x
ad
Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ.സിക്കെതിരേ സൈബർ ആക്രമണം: ഡിജിപിക്ക് വീണ്ടും പരാതി നല്കി കെപിസിസി

തിരുവനന്തപുരം ബ്യൂറോ
Published: November 25, 2026 12:57 PM IST | Updated: November 25, 2026 12:57 PM IST

കെ.സി.വേണുഗോപാൽ (File photo)

തി​രു​വ​ന​ന്ത​പു​രം: എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ലി​നെ​തി​രെ​യു​ള്ള സൈ​ബ​ര്‍ ആ​ക്ര​മ​ണത്തിൽ സം​സ്ഥാ​ന പൊലിസ് മേ​ധാ​വി​ക്ക് വീ​ണ്ടും പ​രാ​തി ന​ല്‍​കി കെ​പി​സി​സി നേ​തൃ​ത്വം.

കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ദീ​പ്തി മേ​രി വ​ര്‍​ഗീ​സാ​ണ് വീ​ണ്ടും ഇ​ത് സം​ബ​ന്ധി​ച്ച് സൈ​ബ​ര്‍ ആ​ക്ര​മ​ണം ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന വ്യാ​ജ അ​ക്കൗ​ണ്ടു​ക​ളു​ടെ വി​വ​ര​ങ്ങ​ള്‍ കാ​ട്ടി സം​സ്ഥാ​ന പൊലിസ് മേ​ധാ​വി​ക്ക് പ​രാ​തി ന​ല്‍​കി​യ​ത്.

80 വ്യാ​ജ അ​ക്കൗ​ണ്ടു​ക​ളി​ല്‍ നി​ന്നു വ്യാ​പ​ക​മാ​യ സൈ​ബ​ര്‍ ആ​ക്ര​മ​ണം കെ.സി. വേ​ണു​ഗോ​പാ​ലി​നെ​തി​രെ ന​ട​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നാ​ണ് ദീ​പ്തി മേ​രി വ​ര്‍​ഗീ​സ് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

കെ.​സി​ക്കെ​തി​രെ നേ​ര​ത്തെ ഉ​ണ്ടാ​യ സൈ​ബ​ര്‍ ആ​ക്ര​മ​ണ​ത്തി​നെ​തി​രെ കെ​പി​സി​സി രാ​ഷ്ട്രീ​യ കാ​ര്യ​സ​മി​തി അം​ഗം ജോ​ണ്‍​സ​ണ്‍ എ​ബ്ര​ഹാം പ​രാ​തി ന​ല്‍​കി​യി​രു​ന്നു. ഇ​തേ തു​ട​ര്‍​ന്ന് എ​ഫ്‌​ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്‌​തെ​ങ്കി​ലും അ​ന്വേ​ഷ​ണം എ​ങ്ങു​മെ​ത്തി​യി​രു​ന്നി​ല്ല. ഇ​തേ തു​ട​ര്‍​ന്നാ​ണ് വീ​ണ്ടും പ​രാ​തി ന​ല്‍​കി​യ​ത്.

Tags : CyberAttack KCVenugopal KPCC Complaint DGP

Recent News

Corehub Up