Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : DIVORCE

വി​ജ​യ് - സം​ഗീ​ത വി​വാ​ഹ​മോ​ച​ന കേ​സ് ഓ​ഗ​സ്റ്റ് ഏ​ഴി​ന്

ത​മി​ഴ്നാ​ട്‌ മു​ഖ്യ​മ​ന്ത്രി വി​ജ​യ്ക്കെ​തി​രെ ഭാ​ര്യ സം​ഗീ​ത ന​ൽ​കി​യ വി​വാ​ഹ​മോ​ച​ന ഹ​ർ​ജി ഓ​ഗ​സ്റ്റ് ഏ​ഴി​ലേ​ക്ക് മാ​റ്റി. ചെ​ങ്ക​ൽ​പ്പെ​ട്ട് കു​ടും​ബ കോ​ട​തി ഇ​ന്ന് കേ​സ് പ​രി​ഗ​ണി​ച്ച​പ്പോ​ൾ ഇ​രു​വ​രും ഹാ​ജ​രാ​യി​രു​ന്നി​ല്ല. വീ​ഡി​യോ കോ​ൺ​ഫ്ര​ൻ​സിം​ഗ് വ​ഴി ഹാ​ജ​രാ​ക​ണം എ​ന്ന് ഇ​രു​വ​രും ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നെ​ങ്കി​ലും കോ​ട​തി അ​നു​മ​തി ന​ൽ​കി​യി​ട്ടി​ല്ല. ഇ​രു​വ​രു​ടെ​യും ഇ-​മെ​യി​ൽ ഐ​ഡി അ​ട​ക്കം രേ​ഖ​ക​ൾ ന​ൽ​കാ​ൻ കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു. നി​ശ്ചി​ത​രൂ​പ​ത്തി​ൽ വ​ക്കാ​ല​ത്ത് ന​ൽ​കാ​ത്ത​ത് എ​ന്തു​കൊ​ണ്ടെ​ന്ന് സം​ഗീ​ത​യു​ടെ അ​ഭി​ഭാ​ഷ​ക​നോ​ട് കോ​ട​തി ചോ​ദി​ച്ചു.

26 വ​ർ​ഷ​ത്തെ ദാ​മ്പ​ത്യം അ​വ​സാ​നി​പ്പി​ക്കാ​ൻ അ​നു​മ​തി തേ​ടി ഫെ​ബ്രു​വ​രി​യി​ലാ​ണ് സം​ഗീ​ത വി​വാ​ഹ​മോ​ച​ന ഹ​ർ​ജി സ​മ​ർ​പ്പി​ച്ച​ത്. പ്ര​ശ്ന​ങ്ങ​ൾ സൗ​ഹാ​ർ​ദ​പ​ര​മാ​യി ഒ​ത്തു​തീ​ർ​പ്പാ​ക്കാ​നു​ള്ള ച​ർ​ച്ച​ക​ൾ ഇ​പ്പോ​ൾ സ​ജീ​വ​മാ​യി ന​ട​ക്കു​ന്നു​ണ്ടെ​ന്നാ​ണ് മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്ന​ത്. എ​ങ്കി​ലും ഇ​രു​പ​ക്ഷ​ത്തു​നി​ന്നും ഇ​തു​വ​രെ ഔ​ദ്യോ​ഗി​ക​മാ​യ സ്ഥി​രീ​ക​ര​ണ​ങ്ങ​ളൊ​ന്നും പു​റ​ത്തു​വ​ന്നി​രു​ന്നി​ല്ല.

Movies

ലി​സി​യു​മാ​യി പി​രി​ഞ്ഞ​ത് അ​ക്കാ​ര​ണം കൊ​ണ്ട്: ഒ​ടു​വി​ൽ വെ​ളി​പ്പെ​ടു​ത്തി പ്രി​യ​ദ​ർ​ശ​ൻ  

ന​ടി ലി​സി​യു​മാ​യി വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് പി​രി​യാ​നു​ണ്ടാ​യ കാ​ര​ണം വെ​ളി​പ്പെ​ടു​ത്തി സം​വി​ധാ​യ​ക​ൻ പ്രി​യ​ദ​ർ​ശ​ൻ. ആ ​ഘ​ട്ട​ങ്ങ​ളി​ൽ ഇ​രു​വ​ർ​ക്കു​മി​ട​യി​ൽ വി​ര​സ​ത​യും ഈ​ഗോ​യും ക​ട​ന്നു​വ​ന്ന​താ​ണ് അ​ക​ൽ​ച്ച​യ്ക്ക് കാ​ര​ണ​മാ​യ​തെ​ന്ന് പ്രി​യ​ദ​ർ​ശ​ൻ പ​റ​ഞ്ഞു.

കു​റ​ച്ചു​വ​ർ‌​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം ഞ​ങ്ങ​ൾ​ക്ക് പ​ര​സ്പ​രം മി​സ് ചെ​യ്യു​ന്നു എ​ന്ന് മ​ന​സി​ലാ​ക്കി​യ​പ്പോ​ഴാ​ണ് വീ​ണ്ടും ഒ​രു​മി​ക്കാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്നും പ്രി​യ​ദ​ർ​ശ​ൻ വെ​ളി​പ്പെ​ടു​ത്തി. ഫി​ലിം​ഫെ​യ​റി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് പ്രി​യ​ദ​ർ​ശ​ൻ ഇ​ക്കാ​ര്യ​ങ്ങ​ൾ പ​റ​ഞ്ഞ​ത്.

‘‘മു​പ്പ​ത്തി​ര​ണ്ട് വ​ർ​ഷ​ത്തെ ദാ​മ്പ​ത്യ​ത്തി​നി​ട​യി​ൽ ഒ​രു​ത​രം വി​ര​സ​ത​യും ഈ​ഗോ​യും ഞ​ങ്ങ​ൾ​ക്കി​ട​യി​ൽ വ​ന്നു. അ​തു​കു​റ​ച്ചു ക​ടു​പ്പ​മു​ള്ള കാ​ര്യ​മാ​ണ്. അ​തു​കൊ​ണ്ട് പി​രി​യു​ന്ന​താ​ണ് ന​ല്ല​തെ​ന്ന് ഞ​ങ്ങ​ൾ തീ​രു​മാ​നി​ച്ചു. കു​റ​ച്ചു​വ​ർ​ഷ​ങ്ങ​ൾ ക​ഴി​ഞ്ഞ​പ്പോ​ൾ ഞ​ങ്ങ​ൾ​ക്ക് പ​ര​സ്പ​രം മി​സ് ചെ​യ്യു​ന്ന​താ​യി തോ​ന്നി. അ​തു​കൊ​ണ്ട് ഞ​ങ്ങ​ൾ വീ​ണ്ടും ഒ​ന്നി​ച്ചു, അ​ത്രേ​യു​ള്ളൂ. ന​മു​ക്കൊ​രു കൂ​ട്ട് എ​പ്പോ​ഴും അ​ത്യാ​വ​ശ്യ​മാ​ണ്.’’ പ്രി​യ​ദ​ർ​ശ​ൻ പ​റ​ഞ്ഞു.

പ​ത്ത് വ​ർ​ഷ​ത്തെ വേ​ർ​പി​രി​യ​ലി​ന് ശേ​ഷം വീ​ണ്ടും ലി​സി​യു​മാ​യി ഒ​രു​മി​ച്ച് താ​മ​സി​ക്കാ​ൻ തീ​രു​മാ​നി​ച്ച വി​വ​രം അ​ടു​ത്തി​ടെ​യാ​ണ് പ്രി​യ​ദ​ർ​ശ​ൻ മി​ഡ്-​ഡേ പ​ത്ര​ത്തി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ വെ​ളി​പ്പെ​ടു​ത്തി​യ​ത്.

ത​ങ്ങ​ൾ ഇ​പ്പോ​ൾ ഒ​രു​മി​ച്ചാ​ണ് താ​മ​സി​ക്കു​ന്ന​തെ​ന്നും എ​ന്നാ​ൽ വീ​ണ്ടും ഒ​രു വി​വാ​ഹ​ത്തി​ന് ത​ൽ​ക്കാ​ലം പ​ദ്ധ​തി​യി​ല്ലെ​ന്നും പ്രി​യ​ദ​ർ​ശ​ൻ അ​ന്ന് പ​റ​ഞ്ഞി​രു​ന്നു.

