Tue, 13 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Cyberattack

രാഷ്‌ട്രീ​യ ല​ക്ഷ്യ​ത്തോ​ടെ​യു​ള്ള സൈ​ബ​ര്‍ ആ​ക്ര​മ​ണം യു​ദ്ധ​സമാനം: മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല

കൊ​​​​​​ച്ചി: രാ​​​​​​ഷ്‌​​​​​ട്രീ​​​​​​യ ല​​​​​​ക്ഷ്യ​​​​​​ത്തോ​​​​​​ടെ​​​​​​യു​​​​​​ള്ള സൈ​​​​​​ബ​​​​​​ര്‍ ആ​​​​​​ക്ര​​​​​​മ​​​​​​ണ​​​​​​ങ്ങ​​​​​​ള്‍ യു​​​​​​ദ്ധ​​​​​​ത്തി​​​​​​നു സ​​​​​​മാ​​​​​​ന​​​​​​മാ​​​​​​ണെ​​​​​​ന്നും ഈ ​​​​​​വെ​​​​​​ല്ലു​​​​​​വി​​​​​​ളി​​​​​​ക​​​​​​ളെ നേ​​​​​​രി​​​​​​ടാ​​​​​​ന്‍ സ​​​​​​മൂ​​​​​​ഹം ഒ​​​​​​ന്നി​​​​​​ച്ചു​​​​​​നി​​​​​​ല്‍​ക്ക​​​​​​ണ​​​​​​മെ​​​​​​ന്നും ആ​​​​​​ഭ്യ​​​​​​ന്ത​​​​​​ര​​​​​​മ​​​​​​ന്ത്രി ര​​​​​​മേ​​​​​​ശ് ചെ​​​​​​ന്നി​​​​​​ത്ത​​​​​​ല. സൈ​​​​​​ബ​​​​​​ര്‍ സു​​​​​​ര​​​​​​ക്ഷ​​​​​​യ്ക്കാ​​​​​​യി കേ​​​​​​ര​​​​​​ള പൊ​​​​​​ലി​​​​​​സ് സം​​​​​​ഘ​​​​​​ടി​​​​​​പ്പി​​​​​​ച്ച കൊ​​​​​​ക്കൂ​​​​​​ണ്‍ ആ​​​​​​ഗോ​​​​​​ള സൈ​​​​​​ബ​​​​​​ര്‍സു​​​​​​ര​​​​​​ക്ഷാ സം​​​​​​ഗ​​​​​​മ​​​​​​ത്തി​​​​​​ന്‍റെ 19-ാമ​​​​​​ത് പ​​​​​​തി​​​​​​പ്പ് കൊ​​​​​​ച്ചി ഗ്രാ​​​​​​ന്‍​ഡ് ഹ​​​​​​യാ​​​​​​ത്ത് ഹോ​​​​​​ട്ട​​​​​​ലി​​​​​​ല്‍ ഉ​​​​​​ദ്ഘാ​​​​​​ട​​​​​​നം ചെ​​​​​​യ്തു പ്ര​​​​​സം​​​​​ഗി​​​​​​ക്കു​​​​​​ക​​​​​​യാ​​​​​​യി​​​​​​രു​​​​​​ന്നു അ​​​​​​ദ്ദേ​​​​​​ഹം.

സൈ​​​​​​ബ​​​​​​ര്‍ യു​​​​​​ഗ​​​​​​ത്തി​​​​​​ല്‍ നേ​​​​​​ട്ട​​​​​​ങ്ങ​​​​​​ള്‍​ക്കൊ​​​​​​പ്പം വ​​​​​​ലി​​​​​​യ വെ​​​​​​ല്ലു​​​​​​വി​​​​​​ളി​​​​​​ക​​​​​​ളും നി​​​​​​ല​​​​​​നി​​​​​​ല്‍​ക്കു​​​​​​ന്നു​​​​​​ണ്ട്. വ്യ​​​​​​ക്തി​​​​​​ഗ​​​​​​ത വി​​​​​​വ​​​​​​ര​​​​​​ങ്ങ​​​​​​ളു​​​​​​ടെ മോ​​​​​​ഷ​​​​​​ണം, സാ​​​​​​മ്പ​​​​​​ത്തി​​​​​​ക ത​​​​​​ട്ടി​​​​​​പ്പു​​​​​​ക​​​​​​ള്‍ തു​​​​​​ട​​​​​​ങ്ങി​​​​​​യ സൈ​​​​​​ബ​​​​​​ര്‍ ഭീ​​​​​​ഷ​​​​​​ണി​​​​​​ക​​​​​​ള്‍ വ്യ​​​​​​ക്തി​​​​​​ക​​​​​​ളെ​​​​​​യും സ്ഥാ​​​​​​പ​​​​​​ന​​​​​​ങ്ങ​​​​​​ളെ​​​​​​യും ഒ​​​​​​രു​​​​​​പോ​​​​​​ലെ ബാ​​​​​​ധി​​​​​​ക്കു​​​​​​ന്നു. ലോ​​​​​​ക​​​​​​മെ​​​​​​മ്പാ​​​​​​ടും ഡാ​​​​​​റ്റാ മോ​​​​​​ഷ​​​​​​ണം വ​​​​​​ര്‍​ധി​​​​​​ക്കു​​​​​​ന്ന സാ​​​​​​ഹ​​​​​​ച​​​​​​ര്യ​​​​​​ത്തി​​​​​​ല്‍ ആ​​​​​​ശു​​​​​​പ​​​​​​ത്രി രേ​​​​​​ഖ​​​​​​ക​​​​​​ള്‍, ഊ​​​​​​ര്‍​ജ അ​​​​​​ടി​​​​​​സ്ഥാ​​​​​​ന സൗ​​​​​​ക​​​​​​ര്യ​​​​​​ങ്ങ​​​​​​ള്‍, മി​​​​​​ലി​​​​​​ട്ട​​​​​​റി ഡാ​​​​​​റ്റ, ര​​​​​​ഹ​​​​​​സ്യ​​​​​​സ്വ​​​​​​ഭാ​​​​​​വ​​​​​​മു​​​​​​ള്ള പൊ​​​​​​ലി​​​​​​സ് ഡാ​​​​​​റ്റ എ​​​​​​ന്നി​​​​​​വ സം​​​​​​ര​​​​​​ക്ഷി​​​​​​ക്കു​​​​​​ക സ​​​​​​ര്‍​ക്കാ​​​​​​രി​​​​​​ന്‍റെ പ്ര​​​​​​ഥ​​​​​​മ ക​​​​​​ട​​​​​​മ​​​​​​യാ​​​​​​ണ്. സം​​​​​സ്ഥാ​​​​​ന​​​​​ത്തു സൈ​​​​​​ബ​​​​​​ര്‍ സാ​​​​​​ക്ഷ​​​​​​ര​​​​​​ത വ​​​​​​ര്‍​ധി​​​​​​ക്കു​​​​​​ന്നു​​​​​​ണ്ടെ​​​​​​ന്നും ഇ​​​​​​ന്‍റ​​​​​​ര്‍​നെ​​​​​​റ്റ് ഓ​​​​​ഫ് തിം​​​​​​ഗ്‌​​​​​​സ് കാ​​​​​​ല​​​​​​ത്ത് ഓ​​​​​​രോ വ്യ​​​​​​ക്തി​​​​​​യും സൈ​​​​​​ബ​​​​​​ര്‍ ഭീ​​​​​​ഷ​​​​​​ണി​​​​​​ക​​​​​​ളെ​​​​​​ക്കു​​​​​​റി​​​​​​ച്ച് ബോ​​​​​​ധ​​​​​​വാ​​​​​​ന്മാ​​​​​​രാ​​​​​​യി​​​​​​രി​​​​​​ക്ക​​​​​​ണ​​​​​​മെ​​​​​​ന്നും മ​​​​​ന്ത്രി പ​​​​​റ​​​​​ഞ്ഞു.

