Movies
നടി ഹൻസിക മൊത്വാനിയും സോഹേൽ ഖതൂരിയയും വിവാഹമോചിതരായി. രണ്ടുവർഷം നീണ്ട ദാമ്പത്യത്തിനൊടുവിലാണ് നടി വിവാഹമോചിതയാകുന്നത്.
മുംബൈയിലെ ബാന്ദ്ര കുടുംബ കോടതി ഇരുവർക്കും വിവാഹമോചനം അനുവദിച്ചു. പരസ്പര സമ്മതത്തോടെ വിവാഹമോചനം തേടി ഹൻസിക കോടതിയെ സമീപിച്ചിരുന്നു.
പരസ്പരം ഒത്തുചേർന്നു പോകാനില്ലെന്ന് മനസിലാക്കിയതോടെയാണ് ഇരുവരും പരസ്പര സമ്മതത്തോടെ വിവാഹമോചിതരാകാൻ തീരുമാനിച്ചത്.
Movies
വിവാഹമോചന വാർത്തകൾ വിവാദമാകുന്നതിനിടെ പുതിയ പോസ്റ്റുമായി നടൻ വിജയ്. തമിഴ്നാട്ടിലും പോണ്ടിച്ചേരിയിലും പ്ലസ്ടൂ പരീക്ഷ എഴുതുന്ന വിദ്യാർഥികൾക്ക് വിജയാശംസകളുമായാണ് താരം എത്തിയത്. താരത്തിന്റെ പാർട്ടിയുടെ ഔദ്യോഗിക പേജിലൂടെയാണ് ആശംസകൾ നേർന്നത്.
വിജയ്യുടെ വാക്കുകൾ
‘തമിഴ്നാട്ടിലും പുതുച്ചേരിയിലും പന്ത്രണ്ടാം ക്ലാസ് പൊതുപരീക്ഷ എഴുതുന്ന എന്റെ പ്രിയപ്പെട്ട സഹോദരീസഹോദരന്മാർക്ക് ആശംസകൾ. നാളത്തെ സമ്പൽസമൃദ്ധമായ സമൂഹം സൃഷ്ടിക്കാൻ പോകുന്ന നിങ്ങൾ ഓരോരുത്തരും, ഉത്കണ്ഠയും ഭയവുമില്ലാതെ ധൈര്യത്തോടെ ഈ പരീക്ഷയെ നേരിടുക. നിങ്ങളുടെ ഉന്നത വിദ്യാഭ്യാസത്തിലെ മികവിന് മുൻകൂറായി ആശംസകൾ! നല്ലതേ വരൂ! വിജയം നിശ്ചയം.’
വ്യക്തിജീവിതത്തിലെ വിവാദങ്ങളോട് മൗനം പാലിച്ചുകൊണ്ടുള്ള പോസ്റ്റ് ചർച്ചയായി. വിജയ്യുടെ ഭാര്യ സംഗീത സ്വർണലിംഗം വിവാഹമോചനത്തിനായി കോടതിയെ സമീപിച്ചതാണ് വിവാദങ്ങളുടെ തുടക്കം.
ചെങ്കൽപേട്ട് കുടുംബകോടതിയിൽ സംഗീത ഹർജി ഫയൽ ചെയ്തതായി തമിഴ്–ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഹർജി ഫയലിൽ സ്വീകരിച്ച കോടതി വിജയ്ക്ക് നോട്ടീസയച്ചു. ഏപ്രിൽ 20ന് ഹാജരാകണമെന്നാണ് നിർദേശം.
Movies
വിജയ്യുമായുള്ള ബന്ധം വേർപെടുത്തണമെന്ന് ആവശ്യപ്പെട്ട് താരത്തിന്റെ ഭാര്യ സംഗീത വിവാഹമോചന ഹർജി നൽകിയതിന് പിന്നാലെ നടി തൃഷയ്ക്ക് നേരെ സൈബർ ആക്രമണം. തൃഷയുടെ ഇൻസ്റ്റഗ്രാമിൽ കമന്റിട്ടാണ് ഈ വാർത്തകളിൽ ചിലർ പ്രതികരിക്കുന്നത്.
