x
ad
Thu, 29 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ ​വി​ഷ​യം അ​ന്നു ത​ന്നെ സം​സാ​രി​ച്ച് പ​രി​ഹ​രി​ക്ക​പ്പെ​ട്ട​താ​ണ്, വീ​ണ്ടും കു​ത്തി​പ്പൊ​ക്കു​ക​യാ​ണ് അ​വ​ർ; മ​മ്മൂ​ട്ടി​യെ പി​ന്തു​ണ​ച്ച് പി. ​ജ​യ​രാ​ജ​ൻ  

എന്‍റർടൈൻമെന്‍റ് ഡെസ്ക്
Published: October 29, 2026 02:28 PM IST | Updated: October 29, 2026 02:28 PM IST

പി.ജയരാജനും മമ്മൂട്ടിയും

മ​മ്മൂ​ട്ടി​ക്കും അ​ദ്ദേ​ഹ​ത്തെ സ​ന്ദ​ർ​ശി​ച്ച ഡി​വൈ​എ​ഫ്ഐ, എ​സ്എ​ഫ്ഐ നേ​താ​ക്ക​ൾ​ക്കു​മെ​തി​രെ ന​ട​ക്കു​ന്ന സൈ​ബ​ർ ആ​ക്ര​മ​ണ​ങ്ങ​ളെ അ​പ​ല​പി​ച്ച് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം പി. ​ജ​യ​രാ​ജ​ൻ. ഫേ​സ്ബു​ക്ക് കു​റി​പ്പി​ലൂ​ടെ​യാ​ണ് അ​ദ്ദേ​ഹം ത​ന്‍റെ പി​ന്തു​ണ മ​മ്മൂ​ട്ടി​യെ അ​റി​യി​ച്ച​ത്.

മ​മ്മൂ​ട്ടി ഒ​രു രാ​ഷ്ട്രീ​യ പാ​ർ​ട്ടി​യു​ടെ​യും ച​ട്ട​ക്കൂ​ടി​ൽ ഒ​തു​ങ്ങി​നി​ൽ​ക്കു​ന്ന വ്യ​ക്തി​യ​ല്ലെ​ന്നും ഈ ​നാ​ടി​ന്‍റെ​യാ​കെ പൊ​തു​സ്വ​ത്താ​ണെ​ന്നും അ​ദ്ദേ​ഹം കു​റി​ച്ചു.

വ​യ​നാ​ട് ദു​ര​ന്ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ൻ​പു​ണ്ടാ​യ ഒ​രു വി​ഷ​യം അ​ന്നു​ത​ന്നെ പ​ര​സ്പ​രം സം​സാ​രി​ച്ച് പൂ​ർ​ണ​മാ​യും പ​രി​ഹ​രി​ക്ക​പ്പെ​ട്ട ഒ​ന്നാ​ണെ​ന്നും തീ​ർ​ന്നു​പോ​യ ഒ​രു തെ​റ്റി​ദ്ധാ​ര​ണ​യെ വീ​ണ്ടും കു​ത്തി​പ്പൊ​ക്കി, ആ ​മ​ഹാ​ന​ട​നെ നി​ര​ന്ത​രം വേ​ട്ട​യാ​ടാ​നും അ​ധി​ക്ഷേ​പി​ക്കാ​നും ചി​ല കേ​ന്ദ്ര​ങ്ങ​ൾ ശ്ര​മി​ക്കു​ന്ന​ത് നി​ക്ഷി​പ്ത താ​ൽ​പ​ര്യ​ങ്ങ​ളോ​ടെ​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പി. ​ജ​യ​രാ​ജ​ന്‍റെ ഫെ​യ്സ്ബു​ക്ക് കു​റി​പ്പ്

മ​ല​യാ​ള​ത്തി​ന്‍റെ അ​ഭി​മാ​ന​മാ​യ മ​ഹാ​ന​ട​ൻ മ​മ്മൂ​ട്ടി​യെ​യും അ​ദ്ദേ​ഹ​ത്തെ സ​ന്ദ​ർ​ശി​ച്ച ഡി​വൈ​എ​ഫ്ഐ, എ​സ്എ​ഫ്ഐ നേ​താ​ക്ക​ളെ​യും ല​ക്ഷ്യ​മി​ട്ട് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ന​ട​ക്കു​ന്ന സൈ​ബ​ർ ആ​ക്ര​മ​ണ​ങ്ങ​ൾ അ​ത്യ​ന്തം അ​പ​ല​പ​നീ​യ​മാ​ണ്.

വ​യ​നാ​ട് ദു​ര​ന്ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ൻ​പു​ണ്ടാ​യ ഒ​രു വി​ഷ​യം അ​ന്നു​ത​ന്നെ പ​ര​സ്പ​രം സം​സാ​രി​ച്ച് പൂ​ർ​ണ​മാ​യും പ​രി​ഹ​രി​ക്ക​പ്പെ​ട്ട ഒ​ന്നാ​ണ്. സി​പി​എം വ​യ​നാ​ട് ജി​ല്ലാ സെ​ക്ര​ട്ട​റി സ​ഖാ​വ് റ​ഫീ​ഖും മ​മ്മൂ​ട്ടി​യും ത​മ്മി​ലു​ള്ള സൗ​ഹൃ​ദ​വും ആ​ത്മ​ബ​ന്ധ​വും പൊ​തു​സ​മൂ​ഹ​ത്തി​നു മു​ന്നി​ലു​ള്ള​തു​മാ​ണ്.