ദേ​​​​​ശീ​​​​​യ സു​​​​​ര​​​​​ക്ഷാ ഡെ​​​​​​പ്യൂ​​​​​​ട്ടി അ​​​​​​ഡ്വൈ​​​​​​സ​​​​​​ര്‍ ടി.​​​​​​വി. ര​​​​​​വി​​​​​​ച​​​​​​ന്ദ്ര​​​​​​ന്‍ അ​​​​​​ധ്യ​​​​​​ക്ഷ​​​​​​ത വ​​​​​​ഹി​​​​​​ച്ചു. എ​​​​​സ്ബി​​​​​ഐ ചെ​​​​​​യ​​​​​​ര്‍​മാ​​​​​​ന്‍ കെ.​​​​​​എ​​​​​​സ്. ഷെ​​​​​​ട്ടി, വി​​​​​​ജി​​​​​​ല​​​​​​ന്‍​സ് ഡ​​​​​​യ​​​​​​റ​​​​​​ക്ട​​​​​​ര്‍ മ​​​​​​നോ​​​​​​ജ് ഏ​​​​​​ബ്ര​​​​​​ഹാം, യു​​​​​​എ​​​​​​ഇ സൈ​​​​​​ബ​​​​​​ര്‍ സു​​​​​​ര​​​​​​ക്ഷാ​​​​​ മേ​​​​​​ധാ​​​​​​വി ഡോ. ​​​​​​മു​​​​​​ഹ​​​​​​മ്മ​​​​​​ദ് അ​​​​​​ല്‍ കു​​​​​​വൈ​​​​​​ത്തി, ഇ​​​​​​ന്ത്യ​​​​​​ന്‍ കം​​​​​​പ്യൂ​​​​​​ട്ട​​​​​​ര്‍ എ​​​​​​മ​​​​​​ര്‍​ജ​​​​​​ന്‍​സി റ​​​​​​സ്‌​​​​​​പോ​​​​​​ണ്‍​സ് ടീം ​​​​​​ഡ​​​​​​യ​​​​​​റ​​​​​​ക്ട​​​​​​ര്‍ ജ​​​​​​ന​​​​​​റ​​​​​​ല്‍ ഡോ. ​​​​​​സ​​​​​​ഞ്ജ​​​​​​യ് ബ​​​​​​ഹ​​​​​​ല്‍, ഒ​​​​​​മാ​​​​​​ന്‍ നാ​​​​​​ഷ​​​​​​ണ​​​​​​ല്‍ സി​​​​​​ഇ​​​​​​ആ​​​​​​ര്‍​ടി ഡ​​​​​​യ​​​​​​റ​​​​​​ക്ട​​​​​​ര്‍ ജ​​​​​​ന​​​​​​റ​​​​​​ല്‍ എ​​​​​​ന്‍​ജി​​​​​​നി​​​​​​യ​​​​​​ര്‍ ബാ​​​​​​ദ​​​​​​ര്‍ അ​​​​​​ല്‍ സാ​​​​​​ലി, സീ​​​​​​റോ ഡേ ​​​​​​എ​​​​​​ന്‍​ജി​​​​​​നി​​​​​​യ​​​​​​റിം​​​​​​ഗ് ഫൗ​​​​​​ണ്ട​​​​​​റും ഗ​​​​​​വേ​​​​​​ഷ​​​​​​ക​​​​​​യു​​​​​​മാ​​​​​​യ അ​​​​​​ലീ​​​​​​സ, ഇ​​​​​​ന്‍റ​​​​​​ർ​​​​​​പോ​​​​​​ള്‍ ഓ​​​​​​ഫി​​​​​​സ് ഓ​​​​​​ഫ് ഇ​​​​​​ന്‍റേ​​​​​​ണ​​​​​​ല്‍ ഓ​​​​​​വ​​​​​​ര്‍​സൈ​​​​​​റ്റ് റി​​​​​​ച്ചാ​​​​​​ര്‍​ഡ്, ചൈ​​​​​​ല്‍​ഡ് ലൈ​​​​​​റ്റ് ഡ​​​​​​യ​​​​​​റ​​​​​​ക്ട​​​​​​ര്‍ കെ​​​​​​വി​​​​​​ന്‍ പ്ലെ, ​​​​​​ജാ​​​​​​പ്പ​​​​​​നീ​​​​​​സ് കോ​​​​​​ഡ് ബ്ലൂ ​​​​​​കോ​​​​​​ണ്‍​ഫ​​​​​​റ​​​​​​ന്‍​സ് സ്ഥാ​​​​​​പ​​​​​​ക കാ​​​​​​ന ഷി​​​​​​റോ​​​​​​മ, മു​​​​​​ന്‍ ഇ​​​​​​ന്ത്യ​​​​​​ന്‍ നാ​​​​​​ഷ​​​​​​ണ​​​​​​ല്‍ സൈ​​​​​​ബ​​​​​​ര്‍ സെ​​​​​​ക്യൂ​​​​​​രി​​​​​​റ്റി കോ ​​​​​ഓ​​​​​​ര്‍​ഡി​​​​​​നേ​​​​​​റ്റ​​​​​​ര്‍ ല​​​​​​ഫ്‌​. ജ​​​​​​ന​​​​​​റ​​​​​​ല്‍ എം.​​​​​​യു. നാ​​​​​​യ​​​​​​ര്‍, ഡി​​​​​​ജി​​​​​​പി റ​​​​​​വാ​​​​​​ഡ ച​​​​​​ന്ദ്ര​​​​​​ശേ​​​​​​ഖ​​​​​​ര്‍ എ​​​​​​ന്നി​​​​​​വ​​​​​​ര്‍ പ​​​​​​ങ്കെ​​​​​​ടു​​​​​​ത്തു.

