ഉമ കൃഷ്ണൻ, തൃഷ, വിജയ് ചിത്രത്തിൽ
നടനും തമിഴ്നാട് മുഖ്യമന്ത്രിയുമായ വിജയ്യുടെ അവസാനചിത്രം ജനനായകന് തിയറ്ററുകളിൽ സമ്മിശ്രപ്രതികരണമാണ്. വിജയ് ആരാധകരാണ് ചിത്രം കാണാനായി കൂടുതൽ എത്തുന്നത്. എന്നാൽ അതേസമയം ചിത്രത്തിന്റെ ആദ്യഷോ കാണാൻ നടി തൃഷ കൃഷ്ണൻ തിയേറ്ററിലെത്തിയത് ആരാധകരെ ഞെട്ടിച്ചു. ചെന്നൈ കോയമ്പേടിലുള്ള രോഹിണി തിയറ്ററിലാണ് താരം സിനിമ കാണാനായി എത്തിയത്.
അതേസമയം ‘ജനനായകൻ’ വിജയ്യുടെ അവസാനത്തെ സിനിമയാണെന്നതിൽ വലിയ സങ്കടമുണ്ടെന്ന് തൃഷയുടെ അമ്മ ഉമാ കൃഷ്ണൻ പ്രതികരിച്ചു. ചിത്രം വളരെ നന്നായി ആസ്വദിച്ചെന്നും ഏറെ ഇഷ്ടപ്പെട്ടെന്നും പറഞ്ഞ അവർ ഇത് അദ്ദേഹത്തിന്റെ അവസാന ചിത്രമാണെന്ന കാര്യത്തിൽ വലിയ വിഷമമുണ്ടെന്നും സ്ക്രീനിൽ അദ്ദേഹത്തെ തീർച്ചയായും മിസ് ചെയ്യുമെന്നും കൂട്ടിച്ചേർത്തു.
#WATCH | Chennai, Tamil Nadu: After watching actor and CM Vijay's movie Jana Nayagan, Uma Krishnan, Actress Trisha's mother says, "We had a good time. We really enjoyed the movie. I feel bad that this is his last film. We are going to miss him..." https://t.co/owkqhgoWbp pic.twitter.com/qevwC82bve
— ANI (@ANI) July 23, 2026
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ വ്യാഴാഴ്ചയാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. കേരളത്തിൽ രാവിലെ ആറുമണിക്ക് തന്നെ ഫസ്റ്റ് ഷോകൾ ആരംഭിച്ചിരുന്നു. എച്ച്. വിനോദ് സംവിധാനം ചെയ്ത ഈ ചിത്രം കെ.വി.എൻ. പ്രൊഡക്ഷൻസിന്റെ ബാനറിൽ വെങ്കട് കെ. നാരായണയാണ് നിർമിച്ചിരിക്കുന്നത്.
Tags : Trisha Vijay Uma Krishnan First Day First Show jananayagan