Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Influencer

ആ ​ക്രീം ഞാ​ന്‍ ഉ​പ​യോ​ഗി​ച്ചു, റി​സ​ൽ​ട്ടും കി​ട്ടി, പ​ണം വാ​ങ്ങി എ​ന്തും ചെ​യ്യു​ന്ന​വ​ള​ല്ല; റെ​നി​ഷ  

മ​ല​പ്പു​റ​ത്ത് സൗ​ന്ദ​ര്യ​വ​ർ​ധ​ക ക്രീം ​ഉ​പ​യോ​ഗി​ച്ച പെ​ൺ​കു​ട്ടി​ക്ക് ഗു​രു​ത​ര വൃ​ക്ക രോ​ഗം ബാ​ധി​ച്ച​തി​ന് പി​ന്നാ​ലെ വി​ശ​ദ്ദീ​ക​ര​ണ​വു​മാ​യി ക്രീം ​പ്ര​മോ​ട്ട് ചെ​യ്ത ഇ​ൻ​ഫു​ൻ​സ​റി​ൽ ഒ​രാ​ളാ​യ റെ​നി​ഷ റ​ഹ്മാ​ൻ.

ക്രീം ​പ്ര​മോ​ട്ട് ചെ​യ്ത വ്യ​ക്തി എ​ന്ന നി​ല​യ്ക്കും ഉ​പ​യോ​ഗി​ച്ച വ്യ​ക്തി എ​ന്ന നി​ല​യ്ക്കും വാ​ർ​ത്ത അ​റി​ഞ്ഞ​പ്പോ​ൾ താ​നും ഞെ​ട്ടി​യെ​ന്നും ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന കു​ട്ടി എ​ത്ര​യും വേ​ഗം സു​ഖം പ്രാ​പി​ക്കാ​നാ​യി ആ​ത്മാ​ർ​ഥ​മാ​യി പ്രാ​ർ​ഥി​ക്കു​ന്നു​വെ​ന്നും റെ​നീ​ഷ സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍ പ​ങ്കു​വ​ച്ച വി​ഡി​യോ​യി​ല്‍ പ​റ​ഞ്ഞു.

സോ​ഷ്യ​ല്‍ മീ​ഡി​യ ഇ​ന്‍​ഫ്‌​ളു​വ​ന്‍​സ​ര്‍​മാ​രു​ടെ പ​ര​സ്യം ക​ണ്ടാ​ണ് പെ​ണ്‍​കു​ട്ടി ഓ​ണ്‍​ലൈ​നാ​യി ക്രീം ​വാ​ങ്ങി ഉ​പ​യോ​ഗി​ച്ച​ത്.

അ​തേ​സ​മ​യം, ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് നോ​ക്കാ​തെ​യാ​ണ് പ​ണ​ത്തി​ന് വേ​ണ്ടി ഇ​ത്ത​രം പ​ര​സ്യ​ങ്ങ​ൾ ചെ​യ്യു​ന്ന​തെ​ന്ന വി​മ​ർ​ശ​ന​ങ്ങ​ളോ​ട് യോ​ജി​ക്കാ​നാ​വി​ല്ലെ​ന്നും റെ​നീ​ഷ വ്യ​ക്ത​മാ​ക്കി. താ​ന്‍ ഇ​ന്ന് വ​രെ ഉ​പ​യോ​ഗി​ക്കാ​തെ ഒ​രു ഉ​ല്‍​പ്പ​ന്ന​വും പ്ര​മോ​ട്ട് ചെ​യ്തി​ട്ടി​ല്ലെ​ന്നും റെ​നീ​ഷ വീ‍​ഡി​യോ​യി​ല്‍ പ​റ​യു​ന്നു.

