x
ad
Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

2026-ലെ ​ആ​ദ്യ പ​ത്തു മാ​സ​ങ്ങ​ൾ: ഇ​ന്ത്യ​യെ മാ​റ്റി​മ​റി​ച്ച സം​ഭ​വ​ങ്ങ​ൾ

റിസെർച്ച് ഡെസ്ക്
Published: November 25, 2026 01:02 PM IST | Updated: November 25, 2026 01:02 PM IST

നീ​റ്റ് പ​രീ​ക്ഷാ​ ക്രമക്കേടുകൾക്കെതിരേ ഡൽഹിയിൽ നടന്ന സിജെപി പ്രതിഷേധം.

2026 ജ​നു​വ​രി-ഒക്‌ടോ​ബ​ർ കാ​ല​യ​ള​വ് സംഘർഷഭരിതമായിരുന്നു. രാജ്യത്തിന്‍റെ രാ​ഷ്‌ട്രീയ, സാ​മ്പ​ത്തി​ക, ന​യ​ത​ന്ത്ര, സാ​മൂ​ഹി​ക മേ​ഖ​ല​ക​ളി​ൽ നി​ർ​ണാ​യ​ക മാ​റ്റ​ങ്ങ​ൾ​ക്കു വ​ഴിവ​ച്ച നി​ര​വ​ധി സം​ഭ​വ​​ങ്ങൾ പത്തുമാസത്തിനിടെ അരങ്ങേറി. വിവിധ സംസ്ഥാനങ്ങളിലെ രാ​ഷ്‌ട്രീ​യ അ​ട്ടി​മ​റി​ക​ൾ, ക്രി​ക്ക​റ്റ് ലോ​ക​ക​പ്പ് വി​ജ​യം, തെ​ര​ഞ്ഞെ​ടു​പ്പു പ​ട്ടി​ക​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉടലെടുത്ത ത​ർ​ക്ക​ങ്ങ​ൾ, പ​രീ​ക്ഷാക്ര​മ​ക്കേ​ടു​ക​ൾ​ക്കെ​തി​രെ​യു​ള്ള സ​മ​ര​ങ്ങ​ൾ, സാ​മ്പ​ത്തി​ക വെ​ല്ലു​വി​ളി​ക​ൾ എ​ന്നി​വയും ഈ കാലയളവിലെ പ്രധാന സംഭവങ്ങളാണ്.

ജ​നു​വ​രി 27
ദീ​ർ​ഘ​കാ​ല​മാ​യി കാ​ത്തി​രു​ന്ന സ്വ​ത​ന്ത്ര വ്യാ​പാ​ര ക​രാ​റി​ൽ ഇ​ന്ത്യ​യും യൂ​റോ​പ്യ​ൻ യൂ​ണി​യ​നും ധാ​ര​ണ​യി​ലെ​ത്തിയതാണ് ഈ വർഷത്തിന്‍റെ തുടക്കത്തിലെ പ്രധാന നേട്ടം. ടെ​ക്സ്റ്റൈ​ൽ​സ്, ലെ​ത​ർ, കെ​മി​ക്ക​ൽ​സ്, ഓ​ട്ടോ​മൊ​ബൈ​ൽ​സ്, മെ​ഷി​ന​റി, ര​ത്ന​ങ്ങ​ൾ-​ആ​ഭ​ര​ണ​ങ്ങ​ൾ തുടങ്ങിയ മേഖലകളിലെ തീരുവ കുറയ്ക്കുക അല്ലെങ്കിൽ ഒ​ഴി​വാ​ക്കു​ക​ എ​ന്ന​താ​ണ് ഇ​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. സു​ര​ക്ഷ, പ്ര​തി​രോ​ധം, കു​ടി​യേ​റ്റം എ​ന്നി​വ​യി​ലും സ​ഹ​ക​ര​ണം ശ​ക്ത​മാ​ക്കു​ന്ന ക​രാ​ർ പൂ​ർ​ണ​മാ​യി നി​ല​വി​ൽ വ​രു​ന്ന​തി​ന് ഇനിയും ​ന​ട​പ​ടി​കൾ പൂർത്തീകരിക്കാനുണ്ട്.

