തൃഷ.
പാൻ ഇന്ത്യൻ സൂപ്പർ സ്റ്റാർ ചിരഞ്ജീവി നായകനാകുന്ന ബിഗ് ബജറ്റ് അഡ്വഞ്ചർ ഫാന്റസി ചിത്രം 'വിശ്വംഭര'യുടെ സെറ്റിൽ തെന്നിന്ത്യൻ താരം തൃഷയെ കണ്ടുമുട്ടിയ അനുഭവം പങ്കുവച്ചു നടി അഷിക രംഗനാഥ്. സിനിമയുടെ ചിത്രീകരണത്തിനിടെ തൃഷയെ നേരിട്ടു കണ്ടപ്പോൾ തനിക്ക് ഒരു ഫാൻ ഗേൾ നിമിഷമാണ് ഉണ്ടായതെന്നു താരം വെളിപ്പെടുത്തി.
തൃഷയുടെ സൗന്ദര്യവും വ്യക്തിത്വവും തന്നെ അദ്ഭുതപ്പെടുത്തിയെന്ന് അഷിക പറഞ്ഞു. വളരെ കുറച്ചു സമയം മാത്രമേ സംസാരിക്കാൻ സാധിച്ചുള്ളുവെങ്കിലും തൃഷയെ കണ്ടപ്പോൾ ആകർഷിക്കപ്പെട്ടുപോയെന്നും അതു മനസിന് ഏറെ സന്തോഷം നൽകിയ നിമിഷമായിരുന്നുവെന്നും താരം വ്യക്തമാക്കി.
മെഗാസ്റ്റാർ ചിരഞ്ജീവിക്കൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതു മികച്ച അനുഭവമായിരുന്നുവെന്നും അദ്ദേഹത്തിന്റെ സിനിമകളും നൃത്തരംഗങ്ങളും കണ്ടാണു താൻ വളർന്നതെന്നും അഷിക കൂട്ടിച്ചേർത്തു. ചിരഞ്ജീവിയുടെ ലൊക്കേഷനിലെ അനുഭവകഥകൾ കേൾക്കുന്നത് ഏതൊരു അഭിനേതാവിനും പ്രചോദനമാണെന്നും താരം പറഞ്ഞു.
Tags : Entertainment Tollywood Vishwambhara AshikaRanganath Trisha