Movies

ഭ​ർ​ത്താ​വു​മാ​യി പി​രി​ഞ്ഞാ​ണ് താ​മ​സി​ക്കു​ന്ന​ത്: വെ​ളി​പ്പെ​ടു​ത്തി ഗൗ​രി കൃ​ഷ്ണ​ൻ

ഭ​ർ​ത്താ​വു​മാ​യി വേ​ർ​പി​രി​ഞ്ഞാ​ണ് താ​മ​സി​ക്കു​ന്ന​തെ​ന്ന് വെ​ളി​പ്പെ​ടു​ത്തി സീ​രി​യ​ൽ ന​ടി ഗൗ​രി കൃ​ഷ്ണ​ൻ. ഇ​ന്ന​ലെ വ​ന്ന ആ​ർ​ക്കൊ​ക്കെ​യോ വേ​ണ്ടി വി​ല​പ്പെ​ട്ട ജീ​വി​തം അ​ഡ്ജ​സ്റ്റ് ചെ​യ്യു​ന്ന​തി​നോ​ട് ഒ​ട്ടും യോ​ജി​പ്പി​ല്ലെ​ന്നും ന​ല്ലൊ​രു കൂ​ട്ടാ​കാ​ൻ പ​റ്റാ​ത്ത​തു​കൊ​ണ്ടു ത​ന്നെ ആ​ണ് ഇ​ങ്ങ​നെ​യൊ​രു തീ​രു​മാ​ന​മെ​ടു​ത്ത​തെ​ന്നും താ​രം പ​റ​യു​ന്നു.

പു​തി​യ യൂ​ട്യു​ബ് വ്ലോ​ഗി​ൽ പ്രേ​ക്ഷ​ക​രു​മാ​യി സം​വ​ദി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ന​ടി ഇ​ക്കാ​ര്യം തു​റ​ന്നു പ​റ​ഞ്ഞ​ത്.

കൂ​ട്ടു വേ​ണം അ​താ​ണ് എ​ന്‍റെ​യും പ്ര​ശ്നം. പ​ക്ഷേ അ​ത് ര​ണ്ട് പേ​ർ​ക്കും വേ​ണം എ​ന്നു തോ​ന്ന​ണം എ​ന്നാ​ലേ കാ​ര്യ​മു​ള്ളൂ. പി​ന്നെ ന​ല്ലൊ​രു കൂ​ട്ടാ​കാ​ൻ പ​റ്റാ​ത്ത​തു​കൊ​ണ്ടു ത​ന്നെ ആ​ണ് ഇ​ങ്ങ​നെ​യൊ​രു തീ​രു​മാ​നം. അ​ല്ലാ​തെ ആ​രും മോ​ശ​മാ​യ​തു​കൊ​ണ്ട​ല്ല. 

എ​ന്താ​യാ​ലും എ​ല്ലാ​വ​രും ഒ​രി​ക്ക​ൽ മ​രി​ക്കും. അ​തി​നു മു​മ്പ് ന​മ്മ​ൾ ആ​ഗ്ര​ഹി​ക്കു​ന്ന പോ​ലെ ജീ​വി​ക്ക​ണം. ഇ​ന്ന​ലെ വ​ന്ന ആ​ർ​ക്കൊ​ക്കെ​യോ വേ​ണ്ടി വി​ല​പ്പെ​ട്ട ജീ​വി​തം അ​ഡ്ജ​സ്റ്റ് ചെ​യ്യു​ന്ന​തി​നോ​ട് എ​നി​ക്ക് ഒ​ട്ടും യോ​ജി​പ്പി​ല്ല. ര​ണ്ട് പേ​ർ​ക്കും ഇ​ഷ്ടം ഒ​രു​പോ​ലെ ഉ​ണ്ടെ​ങ്കി​ൽ എ​ല്ലാം ന​ല്ല​താ​കും.

സ്നേ​ഹം നി​ർ​ബ​ന്ധി​ച്ച് നേ​ടി​യെ​ടു​ക്കാ​ൻ ക​ഴി​യി​ല്ല! അ​ത് സ്വാ​ഭാ​വി​ക​മാ​യി ഉ​ട​ലെ​ടു​ക്കേ​ണ്ട​താ​ണ്. മ​റ്റു​ള്ള​വ​ർ​ക്ക് ഒ​രു ശ​ല്യം ആ​കാ​തെ മാ​റി പോ​കു​ന്ന​തും ഒ​രു സെ​ല്‍​ഫ് റെ​സ്പ​ക്ട് ആ​ണ്.

ഒ​ന്നി​ച്ച് ജീ​വി​ക്കു​ക എ​ന്ന​തി​ന് ഒ​രു​പാ​ട് അ​ർ​ഥം ഉ​ണ്ട്. ഒ​ന്നു​മി​ല്ലെ​ങ്കി​ലും ന​മു​ക്ക് ഒ​ന്നു സം​സാ​രി​ക്കാ​ൻ എ​ങ്കി​ലും ഒ​രു കൂ​ട്ട് വേ​ണ്ടേ? ഞാ​ൻ ക​ല്യാ​ണം ക​ഴി​ച്ച​ത് എ​നി​ക്കൊ​രു കൂ​ട്ടി​നു​വേ​ണ്ടി​യാ​ണ്. അ​ല്ലാ​തെ സ​മൂ​ഹ​ത്തി​നു മു​ന്നി​ൽ ഷോ ​ഓ​ഫ് ചെ​യ്യാ​ന​ല്ല.’’​ഗൗ​രി​യു​ടെ വാ​ക്കു​ക​ൾ.

മി​നി സ്‌​ക്രീ​ന്‍ സീ​രി​യ​ലു​ക​ള്‍​ക്ക് പു​റ​മെ യൂ​ട്യൂ​ബ് വ്‌​ളോ​ഗു​ക​ളി​ലൂ​ടെ​യും സ്ഥി​രം പ്രേ​ക്ഷ​ക ശ്ര​ദ്ധ നേ​ടി​യ ന​ടി​യാ​ണ് ഗൗ​രി കൃ​ഷ്ണ​ന്‍.

2022ലാ​ണ് ഗൗ​രി എം.​കൃ​ഷ്ണ​നും സം​വി​ധാ​യ​ക​ൻ മ​നോ​ജ് പേ​യാ​ടും വി​വാ​ഹി​ത​രാ​കു​ന്ന​ത്. ഗൗ​രി നാ​യി​ക​യാ​യ പൗ​ർ​ണി​ത്തി​ങ്ക​ൾ സീ​രി​യ​ലി​ന്‍റെ സം​വി​ധാ​യ​ക​നാ​യി​രു​ന്നു മ​നോ​ജ് പേ​യാ​ട്. കോ​ട്ട​യം സ്വ​ദേ​ശി​യാ​ണ് ഗൗ​രി.

Movies

ര​ണ്ടു​വ​ർ​ഷം നീ​ണ്ട ദാ​മ്പ​ത്യ​ത്തി​ന് വി​രാ​മം; ന​ടി ഹ​ൻ​സി​ക വി​വാ​ഹ​മോ​ചി​ത​യാ​യി  

ന​ടി ഹ​ൻ​സി​ക മൊ​ത്വാ​നി​യും സോ​ഹേ​ൽ ഖ​തൂ​രി​യ​യും വി​വാ​ഹ​മോ​ചി​ത​രാ​യി. ​ര​ണ്ടു​വ​ർ​ഷം നീ​ണ്ട ദാ​മ്പ​ത്യ​ത്തി​നൊ​ടു​വി​ലാ​ണ് ന​ടി വി​വാ​ഹ​മോ​ചി​ത​യാ​കു​ന്ന​ത്.