ജ​നു​വ​രി 28
പു​നെ ജി​ല്ല​യി​ലെ ബാ​രാ​മ​തി​ക്ക് സ​മീ​പം ചാ​ർ​ട്ടേ​ഡ് വി​മാ​നം ത​ക​ർ​ന്ന് മ​ഹാ​രാ​ഷ്‌ട്ര ഉ​പ​മു​ഖ്യ​മ​ന്ത്രി അ​ജി​ത് പ​വാ​ർ അന്തരിച്ചു. വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന മ​റ്റു നാ​ലു പേർക്കും ജീവൻ നഷ്ടമായി. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണ​ത്തി​നാ​യി പോകുമ്പോണ് അപകടമുണ്ടായത്. മ​ഹാ​രാഷ്‌ട്ര ഭ​ര​ണ​സ​ഖ്യ​ത്തി​നും എ​ൻ​സി​പി വി​ഭാ​ഗ​ത്തി​നും ഇ​തു വ​ലി​യ പ്രതിന്ധിയായി.

ഫെ​ബ്രു​വ​രി 18-19
ഇ​ന്ത്യ ആ​തി​ഥേ​യ​ത്വം വ​ഹി​ച്ച എ​ഐ ഇം​പാ​ക്‌ട് ഉ​ച്ച​കോ​ടി​യി​ൽ വി​വി​ധ രാ​ജ്യ​ങ്ങ​ളുടെ പ്രതിനിധികൾ, അ​ന്താ​രാ​ഷ്ട്ര സം​ഘ​ട​ന​ക​ൾ, സാ​ങ്കേ​തി​ക ക​മ്പ​നി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ന്യൂ​ഡ​ൽ​ഹി​യി​ലായിരുന്നു ഉ​ച്ച​കോ​ടി. 92 രാ​ജ്യ​ങ്ങ​ളും അ​ന്താ​രാ​ഷ്‌ട്ര സ്ഥാ​പ​ന​ങ്ങ​ളും അം​ഗീ​ക​രി​ച്ച 'ന്യൂ​ഡ​ൽ​ഹി ഡി​ക്ല​റേ​ഷ​ൻ ഓ​ൺ എ​ഐ ഇം​പാ​ക്ട്' പ്ര​മേ​യ​ത്തോ​ടെ​യാ​യിരുന്നു ലോകം ഉറ്റുനോക്കിയ ഉ​ച്ച​കോ​ടിയുടെ സ​മാ​പനം.

 

K-Rail Survey

മാ​ർ​ച്ച്-​ജൂ​ൺ
യുഎസ്-ഇസ്രയേൽ-ഇറാൻ‌ സം​ഘ​ർ​ഷ​ങ്ങ​ളും ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ൽ ഉടലെടുത്ത പ്രതിസന്ധികളും ഇ​ന്ത്യ​യു​ടെ ഊ​ർ​ജ സു​ര​ക്ഷ​യിൽ വലിയ പ്രതിസന്ധികൾ സൃഷ്ടിച്ചു. ക്രൂഡ് ഓയിൽ വി​ത​ര​ണ​ത്തി​ലും ക​പ്പ​ൽ ഗ​താ​ഗ​ത​ത്തി​ലും ത​ടസ​ങ്ങ​ൾ നേ​രി​ട്ട​തോ​ടെ റ​ഷ്യ​യി​ൽ നി​ന്നു​ള്ള ക്രൂ​ഡ് ഓ​യി​ൽ ഇ​റ​ക്കു​മ​തി ഇന്ത്യൻ കമ്പനികൾ വ​ർ​ധി​പ്പി​ച്ചു. ഇ​ന്ധ​ന​വി​ല ഉ​യ​ർ​ന്ന​തു രൂ​പ​യു​ടെ മൂ​ല്യ​ത്തെ​യും പ​ണ​പ്പെ​രു​പ്പ​ത്തെ​യും ബാ​ധി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ആ​ർ​ബി​ഐ​യും സ​ർ​ക്കാ​രും സ്ഥി​ര​ത ഉ​റ​പ്പാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

