വിജയ്യുമായുള്ള ബന്ധം വേർപെടുത്തണമെന്ന് ആവശ്യപ്പെട്ട് താരത്തിന്റെ ഭാര്യ സംഗീത വിവാഹമോചന ഹർജി നൽകിയതിന് പിന്നാലെ നടി തൃഷയ്ക്ക് നേരെ സൈബർ ആക്രമണം. തൃഷയുടെ ഇൻസ്റ്റഗ്രാമിൽ കമന്റിട്ടാണ് ഈ വാർത്തകളിൽ ചിലർ പ്രതികരിക്കുന്നത്.
ജസ്റ്റിസ് ഫോർ സംഗീത എന്ന ഹാഷ് ടാഗുകളും തൃഷയുടെ ചിത്രത്തിന് താഴെ കമന്റായി കുറിച്ചിട്ടുണ്ട്. നല്ല പണിയാണ് നിങ്ങൾ കാണിച്ചിരിക്കുന്നത്, ഹോം ബ്രേക്കർ തുടങ്ങി കമന്റുകളുടെ പെരുമഴയാണ് തൃഷയുടെ ഇൻബോക്സിൽ നിറയുന്നത്.
ഒരു വലിയ തിരമാല വരുന്നുണ്ട്, നിങ്ങളുടെ കമന്റ് ബോക്സ് ഓഫ് ആക്കുന്നതാണ് നല്ലത് എന്നാണ് മറ്റൊരാൾ കുറിച്ചിരിക്കുന്നത്. തൃഷ ഹാപ്പി ആയില്ലേ എന്നും ചോദ്യങ്ങൾ ഉയരുന്നുണ്ട്.

ഇരുവരും തമ്മിൽ അടുപ്പത്തിലാണെന്ന തരത്തിൽ ഇതിന് മുൻപേയും ഗോസിപ്പുകൾ വന്നിരുന്നു. എന്നാൽ അതെല്ലാം വെറുതെയാണെന്നും ഒരുമിച്ച് അഭിനയിക്കുമ്പോൾ ഉണ്ടാകുന്ന സ്വഭാവികമായ ഗോസിപ്പുകളാണെന്നുമായിരുന്നു കരുതിയിരുന്നത്. എന്നാൽ സംഗീതയുടെ ഹർജിയിൽ ഒരു നടിയുമായി വിജയ്യ്ക്ക് അവിഹിത ബന്ധം ഉണ്ടെന്ന് പറയുന്നതിനാൽ ഇത് തൃഷയാണെന്ന് ഉറപ്പിച്ചിരിക്കുകയാണ് സോഷ്യൽ മീഡിയാ.
കഴിഞ്ഞ ദിവസമാണ് ചെങ്കൽപെട്ട് കുടുംബ കോടതിയിൽ സംഗീത ഹർജി ഫയൽ ചെയ്തത്. വളരെ ഗൗരവമേറിയ ആരോപണങ്ങളാണ് വിജയ്ക്ക് എതിരെ സംഗീത ഉയർത്തിയിരിക്കുന്നത്. അവിഹിതം, മാനസിക പീഡനം, നാണക്കേട്, വഞ്ചന എന്നിവയാണ് അവയിൽ പ്രധാനപ്പെട്ടവ.
പ്രമുഖ നടിയുമായി തന്റെ ഭർത്താവിനുള്ള വഴിവിട്ട ബന്ധം സംഗീത അഞ്ച് വർഷം മുമ്പ് തിരിച്ചറിഞ്ഞിരുന്നു. അന്ന് അത് ചോദ്യം ചെയ്തപ്പോൾ എല്ലാം അവസാനിപ്പിക്കുകയാണെന്ന് വിജയ് സംഗീതയ്ക്ക് ഉറപ്പ് നൽകി. പക്ഷെ പിന്നീട് ആ ബന്ധം തുടർന്നു. ഇത് തന്നെ വഞ്ചിക്കുന്നതിന് തുല്യമാണെന്നാണ് സംഗീത പറയുന്നത്.
Tags : TRISHA VIJAY SANGEETHA DIVORCE