മും​ബൈ​യി​ലെ ബാ​ന്ദ്ര കു​ടും​ബ കോ​ട​തി ഇ​രു​വ​ർ​ക്കും വി​വാ​ഹ​മോ​ച​നം അ​നു​വ​ദി​ച്ചു. പ​ര​സ്പ​ര സ​മ്മ​ത​ത്തോ​ടെ വി​വാ​ഹ​മോ​ച​നം തേ​ടി ഹ​ൻ​സി​ക കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു.

പ​ര​സ്പ​രം ഒ​ത്തു​ചേ​ർ​ന്നു പോ​കാ​നി​ല്ലെ​ന്ന് മ​ന​സി​ലാ​ക്കി​യ​തോ​ടെ​യാ​ണ് ഇ​രു​വ​രും പ​ര​സ്പ​ര സ​മ്മ​ത​ത്തോ​ടെ വി​വാ​ഹ​മോ​ചി​ത​രാ​കാ​ൻ തീ​രു​മാ​നി​ച്ച​ത്.

Movies

ന​ല്ല​തേ വ​രൂ, വി​ജ​യം നി​ശ്ച​യം; വി​വാ​ഹ​മോ​ച​ന വാ​ർ​ത്ത​ക​ൾ​ക്കി​ടെ വി​ജ​യ്‌​യു​ടെ ആ​ശം​സ

വി​വാ​ഹ​മോ​ച​ന വാ​ർ​ത്ത​ക​ൾ വി​വാ​ദ​മാ​കു​ന്ന​തി​നി​ടെ പു​തി​യ പോ​സ്റ്റു​മാ​യി ന​ട​ൻ വി​ജ​യ്. ത​മി​ഴ്നാ​ട്ടി​ലും പോ​ണ്ടി​ച്ചേ​രി​യി​ലും പ്ല​സ്ടൂ പ​രീ​ക്ഷ എ​ഴു​തു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വി​ജ​യാ​ശം​സ​ക​ളു​മാ​യാ​ണ് താ​രം എ​ത്തി​യ​ത്. താ​ര​ത്തി​ന്‍റെ പാ​ർ​ട്ടി​യു​ടെ ഔ​ദ്യോ​ഗി​ക പേ​ജി​ലൂ​ടെ​യാ​ണ് ആ​ശം​സ​ക​ൾ നേ​ർ​ന്ന​ത്.

വി​ജ​യ്‌​യു​ടെ വാ​ക്കു​ക​ൾ

‘ത​മി​ഴ്‌​നാ​ട്ടി​ലും പു​തു​ച്ചേ​രി​യി​ലും പ​ന്ത്ര​ണ്ടാം ക്ലാ​സ് പൊ​തു​പ​രീ​ക്ഷ എ​ഴു​തു​ന്ന എ​ന്റെ പ്രി​യ​പ്പെ​ട്ട സ​ഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാ​ർ​ക്ക് ആ​ശം​സ​ക​ൾ. നാ​ള​ത്തെ സ​മ്പ​ൽ​സ​മൃ​ദ്ധ​മാ​യ സ​മൂ​ഹം സൃ​ഷ്ടി​ക്കാ​ൻ പോ​കു​ന്ന നി​ങ്ങ​ൾ ഓ​രോ​രു​ത്ത​രും, ഉ​ത്ക​ണ്ഠ​യും ഭ​യ​വു​മി​ല്ലാ​തെ ധൈ​ര്യ​ത്തോ​ടെ ഈ ​പ​രീ​ക്ഷ​യെ നേ​രി​ടു​ക. നി​ങ്ങ​ളു​ടെ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​ത്തി​ലെ മി​ക​വി​ന് മു​ൻ​കൂ​റാ​യി ആ​ശം​സ​ക​ൾ! ന​ല്ല​തേ വ​രൂ! വി​ജ​യം നി​ശ്ച​യം.’

വ്യ​ക്തി​ജീ​വി​ത​ത്തി​ലെ വി​വാ​ദ​ങ്ങ​ളോ​ട് മൗ​നം പാ​ലി​ച്ചു​കൊ​ണ്ടു​ള്ള പോ​സ്റ്റ് ച​ർ​ച്ച​യാ​യി. വി​ജ​യ്‌​യു​ടെ ഭാ​ര്യ സം​ഗീ​ത സ്വ​ർ​ണ​ലിം​ഗം വി​വാ​ഹ​മോ​ച​ന​ത്തി​നാ​യി കോ​ട​തി​യെ സ​മീ​പി​ച്ച​താ​ണ് വി​വാ​ദ​ങ്ങ​ളു​ടെ തു​ട​ക്കം.

ചെ​ങ്ക​ൽ​പേ​ട്ട് കു​ടും​ബ​കോ​ട​തി​യി​ൽ സം​ഗീ​ത ഹ​ർ​ജി ഫ​യ​ൽ ചെ​യ്ത​താ​യി ത​മി​ഴ്–​ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. ഹ​ർ​ജി ഫ​യ​ലി​ൽ സ്വീ​ക​രി​ച്ച കോ​ട​തി വി​ജ​യ്‌​ക്ക് നോ​ട്ടീ​സ​യ​ച്ചു. ഏ​പ്രി​ൽ 20ന് ​ഹാ​ജ​രാ​ക​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം. 

Movies

ഹോം ​ബ്രേ​ക്ക​ർ, ജ​സ്റ്റി​സ് ഫോ​ർ സം​ഗീ​ത; തൃ​ഷ​യു​ടെ ക​മ​ന്‍റ് ബോ​ക്സ് നി​റ​യു​ന്നു  

വി​ജ​യ്‌​യു​മാ​യു​ള്ള ബ​ന്ധം വേ​ർ​പെ​ടു​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് താ​ര​ത്തി​ന്‍റെ ഭാ​ര്യ സം​ഗീ​ത വി​വാ​ഹ​മോ​ച​ന ഹ​ർ​ജി ന​ൽ​കി​യ​തി​ന് പി​ന്നാ​ലെ ന​ടി തൃ​ഷ​യ്ക്ക് നേ​രെ സൈ​ബ​ർ ആ​ക്ര​മ​ണം. തൃ​ഷ​യു​ടെ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ ക​മ​ന്‍റി​ട്ടാ​ണ് ഈ ​വാ​ർ​ത്ത​ക​ളി​ൽ ചി​ല​ർ പ്ര​തി​ക​രി​ക്കു​ന്ന​ത്.

ജ​സ്റ്റി​സ് ഫോ​ർ സം​ഗീ​ത എ​ന്ന ഹാ​ഷ് ടാ​ഗു​ക​ളും തൃ​ഷ​യു​ടെ ചി​ത്ര​ത്തി​ന് താ​ഴെ ക​മ​ന്‍റാ​യി കു​റി​ച്ചി​ട്ടു​ണ്ട്. ന​ല്ല പ​ണി​യാ​ണ് നി​ങ്ങ​ൾ കാ​ണി​ച്ചി​രി​ക്കു​ന്ന​ത്, ഹോം ​ബ്രേ​ക്ക​ർ തു​ട​ങ്ങി ക​മ​ന്‍റു​ക​ളു​ടെ പെ​രു​മ​ഴ​യാ​ണ് തൃ​ഷ​യു​ടെ ഇ​ൻ​ബോ​ക്സി​ൽ നി​റ​യു​ന്ന​ത്.

ഒ​രു വ​ലി​യ തി​ര​മാ​ല വ​രു​ന്നു​ണ്ട്, നി​ങ്ങ​ളു​ടെ ക​മ​ന്‍റ് ബോ​ക്സ് ഓ​ഫ് ആ​ക്കു​ന്ന​താ​ണ് ന​ല്ല​ത് എ​ന്നാ​ണ് മ​റ്റൊ​രാ​ൾ കു​റി​ച്ചി​രി​ക്കു​ന്ന​ത്. തൃ​ഷ ഹാ​പ്പി ആ​യി​ല്ലേ എ​ന്നും ചോ​ദ്യ​ങ്ങ​ൾ ഉ​യ​രു​ന്നു​ണ്ട്.