ഏപ്രിൽ ഒന്ന്
സെ​ൻ​സ​സ് 2027 ന​ട​പ​ടി​ക​ൾ​ക്ക് തു​ട​ക്കമായി. 2011-ന് ​ശേ​ഷ​മു​ള്ള ആ​ദ്യ ജ​ന​സം​ഖ്യാ ക​ണ​ക്കെ​ടു​പ്പാണിത്. സെൻസസിനു മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യാണ് ഡി​ജി​റ്റൽ വി​വ​ര​ശേ​ഖ​ര​ണം ന​ട​ത്തു​ന്ന​ത്. ര​ണ്ടാം ഘ​ട്ട​ത്തി​ൽ ജാ​തി സെ​ൻ​സ​സും ഉ​ൾ​പ്പെ​ടു​ത്തു​മെ​ന്ന് സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ചു.

K-Rail Survey

ഏ​പ്രി​ൽ-​മെ​യ്
രാജ്യത്തെ അ​ഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ വൻ അട്ടിമറികൾ അരങ്ങേറി. അ​സം, കേ​ര​ളം, ത​മി​ഴ്നാ​ട്, പ​ശ്ചി​മ ബം​ഗാ​ൾ, പു​തു​ച്ചേ​രി എ​ന്നി​വി​ട​ങ്ങ​ളി​ലെ തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ നി​ർ​ണാ​യ​ക മാ​റ്റ​ങ്ങ​ൾ​ക്കാണു വഴിതുറന്നത്. പ​ശ്ചി​മ ബം​ഗാ​ളി​ൽ 294-ൽ 206 ​സീ​റ്റു​ക​ൾ നേ​ടി ബി​ജെ​പി തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​ന്‍റെ ദീ​ർ​ഘ​കാ​ല ഭ​ര​ണ​ത്തി​ന് അ​ന്ത്യം കു​റി​ച്ചു. ത​മി​ഴ്നാ​ട്ടി​ൽ ന​ട​ൻ വി​ജ​യ്​യു​ടെ ത​മി​ഴ​ക വെ​ട്രി ക​ഴ​കം 107 സീ​റ്റു​ക​ളു​മാ​യി ഏ​റ്റ​വും വ​ലി​യ ഒ​റ്റ​ക്ക​ക്ഷി​യാ​യി. തുടർന്ന്, വിജയ് മുഖ്യമന്ത്രിയാകുകയും സർക്കാർ രൂപീകരിക്കുകയും ചെയ്തു. കേ​ര​ള​ത്തി​ൽ കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ലു​ള്ള യുഡി​എ​ഫ് ഭൂ​രി​പ​ക്ഷം നേ​ടി​യ​പ്പോ​ൾ അ​സ​മി​ൽ ബി​ജെ​പി തു​ട​ർ​ച്ച​യാ​യ മൂ​ന്നാം ത​വ​ണ​യും അ​ധി​കാ​രം നി​ല​നി​ർ​ത്തി.

മെ​യ്-​ജൂ​ലൈ
നീ​റ്റ് പ​രീ​ക്ഷ​യു​ടെ ചോ​ദ്യ​പ്പേ​പ്പ​ർ ചോർച്ച രാ​ജ്യ​വ്യാ​പ​ക പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കു തി​രി​കൊ​ളു​ത്തി. മേയ് മൂന്നിനു ​ന​ട​ന്ന പ​രീ​ക്ഷ റ​ദ്ദാ​ക്കി. ജൂ​ണി​ൽ പു​നഃ​പ​രീ​ക്ഷ ന​ട​ത്തു​ക​യും ചെ​യ്തു. പ്ര​തി​ഷേ​ധ​ങ്ങ​ൾ ശ​ക്ത​മാ​യ​തി​നെ​ത്തു​ട​ർ​ന്ന് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ധ​ർ​മേന്ദ്ര പ്ര​ധാ​നു രാജിവച്ച് ഒഴിയേണ്ട സാഹചര്യവുമുണ്ടായി. പ​രീ​ക്ഷാ പ​രി​ഷ്കാ​ര​ങ്ങ​ൾ​ക്കാ​യി പ്ര​ധാ​ന​മ​ന്ത്രി ടാ​സ്ക് ഫോ​ഴ്സി​നെ പ്ര​ഖ്യാ​പി​ച്ചു.