ക​ഴി​ഞ്ഞ വ​ർ​ഷം മു​ഖ​ത്തു​ണ്ടാ​യ ക​രു​വാ​ളി​പ്പ് മാ​റാ​നാ​യി ഈ ​ക്രീം 15 ദി​വ​സ​ത്തോ​ളം സ്വ​ന്ത​മാ​യി ഉ​പ​യോ​ഗി​ച്ച് നോ​ക്കി​യി​രു​ന്നു​വെ​ന്നും റെ​നീ​ഷ പ​റ​ഞ്ഞു. സെ​ൻ​സി​റ്റീ​വ് ആ​യ ത​ന്‍റെ ച​ർ​മ്മ​ത്തി​ന് യാ​തൊ​രു​വി​ധ പാ​ർ​ശ്വ​ഫ​ല​ങ്ങ​ളും ഉ​ണ്ടാ​കാ​തി​രു​ന്ന​തും മി​ക​ച്ച ഫ​ലം ല​ഭി​ച്ച​തു​മാ​ണ് ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ വീ​ഡി​യോ ചെ​യ്യാ​ൻ പ്രേ​രി​പ്പി​ച്ച​ത്.

പ​ണ​ത്തി​ന് വേ​ണ്ടി എ​ന്തും ചെ​യ്യാ​ൻ മ​ടി​ക്കാ​ത്ത ശ​വം​തീ​നി​യാ​ണ് എ​ന്ന് ഒ​രു ചേ​ട്ട​ന്‍റെ പ്ര​യോ​ഗം ക​ണ്ടു. അ​തി​നോ​ട് യോ​ജി​ക്കി​ല്ല. പ്ര​മോ​ഷ​ന് പ​ണം വാ​ങ്ങി​ക്കാ​റു​ണ്ട്. എ​ന്നാ​ല്‍ പൈ​സ​യ്ക്ക് വേ​ണ്ടി എ​ന്തും ചെ​യ്യു​ന്ന ആ​ള​ല്ല താ​ന്‍. ഉ​പ​യോ​ഗി​ച്ച് ബോ​ധ്യ​പ്പെ​ടാ​ത്ത ഒ​രു ഉ​ൽ​പ്പ​ന്ന​വും ഇ​ന്നു​വ​രെ ഇ​ൻ​സ്റ്റ​ഗ്രാ​മി​ലോ ഫെ​യ്സ്ബു​ക്കി​ലോ പ്രൊ​മോ​ട്ട് ചെ​യ്തി​ട്ടി​ല്ലെ​ന്നും റെ​നീ​ഷ വി​ശ​ദീ​ക​രി​ച്ചു.

ഓ​രോ​രു​ത്ത​രു​ടെ​യും ച​ർ​മ്മ​ത്തി​ന്‍റെ സ്വ​ഭാ​വ​വും ആ​രോ​ഗ്യ​വും വ്യ​ത്യ​സ്ത​മാ​യി​രി​ക്കു​മെ​ന്നും അ​തി​നാ​ൽ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലെ റി​വ്യൂ​ക​ൾ മാ​ത്രം ക​ണ്ട് ഉ​ൽ​പ്പ​ന്ന​ങ്ങ​ള്‍ ഉ​പ​യോ​ഗി​ക്ക​രു​തെ​ന്നും റെ​നീ​ഷ അ​ഭ്യ​ർ​ഥി​ച്ചു. ഏ​തൊ​രു ഉ​ൽ​പ്പ​ന്ന​വും ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് മു​ൻ​പ് ഒ​രു ഡോ​ക്ട​റു​ടെ​യോ ഡെ​ർ​മ​റ്റോ​ള​ജി​സ്റ്റി​ന്‍റെ​യോ നി​ർ​ദേ​ശം തേ​ടേ​ണ്ട​താ​ണ്.

