x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മേ​യ് കൊ​ണ്ടു​വ​ന്ന ഭാ​ഗ്യ​ങ്ങ​ളി​ൽ ഇ​ത് കൂ​ടി; ഈ ​പോ​സ്റ്റി​ലും 'വി​ജ​യ്' ഉ​ണ്ടെ​ന്ന് ആ​രാ​ധ​ക​രു​ടെ ക​ണ്ടെ​ത്ത​ൽ


Published: May 21, 2026 10:23 AM IST | Updated: May 21, 2026 10:23 AM IST

സൂ​ര്യ നാ​യ​ക​നാ​യെ​ത്തി​യ ക​റു​പ്പ് തി​യ​റ്റ​റി​ൽ മി​ക​ച്ച വി​ജ​യം നേ​ടി മു​ന്നേ​റു​മ്പോ​ൾ ചി​ത്ര​ത്തി​ലെ ലൊ​ക്കേ​ഷ​നി​ൽ നി​ന്ന് തൃ​ഷ പ​ങ്കു​വ​ച്ച ചി​ത്രം ശ്ര​ദ്ധേ​യ​മാ​കു​ന്നു.

ചി​ത്ര​ങ്ങ​ളേ​ക്കാ​ൾ ഇ​തി​നൊ​പ്പം തൃ​ഷ കു​റി​ച്ച വ​രി​ക​ളാ​ണ് ഏ​റെ ശ്ര​ദ്ധേ​യം. ഈ ​വ​രി​ക​ൾ​ക്ക് ഒ​രു വി​ജ​യ് ബ​ന്ധ​മു​ണ്ടെ​ന്ന് പ​റ​യു​ക​യാ​ണ് ആ​രാ​ധ​ക​ർ.

‘മേ​യ് മാ​സം കൊ​ണ്ടു​വ​ന്ന ഭാ​ഗ്യ​ങ്ങ​ളി​ൽ ഒ​ന്നു​കൂ​ടി, എ​ല്ലാം ദൈ​വ​ഹി​തം’, എ​ന്നാ​ണ് ക​റു​പ്പി​ന്‍റെ അ​ണി​യ​റ ദൃ​ശ്യ​ങ്ങ​ൾ പോ​സ്റ്റ് ചെ​യ്ത​പ്പോ​ൾ തൃ​ഷ ന​ൽ​കി​യ കു​റി​പ്പ്.

ഇ​തി​ൽ സൂ​ചി​പ്പി​ക്കു​ന്ന ആ​ദ്യ​ത്തെ വി​ജ​യം വി​ജ​യ് മു​ഖ്യ​മ​ന്ത്രി​യാ​യി എ​ത്തി​യ​താ​ണെ​ന്നാ​ണ് ആ​രാ​ധ​ക​ർ പ​റ​യു​ന്ന​ത്. ന​ടി​മാ​രാ​യ അ​മ​ലാ പോ​ൾ, ചാ​ർ​മി കൗ​ർ എ​ന്നി​വ​രു​ൾ​പ്പെ​ടെ നി​ര​വ​ധി​പേ​ർ തൃ​ഷ​യു​ടെ പോ​സ്റ്റി​ന് പ്ര​തി​ക​ര​ണ​വു​മാ​യെ​ത്തി.

 

ഇ​തി​നു മു​ൻ​പും വി​ജ​യ്‌​യെ പ​രോ​ക്ഷ​മാ​യി പ​രാ​മ​ർ​ശി​ച്ചു​ള്ള അ​ടി​ക്കു​റി​പ്പു​ക​ൾ തൃ​ഷ പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്. ത​മി​ഴ്നാ​ട് നി​യ​മ​സ​ഭ​യി​ലേ​ക്കു​ള്ള വോ​ട്ടെ​ടു​പ്പ് ക​ഴി​ഞ്ഞ​പ്പോ​ൾ ഗി​ല്ലി എ​ന്ന ചി​ത്ര​ത്തി​ലെ ഗാ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലു​ള്ള വി​സി​ൽ ശ​ബ്ദ​മാ​ണ് തൃ​ഷ പോ​സ്റ്റ് ചെ​യ്ത​ത്. വി​ജ​യ് മു​ഖ്യ​മ​ന്ത്രി​യാ​യി സ​ത്യ​പ്ര​തി​ജ​ഞ ചെ​യ്യു​ന്ന ച​ട​ങ്ങി​ലും തൃ​ഷ​യാ​യി​രു​ന്നു മു​ഖ്യ ആ​ക​ർ​ഷ​ണം.

സ​ത്യ​പ്ര​തി​ജ്ഞാ​ച്ച​ട​ങ്ങി​ൽ ധ​രി​ച്ചി​രു​ന്ന സാ​രി​യി​ൽ തൃ​ഷ ഇ​ൻ​സ്റ്റ​ഗ്രാം പോ​സ്റ്റി​ന് അ​ടി​ക്കു​റി​പ്പെ​ഴു​തി​യ​ത് സ്നേ​ഹം ‘എ​പ്പോ​ഴും വി​ളി​ച്ച​റി​യി​ക്ക​പ്പെ​ടേ​ണ്ട​ത്’ എ​ന്നാ​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് മേ​യ് കൊ​ണ്ടു​വ​ന്ന വി​ജ​യ​ത്തെ​ക്കു​റി​ച്ചു​ള്ള അ​ടി​ക്കു​റി​പ്പും.

Tags : trisha instagram

Recent News

Corehub Up