മേയിൽ കോടതി നടത്തിയ പരാമർശത്തിനെതിരേ, ആക്ഷേപഹാസ്യ പ്രതികരണമായി ഉയർന്നുവന്ന കോക്രോച്ച് ജനത പാർട്ടി (സിജെപി) ദിവസങ്ങൾക്കുള്ളിൽ യുവാക്കളുടെ വലിയ സംഘടനയായി വളർന്നു. രാജ്യമെങ്ങും വലിയ പ്രതിഷേധങ്ങൾ ഉ‍യർന്നു. പ്രതിപക്ഷ പാർട്ടികളെപ്പോലും അമ്പരിപ്പിക്കുന്നതായിരുന്നു സിജെപിയുടെ മുന്നേറ്റം. നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കും ചോദ്യപേപ്പർ ചോർച്ചയ്ക്കും എതിരെ ഡൽഹിയിലെ ജന്തർ മന്തറിൽ അമ്പതു ദിവസത്തിലേറെ നീണ്ടുനിന്ന സമരങ്ങൾക്ക് സിജെപി നേതൃത്വം നൽകി. രാജ്യത്തിന്‍റെ നാനാഭാഗത്തുനിന്നും യുവാക്കൾ ഡൽഹിയിലേക്കെത്തി എന്നതും ശ്രദ്ധേയമായി.

സെ​പ്റ്റം​ബ​ർ-​ഒ​ക്‌ടോബർ
തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മിഷ​ന്‍റെ വോ​ട്ട​ർ പ​ട്ടി​ക പു​നഃ​പ​രി​ശോ​ധ​ന വ​ലി​യ രാ​ഷ്‌ട്രീയ പോർവിളികൾക്കു വഴിതുറന്നു. അ​ർ​ഹ​രാ​യ വോ​ട്ട​ർ​മാ​രെ ഒ​ഴി​വാ​ക്കാ​നു​ള്ള നീ​ക്ക​മാ​ണി​തെ​ന്നായിരുന്നു പ്ര​തി​പ​ക്ഷത്തിന്‍റെ പ്രധാന ആ​രോ​പണം. എന്നാൽ, ഇ​ര​ട്ടി​പ്പും മ​രി​ച്ച​വ​രു​ടെ പേ​രു​ക​ളും ഒ​ഴി​വാ​ക്കുകയാണു ലക്ഷ്യമെന്നു തെരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. ഇതേത്തുടർന്ന് സിജെപിയുടെയും വിവിധ പ്രതിപക്ഷ സംഘടനകളുടെയും നേതൃത്വത്തിൽ രാജ്യവ്യാപകമായി പ്രതിഷേധങ്ങൾ സംഘടിപ്പിച്ചു. ​പ്ര​തി​പ​ക്ഷം സു​പ്രീം കോ​ട​തി​യി​ലേ​ക്കു മാ​ർ​ച്ച് ന​ട​ത്തി. ന​വം​ബ​ർ ഒന്നിന് ​ഡ​ൽ​ഹി രാം​ലീ​ലാ മൈ​താ​നി​യി​ൽ ഇ​ന്ത്യ സ​ഖ്യം കൂറ്റൻ റാ​ലി​യും സം​ഘ​ടി​പ്പിക്കുകയുണ്ടായി.