ജസ്റ്റിസ് ഫോർ സംഗീത എന്ന ഹാഷ് ടാഗുകളും തൃഷയുടെ ചിത്രത്തിന് താഴെ കമന്റായി കുറിച്ചിട്ടുണ്ട്. നല്ല പണിയാണ് നിങ്ങൾ കാണിച്ചിരിക്കുന്നത്, ഹോം ബ്രേക്കർ തുടങ്ങി കമന്റുകളുടെ പെരുമഴയാണ് തൃഷയുടെ ഇൻബോക്സിൽ നിറയുന്നത്.
ഒരു വലിയ തിരമാല വരുന്നുണ്ട്, നിങ്ങളുടെ കമന്റ് ബോക്സ് ഓഫ് ആക്കുന്നതാണ് നല്ലത് എന്നാണ് മറ്റൊരാൾ കുറിച്ചിരിക്കുന്നത്. തൃഷ ഹാപ്പി ആയില്ലേ എന്നും ചോദ്യങ്ങൾ ഉയരുന്നുണ്ട്.
Movies
നടൻ വിജയ്യ്ക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് വിവാഹമോചന ഹർജിയിൽ ഭാര്യ സംഗീത സ്വർണ ലിംഗം ഉന്നയിച്ചിരിക്കുന്നത്. 2021 മുതൽ നടന് ഒരു നടിയുമായി ബന്ധമുണ്ടെന്നും ഇത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും അത് ചെയ്തില്ലെന്നും അവർ പറയുന്നു.
മാത്രമല്ല നടിയുമൊത്ത് വിജയ് വിദേശ യാത്രകൾ നടത്തിയെന്നും ഇതിന്റെ ചിത്രങ്ങൾ നടി തന്റെ സോഷ്യൽ മീഡിയായിൽ പോസ്റ്റ് ചെയ്തുവെന്നും ഇത് തനിക്കും കുട്ടികൾക്കും ബുദ്ധിമുട്ടുണ്ടാക്കിയെന്നും സംഗീത പറയുന്നു.
തന്റെ ഭർത്താവായ വിജയ്ക്ക് 2021 ഏപ്രിൽ മുതൽ ഒരു നടിയുമായി അവിഹിത ബന്ധമുണ്ടെന്ന് ഹർജിയിൽ സംഗീത ആരോപിക്കുന്നു. ഇത് തനിക്ക് വൈകാരികമായ വേദനയും മാനസിക വിഷമവുമുണ്ടാക്കി. മറ്റൊരു ബന്ധത്തിലേർപ്പെട്ടതിലൂടെ വിജയ് വിവാഹജീവിതത്തിൽ വിശ്വാസവഞ്ചന നടത്തി.
താൻ അറിഞ്ഞപ്പോൾ നടിയുമായുള്ള ബന്ധം അവസാനിപ്പിക്കാമെന്ന് വിജയ് ഉറപ്പുനൽകി. എന്നാൽ വിജയ് വീണ്ടും ബന്ധം തുടരുകയും ഇത് തന്നെ മാനസികമായി പീഡിപ്പിക്കുകയും ചെയ്തുവെന്നും സംഗീത ഹർജിയിൽ ആരോപിക്കുന്നു.
പ്രശ്നം രമ്യമായി പരിഹരിക്കാനാണ് താൻ ശ്രമിച്ചത്. എന്നാൽ ഒരുതരത്തിലും ഇത് പരിഹരിക്കാൻ കഴിഞ്ഞില്ല. എങ്കിലും കുട്ടികളുടെ പഠനവും അവർക്ക് വൈകാരികമായ ബുദ്ധിമുട്ടുണ്ടാകാതിരിക്കാനും ഈ വിഷയം താൻ വിട്ടുകളയുകയായിരുന്നുവെന്നും സംഗീത പറയുന്നു.