സൈ​​​​​​ബ​​​​​​ര്‍ ഡോ​​​​​​മി​​​​​​നെ കൂ​​​​​​ടു​​​​​​ത​​​​​​ല്‍ കാ​​​​​​ര്യ​​​​​​ക്ഷ​​​​​​മ​​​​​​മാ​​​​​​ക്കും

സൈ​​​​​​ബ​​​​​​ര്‍ സു​​​​​​ര​​​​​​ക്ഷ ശ​​​​​​ക്ത​​​​​​മാ​​​​​​ക്കു​​​​​​ന്ന​​​​​​തി​​​​​​ന്‍റെ ഭാ​​​​​​ഗ​​​​​​മാ​​​​​​യി കേ​​​​​​ര​​​​​​ള പൊ​​​​​​ലി​​​​​​സി​​​​​​ന്‍റെ സൈ​​​​​​ബ​​​​​​ര്‍ ഡോം ​​​​​​സം​​​​​​വി​​​​​​ധാ​​​​​​ന​​​​​​ത്തി​​​​​​ന്‍റെ അം​​​​​​ഗ​​​​​​ബ​​​​​​ലം വ​​​​​​ര്‍​ധി​​​​​​പ്പി​​​​​​ച്ച് പ്ര​​​​​​വ​​​​​​ര്‍​ത്ത​​​​​​നം കൂ​​​​​​ടു​​​​​​ത​​​​​​ല്‍ കാ​​​​​​ര്യ​​​​​​ക്ഷ​​​​​​മ​​​​​​മാ​​​​​​ക്കു​​​​​​മെ​​​​​​ന്ന് ആ​​​​​​ഭ്യ​​​​​​ന്ത​​​​​​രമ​​​​​​ന്ത്രി ര​​​​​​മേ​​​​​​ശ് ചെ​​​​​​ന്നി​​​​​​ത്ത​​​​​​ല. സൈ​​​​​​ബ​​​​​​ര്‍ നി​​​​​​യ​​​​​​മ​​​​​​ങ്ങ​​​​​​ളും സു​​​​​​ര​​​​​​ക്ഷാ ​​​​​സം​​​​​​വി​​​​​​ധാ​​​​​​ന​​​​​​ങ്ങ​​​​​​ളും കൂ​​​​​​ടു​​​​​​ത​​​​​​ല്‍ ശ​​​​​​ക്തി​​​​​​പ്പെ​​​​​​ടു​​​​​​ത്താ​​​​​​നാ​​​​​​ണു ല​​​​​​ക്ഷ്യ​​​​​​മി​​​​​​ടു​​​​​​ന്ന​​​​​​തെ​​​​​​ന്നും വ​​​​​​രും​​​​​ദി​​​​​​വ​​​​​​സ​​​​​​ങ്ങ​​​​​​ളി​​​​​​ലെ വെ​​​​​​ല്ലു​​​​​​വി​​​​​​ളി​​​​​​ക​​​​​​ളെ നേ​​​​​​രി​​​​​​ടാ​​​​​​ന്‍ സൈ​​​​​​ബ​​​​​​ര്‍ ഡോ​​​​​​മി​​​​​​ന്‍റെ പ്ര​​​​​​വ​​​​​​ര്‍​ത്ത​​​​​​നം വി​​​​​​പു​​​​​​ലീ​​​​​​ക​​​​​​രി​​​​​​ക്കു​​​​​​മെ​​​​​​ന്നും അ​​​​​​ദ്ദേ​​​​​​ഹം പ​​​​​​റ​​​​​​ഞ്ഞു.

Kerala

മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ന്‍റെ മ​ര​ണ​ത്തി​നു പി​ന്നാ​ലെ സൈ​ബ​ർ ആ​ക്ര​മ​ണം; കെ​യു​ഡ​ബ്ല്യു​ജെ പ​രാ​തി ന​ൽ​കി

തി​​രു​​വ​​ന​​ന്ത​​പു​​രം: മാ​​ധ്യ​​മ​​പ്ര​​വ​​ർ​​ത്ത​​ക​​ൻ ജി​​ജോ ജോ​​ൺ പു​​ത്തേ​​ഴ​​ത്തി​​ന്‍റെ നി​​ര്യാ​​ണ​​ത്തി​​നു പി​​ന്നാ​​ലെ അ​​ദ്ദേ​​ഹ​​ത്തി​​നെ​​തി​​രേ ന​​വ​​മാ​​ധ്യ​​മ​​ങ്ങ​​ളി​​ലു​​ണ്ടാ​​യ സൈ​​ബ​​ർ ആ​​ക്ര​​മ​​ണ​​ത്തി​​ൽ കേ​​ര​​ള പ​​ത്ര​​പ്ര​​വ​​ർ​​ത്ത​​ക യൂ​​ണി​​യ​​ൻ പ​​രാ​​തി ന​​ൽ​​കി.

അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ ച​​ര​​മവാ​​ർ​​ത്ത​​ക​​ൾ​​ക്കും ചി​​ത്ര​​ങ്ങ​​ൾ​​ക്കും താ​​ഴെ​​യാ​​ണ് ഒ​​രു​​കൂ​​ട്ടം ആ​​ളു​​ക​​ൾ അ​​ധിക്ഷേ​​പ​​ക​​ര​​മാ​​യ ക​​മ​​ന്‍റു​​ക​​ൾ പോ​​സ്റ്റ് ചെ​​യ്ത​​ത്.

സം​​ഭ​​വ​​ത്തി​​ൽ ഉ​​ൾ​​പ്പെ​​ട്ട​​വ​​ർ​​ക്കെ​​തി​​രേ ക​​ർ​​ശ​​ന ന​​ട​​പ​​ടി​​യു​​ണ്ടാ​​ക​​ണ​​മെ​​ന്ന് ആ​​വ​​ശ്യ​​പ്പെ​​ട്ട് സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് കെ.​​പി. റെ​​ജി, ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി സു​​രേ​​ഷ് എ​​ട​​പ്പാ​​ൾ എ​​ന്നി​​വ​​ർ ഡി​​ജി​​പി​​ക്കു പ​​രാ​​തി ന​​ൽ​​കി.