തീ​ർ​ന്നു​പോ​യ ഒ​രു തെ​റ്റി​ദ്ധാ​ര​ണ​യെ വീ​ണ്ടും കു​ത്തി​പ്പൊ​ക്കി, ആ ​മ​ഹാ​ന​ട​നെ നി​ര​ന്ത​രം വേ​ട്ട​യാ​ടാ​നും അ​ധി​ക്ഷേ​പി​ക്കാ​നും ചി​ല കേ​ന്ദ്ര​ങ്ങ​ൾ ശ്ര​മി​ക്കു​ന്ന​ത് നി​ക്ഷി​പ്ത താ​ൽ​പ​ര്യ​ങ്ങ​ളോ​ടെ​യാ​ണ്.

മ​മ്മൂ​ട്ടി ഒ​രു രാ​ഷ്ട്രീ​യ പാ​ർ​ട്ടി​യു​ടെ​യും ച​ട്ട​ക്കൂ​ടി​ൽ ഒ​തു​ങ്ങി​നി​ൽ​ക്കു​ന്ന വ്യ​ക്തി​യ​ല്ല; ഈ ​നാ​ടി​ന്‍റെ​യാ​കെ പൊ​തു​സ്വ​ത്താ​ണ്.

അ​ദ്ദേ​ഹ​ത്തെ കാ​ണു​ന്ന​തും സൗ​ഹൃ​ദം പ​ങ്കു​വ​യ്ക്കു​ന്ന​തും ഏ​തെ​ങ്കി​ലും രാ​ഷ്ട്രീ​യ ചേ​രി​തി​രി​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ള​ക്കേ​ണ്ട ഒ​ന്ന​ല്ല. പു​രോ​ഗ​മ​ന വി​ദ്യാ​ർ​ഥി-​യു​വ​ജ​ന പ്ര​സ്ഥാ​ന​ങ്ങ​ളു​ടെ നേ​താ​ക്ക​ൾ, അ​ദ്ദേ​ഹ​ത്തി​ന്‍റെ ക്ഷ​ണം സ്വീ​ക​രി​ച്ച്  സ​ന്ദ​ർ​ശി​ച്ച​തി​നെ​പ്പോ​ലും വി​വാ​ദ​മാ​ക്കു​ന്ന​ത് സ​ങ്കു​ചി​ത രാ​ഷ്ട്രീ​യ ബോ​ധ​മാ​ണ്.

ദേ​ശീ​യ ത​ല​ത്തി​ൽ ജ​നാ​ധി​പ​ത്യ​ത്തി​നു​വേ​ണ്ടി​യും  കാ​വി​വ​ത്ക​ര​ണ​ത്തി​നെ​തി​രെ​യും  പൊ​രു​തി അം​ഗീ​കാ​രം നേ​ടി​യ ഡി​വൈ​എ​ഫ്ഐ - എ​സ്എ​ഫ്ഐ നേ​താ​ക്ക​ളെ കാ​ണാ​ൻ ആ​ഗ്ര​ഹി​ച്ച​തു​ത​ന്നെ ഈ ​സം​ഘ​ട​ന​ക​ൾ​ക്കു​ള്ള വ​ലി​യ അം​ഗീ​കാ​ര​മാ​ണ്.

ഇ​ട​തു​പ​ക്ഷ​ത്തി​ന്‍റെ ലേ​ബ​ലി​ൽ നി​ന്നു​കൊ​ണ്ട് ഇ​ത്ത​രം വ്യ​ക്തി​ഹ​ത്യ​ക​ൾ​ക്ക് നേ​തൃ​ത്വം കൊ​ടു​ക്കു​ന്ന​ത് ആ​രാ​യാ​ലും അ​ത് ഇ​ട​തു​പ​ക്ഷ രാ​ഷ്ട്രീ​യ​മ​ല്ല. രാ​ഷ്ട്രീ​യ ശ​ത്രു​ക്ക​ൾ​ക്ക് അ​വ​സ​ര​മൊ​രു​ക്കാ​നും തെ​റ്റി​ദ്ധാ​ര​ണ​ക​ൾ സൃ​ഷ്ടി​ക്കാ​നും ചി​ല​ർ ന​ട​ത്തു​ന്ന അ​ജ​ണ്ട തി​രി​ച്ച​റി​യ​പ്പെ​ടേ​ണ്ട​തു​ണ്ട്.

ക​ല​യെ​യും ക​ലാ​കാ​ര​ന്മാ​രെ​യും ചേ​ർ​ത്തു​പി​ടി​ക്കു​ന്ന​താ​ണ് ക​മ്യൂ​ണി​സ്റ്റ് സം​സ്കാ​രം. തെ​റ്റാ​യ പ്ര​ചാ​ര​ണ​ങ്ങ​ളി​ൽ പെ​ട്ടു​പോ​യി​ട്ടു​ള്ള​വ​ർ അ​തി​ൽ​നി​ന്ന് പി​ന്തി​രി​യ​ണം. മ​ല​യാ​ള​ത്തി​ന്‍റെ മ​ഹാ​ന​ട​നെ​തി​രെ​യു​ള്ള അ​നാ​വ​ശ്യ​മാ​യ സൈ​ബ​ർ ആ​ക്ര​മ​ണ​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്ക​ണം.

Tags : P Jayarajan PJayarajan mammootty actor cyberattack cinema politics

Recent News

Corehub Up