x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന​ല്ല​തേ വ​രൂ, വി​ജ​യം നി​ശ്ച​യം; വി​വാ​ഹ​മോ​ച​ന വാ​ർ​ത്ത​ക​ൾ​ക്കി​ടെ വി​ജ​യ്‌​യു​ടെ ആ​ശം​സ


Published: March 3, 2026 09:26 AM IST | Updated: March 3, 2026 09:26 AM IST

വി​വാ​ഹ​മോ​ച​ന വാ​ർ​ത്ത​ക​ൾ വി​വാ​ദ​മാ​കു​ന്ന​തി​നി​ടെ പു​തി​യ പോ​സ്റ്റു​മാ​യി ന​ട​ൻ വി​ജ​യ്. ത​മി​ഴ്നാ​ട്ടി​ലും പോ​ണ്ടി​ച്ചേ​രി​യി​ലും പ്ല​സ്ടൂ പ​രീ​ക്ഷ എ​ഴു​തു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വി​ജ​യാ​ശം​സ​ക​ളു​മാ​യാ​ണ് താ​രം എ​ത്തി​യ​ത്. താ​ര​ത്തി​ന്‍റെ പാ​ർ​ട്ടി​യു​ടെ ഔ​ദ്യോ​ഗി​ക പേ​ജി​ലൂ​ടെ​യാ​ണ് ആ​ശം​സ​ക​ൾ നേ​ർ​ന്ന​ത്.

വി​ജ​യ്‌​യു​ടെ വാ​ക്കു​ക​ൾ

‘ത​മി​ഴ്‌​നാ​ട്ടി​ലും പു​തു​ച്ചേ​രി​യി​ലും പ​ന്ത്ര​ണ്ടാം ക്ലാ​സ് പൊ​തു​പ​രീ​ക്ഷ എ​ഴു​തു​ന്ന എ​ന്റെ പ്രി​യ​പ്പെ​ട്ട സ​ഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാ​ർ​ക്ക് ആ​ശം​സ​ക​ൾ. നാ​ള​ത്തെ സ​മ്പ​ൽ​സ​മൃ​ദ്ധ​മാ​യ സ​മൂ​ഹം സൃ​ഷ്ടി​ക്കാ​ൻ പോ​കു​ന്ന നി​ങ്ങ​ൾ ഓ​രോ​രു​ത്ത​രും, ഉ​ത്ക​ണ്ഠ​യും ഭ​യ​വു​മി​ല്ലാ​തെ ധൈ​ര്യ​ത്തോ​ടെ ഈ ​പ​രീ​ക്ഷ​യെ നേ​രി​ടു​ക. നി​ങ്ങ​ളു​ടെ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​ത്തി​ലെ മി​ക​വി​ന് മു​ൻ​കൂ​റാ​യി ആ​ശം​സ​ക​ൾ! ന​ല്ല​തേ വ​രൂ! വി​ജ​യം നി​ശ്ച​യം.’

വ്യ​ക്തി​ജീ​വി​ത​ത്തി​ലെ വി​വാ​ദ​ങ്ങ​ളോ​ട് മൗ​നം പാ​ലി​ച്ചു​കൊ​ണ്ടു​ള്ള പോ​സ്റ്റ് ച​ർ​ച്ച​യാ​യി. വി​ജ​യ്‌​യു​ടെ ഭാ​ര്യ സം​ഗീ​ത സ്വ​ർ​ണ​ലിം​ഗം വി​വാ​ഹ​മോ​ച​ന​ത്തി​നാ​യി കോ​ട​തി​യെ സ​മീ​പി​ച്ച​താ​ണ് വി​വാ​ദ​ങ്ങ​ളു​ടെ തു​ട​ക്കം.

ചെ​ങ്ക​ൽ​പേ​ട്ട് കു​ടും​ബ​കോ​ട​തി​യി​ൽ സം​ഗീ​ത ഹ​ർ​ജി ഫ​യ​ൽ ചെ​യ്ത​താ​യി ത​മി​ഴ്–​ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. ഹ​ർ​ജി ഫ​യ​ലി​ൽ സ്വീ​ക​രി​ച്ച കോ​ട​തി വി​ജ​യ്‌​ക്ക് നോ​ട്ടീ​സ​യ​ച്ചു. ഏ​പ്രി​ൽ 20ന് ​ഹാ​ജ​രാ​ക​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം. 

Tags : vijay sangeetha divorce movie news

Recent News

Corehub Up