ന​​വ​​മാ​​ധ്യ​​മ​​ങ്ങ​​ളി​​ലെ അ​​ധി​​ക്ഷേ​​പ പ​​രാ​​മ​​ർ​​ശ​​ങ്ങ​​ൾ ഉ​​ൾ​​പ്പെ​​ട്ട സ്ക്രീ​​ൻ ഷോ​​ട്ടു​​ക​​ളും പ​​ത്ര​​പ്ര​​വ​​ർ​​ത്ത​​ക യൂ​​ണി​​യ​​ൻ പൊ​​ലി​​സി​​നു കൈ​​മാ​​റി​​യി​​ട്ടു​​ണ്ട്.

International

ലിച്ചൻസ്റ്റൈനിൽ വൻ സൈബർ ആക്രമണം; 31,000 പ്രമുഖ സ്ഥാപനങ്ങളുടെ വിവരങ്ങൾ ചോർത്തി

വാ​ഡു​സ്: നി​കു​തി​വെ​ട്ടി​പ്പു​കാ​രു​ടെ​യും ക​ള്ള​പ്പ​ണ​ക്കാ​രു​ടെ​യും പ​റു​ദീ​സ​യെ​ന്ന് ആ​ഗോ​ള​ത​ല​ത്തി​ൽ അ​റി​യ​പ്പെ​ടു​ന്ന യൂ​റോ​പ്യ​ൻ രാ​ജ്യ​മാ​യ ലി​ച്ച​ൻ​സ്റ്റൈ​നി​ൽ വ​ൻ സൈ​ബ​ർ ആ​ക്ര​മ​ണം.

രാ​ജ്യ​ത്തെ 31,000ത്തോ​ളം ക​മ്പ​നി​ക​ളു​ടെ​യും ട്ര​സ്റ്റു​ക​ളു​ടെ​യും യ​ഥാ​ർ​ഥ ഉ​ട​മ​സ്ഥ​രു​ടെ വി​വ​ര​ങ്ങ​ൾ അ​ട​ങ്ങി​യ ‘ര​ജി​സ്റ്റ​ർ ഓ​ഫ് ബെ​നി​ഫി​ഷ്യ​ൽ ഓ​ണേ​ഴ്സ്’​സി​സ്റ്റം ഹാ​ക്ക് ചെ​യ്യ​പ്പെ​ട്ട​തോ​ടെ ലോ​ക​മെ​മ്പാ​ടു​മു​ള്ള ശ​ത​കോ​ടീ​ശ്വ​ര​ന്മാ​രും വ​ൻ​കി​ട നി​കു​തി​വെ​ട്ടി​പ്പു​കാ​രും ക​ടു​ത്ത ആ​ശ​ങ്ക​യി​ലാ​ണ്. സം​ഭ​വ​ത്തെ​ത്തു​ട​ർ​ന്ന് അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ​ക്കാ​യി സ​ർ​ക്കാ​ർ ക്രൈ​സി​സ് ടീ​മി​നെ നി​യോ​ഗി​ച്ചു.

ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ, ഭീ​ക​ര​വാ​ദ ഫ​ണ്ടിം​ഗ് എ​ന്നി​വ ത​ട​യു​ന്ന​തി​നാ​യി സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും ട്ര​സ്റ്റു​ക​ളു​ടെ​യും യ​ഥാ​ർ​ഥ ഉ​ട​മ​ക​ൾ ആ​രൊ​ക്കെ​യാ​ണെ​ന്നു വ്യ​ക്ത​മാ​ക്കു​ന്ന ര​ഹ​സ്യ​രേ​ഖ​ക​ളാ​ണ് ഈ ​സി​സ്റ്റ​ത്തി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന​ത്. ഈ ​വി​വ​ര​ങ്ങ​ളാ​ണ് ഹാ​ക്ക​ർ​മാ​ർ ചോ​ർ​ത്തി​യ​ത്. ജൂ​ലൈ 30നാ​ണ് അ​ജ്ഞാ​ത​നാ​യ ഹാ​ക്ക​ർ സി​സ്റ്റ​ത്തി​ലേ​ക്ക് അ​ന​ധി​കൃ​ത​മാ​യി ക​ട​ന്നു​ക​യ​റി​യ​ത്.

ചി​ല ക്ര​മ​ക്കേ​ടു​ക​ൾ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട ഉ​ട​ൻ​ത​ന്നെ ഡാ​റ്റ​യു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക​യും ബാ​ധി​ക്ക​പ്പെ​ട്ട സി​സ്റ്റ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം താ​ത്കാ​ലി​ക​മാ​യി നി​ർ​ത്ത​ലാ​ക്കു​ക​യും ചെ​യ്ത​താ​യി അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.ചോ​ർ​ത്ത​പ്പെ​ട്ട വി​വ​ര​ങ്ങ​ളി​ൽ തി​രു​ത്ത​ലു​ക​ൾ വ​രു​ത്തു​ക​യോ അ​ല്ലെ​ങ്കി​ൽ ഏ​തെ​ങ്കി​ലും ഡാ​റ്റ പൂ​ർ​ണ​മാ​യി ന​ശി​പ്പി​ക്കു​ക​യോ ചെ​യ്ത​താ​യി സൂ​ച​ന​ക​ളൊ​ന്നു​മി​ല്ലെ​ന്ന് സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി.

Kerala

ഡൽഹി പ്രക്ഷോഭത്തിനു പിന്തുണ; വിസ്മയ മോഹൻലാലിനു നേരെ സൈബർ ആക്രമണം

കൊച്ചി: ഡൽഹിയിൽ നടക്കുന്ന വിദ്യാർഥി പ്രക്ഷോഭത്തിനു ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ പിന്തുണ പ്രഖ്യാപിച്ച നടിയും മോഹൻലാലിന്‍റെ മകളുമായ വിസ്മയ മോഹൻലാലിനു നേരെ സൈബർ ആക്രമണം.

വിസ്മയയുടെ പ്രതികരണത്തിന് പിന്നാലെ വിവിധ സാമൂഹ്യ മാധ്യമ പേജുകളിലും മോഹൻലാലിന്‍റെ ഫേസ്ബുക്ക് പേജിലും വിവിധ പോസ്റ്റുകൾക്ക് താഴെയുമായാണ് അധിക്ഷേപ കമന്‍റുകൾ പ്രത്യക്ഷപ്പെട്ടത്.