Movies

ന​ടി​ക്കൊ​പ്പം വി​ദേ​ശ​യാ​ത്ര ന​ട​ത്തി, സോ​ഷ്യ​ൽ മീ​ഡി​യാ​യി​ൽ ചി​ത്ര​ങ്ങ​ൾ പോ​സ്റ്റ് ചെ​യ്തു; സം​ഗീ​ത

ന​ട​ൻ വി​ജ​യ്‌​യ്ക്കെ​തി​രെ ഗു​രു​ത​ര​മാ​യ ആ​രോ​പ​ണ​ങ്ങ​ളാ​ണ് വി​വാ​ഹ​മോ​ച​ന ഹ​ർ​ജി​യി​ൽ ഭാ​ര്യ സം​ഗീ​ത സ്വ​ർ​ണ ലിം​ഗം ഉ​ന്ന​യി​ച്ചി​രി​ക്കു​ന്ന​ത്. 2021 മു​ത​ൽ ന​ട​ന് ഒ​രു ന​ടി​യു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്നും ഇ​ത് അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും അ​ത് ചെ​യ്തി​ല്ലെ​ന്നും അ​വ​ർ പ​റ​യു​ന്നു.

മാ​ത്ര​മ​ല്ല ന​ടി​യു​മൊ​ത്ത് വി​ജ​യ് വി​ദേ​ശ യാ​ത്ര​ക​ൾ ന​ട​ത്തി​യെ​ന്നും ഇ​തി​ന്‍റെ ചി​ത്ര​ങ്ങ​ൾ ന​ടി ത​ന്‍റെ സോ​ഷ്യ​ൽ മീ​ഡി​യാ​യി​ൽ പോ​സ്റ്റ് ചെ​യ്തു​വെ​ന്നും ഇ​ത് ത​നി​ക്കും കു​ട്ടി​ക​ൾ​ക്കും ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കി​യെ​ന്നും സം​ഗീ​ത പ​റ​യു​ന്നു.

ത​ന്‍റെ ഭ​ർ​ത്താ​വാ​യ വി​ജ​യ്ക്ക് 2021 ഏ​പ്രി​ൽ മു​ത​ൽ ഒ​രു ന​ടി​യു​മാ​യി അ​വി​ഹി​ത ബ​ന്ധ​മു​ണ്ടെ​ന്ന് ഹ​ർ​ജി​യി​ൽ സം​ഗീ​ത ആ​രോ​പി​ക്കു​ന്നു. ഇ​ത് ത​നി​ക്ക് വൈ​കാ​രി​ക​മാ​യ വേ​ദ​ന​യും മാ​ന​സി​ക വി​ഷ​മ​വു​മു​ണ്ടാ​ക്കി. മ​റ്റൊ​രു ബ​ന്ധ​ത്തി​ലേ​ർ​പ്പെ​ട്ട​തി​ലൂ​ടെ വി​ജ​യ് വി​വാ​ഹ​ജീ​വി​ത​ത്തി​ൽ വി​ശ്വാ​സ​വ​ഞ്ച​ന ന​ട​ത്തി.

താ​ൻ അ​റി​ഞ്ഞ​പ്പോ​ൾ ന​ടി​യു​മാ​യു​ള്ള ബ​ന്ധം അ​വ​സാ​നി​പ്പി​ക്കാ​മെ​ന്ന് വി​ജ​യ് ഉ​റ​പ്പു​ന​ൽ​കി. എ​ന്നാ​ൽ വി​ജ​യ് വീ​ണ്ടും ബ​ന്ധം തു​ട​രു​ക​യും ഇ​ത് ത​ന്നെ മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ക്കു​ക​യും ചെ​യ്തു​വെ​ന്നും സം​ഗീ​ത ഹ​ർ​ജി​യി​ൽ ആ​രോ​പി​ക്കു​ന്നു.

പ്ര​ശ്‌​നം ര​മ്യ​മാ​യി പ​രി​ഹ​രി​ക്കാ​നാ​ണ് താ​ൻ ശ്ര​മി​ച്ച​ത്. എ​ന്നാ​ൽ ഒ​രു​ത​ര​ത്തി​ലും ഇ​ത് പ​രി​ഹ​രി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. എ​ങ്കി​ലും കു​ട്ടി​ക​ളു​ടെ പ​ഠ​ന​വും അ​വ​ർ​ക്ക് വൈ​കാ​രി​ക​മാ​യ ബു​ദ്ധി​മു​ട്ടു​ണ്ടാ​കാ​തി​രി​ക്കാ​നും ഈ ​വി​ഷ​യം താ​ൻ വി​ട്ടു​ക​ള​യു​ക​യാ​യി​രു​ന്നു​വെ​ന്നും സം​ഗീ​ത പ​റ​യു​ന്നു.

വി​ജ​യ് ന​ടി​യു​ടെ കൂ​ടെ തു​ട​ർ​ച്ച​യാ​യി വി​ദേ​ശ​യാ​ത്ര​ക​ൾ ന​ട​ത്തി. ഇ​രു​വ​രു​മൊ​ന്നി​ച്ചു​ള്ള ചി​ത്ര​ങ്ങ​ൾ ന​ടി സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പോ​സ്റ്റ് ചെ​യ്യു​ക​പോ​ലും ചെ​യ്തു. വി​ജ​യ് ഇ​ക്കാ​ര്യം നി​ഷേ​ധി​ച്ചി​ട്ടി​ല്ല.

ന​ടി​യു​ടെ ഈ ​പോ​സ്റ്റു​ക​ൾ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ക​യും ത​നി​ക്കും കു​ട്ടി​ക​ൾ​ക്കും മാ​ന​ഹാ​നി ഉ​ണ്ടാ​ക്കു​ക​യും ചെ​യ്തു. ന​ടി​യു​മാ​യു​ള്ള ബ​ന്ധം വി​ജ​യ് തു​ട​രു​ന്ന​ത് ത​നി​ക്കും കു​ട്ടി​ക​ൾ​ക്കും ക​ടു​ത്ത നാ​ണ​ക്കേ​ടും വേ​ദ​ന​യു​മാ​ണ് ഉ​ണ്ടാ​ക്കി​യ​തെ​ന്നും സം​ഗീ​ത ഹ​ർ​ജി​യി​ൽ പ​റ​ഞ്ഞു.

ജ​ന​ങ്ങ​ളു​ടെ ഇ​ട​യി​ൽ സം​സാ​ര​വി​ഷ​യ​മാ​കാ​തെ പ്ര​ശ്‌​നം ര​മ്യ​മാ​യി പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി അ​ഭി​ഭാ​ഷ​ക​ർ മു​ഖേ​നെ പ​ല​ത​വ​ണ ര​ഹ​സ്യ​മാ​യി വി​ജ​യ്ക്ക് നോ​ട്ടീ​സ് അ​യ​ച്ചി​രു​ന്നു. എ​ന്നാ​ൽ എ​ല്ലാ പ​രി​ശ്ര​മ​ങ്ങ​ളും പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ ത​നി​ക്ക് വി​വാ​ഹ​മോ​ച​ന ഹ​ർ​ജി​യു​മാ​യി കോ​ട​തി​യെ സ​മീ​പി​ക്കു​ക​യ​ല്ലാ​തെ വേ​റെ വ​ഴി​യി​ല്ലാ​താ​യി.

വി​ജ​യ്‌​യു​ടെ വ​രു​മാ​ന​ത്തി​നും അ​നു​സൃ​ത​മാ​യി സ്ഥി​ര​മാ​യ ജീ​വ​നാം​ശ​വും വി​വാ​ഹ​ശേ​ഷം വി​ജ​യ്‌​ക്കൊ​പ്പം താ​മ​സി​ച്ച വീ​ട്ടി​ൽ തു​ട​ർ​ന്നും താ​മ​സി​ക്കാ​നു​ള്ള അ​വ​കാ​ശ​വും വേ​ണ​മെ​ന്നും സം​ഗീ​ത ഹ​ർ​ജി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​ത്ത​ര​മൊ​രു വി​ഷ​യ​മാ​യ​തി​നാ​ലും ഉ​ൾ​പ്പെ​ട്ട​ത് പ്ര​മു​ഖ വ്യ​ക്തി​ക​ളാ​യ​തി​നാ​ലും സ്വ​കാ​ര്യ​ത സം​ര​ക്ഷി​ക്കാ​ൻ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​ക​ൾ അ​ട​ച്ചി​ട്ട കോ​ട​തി​മു​റി​യി​ൽ ന​ട​ത്ത​ണ​മെ​ന്നും സം​ഗീ​ത ആ​വ​ശ്യ​പ്പെ​ട്ടു.

കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​തി​ൽ നി​ന്ന് മാ​ധ്യ​മ​ങ്ങ​ളെ വി​ല​ക്കാ​നാ​യി ഇ​ട​ക്കാ​ല ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ക്ക​ണ​മെ​ന്നും അ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

സം​ഗീ​ത​യു​ടെ​യും വി​ജ​യ്‌​യു​ടെ​യും വി​വാ​ഹം വി​വാ​ഹം ആ​ദ്യം ര​ജി​സ്റ്റ​ർ ചെ​യ്ത​ത് യു​കെ​യി​ലാ​ണ്. സം​ഗീ​ത യു​കെ പൗ​ര​ത്വ​മു​ള്ള വ്യ​ക്തി​യാ​ണ്. ഇ​തി​നാ​ലാ​യി​രു​ന്നു അ​ങ്ങ​നെ ചെ​യ്ത​ത്.

1998 ജൂ​ലാ​യ് 10-നാ​യി​രു​ന്നു യു​കെ​യി​ലെ വി​വാ​ഹ ര​ജി​സ്‌​ട്രേ​ഷ​ൻ. ഇ​തി​ന് ശേ​ഷം പി​ന്നീ​ട് 1999 ഓ​ഗ​സ്റ്റ് 25-ന് ​ചെ​ന്നൈ​യി​ൽ വെ​ച്ച് ആ​ചാ​ര​ങ്ങ​ളോ​ടെ​യും വി​വാ​ഹം ന​ട​ന്നി​രു​ന്നു. 27 വ​ർ​ഷ​ത്തോ​ളം നീ​ണ്ട ദാ​മ്പ​ത്യ​ജീ​വി​ത​ത്തി​ന് ശേ​ഷ​മാ​ണ് സം​ഗീ​ത വി​വാ​ഹ​മോ​ച​ന​ത്തി​നാ​യി കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

Movies

ആ ​ന​ടി​യു​മാ​യി അ​വി​ഹി​ത ബ​ന്ധം; വി​ജ​യ്‌​യ്ക്കെ​തി​രെ ക​ടു​ത്ത ആ​രോ​പ​ണ​മു​യ​ർ​ത്തി ഭാ​ര്യ സം​ഗീ​ത    

ന​ട​നും ടി​വി​കെ അ​ധ്യ​ക്ഷ​നു​മാ​യ വി​ജ​യ്‌​യു​ടെ ഭാ​ര്യ സം​ഗീ​ത സ്വ​ർ​ണ​ലിം​ഗം വി​വാ​ഹ മോ​ച​ന ഹ​ർ​ജി ന​ൽ​കി. ചെ​ങ്ക​ൽ​പെ​ട്ട് കു​ടും​ബ കോ​ട​തി​യി​ലാ​ണ് ഹ​ർ​ജി ഫ​യ​ൽ ചെ​യ്ത​ത്. വി​ജ​യ്‌​യോ​ട് ഹാ​ജ​രാ​കാ​ൻ കോ​ട​തി നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ഏ​പ്രി​ൽ 20നാ​ണ് ഹാ​ജ​രാ​കേ​ണ്ട​ത്. വി​ജ​യ്‌​ക്ക് മ​റ്റൊ​രു ന​ടി​യു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്നാ​ണ് ഹ​ർ​ജി​യി​ലെ വാ​ദം.

ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ളാ​ണ് ഹ​ർ​ജി​യി​ൽ ഉ​യ​ർ​ത്തി​യി​രി​ക്കു​ന്ന​ത്. വി​ജ​യ്‌​ക്ക് മ​റ്റൊ​രു ന​ടി​യു​മാ​യി ബ​ന്ധം ഉ​ണ്ടെ​ന്നാ​ണ് ഹ​ർ​ജി​യി​ലെ ആ​രോ​പ​ണം. 2021 ഏ​പ്രി​ലി​ൽ ആ​ണ് ഇ​ക്കാ​ര്യം അ​റി​ഞ്ഞ​ത്.

ആ ​ന​ടി​യു​മാ​യു​ള്ള ബ​ന്ധം അ​വ​സാ​നി​പ്പി​ക്കും എ​ന്ന് വി​ജ​യ് ഉ​റ​പ്പ് ന​ൽ​കി​യി​ട്ടും പാ​ലി​ച്ചി​ല്ലെ​ന്ന് ഹ​ർ​ജി​യി​ൽ പ​റ​യു​ന്നു. ക​ടു​ത്ത മാ​ന​സി​ക സം​ഘ​ർ​ഷ​വും അ​വ​ഗ​ണ​ന​യും അ​നു​ഭ​വി​ച്ച​താ​യും സം​ഗീ​ത ഹ​ർ​ജി​യി​ൽ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

മാ​സ​ങ്ങ​ളാ​യി ഇ​രു​വ​രും അ​ക​ന്ന് ക​ഴി​യു​ക​യാ​യി​രു​ന്നു. വി​വാ​ഹ ബ​ന്ധം അ​വ​സാ​നി​പ്പി​ക്കാ​ൻ വി​ജ​യ് സ​മ്മ​തി​ച്ചി​ല്ലെ​ന്നും ഹ​ർ​ജി​യി​ൽ പ​റ​യു​ന്നു. 1999 ഓ​ഗ​സ്റ്റ് 25-നാ​ണ് വി​ജ​യ്‌​യും സം​ഗീ​ത​യും വി​വാ​ഹി​ത​രാ​യ​ത്. ഇ​രു​വ​ർ​ക്കും ജേ​സ​ൺ സ​ഞ്ജ​യ്, ദി​വ്യ സാ​ഷ എ​ന്നീ ര​ണ്ട് മ​ക്ക​ളു​ണ്ട്. സം​ഗീ​ത​യു​ടെ​യോ വി​ജ​യ്‌‌​യു​ടെ​യോ ഭാ​ഗ​ത്തു​നി​ന്ന് ഈ ​വി​ഷ​യ​ത്തി​ൽ ഔ​ദ്യോ​ഗി​ക പ്ര​തി​ക​ര​ണം ഉ​ണ്ടാ​യി​ട്ടി​ല്ല.

Kerala

വി​വാ​ഹ​മോ​ച​ന ഹ​ർ​ജി ന​ൽ​കി ന​ട​ൻ വി​ജ​യ്‌​യു​ടെ ഭാ​ര്യ

ചെ​ന്നൈ: ന​ട​നും ടി​വി​കെ അ​ധ്യ​ക്ഷ​നു​മാ​യ വി​ജ​യ്‌​യു​ടെ ഭാ​ര്യ സം​ഗീ​ത വി​വാ​ഹ മോ​ച​ന ഹ​ർ​ജി ന​ൽ​കി. ചെ​ങ്ക​ൽ​പെ​ട്ട് കു​ടും​ബ കോ​ട​തി​യി​ലാ​ണ് ഹ​ർ​ജി ഫ​യ​ൽ ചെ​യ്ത​ത്.

വി​ജ​യ്‌​യോ​ട് ഹാ​ജ​രാ​കാ​ൻ കോ​ട​തി നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ഏ​പ്രി​ൽ 20നാ​ണ് ഹാ​ജ​രാ​കേ​ണ്ട​ത്. വി​ജ​യ്‌​ക്ക് മ​റ്റൊ​രു ന​ടി​യു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്നാ​ണ് ഹ​ർ​ജി​യി​ലെ വാ​ദം.

ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ളാ​ണ് ഹ​ർ​ജി​യി​ൽ ഉ​യ​ർ​ത്തി​യി​രി​ക്കു​ന്ന​ത്. വി​ജ​യ്‌​ക്ക് മ​റ്റൊ​രു ന​ടി​യു​മാ​യി ബ​ന്ധം ഉ​ണ്ടെ​ന്നാ​ണ് ഹ​ർ​ജി​യി​ലെ ആ​രോ​പ​ണം. 2021 ഏ​പ്രി​ലി​ൽ ആ​ണ് ഇ​ക്കാ​ര്യം അ​റി​ഞ്ഞ​ത്.

ആ ​ന​ടി​യു​മാ​യു​ള്ള ബ​ന്ധം അ​വ​സാ​നി​പ്പി​ക്കും എ​ന്ന് വി​ജ​യ് ഉ​റ​പ്പ് ന​ൽ​കി​യി​ട്ടും പാ​ലി​ച്ചി​ല്ലെ​ന്ന് ഹ​ർ​ജി​യി​ൽ പ​റ​യു​ന്നു. ക​ടു​ത്ത മാ​ന​സി​ക സം​ഘ​ർ​ഷ​വും അ​വ​ഗ​ണ​ന​യും അ​നു​ഭ​വി​ച്ച​താ​യും സം​ഗീ​ത ഹ​ർ​ജി​യി​ൽ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

മാ​സ​ങ്ങ​ളാ​യി ഇ​രു​വ​രും അ​ക​ന്ന് ക​ഴി​യു​ക​യാ​യി​രു​ന്നു. വി​വാ​ഹ ബ​ന്ധം അ​വ​സാ​നി​പ്പി​ക്കാ​ൻ വി​ജ​യ് സ​മ്മ​തി​ച്ചി​ല്ലെ​ന്നും ഹ​ർ​ജി​യി​ൽ പ​റ​യു​ന്നു. 1998ൽ ​യു​കെ​യി​ൽ വ​ച്ചാ​ണ് വി​ജ​യ്‌​യും സം​ഗീ​ത​യും വി​വാ​ഹി​ത​രാ​യ​ത്.

Movies

ഞ​ങ്ങ​ൾ സ​പ്പ​റേ​റ്റ​ഡാ​ണ്, ഇ​നി ഒ​രു​മി​ക്കാ​ൻ സാ​ധ്യ​ത​യി​ല്ല: വെ​ളി​പ്പെ​ടു​ത്തി മ​നു വ​ർ​മ

താ​നും ഭാ​ര്യ സി​ന്ധു​വു​മാ​യി അ​ക​ന്നു​ക​ഴി​യു​ക​യാ​ണെ​ന്നും ഇ​നി ഒ​രു​മി​ക്കാ​ൻ സാ​ധ്യ​ത​യി​ല്ലെ​ന്നും വെ​ളി​പ്പെ​ടു​ത്തി ന​ട​ൻ മ​നു വ​ർ​മ. സീ​രി​യ​യി​ലൂ​ടെ​യും സി​നി​മ​യി​ലൂ​ടെ​യും പ്ര​ശ​സ്ത​യാ​ണ് മ​നു വ​ർ​മ​യു​ടെ ഭാ​ര്യ സി​ന്ധു​വും.

25 വ​ർ​ഷ​ത്തെ ദാ​മ്പ​ത്യ​ത്തി​ന് ശേ​ഷ​മാ​ണ് ഇ​രു​വ​രും വേ​ർ​പി​രി​യാ​നു​ള്ള തീ​രു​മാ​ന​മെ​ടു​ത്ത​ത്. മൂ​വി വേ​ൾ​ഡ് മീ​ഡി​യാ​യ്ക്ക് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് താ​ര​ത്തി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ൽ.

ഞാ​നും ഭാ​ര്യ​യും ഇ​പ്പോ​ൾ സെ​പ്പ​റേ​റ്റ​ഡാ​ണ്. നി​യ​മ​പ​ര​മാ​യി വേ​ർ​പി​രി​ഞ്ഞി​ട്ടി​ല്ല. ഇ​നി ഒ​രു​മി​ക്കാ​നു​ള്ള സാ​ധ്യ​ത വ​ള​രെ കു​റ​വാ​ണ്. പ്ര​ണ​യി​ച്ച് സ്നേ​ഹി​ച്ച് ജീ​വി​ച്ച​താ​ണെ​ന്ന് പ​റ​ഞ്ഞി​ട്ട് കാ​ര്യ​മി​ല്ല. ഇ​തി​നേ​ക്കാ​ൾ പ്ര​ണ​യി​ച്ചും സ്നേ​ഹി​ച്ചും ജീ​വി​ച്ച എ​ത്ര​യോ​പേ​ർ പി​രി​ഞ്ഞി​രി​ക്കു​ന്നു. എ​നി​ക്ക് പ​രി​ച​യ​മു​ള്ള ഒ​രു​പാ​ട് പേ​രു​ണ്ട്. എ​ല്ലാം പാ​ർ​ട്ട് ഓ​ഫ് ദ് ​ഗെ​യിം.

ഇ​പ്പോ​ൾ പി​ന്നെ ഒ​രു ഫാ​ഷ​നാ​ണ​ല്ലോ. ഫാ​മി​ലി കോ​ർ​ട്ടി​ൽ പോ​കു​ന്ന​തി​ന്‍റെ ബു​ദ്ധി​മു​ട്ട് അ​വി​ടെ ചെ​ന്നാ​ലെ അ​റി​യാ​ൻ ക​ഴി​യൂ. ആ​യി​ര​ക്ക​ണ​ക്കി​ന് കേ​സാ​ണ് ഒ​രു ദി​വ​സം വ​രു​ന്ന​ത്. ജ​ഡ്ജ് ചി​ല സ​മ​യ​ങ്ങ​ളി​ൽ ത​ല​വേ​ദ​ന​യെ​ടു​ത്ത് ഇ​രി​ക്കു​ന്ന​ത് കാ​ണാം. സെ​പ്പ​റേ​റ്റ​ഡാ​യ ആ​ൾ​ക്കാ​ർ ഒ​രി​ക്ക​ലും ത​മ്മി​ൽ ത​മ്മി​ൽ ന​ല്ല​ത് പ​റ​യി​ല്ല​ല്ലോ. കോ​ർ​ട്ട് റൂ​മി​ൽ പ​ര​സ്പ​ര​മു​ള്ള പ​ഴി​ചാ​ര​ലും ച​ളി വാ​രി​യെ​റി​യ​ലും ത​ന്നെ​യാ​ണ് ന​ട​ക്കു​ന്ന​ത്. അ​തു​കൊ​ണ്ട് ത​ന്നെ അ​ങ്ങോ​ട്ട് പോ​കാ​ൻ ഒ​രു മ​ടി​യാ​ണ്.

പ​ണ്ടൊ​രു അ​ണ്ട​ർ​സ്റ്റാ​ന്‍റി​ങ്ങൊ​ക്കെ ഉ​ണ്ടാ​യി​രു​ന്നു. പി​ന്നെ പ​തി​യെ കാ​ലം മാ​റി​യ​പ്പോ​ൾ ആ​ളു​ക​ളു​ടെ മ​ന​സ്ഥി​തി​യും മാ​റി. ര​ണ്ട്, മൂ​ന്ന് വ​ർ​ഷം മു​മ്പ് ഞ​ങ്ങ​ൾ സ്നേ​ഹ​ത്തി​ലും ഒ​രു​മി​ച്ചും ത​ന്നെ​യാ​യി​രു​ന്നു. ഇ​തൊ​ന്നും സം​ഭ​വി​ക്കാ​ൻ വ​ലി​യ സ​മ​യം ഒ​ന്നും വേ​ണ്ട​ല്ലോ. പ​ര​സ്പ​രം പൊ​രു​ത്ത​മി​ല്ലാ​തെ വ​രു​മ്പോ​ൾ മാ​റി താ​മ​സി​ക്കു​ന്ന​താ​ണ് ന​ല്ല​ത്.