വിജയ് നടിയുടെ കൂടെ തുടർച്ചയായി വിദേശയാത്രകൾ നടത്തി. ഇരുവരുമൊന്നിച്ചുള്ള ചിത്രങ്ങൾ നടി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകപോലും ചെയ്തു. വിജയ് ഇക്കാര്യം നിഷേധിച്ചിട്ടില്ല.
നടിയുടെ ഈ പോസ്റ്റുകൾ വ്യാപകമായി പ്രചരിക്കുകയും തനിക്കും കുട്ടികൾക്കും മാനഹാനി ഉണ്ടാക്കുകയും ചെയ്തു. നടിയുമായുള്ള ബന്ധം വിജയ് തുടരുന്നത് തനിക്കും കുട്ടികൾക്കും കടുത്ത നാണക്കേടും വേദനയുമാണ് ഉണ്ടാക്കിയതെന്നും സംഗീത ഹർജിയിൽ പറഞ്ഞു.
ജനങ്ങളുടെ ഇടയിൽ സംസാരവിഷയമാകാതെ പ്രശ്നം രമ്യമായി പരിഹരിക്കുന്നതിനായി അഭിഭാഷകർ മുഖേനെ പലതവണ രഹസ്യമായി വിജയ്ക്ക് നോട്ടീസ് അയച്ചിരുന്നു. എന്നാൽ എല്ലാ പരിശ്രമങ്ങളും പരാജയപ്പെട്ടതോടെ തനിക്ക് വിവാഹമോചന ഹർജിയുമായി കോടതിയെ സമീപിക്കുകയല്ലാതെ വേറെ വഴിയില്ലാതായി.
വിജയ്യുടെ വരുമാനത്തിനും അനുസൃതമായി സ്ഥിരമായ ജീവനാംശവും വിവാഹശേഷം വിജയ്ക്കൊപ്പം താമസിച്ച വീട്ടിൽ തുടർന്നും താമസിക്കാനുള്ള അവകാശവും വേണമെന്നും സംഗീത ഹർജിയിൽ ആവശ്യപ്പെട്ടു.
ഇത്തരമൊരു വിഷയമായതിനാലും ഉൾപ്പെട്ടത് പ്രമുഖ വ്യക്തികളായതിനാലും സ്വകാര്യത സംരക്ഷിക്കാൻ കേസുമായി ബന്ധപ്പെട്ട നടപടികൾ അടച്ചിട്ട കോടതിമുറിയിൽ നടത്തണമെന്നും സംഗീത ആവശ്യപ്പെട്ടു.
കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് മാധ്യമങ്ങളെ വിലക്കാനായി ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്നും അവർ ആവശ്യപ്പെട്ടിരുന്നു.
സംഗീതയുടെയും വിജയ്യുടെയും വിവാഹം വിവാഹം ആദ്യം രജിസ്റ്റർ ചെയ്തത് യുകെയിലാണ്. സംഗീത യുകെ പൗരത്വമുള്ള വ്യക്തിയാണ്. ഇതിനാലായിരുന്നു അങ്ങനെ ചെയ്തത്.
1998 ജൂലായ് 10-നായിരുന്നു യുകെയിലെ വിവാഹ രജിസ്ട്രേഷൻ. ഇതിന് ശേഷം പിന്നീട് 1999 ഓഗസ്റ്റ് 25-ന് ചെന്നൈയിൽ വെച്ച് ആചാരങ്ങളോടെയും വിവാഹം നടന്നിരുന്നു. 27 വർഷത്തോളം നീണ്ട ദാമ്പത്യജീവിതത്തിന് ശേഷമാണ് സംഗീത വിവാഹമോചനത്തിനായി കോടതിയെ സമീപിച്ചത്.