പൃഥ്വിരാജിന്‍റെ ഗതി എന്താണെന്ന് അച്ഛനോട് ചോദിച്ചാൽ പറഞ്ഞു തരും, പെട്ടെന്നൊരു പൗരബോധം!, സിനിമയ്ക്ക് ആളെ കൂട്ടാൻ ചില പ്രതികരണങ്ങൾ നടത്തിയാൽ മതിയെന്ന് ആരെങ്കിലും ഉപദേശിച്ചിരുന്നോ?,

പഹൽഗാമിൽ മതം ചോദിച്ച് പാവം മനുഷ്യരെ കൊന്നപ്പോൾ മിണ്ടാട്ടം മുട്ടിയവർക്ക് ഇപ്പോൾ സംസാരിക്കാൻ കഴിവ് കിട്ടിയതിൽ സന്തോഷം, ലാലേട്ടന്‍റെ പേര് കളഞ്ഞല്ലോ, ഇനി ഞാനും എന്‍റെ കുടുംബവും തിയറ്ററിലേക്ക് ഇല്ല... എന്നിങ്ങനെ പോകുന്നു കമന്‍റുകൾ.

‘സ്വന്തം പൗരന്മാരോട് ഒരു ജനാധിപത്യ രാജ്യം പ്രതികരിക്കേണ്ടത് ഇങ്ങനെയാണോ? പൗരന്മാർ ശബ്ദമുയർത്തുമ്പോൾ അതിനുള്ള മറുപടി ചർച്ചകൾക്ക് പകരം അതിശക്തമായ അടിച്ചമർത്തലാണെങ്കിൽ, നമ്മൾ ഏതുതരം ജനാധിപത്യത്തിലേക്കാണ് പോകുന്നതെന്ന് ഓരോരുത്തരും ചിന്തിക്കേണ്ടിയിരിക്കുന്നു’ എന്നാണ് വിസ്മയ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.

National

കൂ​​​​​ടം​​​​​കു​​​​​ളം ആ​​​​​ണ​​​​​വ​​​​​നി​​​​​ല​​​​​യ​​​​​ത്തി​​​​നു നേർക്ക് സൈ​​​​​ബ​​​​​ർ ആ​​​​​ക്ര​​​​​മ​​​​​ണം; രഹസ്യവിവരങ്ങൾ ‌ചോർന്നു

ബം​​​​​ഗ​​​​​ളൂ​​​​​രു: ഇ​​​​​ന്ത്യ​​​​​യി​​​​​ലെ ഏ​​​​​റ്റ​​​​​വും വ​​​​​ലി​​​​​യ ആ​​​​​ണ​​​​​വ​​​​​നി​​​​​ല​​​​​യ​​​​​മാ​​​​​യ കൂ​​​​​ടം​​​​​കു​​​​​ളം നി​​​​​ല​​​​​യ​​​​​ത്തി​​​​​നു നേ​​​​​രേ ഗു​​​​​രു​​​​​ത​​​​​ര​​​​​മാ​​​​​യ റാ​​​​​ൻ​​​​​സം​​​​​വെ​​​​​യ​​​​​ർ സൈ​​​​​ബ​​​​​ർ ആ​​​​​ക്ര​​​​​മ​​​​​ണം. ആ​​​​​ണ​​​വ​​​​​നി​​​​​ല​​​​​യ​​​​​ത്തി​​​​​ന്‍റെ ബ്ലൂ ​​​​​പ്രി​​​​​ന്‍റ്, വി​​​​​ത​​​​​ര​​​​​ണ​​​​​ക്കാ​​​​​രു​​​​​ടെ വി​​​​​ശ​​​​​ദാം​​​​​ശ​​​​​ങ്ങ​​​​​ൾ എ​​​​​ന്നി​​​​​വ​​ ഉ​​​​​ൾ​​​​​പ്പെ​​​​​ടെ ഡാ​​​​​ർ​​​​​ക് വെ​​​​​ബി​​​​​ൽ പ്ര​​​​​ത്യ​​​​​ക്ഷ​​​​​പ്പെ​​​​​ട്ടു.

ആ​​​​​യി​​​​​ര​​​​​ക്ക​​​​​ണ​​​​​ക്കി​​​​​നു ഫ​​​​​യ​​​​​ലു​​​​​ക​​​​​ളാ​​​​​ണ് വേ​​​​​ൾ​​​​​ഡ് ലീ​​​​​ക്‌​​​​​സ് എ​​​​​ന്ന റാ​​​​​ൻ​​​​​സം​​​​​വെ​​​​​യ​​​​​ർ സം​​​​​ഘം ഡാ​​​​​ർ​​​​​ക് വെ​​​​​ബി​​​​​ൽ അ​​​​​വ​​​​​രു​​​​​ടെ വെ​​​​​ബ്സൈ​​​​​റ്റി​​​​​ൽ പോ​​​​​സ്റ്റ് ചെ​​​​​യ്തി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്. ആ​​​​​ണ​​​​​വ​​​​​നി​​​​​ല​​​​​യ​​​​​ത്തി​​​​​ലെ ക​​​​​രാ​​​​​ർ ക​​​​​മ്പ​​​​​നി​​​​​യാ​​​​​യ റി​​​​​ല​​​​​യ​​​​​ൻ​​​​​സ് ഗ്രൂ​​​​​പ്പി​​​​​ന്‍റെ സെ​​​​​ർ​​​​​വ​​​​​റി​​​​​ൽ​​​​​നി​​​​​ന്നാ​​​​​ണു വി​​​​​വ​​​​​ര​​​​​ങ്ങ​​​​​ൾ ചോ​​​​​ർ​​​​​ന്നി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്. ഭാ​​​​​ഗി​​​​​ക​​​​​മാ​​​​​യ വി​​​​​വ​​​​​ര​​​​​ചോ​​​​​ർ​​​​​ച്ച​​​​​യു​​​​​ണ്ടാ​​​​​യ​​​​​താ​​​​​യി റി​​​​​ല​​​​​യ​​​​​ൻ​​​​​സ് മേ​​​​​ധാ​​​​​വി​​​​​ അ​​​​​നി​​​​​ൽ അം​​​​​ബാ​​​​​നി സ്ഥി​​​​​രീ​​​​​ക​​​​​രി​​​​​ച്ചു.

