ചിത്രത്തിന്റെ പോസ്റ്റർ
അമൽ നീരദിന്റെ സംവിധാനത്തിലൊരുങ്ങുന്ന ബാച്ച്ലർ പാർട്ടി Deux ലെ കുഞ്ചാക്കോ ബോബന്റെ ക്യാരക്ടർ പോസ്റ്റർ പുറത്ത്.
ധീരജ് പ്രഭു എന്ന കഥാപാത്രമാണ് ചിത്രത്തിൽ കുഞ്ചാക്കോ ബോബന്റേത്. കറുപ്പിൽ സ്വർണത്തുന്നലുള്ള കോട്ടുമണിഞ്ഞ് പീസ് സൈൻ ഉയർത്തിയാണ് കുഞ്ചാക്കോ പോസ്റ്ററിലുള്ളത്. നവംബർ 19 - നാണ് സിനിമയുടെ വേൾഡ് വൈഡ് റിലീസ്.
അടുത്തിടെ നടൻമാരായ ടൊവിനോ തോമസിന്റെയും നസ്ലൻ്റെയും സൗബിന്റെയും ഷറഫുദ്ദിന്റെയും ശ്രീനാഥ് ഭാസിയുടെയും ചന്തുവിന്റെയും ഷൈൻ ടോമിന്റെയും നടിമാരായ നാദിയയുടേയും രജിഷയുടേയും ജ്യോതിർമയിയുടേയും ഹൻസികയുടേയും പാരിസ് ലക്ഷ്മിയുടേയും പോസ്റ്ററുകൾ പുറത്തിറങ്ങിയിരുന്നത് ഏറെ ശ്രദ്ധ നേടിയിരുന്നു.
14 വർഷങ്ങൾക്ക് ശേഷം ജെൻ - സി വൈബിലാണ്, 2012-ൽ പുറത്തിറങ്ങി തരംഗമായി മാറിയ ആക്ഷൻ ചിത്രം ബാച്ച്ലർ പാർട്ടിയുടെ രണ്ടാം ഭാഗം എത്തുന്നത്.
റെഡ്-ഗോൾഡൻ റെട്രോ പശ്ചാത്തലത്തിലുള്ള ഫസ്റ്റ് ലുക്ക് തരംഗമായിരുന്നു. സിനിമാ പ്രേമികൾക്കിടയിൽ കൾട്ട് ക്ലാസിക് ആയി മാറിയ ചിത്രത്തിന്റെ രണ്ടാം ഭാഗം എന്നതിനാൽ തന്നെ ഏറെ പ്രതീക്ഷയാണ് പ്രേക്ഷകർക്കുള്ളത്.
ഡുഎക്സ് (D'EUX) എന്നത് ഫ്രഞ്ച് ഭാഷയിലുള്ള വാക്കാണ്. ഫ്രഞ്ചിൽ D'EUX എന്നാൽ രണ്ട് എന്നും ‘അവരുടെ’ അല്ലെങ്കിൽ 'അവരെ കുറിച്ച്' എന്നുമാണ് അർഥമാക്കുന്നത്.
യംഗ് ജനറേഷൻ താരങ്ങളെയും മലയാളത്തിലെ മുൻനിര അഭിനേതാക്കളെയും അണിനിരത്തിക്കൊണ്ടാണ് അമൽ നീരദ് ഇത്തവണ വരുന്നത്.
നസ്ലൻ, കുഞ്ചാക്കോ ബോബൻ, സൗബിൻ ഷാഹിർ, ഷറഫുദ്ദീൻ, ശ്രീനാഥ് ഭാസി, ചന്തു സലീംകുമാർ, ടൊവിനോ തോമസ്, ഷൈൻ ടോം ചാക്കോ, പാരിസ് ലക്ഷ്മി, നാദിയ മൊയ്തു, രജീഷ വിജയൻ, ജ്യോതിർമയി, ഹൻസിക കൃഷ്ണകുമാർ തുടങ്ങി വലിയ താരനിരയാണ് ചിത്രത്തിലുള്ളത്. അമൽ നീരദ് പ്രൊഡക്ഷൻസ്, അൻവർ റഷീദ് എന്റർടെയ്ൻമെന്റ്സ്, ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സ് എന്നീ ബാനറുകൾ ചേർന്നാണ് സിനിമ നിർമിക്കുന്നത്.
ഛായാഗ്രഹണം: അപ്പു പ്രഭാകർ, എഡിറ്റർ: വിവേക് ഹർഷൻ, സംഗീതം: ക്രിസ്റ്റോ സേവ്യർ, സംഭാഷണം: ഉണ്ണി ആർ, സൗണ്ട് ഡിസൈൻ: തപസ് നായക്, പ്രൊഡക്ഷൻ ഡിസൈൻ: ജോസഫ് നെല്ലിക്കൽ, ഗാനരചന: റഫീഖ് അഹമ്മദ്, വിനായക് ശശികുമാർ, കോസ്റ്റ്യൂം: മഷർ ഹംസ, മേക്കപ്പ്: റോണക്സ് സേവ്യർ. പിആർഒ: ആതിര ദിൽജിത്ത്.
Tags : Kunchacko Boban KunchackoBoban Bachelor Party 2 character poster poster cinema malayalam movie