ഈ ​സം​ഭ​വം ത​നി​ക്കും വ​ലി​യൊ​രു പാ​ഠ​മാ​ണെ​ന്നും ത​നി​ക്കു​ള്ള സാ​മൂ​ഹി​ക ഉ​ത്ത​ര​വാ​ദി​ത്തം തി​രി​ച്ച​റി​ഞ്ഞ് ഇ​നി​മു​ത​ൽ ഇ​ത്ത​രം ഉ​ൽ​പ്പ​ന്ന​ങ്ങ​ളു​ടെ പ​ര​സ്യ​ങ്ങ​ൾ ചെ​യ്യു​മ്പോ​ൾ കൂ​ടു​ത​ൽ ജാ​ഗ്ര​ത​യും പ​രി​ശോ​ധ​ന​യും ന​ട​ത്തു​മെ​ന്നും താ​രം വ്യ​ക്ത​മാ​ക്കി. എ​ല്ലാം ഇ​ന്‍​ഫ്ലു​വ​ന്‍​സ​ര്‍​മാ​രും അ​ങ്ങി​നെ​യാ​ക​ണ​മെ​ന്നും റെ​നീ​ഷ പ​റ​ഞ്ഞു.

Movies

അ​ഖി​ലി​ന്‍റെ വീ​ട്ടി​ൽ നി​ന്നും ഒ​ളി​ച്ചോ​ടി​യ​ത് ത​ന്നെ​യാ​ണ്, അ​നൂ​പി​ന്‍റെ കൂ​ടെ ഇ​റ​ങ്ങി​വ​ന്ന​തി​ന് കാ​ര​ണ​മു​ണ്ട്: മേ​ഘ

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ള​രെ​യ​ധി​കം കോ​ളി​ള​ക്കം സൃ​ഷ്ടി​ച്ച​താ​യി​രു​ന്നു ന​ട​നും സോ​ഷ്യ​ൽ മീ​ഡി​യാ താ​ര​വു​മാ​യ അ​ഖി​ൽ എ​ൻ​ആ​ർ​ഡി​യു​ടെ ഭാ​ര്യ മ​റ്റൊ​രാ​ൾ​ക്കൊ​പ്പം ഒ​ളി​ച്ചോ​ടി​യെ​ന്ന​ത്.

ഈ ​വാ​ർ​ത്ത​യും അ​വ​ർ ഇ​റ​ങ്ങി​പ്പോ​കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ളു​മ​ട​ക്കം വ​ലി​യ മാ​ധ്യ​മ​ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റി​യി​രു​ന്നു. ഇ​പ്പോ​ഴി​താ താ​ൻ ഭ​ർ​ത്താ​വി​ന്‍റെ വീ​ട്ടി​ൽ നി​ന്നും മ​റ്റൊ​രാ​ളു​ടെ കൂ​ടെ ഇ​റ​ങ്ങി​പ്പോ​യ​താ​ണെ​ന്നു തു​റ​ന്നു പ​റ​ഞ്ഞി​രി​ക്കു​ക​യാ​ണ് അ​ഖി​ൽ എ​ൻ​ആ​ർ​ഡി​യു​ടെ ഭാ​ര്യ മേ​ഘ നാ​യ​ർ. 

ഒ​രാ​ളു​ടെ കൂ​ടെ ഇ​റ​ങ്ങി വ​ന്ന​ത് അ​യാ​ളെ ക​ള​ഞ്ഞി​ട്ട് പോ​കാ​ൻ വേ​ണ്ടി അ​ല്ലെ​ന്നും അ​ഖി​ലി​ന്‍റെ വീ​ട്ടി​ല്‍ നി​ന്ന് ഇ​റ​ങ്ങി വ​ന്ന​തി​നു പി​ന്നി​ല്‍ പു​റ​ത്തു​പ​റ​യാ​ൻ പ​റ്റാ​ത്ത കാ​ര​ണ​ങ്ങ​ൾ ഉ​ണ്ടെ​ന്നും മേ​ഘ തു​റ​ന്നു പ​റ​ഞ്ഞു.