ക്ലൗ​​​​​ഡ് ദാ​​​​​താ​​​​​ക്ക​​​​​ളാ​​​​​യ യോ​​​​​ട്ട ഡേ​​​​​റ്റ സ​​​​​ർ​​​​​വീ​​​​​സ​​​​​സ് ക​​​​​മ്പ​​​​​നി​​​​​യു​​​​​ടെ സെ​​​​​ർ​​​​​വ​​​​​റി​​​​​ൽ​​​​​നി​​​​​ന്നാ​​​​​ണു വി​​​​​വ​​​​​രചോ​​​​​ർ​​​​​ച്ച​​​​​യു​​​​​ണ്ടാ​​​​​യ​​​​​തെ​​​​​ന്നും സം​​​​​ഭ​​​​​വ​​​​​ത്തെ​​​​​ക്കു​​​​​റി​​​​​ച്ച് സ​​​​​ർ​​​​​ക്കാ​​​​​രി​​​​​നെ അ​​​​​റി​​​​​യി​​​​​ച്ചി​​​​​ട്ടു​​​​​ണ്ടെ​​​​​ന്നും അ​​​​​നി​​​​​ൽ അം​​​​​ബാ​​​​​നി പ്ര​​​​​സ്താ​​​​​വ​​​​​ന​​​​​യി​​​​​ൽ പ​​​​​റ​​​​​ഞ്ഞു. എ​​​​​ന്നാ​​​​​ൽ, ഏ​​​​​തൊ​​​​​ക്കെ ഡാ​​​​​റ്റ​​​​​യാ​​​​​ണു ചോ​​​​​ർ​​​​​ന്ന​​​​​തെ​​​​​ന്നു റി​​​​​ല​​​​​യ​​​​​ൻ​​​​​സ് വെ​​​​​ളി​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യി​​​​​ട്ടി​​​​​ല്ല. വി​​​​​വ​​​​​ര​​​​​ചോർ​​​​​ച്ച ആ​​​​​ണ​​​​​വ​​​​​നി​​​​​ല​​​​​യ​​​​​ത്തി​​​​​ന്‍റെ സു​​​​​ര​​​​​ക്ഷ​​​​​യെ ഗു​​​​​രു​​​​​ത​​​​​ര​​​​​മാ​​​​​യി ബാ​​​​​ധി​​​​​ച്ചേ​​​​​ക്കാ​​​​​മെ​​​​​ന്നു ന്യൂ​​​​​ക്ലി​​​​​യ​​​​​ർ ത്രെ​​​ട്ട് ഇ​​​​​നി​​​​​ഷ്യേ​​​​​റ്റീ​​​​​വ് സീ​​​​​നി​​​​​യ​​​​​ർ ഡ​​​​​യ​​​​​റ​​​​​ക്ട​​​​​ർ നി​​​​​ക്കോ​​​​​ളാ​​​​​സ് റോ​​​​​ത്ത് പ​​​​​റ​​​​​ഞ്ഞു. ഇ​​​​​ന്ത്യ​​​​​യി​​​​​ൽ ഹാ​​​​​ക്കിം​​​​​ഗ് സാ​​​​​ധാ​​​​​ര​​​​​ണ​​​​​മാ​​​​​യെ​​​​​ന്ന​​​​​തി​​​​​ന്‍റെ തെ​​​​​ളി​​​​​വാ​​​​​ണി​​​​​ത്.

പ​​​​​ല ക​​​​​മ്പ​​​​​നി​​​​​ക​​​​​ളും ഇ​​​​​ത്ത​​​​​രം ഭീ​​​​​ഷ​​​​​ണി​​​​​ക​​​​​ളെ നേ​​​​​രി​​​​​ടാ​​​​​ൻ വേ​​​​​ണ്ട​​​​​ത്ര സ​​​​​ജ്ജ​​​​​മ​​​​​ല്ല. നി​​​​​ർ​​​​​മാ​​​​​ണ​​​​​ത്തി​​​​​ലി​​​​​രി​​​​​ക്കു​​​​​ന്ന മൂ​​​​​ന്ന്, നാ​​​​​ല് യൂ​​​​​ണി​​​​​റ്റു​​​​​ക​​​​​ളി​​​​​ലെ വെ​​​​​ന്‍റി​​​​​ലേ​​​​​ഷ​​​​​ൻ, കൂ​​​​​ളിം​​​​​ഗ് സി​​​​​സ്റ്റ​​​​​ങ്ങ​​​​​ളു​​​​​ടെ രൂ​​​​​പ​​​​​രേ​​​​​ഖ​​​​​ക​​​​​ൾ, ക​​​​​ൺ​​​​​ട്രോ​​​​​ൾ റൂ​​​​​മി​​​​​ന്‍റെ ലേ​​​​​ഔ​​​​​ട്ട്, വി​​​​​ത​​​​​ര​​​​​ണ​​​​​ക്കാ​​​​​രു​​​​​ടെ വി​​​​​വ​​​​​ര​​​​​ങ്ങ​​​​​ൾ, ഇ​​​​​ൻ​​​​​ഷ്വ​​​റ​​​​​ൻ​​​​​സ് പോ​​​​​ളി​​​​​സി​​​​​ക​​​​​ൾ എ​​​​​ന്നി​​​​​വ​​​​​യു​​​​​ൾ​​​​​പ്പെ​​​​​ടെ​​​​​യു​​​​​ള്ള 19,000ത്തോ​​​​​ളം ഫ​​​​​യ​​​​​ലു​​​​​ക​​​​​ളാ​​​ണു ചോ​​​​​ർ​​​​​ന്ന​​​​​ത്.

എ​​​​​ന്നാ​​​​​ൽ, റി​​​​​യാ​​​​​ക്ട​​​​​റു​​​​​ക​​​​​ളു​​​​​ടെ പ്ര​​​​​ധാ​​​​​ന സു​​​​​ര​​​​​ക്ഷാ​​​സം​​​​​വി​​​​​ധാ​​​​​ന​​​​​ങ്ങ​​​​​ളെ ബാ​​​​​ധി​​​​​ക്കു​​​​​ന്ന വി​​​​​വ​​​​​ര​​​​​ങ്ങ​​​​​ൾ ഇ​​​​​തി​​​​​ലി​​​​​ല്ലെ​​​​​ന്നാ​​​ണു പ്രാ​​​​​ഥ​​​​​മി​​​​​ക നി​​​​​ഗ​​​​​മ​​​​​നം. വേ​​​​​ൾ​​​​​ഡ് ലീ​​​​​ക്‌​​​​​സ് വെ​​​​​ബ്‌​​​​​സൈ​​​​​റ്റി​​​​​ൽ റി​​​​​ല​​​​​യ​​​​​ൻ​​​​​സു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​പ്പെ‌​​​​​ട്ട 8,58,000 ഫ​​​​​യ​​​​​ലു​​​​​ക​​​​​ളാ​​​​​ണു വ​​​​​ന്ന​​​​​ത്. ഇ​​​​​തി​​​​​ൽ ആ​​​​​ണ​​​​​വ​​​​​നി​​​​​ല​​​​​യ​​​വു​​​മാ​​​​​യി ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട 19,000 ഫ​​​​​യ​​​​​ലു​​​​​ക​​​​​ളാ​​​​​ണു​​​​​ള്ള​​​​​ത്.