K-Rail Survey

കാ​യി​കം, കാ​ലാ​വ​സ്ഥ
അ​ഹ​മ്മ​ദാ​ബാ​ദിൽ ന​ട​ന്ന അവേശകരമായ ഫൈ​ന​ലി​ൽ ന്യൂ​സി​ല​ൻ​ഡി​നെ 96 റ​ൺ​സി​ന് തോ​ൽ​പ്പി​ച്ച് ഇ​ന്ത്യ മൂന്നാം ടി20 ​ലോ​ക​ക​പ്പ് കി​രീ​ടം നേ​ടി (മാ​ർ​ച്ച് 8). ആ​ദ്യം ബാ​റ്റ് ചെ​യ്ത ഇ​ന്ത്യ 255/5 എ​ന്ന സ്കോ​ർ ഉ​യ​ർ​ത്തി​യ​പ്പോ​ൾ ന്യൂ​സി​ല​ൻ​ഡി​നെ 19 ഓ​വ​റി​ൽ 159 റ​ൺ​സി​ന് ഇന്ത്യ പരാജ‍യപ്പെടുത്തി. സ​ഞ്ജു സാം​സ​ണിന്‍റെ ബാ​റ്റിം​ഗും ജ​സ്പ്രീ​ത് ബും​റ​യു​ടെ നാ​ല് വി​ക്ക​റ്റ് പ്ര​ക​ട​ന​വും കളിയിൽ നി​ർണാ​യ​ക​മാ​യി.

ക​ന​ത്ത മ​ഴ​യി​ൽ ഡ​ൽ​ഹി, മ​ഹാ​രാ​ഷ്‌ട്ര, കേ​ര​ളം, ക​ർ​ണാ​ട​ക എ​ന്നി​വി​ട​ങ്ങ​ളി​ൽ വെ​ള്ള​പ്പൊ​ക്ക​വും ഉ​രു​ൾ​പൊ​ട്ട​ലു​മു​ണ്ടാ​യി (ജൂ​ലൈ-​ഓ​ഗ​സ്റ്റ്). വൻ നാശമാണു സംഭവിച്ചത്. കേരളത്തിലും കർണാടകയിലും ജീവഹാനിയുണ്ടായി. നിരവധി കുടുംബങ്ങൾ ദുരന്തത്തിനിരയായി.

ജ​പ്പാ​നി​ലെ ഐ​ച്ചി-​ന​ഗോ​യ​യി​ൽ ന​ട​ന്ന ഏ​ഷ്യ​ൻ ഗെ​യിം​സി​ൽ ഇന്ത്യ നാലാം സ്ഥാനത്തെത്തി (സെ​പ്റ്റം​ബ​ർ 19 - ഒ​ക്‌ടോ​ബ​ർ 4). 21 സ്വ​ർ​ണം, 27 വെ​ള്ളി, 37 വെ​ങ്ക​ലം ഉ​ൾ​പ്പെ​ടെ ആ​കെ 85 മെ​ഡ​ലു​ക​ൾ ഇന്ത്യൻ താരങ്ങൾ നേടി. അ​ത്‌​ല​റ്റി​ക്സ്, ഷൂ​ട്ടിം​ഗ്, അ​മ്പെ​യ്ത്ത്, ഹോ​ക്കി എ​ന്നി​വ​യി​ൽ മി​ക​ച്ച പ്ര​ക​ട​നം പുറത്തെടുത്ത ഇന്ത്യ, വ​നി​ത-​പു​രു​ഷ ഹോ​ക്കി​യി​ൽ സ്വ​ർ​ണം നേ​ടി. സോ​ഫ്റ്റ് ടെ​ന്നീ​സ്, മി​ക്സ​ഡ് മാ​ർ​ഷ്യ​ൽ ആ​ർ​ട്സ് എ​ന്നി​വ​യി​ലും ശ്ര​ദ്ധേ​യ നേ​ട്ട​ങ്ങ​ൾ സ്വ​ന്ത​മാ​ക്കാൻ രാജ്യത്തിനു സാധിച്ചു.

Tags : IndianPolitics CJP NEET AIImpactSummit YearinReview2026 VoterListControversy

Recent News

Corehub Up