Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Character Poster

ടി​എ​സ് ലൗ​ലാ​ജ​ൻ ഓ​ൺ ഡ്യൂ​ട്ടി, മീ​ശ പി​രി​ച്ച് മോ​ഹ​ൻ​ലാ​ൽ; ത​രു​ൺ ചി​ത്ര​ത്തി​ന്‍റെ പോ​സ്റ്റ​ർ

തു​ട​രും എ​ന്ന സൂ​പ്പ​ർ​ഹി​റ്റ് ചി​ത്ര​ത്തി​ന് ശേ​ഷം ത​രു​ൺ മൂ​ർ​ത്തി​യും മോ​ഹ​ൻ​ലാ​ലും ഒ​ന്നി​ക്കു​ന്ന ചി​ത്ര​ത്തി​ലെ പോ​സ്റ്റ​ർ പു​റ​ത്തി​റ​ക്കി. മോ​ഹ​ൻ​ലാ​ൽ ക​ഥാ​പാ​ത്ര​ത്തി​ന്‍റെ ക്യാ​ര​ക്ട​ർ പോ​സ്റ്റ​റാ​ണ് പു​റ​ത്തു​വി​ട്ട​ത്. ടി.​എ​സ്. ലൗ​ലാ​ജ​ൻ എ​ന്ന പോ​ലീ​സ് ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് മോ​ഹ​ൻ​ലാ​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

ക്ലീ​ൻ ഷേ​വ് ലു​ക്കി​ലെ​ത്തി പോ​ലീ​സ് വേ​ഷ​ത്തി​ൽ ഷൂ ​കൈ​യി​ൽ പി​ടി​ച്ചു നി​ൽ​ക്കു​ന്ന മോ​ഹ​ൻ​ലാ​ലി​ന്‍റെ ലു​ക്ക് ആ​രാ​ധ​ക​ർ ഏ​റ്റെ​ടു​ത്തു ക​ഴി​ഞ്ഞു. ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് തൊ​ടു​പു​ഴ​യി​ൽ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. മീ​ര ജാ​സ്മി​നാ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക.

ആ​ഷി​ഖ് ഉ​സ്മാ​ൻ പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ ആ​ഷി​ഖ് ഉ​സ്മാ​ൻ ആ​ണ് നി​ർ​മാ​ണം. ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ ഒ​രു​ക്കു​ന്ന​ത് ര​തീ​ഷ് ര​വി.

തു​ട​രും സി​നി​മ​യി​ലെ പ​ല അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​രും ഈ ​സി​നി​മ​യി​ലും ആ​വ​ർ​ത്തി​ക്കു​ന്നു. തു​ട​രും ഉ​ൾ​പ്പെ​ടെ മോ​ഹ​ൻ​ലാ​ലി​ന്‍റെ സൂ​പ്പ​ർ​ഹി​റ്റ് സി​നി​മ​ക​ൾ​ക്ക് കാ​മ​റ ച​ലി​പ്പി​ച്ച ഷാ​ജി കു​മാ​റാ​ണ് ഛായാ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ക്കു​ന്ന​ത്.

സം​ഗീ​തം ജേ​ക്‌​സ് ബി​ജോ​യ്, സ​ഹ​സം​വി​ധാ​നം ബി​നു പ​പ്പു, എ​ഡി​റ്റിം​ഗ് വി​വേ​ക് ഹ​ര്‍​ഷ​ന്‍, സൗ​ണ്ട് ഡി​സൈ​ൻ വി​ഷ്ണു ഗോ​വി​ന്ദ്, ആ​ർ​ട്ട്‌ ഡ​യ​റ​ക്ട​ർ ഗോ​കു​ല്‍​ദാ​സ്, കോ​സ്റ്റും മ​ഷാ​ര്‍ ഹം​സ, പ്രൊ​ഡ​ക്‌​ഷ​ൻ ക​ൺ​ട്രോ​ള​ർ സു​ധ​ര്‍​മ​ന്‍, ര​ച​ന ര​തീ​ഷ് ര​വി, മേ​ക്ക​പ്പ് റോ​ണെ​ക്‌​സ് സേ​വി​യ​ര്‍.

Latest News

Corehub Up