2016 മു​​​​​ത​​​​​ൽ 2025 വ​​​​​രെ​​​​​യു​​​​​ള്ള കാ​​​​​ല​​​​​യ​​​​​ള​​​​​വി​​​​​ലെ രേ​​​​​ഖ​​​​​ക​​​​​ളാ​​​​​ണു ഹാ​​​​​ക്ക​​​​​ർ​​​​​മാ​​​​​ർ പു​​​​​റ​​​​​ത്തു​​​​​വി​​​​​ട്ട​​​​​ത്. നി​​​​​ല​​​​​യ​​​​​ത്തി​​​​​ന്‍റെ മൂ​​​​​ന്ന്, നാ​​​​​ല് യൂ​​​​​ണി​​​​​റ്റു​​​​​ക​​​​​ളു​​​​​ടെ രൂ​​​​​പ​​​​​രേ​​​​​ഖ, നി​​​​​ർ​​​​​മാ​​​​​ണം എ​​​​​ന്നി​​​​​വ​​​​​യു​​​​​ടെ ക​​​​​രാ​​​​​ർ 2018ൽ ​​​​​റി​​​​​ല​​​​​യ​​​​​ൻ​​​​​സ് നേ​​​​​ടി​​​​​യി​​​​​രു​​​​​ന്നു. ഈ ​​​​​ര​​​​​ണ്ടു യൂ​​​​​ണി​​​​​റ്റു​​​​​ക​​​​​ളു​​​​​ടെ​​​​​യും നി​​​​​ർ​​​​​മാ​​​​​ണ​​​പ്ര​​​വൃ​​​​​ത്തി​​​​​ക​​​​​ൾ ന​​​​​ട​​​​​ന്നു​​​​​വ​​​​​രി​​​​​ക​​​​​യാ​​​​​ണ്. ഇ​​​​​വ അ​​​​​ടു​​​​​ത്ത വ​​​​​ർ​​​​​ഷം പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ന​​​​​ക്ഷ​​​​​മ​​​​​മാ​​​​​കു​​​​​മെ​​​​​ന്നാ​​​ണു ക​​​​​രു​​​​​തു​​​​​ന്ന​​​​​ത്.

റി​​​​​ല​​​​​യ​​​​​ൻ​​​​​സി​​​​​ൽ​​​​​നി​​​​​ന്നു ന്യൂ​​​​​ക്ലി​​​​​യ​​​​​ർ പ​​​​​വ​​​​​ർ കോ​​​​​ർ​​​​​പ​​​റേ​​​​​ഷ​​​​​ൻ ഓ​​​​​ഫ് ഇ​​​ന്ത്യ, ഹാ​​​​​ക്കിം​​​​​ഗ് സം​​​​​ബ​​​​​ന്ധി​​​​​ച്ച വി​​​​​വ​​​​​ര​​​​​ങ്ങ​​​​​ൾ തേ​​​​​ടി. സൈ​​​​​ബ​​​​​ർ സു​​​​​ര​​​​​ക്ഷാ ഏ​​​​​ജ​​​​​ൻ​​​​​സി​​​​​യാ​​​​​യ ഇ​​​​​ന്ത്യ​​​​​ൻ കം​​​പ്യൂ​​​​​ട്ട​​​​​ർ എ​​​​​മ​​​​​ർ​​​​​ജ​​​​​ൻ​​​​​സി റെ​​​​​സ്‌​​​​​പോ​​​​​ൺ​​​​​സ് ടീം (​​​​​സി​​​​​ഇ​​​​​ആ​​​​​ർ​​​​​ടി-​​​​​ഇ​​​​​ൻ) സം​​​​​ഭ​​​​​വ​​​​​ത്തെ​​ക്കു​​​​​റി​​​​​ച്ച് അ​​​​​ന്വേ​​​​​ഷ​​​​​ണ​​​​​മാ​​​​​രം​​​​​ഭി​​​​​ച്ചു.

Tech

സൈ​ബ​ർ ആ​ക്ര​മ​ണ​ത്തി​ന് ചാ​റ്റ്ജി​പി​റ്റി​യു​ടെ സ​ഹാ​യം; ജ​പ്പാ​നി​ൽ സ്കൂ​ൾ വി​ദ്യാ​ർ​ഥി​യാ​യ 15കാ​ര​ൻ അ​റ​സ്റ്റി​ൽ

 ടോ​ക്കി​യോ: ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് സാ​ങ്കേ​തി​ക​വി​ദ്യ​ക​ളു​ടെ ദു​രു​പ​യോ​ഗ​ത്തെ​ക്കു​റി​ച്ചു​ള്ള ആ​ശ​ങ്ക​ക​ൾ വ​ർ​ദ്ധി​പ്പി​ച്ചു​കൊ​ണ്ട്, സൈ​ബ​ർ ആ​ക്ര​മ​ണ​ത്തി​നാ​യി ചാ​റ്റ്ജി​പി​റ്റി ഉ​പ​യോ​ഗി​ച്ച 15 വ​യ​സു​കാ​ര​നാ​യ സ്കൂ​ൾ വി​ദ്യാ​ർ​ഥി​യെ ജ​പ്പാ​നി​ൽ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ജ​പ്പാ​നി​ലെ അ​നി​മേ​ഷ​ൻ സ്ട്രീ​മി​ങ് പ്ലാ​റ്റ്‌​ഫോ​മാ​യ 'ബ​ന്ദാ​യ് ചാ​ന​ലി​ന്‍റെ' (Bandai Channel) സെ​ർ​വ​റു​ക​ൾ ഹാ​ക്ക് ചെ​യ്ത് 46,000ത്തി​ല​ധി​കം ഉ​പ​യോ​ക്താ​ക്ക​ളു​ടെ അ​ക്കൗ​ണ്ടു​ക​ൾ വ്യാ​ജ കോ​ഡു​ക​ളി​ലൂ​ടെ ഇ​ല്ലാ​താ​ക്കി എ​ന്ന​താ​ണ് വി​ദ്യാ​ർ​ഥി​ക്ക​തി​രെ​യു​ള്ള കു​റ്റം.

