നടൻ അജിത്തിന്റെ മാതാവിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്താൻ ഓടിയെത്തി തമിഴ്നാട് മുഖ്യമന്ത്രിയും നടനുമായ വിജയ്. ശനിയാഴ്ച രാത്രിയാണ് വിജയ് അജിത്തിന്റെ വീട്ടിലെത്തിയത്. വിജയ്ക്കൊപ്പം തന്നെ തൃഷയും എത്തി. ഇരുവരും ഒരേ കാറിലാണ് എത്തിയത്.
ശനിയാഴ്ചയാണ് അജിത്തിന്റെ അമ്മ മോഹിനി മണി അന്തരിച്ചത്. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു.
അജിത്തിന്റെ ചെന്നൈ ഇഞ്ചമ്പാക്കത്തെ വീട്ടിലേക്കാണ് വിജയ് എത്തിയത്. വെള്ള ഷർട്ടും തവിട്ടുനിറത്തിലുള്ള പാന്റ്സും ധരിച്ച് നഗ്നപാദനായാണ് ഉറ്റസുഹൃത്തിനെ കാണാൻ വിജയ് എത്തിയത്.
വിജയ്യെ കാത്തിരുന്ന അജിത്തിനെ കെട്ടിപിടിച്ച് ആശ്വസിപ്പിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു.
അമ്മയുടെ വിയോഗവാർത്തയറിഞ്ഞ് ദുബായിലായിരുന്ന അജിത് ചെന്നൈയിലേക്ക് വരികയായിരുന്നു. 2023 മാർച്ചിലായിരുന്നു അജിത്തിന്റെ പിതാവ് പി.എസ്. മണി അന്തരിച്ചത്.
Chief Minister Vijay and Trisha arrives to pay last respects to Actor Ajith Kumar's mother ? pic.twitter.com/97KfOHKKzL
— Deepu (@deepu_drops) May 30, 2026