​ൻ ആ​ന്‍റി എ​ന്നെ വി​ളി​ച്ചി​ട്ടു​ള്ളൂ.  അ​വ​ർ​ക്കും അ​ത് സ​ന്തോ​ഷം ത​ന്നെ​യാ​ണ്. ആ​ന്‍റി​ക്ക് ഞാ​ൻ അ​ങ്ങ​നെ വി​ളി​ച്ചാ​ൽ മ​തി."

Tags : diya krishna diyakrishna AhaanaKrishna youtuber news malayalam influencer

Recent News

Corehub Up