നടൻ വിജയ്യുമായുള്ള അഭ്യൂഹങ്ങൾ കത്തിപ്പടരുന്നതിനിടയിൽ വിമാനത്താവളത്തിൽ തൃഷയെ വളഞ്ഞ് പപ്പരാസികൾ. ചെന്നൈ വിമാനത്താവളത്തിൽ എത്തിയ തൃഷയെ വളഞ്ഞ് വിജയ്യെക്കുറിച്ചും നിർമാതാവിന്റെ മകന്റെ വിവാഹവിരുന്നിൽ പങ്കെടുത്തതിനെക്കുറിച്ചുമായിരുന്നു ഇവർ ചോദിച്ചത്.
എന്നാൽ ചോദ്യങ്ങൾക്കൊന്നും കേട്ടഭാവം നടിക്കാതെ തൃഷ നേരെ വിമാനത്താവളത്തിനുള്ളിലേയ്ക്ക് കയറിപ്പോകുകയായിരുന്നു.
വിജയ്യുടെ ഭാര്യ സംഗീത സ്വർണലിംഗം വിവാഹമോചനഹർജി നൽകിയതിനുപിന്നാലെയാണ് തൃഷയ്ക്ക് നേരെയും വിവാദങ്ങൾ ഉയർന്നത്. വിജയ് മറ്റൊരു നടിയുമായി ബന്ധത്തിലാണെന്ന് സംഗീത പറഞ്ഞതാണ് വിവാദങ്ങൾ പൊട്ടിപ്പുറപ്പെടാൻ ഇടയാക്കിയത്.
തമിഴ്നാട്ടിലെ ചെങ്കൽപേട്ട് ജില്ലയിലെ കുടുംബ കോടതിയിലാണ് വിജയ്ക്കെതിരെ ഭാര്യ സംഗീത വിവാഹമോചനത്തിന് ഹർജി നൽകിയത്. ഏപ്രിൽ 20ന് ഈ ഹർജി പരിഗണനയ്ക്ക് വരും.
Tags : Vijay trisha movie news