ക​മ്പ​നി​ക്ക് വ​ൻ സാ​മ്പ​ത്തി​ക ന​ഷ്ട​വും സേ​വ​ന ത​ട​സ്സ​വും ഉ​ണ്ടാ​ക്കി​യ സം​ഭ​വ​ത്തി​ലാ​ണ് ടോ​ക്കി​യോ മെ​ട്രോ​പൊ​ളി​റ്റ​ൻ പോ​ലീ​സ് ന​ട​പ​ടി​യെ​ടു​ത്ത​ത്. ടോ​ക്കി​യോ​യ്ക്ക് സ​മീ​പ​മു​ള്ള ടോ​കൊ​റോ​സാ​വ സ്വ​ദേ​ശി​യാ​യ ഹൈ​സ്കൂ​ൾ വി​ദ്യാ​ർഥി​യാ​ണ് പി​ടി​യി​ലാ​യ​ത്.

2025 ന​വം​ബ​റി​ലാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. താ​ൻ നി​ർ​മി​ച്ച സൈ​ബ​ർ ആ​ക്ര​മ​ണ​ത്തി​നു​ള്ള കോ​ഡി​ന്‍റെ വേ​ഗ​ത കൂ​ട്ടാ​നും കൂ​ടു​ത​ൽ ഫ​ല​പ്ര​ദ​മാ​ക്കാ​നു​മാ​ണ് താ​ൻ ചാ​റ്റ്ജി​പി​റ്റി​യു​ടെ സ​ഹാ​യം തേ​ടി​യ​തെ​ന്ന് വി​ദ്യാ​ർ​ഥി പോ​ലീ​സി​നോ​ട് സ​മ്മ​തി​ച്ചു.

ആ​ദ്യം താ​ൻ ത​ന്നെ​യാ​ണ് കോ​ഡ് ത​യ്യാ​റാ​ക്കി​യ​തെ​ന്നും, എ​ന്നാ​ൽ പ്രൊ​സ​സി​ങ് വേ​ഗ​ത കു​റ​വാ​യ​തി​നാ​ൽ ചാ​റ്റ്ജി​പി​റ്റി​യോ​ട് ചോ​ദി​ച്ച് മ​റ്റൊ​രു പ്രോ​ഗ്രാ​മി​ങ് ഭാ​ഷ​യി​ലേ​ക്ക് മാ​റ്റി ഇ​ത് പൂ​ർ​ത്തി​യാ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും വി​ദ്യാ​ർ​ഥി വെ​ളി​പ്പെ​ടു​ത്തി. ല​ക്ഷ​ക്ക​ണ​ക്കി​ന് ഉ​പ​യോ​ക്താ​ക്ക​ളു​ള്ള പ്ലാ​റ്റ്‌​ഫോം ആ​യ​തു​കൊ​ണ്ടാ​ണ് താ​ൻ 'ബ​ന്ദാ​യ് ചാ​ന​ൽ' തെ​ര​ഞ്ഞെ​ടു​ത്ത​തെ​ന്നും വ്യ​ക്തി​പ​ര​മാ​യ വി​രോ​ധം ഒ​ന്നി​നു​മി​ല്ലെ​ന്നും കു​ട്ടി പ​റ​ഞ്ഞു.

പ്രൈ​മ​റി സ്കൂ​ൾ മു​ത​ൽ സ്വ​യം പ്രോ​ഗ്രാ​മി​ങ് പ​ഠി​ക്കു​ന്ന ഈ ​വി​ദ്യാ​ർ​ഥി നെ​റ്റ്‌​വ​ർ​ക്ക് ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ​സ് പ​രി​ശോ​ധി​ക്കു​ന്ന​തി​ൽ ത​ത്പ​ര​നാ​യി​രു​ന്നു. സൈ​ബ​ർ ആ​ക്ര​മ​ണം ത​ട​യാ​ൻ ക​മ്പ​നി സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ ശ​ക്ത​മാ​ക്കി​യെ​ങ്കി​ലും, ത​ന്‍റെ ഐ​പി അ​ഡ്ര​സ് മു​പ്പ​തോ​ളം ത​വ​ണ മാ​റ്റി വി​ദ്യാ​ർ​ഥി വീ​ണ്ടും ആ​ക്ര​മ​ണം തു​ട​രു​ക​യാ​യി​രു​ന്നു.

ഈ ​ആ​ക്ര​മ​ണം കാ​ര​ണം ഒ​രു മാ​സ​ത്തോ​ളം ക​മ്പ​നി​യു​ടെ സേ​വ​ന​ങ്ങ​ൾ ഭാ​ഗി​ക​മാ​യി ത​ട​സ്സ​പ്പെ​ടു​ക​യും ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് പ​ണം തി​രി​കെ ന​ൽ​കേ​ണ്ടി വ​രി​ക​യും ചെ​യ്തു. കൂ​ടാ​തെ 13.6 ല​ക്ഷ​ത്തോ​ളം ഉ​പ​യോ​ക്താ​ക്ക​ളു​ടെ ഇ​മെ​യി​ൽ വി​ലാ​സ​ങ്ങ​ളും പേ​യ്‌​മെ​ന്‍റ് വി​വ​ര​ങ്ങ​ളും ചോ​ർ​ന്ന​താ​യും സം​ശ​യ​മു​ണ്ട്.

സൈ​ബ​ർ കു​റ്റ​കൃ​ത്യ​ങ്ങ​ൾ​ക്കാ​യി ജ​ന​റേ​റ്റീ​വ് എ​ഐ ടൂ​ളു​ക​ൾ നേ​രി​ട്ട് ഉ​പ​യോ​ഗി​ച്ച ജ​പ്പാ​നി​ലെ ആ​ദ്യ​ത്തെ കേ​സു​ക​ളി​ൽ ഒ​ന്നാ​ണി​ത്. കോ​ഡി​ങ് കൂ​ടു​ത​ൽ എ​ളു​പ്പ​മാ​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന ചാ​റ്റ്ജി​പി​റ്റി പോ​ലു​ള്ള ടൂ​ളു​ക​ൾ, ആ​വ​ശ്യ​മാ​യ സാ​ങ്കേ​തി​ക അ​റി​വി​ല്ലാ​ത്ത​വ​ർ​ക്ക് പോ​ലും സൈ​ബ​ർ ആ​ക്ര​മ​ണ​ങ്ങ​ൾ ന​ട​ത്താ​ൻ സ​ഹാ​യ​ക​ര​മാ​കു​ന്നു എ​ന്ന വ​ലി​യ സു​ര​ക്ഷാ ഭീ​ഷ​ണി​യാ​ണ് ഈ ​സം​ഭ​വം ഉ​യ​ർ​ത്തു​ന്ന​ത്.

 

Latest News

Corehub Up