ക​ഷ്ട​പ്പെ​ട്ട് ഒ​രു​മി​ച്ച് താ​മ​സി​ക്കേ​ണ്ട​തി​ല്ല​ല്ലോ. ഒ​രു​മി​ച്ച് താ​മ​സി​ക്കു​മ്പോ​ൾ വീ​ണ്ടും പ്ര​ശ്ന​ങ്ങ​ൾ കൂ​ടി​യാ​ലോ. എ​ന്തി​നാ​ണ് അ​ത്. വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലൊ​ക്കെ അ​ങ്ങ​നെ​യ​ല്ലേ. പി​ന്നെ അ​വി​ടെ​യു​ള്ള​വ​ർ വേ​ർ​പി​രി​ഞ്ഞാ​ലും പ​ര​സ്പ​രം സൗ​ഹൃ​ദം സൂ​ക്ഷി​ക്കും ഇ​വി​ടെ​യും അ​ത് വ​ന്ന് ക​ഴി​ഞ്ഞാ​ൽ ന​ല്ല​താ​ണ്. പ​ക്ഷേ അ​ങ്ങ​നെ സം​ഭ​വി​ച്ചാ​ൽ ചി​ല​പ്പോ​ൾ ഡി​വോ​ഴ്സ് കൂ​ടും. വേ​ർ​പി​രി​ഞ്ഞ​വ​ർ സൗ​ഹൃ​ദം സൂ​ക്ഷി​ക്കു​ന്ന​തി​ൽ തെ​റ്റി​ല്ല.

കേ​ര​ള​ത്തി​ൽ അ​ങ്ങ​നെ​യ​ല്ല​ല്ലോ. പ​ര​സ്പ​രം ക​ണ്ടാ​ൽ കീ​റി മു​റി​ക്കാ​ൻ നി​ൽ​ക്കു​ക​യ​ല്ലേ. മൂ​ന്ന് മ​ക്ക​ളാ​ണ് എ​നി​ക്കു​ള്ള​ത്. മൂ​ത്ത​യാ​ൾ അ​മേ​രി​ക്ക​യി​ലാ​ണ്. അ​വി​ടെ ഐ​ടി എ​ൻ​ജി​നീ​യ​റാ​യി ജോ​ലി ചെ​യ്യു​ന്നു. ര​ണ്ടാ​മ​ത്തെ​യാ​ൾ െബം​ഗ​ളൂ​രി​ലാ​ണ്. മൂ​ന്നാ​മ​ത്തേ​ത് ഒ​രു മ​ക​ളാ​ണ്. അ​വ​ൾ സു​ഖ​മി​ല്ലാ​ത്ത കു​ഞ്ഞാ​ണ്. മ​നു വ​ർ​മ പ​റ​യു​ന്നു.

മ​നു​വി​ന്‍റെ​യും സി​ന്ധു​വി​ന്‍റെ​യും പ്ര​ണ​യ വി​വാ​ഹ​മാ​യി​രു​ന്നു. ചെ​റു​തും വ​ലു​തു​മാ​യ നി​ര​വ​ധി സി​നി​മ​ക​ളി​ല്‍ അ​ഭി​ന​യി​ച്ചി​ട്ടു​ള്ള മു​തി​ര്‍​ന്ന ന​ട​ൻ ജ​ഗ​ന്നാ​ഥ വ​ര്‍​മ​യാ​ണ് മ​നു​വി​ന്‍റെ പി​താ​വ്.

 

Movies

16 വ​ർ​ഷ​ത്തെ ദാമ്പ​ത്യ​ത്തി​ന് വി​രാ​മം; ന​ട​ൻ ഷാ​ജു വി​വാ​ഹ​മോ​ചി​ത​നാ​യി  

വി​വാ​ഹ​മോ​ചി​ത​രാ​കു​ന്നു​വെ​ന്ന് പ്ര​ഖ്യാ​പി​ച്ച് ന​ട​ൻ ഷാ​ജു എ.​ആ​ർ. ഭാ​ര്യ പ്രീ​തി പ്രേ​മു​മാ​യി പ​ര​സ്പ​ര ബ​ഹു​മാ​ന​ത്തോ​ടെ​യും സ​മ്മ​ത​ത്തോ​ടെ​യും വേ​ർ​പി​രി​ഞ്ഞെ​ന്ന് ഷാജു സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ പ​ങ്കു​വ​ച്ച കു​റി​പ്പി​ൽ പ​റ​ഞ്ഞു.

പ​ര​സ്പ​ര ബ​ഹു​മാ​ന​ത്തോ​ടെ​യും സ​മ്മ​ത​ത്തോ​ടെ​യും ഞ​ങ്ങ​ൾ ഓ​രോ​രു​ത്ത​രും സ്വ​ന്തം വ​ഴി​ക​ളി​ലേ​ക്ക് പോ​കാ​ൻ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്നു. ഇ​പ്പോ​ഴും ഞ​ങ്ങ​ൾ ത​മ്മി​ൽ ന​ല്ല സൗ​ഹൃ​ദ​വും ആ​ദ​ര​വു​മു​ണ്ട്. ഈ ​തീ​രു​മാ​നം പ​ക്വ​ത​യോ​ടെ​യും മ​ന​സി​ലാ​ക്ക​ലോ​ടെ​യും പ​ര​സ്പ​ര സ​മ്മ​ത​ത്തോ​ടെ​യും എ​ടു​ത്ത​താ​ണ്.

മാ​ധ്യ​മ​ങ്ങ​ളോ​ടും സു​ഹൃ​ത്തു​ക്ക​ളോ​ടും ആ​ശം​സ​ക​രോ​ടും ഞ​ങ്ങ​ളു​ടെ സ്വ​കാ​ര്യ​ത മാ​നി​ക്കാ​നും അ​നാ​വ​ശ്യ ഊ​ഹാ​പോ​ഹ​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​നും വി​നീ​ത​മാ​യി അ​ഭ്യ​ർ​ത്ഥി​ക്കു​ന്നു. ഞ​ങ്ങ​ൾ ഓ​രോ​രു​ത്ത​രും വ്യ​ക്തി​ഗ​ത ജീ​വി​ത​ത്തി​ലേ​ക്ക് മു​ന്നോ​ട്ട് പോ​കു​മ്പോ​ൾ ന​ൽ​കി​യ മ​ന​സി​ലാ​ക്ക​ലി​നും പി​ന്തു​ണ​യ്ക്കും ന​ന്ദി.

2009 ലാ​ണ് ഇ​രു​വ​രും വി​വാ​ഹി​ത​രാ​യ​ത്. പ്ര​ണ​യ​വി​വാ​ഹ​മാ​യി​രു​ന്നു. ദ​മ്പ​തി​ക​ൾ​ക്ക് ഒ​രു മ​ക​ളാ​ണു​ള്ള​ത്.

പ്രീ​തി​യു​മാ​യി സൗ​ഹൃ​ദ​ത്തി​ൽ ആ​യി​രു​ന്നു പി​ന്നീ​ട് ആ​ണ് പ്ര​ണ​യ​ത്തി​ലേ​ക്ക് എ​ത്തി​യ​ത്. 2009 ൽ ​ആ​ണ് വി​വാ​ഹം ന​ട​ക്കു​ന്ന​ത്. ജീ​വി​ത​ത്തി​ൽ സ​ഹോ​ദ​ര​നു​മാ​യി ഉ​ണ്ടാ​യ ഒ​രു അ​ക​ൽ​ച്ച​യി​ലാ​ണ് പ്രീ​തി ജീ​വി​ത​ത്തി​ലേ​ക്ക് വ​രു​ന്ന​ത്.

ആ ​സ​മ​യം എ​ന്നെ ഏ​റ്റ​വും കൂ​ടു​ത​ൽ പി​ന്തു​ണ​ച്ച​ത് അ​വ​ൾ ആ​യി​രു​ന്നു. അ​ങ്ങ​നെ ഒ​രു സ​മ​യം എ​ത്തി​യ​പ്പോ​ൾ ജീ​വി​ത​ത്തി​ൽ ഒ​രു​മി​ച്ചു ജീ​വി​ച്ചാ​ലോ എ​ന്ന് ചി​ന്തി​ച്ചു, അ​ങ്ങ​നെ​യാ​ണ് ഒ​രു​മി​ച്ചു ജീ​വി​ക്കാ​ൻ തീ​രു​മാ​നി​ക്കു​ന്ന​ത്.

