സോഷ്യൽ മീഡിയയിലും തമിഴ് സിനിമാ ലോകത്തും സജീവമായ വിവാഹമോചന വാർത്തകൾക്കിടയിൽ, നടി തൃഷയ്ക്കൊപ്പം പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ട് ദളപതി വിജയ്. നിർമാതാവ് കൽപ്പാത്തി എസ്. സുരേഷിന്റെ മകന്റെ വിവാഹ സൽക്കാരത്തിൽ പങ്കെടുക്കാനാണ് വിജയ്യും തൃഷയും ഒന്നിച്ചെത്തിയത്.
വിജയ്യും ഭാര്യ സംഗീതയും വേർപിരിയുന്നു എന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ ശക്തമായി നിലനിൽക്കുന്ന സാഹചര്യത്തിൽതൃഷയ്ക്കൊപ്പമുള്ള വിജയ്യുടെ ഈ വരവ് ആരാധകർക്കിടയിലും സിനിമാ വൃത്തങ്ങളിലും വലിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്.
ചടങ്ങിലേക്ക് വിജയ്യും തൃഷയും ഒരേ വാഹനത്തിലാണ് എത്തിയത്. ഒരേ നിറത്തിലുള്ള വസ്ത്രങ്ങളുമാണ് ഇവർ ധരിച്ചിരിക്കുന്നത്. വിവാഹ വേദിയിലേക്ക് ഇരുവരും നടന്നു വരുന്നതിന്റെ വീഡിയോകൾ ഇതിനോടകം തന്നെ ഇന്റർനെറ്റിൽ തരംഗമായിക്കഴിഞ്ഞു.
ലിയോ എന്ന ചിത്രത്തിന് ശേഷം വിജയ്-തൃഷ ജോഡികൾ വീണ്ടും ഒന്നിച്ചു കാണാൻ കഴിഞ്ഞതിന്റെ ആവേശത്തിലാണ് ഒരു വിഭാഗം ആരാധകർ.
Tags : Trisha Vijay movie news