അഹാനയും ദിയയും
നടി അഹാന കൃഷ്ണയുടെ വിവാഹച്ചെലവുകളെ കുറിച്ച് സഹോദരിയും ഇൻഫ്ലുവൻസറുമായ ദിയ കൃഷ്ണ. ഫോളോവേഴ്സിന്റെ ചോദ്യങ്ങൾക്ക് മറുപടിയായാണ് ദിയ അഹാനയുടെ വിവാഹച്ചെലവുകളെക്കുറിച്ചും സംസാരിച്ചത്.
അഹാനയുടെയും തന്റെയും വിവാഹങ്ങൾ തമ്മിൽ ഏറെ വ്യത്യാസമുണ്ട് എന്ന് ദിയ പറഞ്ഞു. ഏറ്റവും പ്രധാന വ്യത്യാസം അഹാന വിവാഹം ഒരു വര്‍ഷം മുൻപേ പ്ലാൻ ചെയ്തു തുടങ്ങിയെങ്കില്‍ തനിക്ക് പ്ലാനിംഗിനേ സമയം കിട്ടിയില്ലായിരുന്നു എന്നും ദിയ വെളിപ്പെടുത്തി.
അഹാനയുടെ വിവാഹച്ചെലവ് എത്രയാണ് എന്ന് തനിക്ക് കൃത്യമായി അറിയില്ലെന്നും ഇത്തരം കാര്യങ്ങൾ അഹാനയോട് ചോദിക്കാറില്ലെന്നും ദിയ തുറന്നുപറഞ്ഞു.
ദിയയുടെ വാക്കുകൾ
അഹാനയുടെ വിവാഹത്തിന്റെ യഥാർഥ ചെലവ് എത്രയാണ് എന്ന് തനിക്കറിയില്ല. അത്തരം കാര്യങ്ങൾ ഞാൻ അഹാനയോട് നേരിട്ട് ചോദിക്കാറില്ല.
എന്തായാലും അത് വലിയൊരു തുകയായിരിക്കും. 5–6 ദിവസം ഞങ്ങൾ താജിൽ തന്നെയായിരുന്നു താമസം. അവിടെ 20–25 ലേറെ റൂമുകൾ ബുക്ക് ചെയ്തിരുന്നു. ഫംഗ്ഷനും ഫുഡും അറേഞ്ച് ചെയ്തിരുന്നു. അപ്പോൾ നിങ്ങൾക്ക് കൂട്ടി നോക്കാമല്ലോ, ഏകദേശം എത്ര ചെലവുണ്ടാകും എന്ന്’.
തന്റെ വിവാഹസാരിക്ക് രണ്ട് ലക്ഷത്തോളം രൂപയാണ് ചിലവായത് എന്നും അത് സാരി വാങ്ങിയ ഷോപ്പിൽ നിന്നും നൽകിയ സമ്മാനമായിരുന്നു എന്നും ദിയ പറഞ്ഞു.
സെപ്റ്റംബർ 13ന് കോവളം താജിൽ വച്ചായിരുന്നു ദിയ കൃഷ്ണയുടെ സഹോദരി അഹാനയും ഛായാഗ്രാഹകൻ നിമിഷ് രവിയും വിവാഹിതരായത്.
അഞ്ച് ദിവസം നീളുന്ന ആഘോഷമായിരുന്നു വിവാഹത്തിന്. അമ്മു – നിമ്മു കാർണിവൽ, സംഗീത് നൈറ്റ് ഉൾപ്പെടെ ഉള്ള ആഘോഷമായിരുന്നു അഹാനയുടെ കല്യാണം.
Tags : diya krishna diyakrishna ahaana wedding cinema malayalam Nimish Ravi