വീ​ട്ടു​കാ​ർ ഒ​ന്നും അം​ഗീ​ക​രി​ച്ച വി​വാ​ഹം ആ​യി​രു​ന്നി​ല്ല. ഇ​ന്‍റ​ർ​കാ​സ്റ്റ് മാ​ര്യേ​ജ് ആ​യ​തി​ന്‍റെ വി​ഷ​യ​ങ്ങ​ൾ ഏ​റെ ഉ​ണ്ടാ​യി​രു​ന്നു. പി​ന്നെ അ​തൊ​ക്കെ ശ​രി​യാ​യി. വി​ഷ​യ​ങ്ങ​ളൊ​ക്കെ മാ​റി. സ​ന്തോ​ഷ​മാ​യി പോ​കു​ന്നു. ഒ​രു ഓ​ൺ​ലൈ​ൻ മാ​ധ്യ​മ​ത്തി​ന് മു​ൻ​പ് അ​നു​വ​ദി​ച്ച അ​ഭി​മു​ഖ​ത്തി​ൽ ഷാ​ജു പ​റ​ഞ്ഞി​ത​ങ്ങ​നെ.

Movies

മൂ​ന്നാ​മ​തും വി​വാ​ഹ​മോ​ചി​ത​യാ​യി ന​ടി മീ​ര വാ​സു​ദേ​വ്; കു​റി​പ്പി​ൽ പ​റ​യു​ന്ന​തി​ങ്ങ​നെ...

ന​ടി മീ​ര വാ​സു​ദേ​വ് വി​വാ​ഹ​മോ​ചി​ത​യാ​യി. സീ​രി​യ​ൽ കാ​മ​റ​മാ​ൻ വി​പി​ൻ പു​തി​യ​ങ്ക​വു​മാ​യു​ള്ള വി​വാ​ഹ​ജീ​വി​ത​ത്തി​നാ​ണ് വി​രാ​മം ആ​യി​രി​ക്കു​ന്ന​ത്. ന​ടി​യു​ടെ മൂ​ന്നാം വി​വാ​ഹ​മോ​ച​ന​മാ​ണി​ത്. ഓ​ഗ​സ്റ്റ് മു​ത​ൽ താ​ൻ സിം​ഗി​ളാ​ണെ​ന്ന് ന​ടി ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വ​ച്ച കു​റി​പ്പി​ൽ പ​റ​യു​ന്നു.

ഒ​ന്ന​ര വ​ർ​ഷം നീ​ണ്ട ബ​ന്ധ​ത്തി​നു​ശേ​ഷ​മാ​ണ് ഇ​രു​വ​രും പി​രി​യു​ന്ന​ത്. വി​പി​നു​മൊ​ത്തു​ള്ള വി​വാ​ഹ​ച്ചി​ത്ര​ങ്ങ​ൾ ഉ​ൾ​പ്പ​ടെ​യു​ള്ള ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​യും ന​ടി നീ​ക്കം ചെ​യ്തി​ട്ടു​ണ്ട്.

'ഞാ​ൻ, ന​ടി മീ​ര വാ​സു​ദേ​വ​ൻ, 2025 ഓ​ഗ​സ്റ്റ് മു​ത​ൽ ഞാ​ൻ സിം​ഗി​ളാ​ണെ​ന്ന് ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ക്കു​ന്നു. ഞാ​ൻ എ​ന്‍റെ ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും മ​നോ​ഹ​ര​വും സ​മാ​ധാ​ന​പ​ര​വു​മാ​യ ഒ​രു ഘ​ട്ട​ത്തി​ലാ​ണ്.’ മീ​ര കു​റി​ച്ചു.

ക​ഴി​ഞ്ഞ വ​ര്‍​ഷം മേ​യ് മാ​സ​മാ​ണ് മീ​ര​യും വി​പി​നും വി​വാ​ഹി​ത​രാ​യ​ത്. 43-കാ​രി​യാ​യ മീ​ര​യു​ടെ മൂ​ന്നാം വി​വാ​ഹ​മാ​യി​രു​ന്നു ഇ​ത്. കു​ടും​ബ​വി​ള​ക്ക് എ​ന്ന സീ​രി​യ​ലി​ന്‍റെ സെ​റ്റി​ല്‍​വ​ച്ചാ​ണ് ഇ​രു​വ​രും പ​രി​ച​യ​പ്പെ​ടു​ന്ന​തും പ്ര​ണ​യ​ത്തി​ലാ​കു​ന്ന​തും.

പാ​ല​ക്കാ​ട് സ്വ​ദേ​ശി​യാ​ണ് വി​പി​ൻ. കോ​യ​മ്പ​ത്തൂ​രി​ൽ വ​ച്ചാ​യി​രു​ന്നു വി​വാ​ഹം. മീ​ര പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തി​യ കു​ടും​ബ​വി​ള​ക്ക് അ​ട​ക്ക​മു​ള്ള സീ​രി​യ​ലു​ക​ളു​ടെ കാ​മ​റാ​മാ​നാ​യ വി​പി​ൻ ചി​ല ഡോ​ക്യു​മെ​ന്‍റ​റി​ക​ൾ​ക്കു പി​ന്നി​ലും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

2005- ലാ​യി​രു​ന്നു വി​ശാ​ൽ അ​ഗ​ർ​വാ​ളു​മാ​യു​ള്ള മീ​ര​യു​ടെ ആ​ദ്യ വി​വാ​ഹം. ഈ ​ബ​ന്ധം 2010-ൽ ​പി​രി​ഞ്ഞു. പി​ന്നീ​ട് 2012ൽ ​ന​ട​ന്‍ ജോ​ണ്‍ കൊ​ക്ക​നെ വി​വാ​ഹം ചെ​യ്തെ​ങ്കി​ലും നാ​ലു വ​ർ​ഷ​ത്തി​ന് ശേ​ഷം ഈ ​ബ​ന്ധ​വും പി​രി​ഞ്ഞു. ര​ണ്ടാം വി​വാ​ഹ​ത്തി​ല്‍ അ​രി​ഹ എ​ന്നു പേ​രു​ള്ള മ​ക​ൻ മീ​ര​യ്ക്കു​ണ്ട്. 2024 മേ​യി​ലാ​ണ് വി​പി​നെ വി​വാ​ഹം ക​ഴി​ച്ച​ത്. ഒ​ടു​വി​ൽ ഒ​ന്ന​ര​വ​ർ​ഷ​ങ്ങ​ൾ​ക്കി​പ്പു​റം ആ ​ബ​ന്ധ​ത്തി​നും വി​രാ​മം ആ​യി​രി​ക്കു​ക​യാ​ണ്.

അ​ന്യ ഭാ​ഷ ന​ടി​യാ​ണെ​ങ്കി​ലും ത​ന്‍റേ​താ​യ അ​ഭി​ന​യ ശൈ​ലി കൊ​ണ്ട്‌ മ​ല​യാ​ളി മ​ന​സു​ക​ള്‍ കീ​ഴ​ട​ക്കി​യ ന​ടി​യാ​ണ് മീ​രാ വാ​സു​ദേ​വ്. ബ്ല​സി സം​വി​ധാ​നം ചെ​യ്ത ത​ന്മാ​ത്ര​യി​ൽ മോ​ഹ​ൻ​ലാ​ലി​ന്‍റെ നാ​യി​ക​യാ​യി മ​ല​യാ​ള സി​നി​മ​യി​ല്‍ അ​ര​ങ്ങേ​റ്റം. പി​ന്നീ​ട് നി​ര​വ​ധി ചി​ത്ര​ങ്ങ​ളി​ൽ അ​ഭി​ന​യി​ച്ചു. പി​ന്നീ​ട് മി​നി​സ്ക്രീ​നി​ലൂ​ടെ അ​ഭി​ന​യ​ത്ത് രം​ഗ​ത്ത് തി​രി​ച്ചെ​ത്തി.

Latest News

Corehub Up