വിജയ്-സംഗീത വിവാഹമോചനം, തൃഷയുമായുള്ള ബന്ധം തുടങ്ങിയവയുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
ഇപ്പോൾ തൃഷ നേരത്തെ നൽകിയ അഭിമുഖമാണ് വീണ്ടും വൈറലാകുന്നത്. വിജയ് തന്റെ കരിയറിൽ എന്നും സ്പെഷൽ ആയിരിക്കുമെന്നാണ് തൃഷ അന്നു പറഞ്ഞിരുന്നു. വിജയ്ക്കൊപ്പമുള്ള അനുഭവങ്ങളെക്കുറിച്ചാണ് തൃഷ വാചാലയായത്.
വിജയ് എപ്പോഴും പ്രിയപ്പെട്ടവനായി കൂടെയുണ്ടാകും. അങ്ങേയറ്റം അത്ഭുതപ്പെടുത്തുന്ന വ്യക്തിയാണ്. ഗില്ലിയുടെ തുടക്കത്തിൽ അദ്ദേഹവുമായി വലിയ അടുപ്പമുണ്ടായിരുന്നില്ല. പിന്നീട് ക്രമേണ ഞങ്ങൾ നല്ല സുഹൃത്തുക്കളായി.
ഏറ്റവും വലിയ ഹിറ്റുകൾ എനിക്ക് സമ്മാനിച്ച സഹതാരമാണ് അദ്ദേഹം. വിജയ് സെറ്റിൽ ദേഷ്യപ്പെട്ട് കണ്ടിട്ടില്ല. വളരെ മാന്യമായ പെരുമാറ്റമാണ് അദ്ദേഹത്തിന്റേത്. എപ്പോഴും പ്രിയപ്പെട്ടവനായി അദ്ദേഹം കൂടെയുണ്ടാകും... തൃഷ പറഞ്ഞു.
നിലവിലെ വിവാദങ്ങളിൽ തൃഷ പ്രതികരിച്ചിട്ടില്ലെങ്കിലും വിജയ് തന്റെ നിലപാടുകൾ മുൻപ് പരോക്ഷമായി സൂചിപ്പിച്ചിരുന്നു.
ചെങ്കൽപ്പേട്ട് കോടതിയിൽ സംഗീത വിവാഹമോചന ഹർജി നൽകിയതോടെയാണ് വിജയ്യുടെ കുടുംബപ്രശ്നങ്ങൾ കാട്ടുതീപോലെ തമിഴകത്തു പടർന്നത്. ഹർജിയിൽ വിജയ്യുടെ വിവാഹേതരബന്ധത്തെക്കുറിച്ചും പ്രതിപാദിക്കുന്നുണ്ട്.
ഒരു സുപ്രസിദ്ധ നടിയുമായി ബന്ധമുണ്ടെന്നാണ് സംഗീത പറയുന്നത്. തൃഷയാണ് ആ നടിയെന്ന് കോളിവുഡിൽ പരസ്യമായ രഹസ്യമാണെന്നു സമൂഹമാധ്യമങ്ങൾ അഭിപ്രായപ്പെടുന്നു. നിർമാതാവ് കൽപ്പാത്തി എസ്. സുരേഷിന്റെ മകന്റെ വിവാഹ റിസപ്ഷനിൽ ഇരുവരും ഒന്നിച്ചെത്തിയതോടെയാണ് ഈ ചർച്ചകൾക്ക് വീണ്ടും ചൂടുപിടിച്ചത്.
വിജയ്യും ഭാര്യ സംഗീതയും 26 വർഷത്തെ ദാമ്പത്യത്തിനു ശേഷം വിവാഹമോചിതരാകുന്നു എന്ന വാർത്തയ്ക്കു പിന്നാലെയാണ് വിജയ്യും തൃഷയും ഒന്നിച്ചെത്തിയതെന്നും ശ്രദ്ധേയമാണ്.
Tags : vijay trisha movie news