‘‘ഞാ​ൻ ഇ​റ​ങ്ങി വ​ന്നു എ​ന്നു​ള്ള​ത് സ​ത്യം. 10 ദി​വ​സം ഞാ​ൻ അ​നൂ​പി​ന്‍റെ കൂ​ടെ ത​ന്നെ ഉ​ണ്ടാ​യി​രു​ന്നു. ഇ​തി​ന്‍റെ ഇ​ട​യ്ക്ക് ഞാ​ൻ അ​ച്ഛ​നെ കാ​ണാ​ൻ വീ​ട്ടി​ൽ പോ​യി. അ​പ്പോ എ​ടു​ത്ത ഫോ​ട്ടോ ഞാ​ൻ പോ​സ്റ്റ് ചെ​യ്തു. തി​രി​കെ ഞാ​ൻ ഒ​രു ദി​വ​സം ക​ഴി​ഞ്ഞ​പ്പോ അ​നൂ​പി​ന്‍റെ വീ​ട്ടി​ൽ വ​ന്നു. ഇ​പ്പോ​ളും ഞാ​ൻ അ​വി​ടെ ത​ന്നെ ഉ​ണ്ട്. ഒ​രാ​ളു​ടെ കൂ​ടെ ഇ​റ​ങ്ങി വ​ന്ന​ത് ക​ള​ഞ്ഞി​ട്ട് പോ​കാ​ൻ വേ​ണ്ടി അ​ല്ല.

ഞാ​ൻ അ​വി​ടു​ന്ന് ഇ​റ​ങ്ങി വ​ന്ന​തി​ന് കാ​ര​ണ​ങ്ങ​ൾ ഉ​ണ്ട്. അ​ത് എ​നി​ക്ക് പ​ബ്ലി​ക്കി​ന്‍റെ മു​ന്നി​ൽ പ​റ​യാ​ൻ യാ​തൊ​രു താ​ല്പ​ര്യ​വും ഇ​ല്ല. മാ​ത്ര​മ​ല്ല ഞ​ങ്ങ​ൾ ത​മ്മി​ൽ കു​റ്റ​ങ്ങ​ൾ പ​റ​യി​ല്ല എ​ന്ന് എ​ഗ്രി​മെ​ന്‍റ് സൈ​ൻ ചെ​യ്തി​ട്ടു​ണ്ട്.

ഈ ​പ​റ​ഞ്ഞ പു​ള്ളി​യോ ഞാ​നോ നേ​രി​ട്ട് വ​ന്ന് ഒ​ന്നും ആ​രോ​ടും പ​റ​ഞ്ഞി​ട്ടി​ല്ല. പി​ന്നെ സു​ഹൃ​ത്ത് എ​ന്ന് പ​റ​ഞ്ഞ് ന​ട​ക്കു​ന്ന വ്യ​ക്തി​ക​ൾ പ​ല​തും പ​റ​യും അ​ത് ആ​രും വി​ശ്വ​സി​ക്ക​ണ്ട.

പി​ന്നെ എ​നി​ക്ക് പ​റ​യാ​ൻ ഉ​ള്ള​ത്, അ​വ​രു​ടെ സ്വ​ർ​ണ​ങ്ങ​ൾ എ​ല്ലാം തി​രി​ച്ച് അ​വ​രു​ടെ കൈ​യി​ൽ കൊ​ടു​ത്ത് എ​ന്‍റെ സ്വ​ർ​ണ​ങ്ങ​ളും തി​രി​ച്ച് ഏ​ൽ​പി​ച്ചു. അ​ല്ലാ​തെ ഞാ​ൻ അ​വി​ടു​ന്ന് എ​ന്‍റേ​ത് അ​ല്ലാ​തെ ഒ​ന്നും എ​ടു​ത്ത് ഓ​ടി​പ്പോ​യ​ത​ല്ല.’’​മേ​ഘ നാ​യ​രു​ടെ വാ​ക്കു​ക​ൾ.

Latest News

Corehub Up