Movies
നടനും ടിവികെ അധ്യക്ഷനുമായ വിജയ്യുടെ ഭാര്യ സംഗീത സ്വർണലിംഗം വിവാഹ മോചന ഹർജി നൽകി. ചെങ്കൽപെട്ട് കുടുംബ കോടതിയിലാണ് ഹർജി ഫയൽ ചെയ്തത്. വിജയ്യോട് ഹാജരാകാൻ കോടതി നിർദേശം നൽകിയിട്ടുണ്ട്. ഏപ്രിൽ 20നാണ് ഹാജരാകേണ്ടത്. വിജയ്ക്ക് മറ്റൊരു നടിയുമായി ബന്ധമുണ്ടെന്നാണ് ഹർജിയിലെ വാദം.
ഗുരുതര ആരോപണങ്ങളാണ് ഹർജിയിൽ ഉയർത്തിയിരിക്കുന്നത്. വിജയ്ക്ക് മറ്റൊരു നടിയുമായി ബന്ധം ഉണ്ടെന്നാണ് ഹർജിയിലെ ആരോപണം. 2021 ഏപ്രിലിൽ ആണ് ഇക്കാര്യം അറിഞ്ഞത്.
ആ നടിയുമായുള്ള ബന്ധം അവസാനിപ്പിക്കും എന്ന് വിജയ് ഉറപ്പ് നൽകിയിട്ടും പാലിച്ചില്ലെന്ന് ഹർജിയിൽ പറയുന്നു. കടുത്ത മാനസിക സംഘർഷവും അവഗണനയും അനുഭവിച്ചതായും സംഗീത ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
മാസങ്ങളായി ഇരുവരും അകന്ന് കഴിയുകയായിരുന്നു. വിവാഹ ബന്ധം അവസാനിപ്പിക്കാൻ വിജയ് സമ്മതിച്ചില്ലെന്നും ഹർജിയിൽ പറയുന്നു. 1999 ഓഗസ്റ്റ് 25-നാണ് വിജയ്യും സംഗീതയും വിവാഹിതരായത്. ഇരുവർക്കും ജേസൺ സഞ്ജയ്, ദിവ്യ സാഷ എന്നീ രണ്ട് മക്കളുണ്ട്. സംഗീതയുടെയോ വിജയ്യുടെയോ ഭാഗത്തുനിന്ന് ഈ വിഷയത്തിൽ ഔദ്യോഗിക പ്രതികരണം ഉണ്ടായിട്ടില്ല.
Kerala
ചെന്നൈ: നടനും ടിവികെ അധ്യക്ഷനുമായ വിജയ്യുടെ ഭാര്യ സംഗീത വിവാഹ മോചന ഹർജി നൽകി. ചെങ്കൽപെട്ട് കുടുംബ കോടതിയിലാണ് ഹർജി ഫയൽ ചെയ്തത്.
വിജയ്യോട് ഹാജരാകാൻ കോടതി നിർദേശം നൽകിയിട്ടുണ്ട്. ഏപ്രിൽ 20നാണ് ഹാജരാകേണ്ടത്. വിജയ്ക്ക് മറ്റൊരു നടിയുമായി ബന്ധമുണ്ടെന്നാണ് ഹർജിയിലെ വാദം.
ഗുരുതര ആരോപണങ്ങളാണ് ഹർജിയിൽ ഉയർത്തിയിരിക്കുന്നത്. വിജയ്ക്ക് മറ്റൊരു നടിയുമായി ബന്ധം ഉണ്ടെന്നാണ് ഹർജിയിലെ ആരോപണം. 2021 ഏപ്രിലിൽ ആണ് ഇക്കാര്യം അറിഞ്ഞത്.
ആ നടിയുമായുള്ള ബന്ധം അവസാനിപ്പിക്കും എന്ന് വിജയ് ഉറപ്പ് നൽകിയിട്ടും പാലിച്ചില്ലെന്ന് ഹർജിയിൽ പറയുന്നു. കടുത്ത മാനസിക സംഘർഷവും അവഗണനയും അനുഭവിച്ചതായും സംഗീത ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
മാസങ്ങളായി ഇരുവരും അകന്ന് കഴിയുകയായിരുന്നു. വിവാഹ ബന്ധം അവസാനിപ്പിക്കാൻ വിജയ് സമ്മതിച്ചില്ലെന്നും ഹർജിയിൽ പറയുന്നു. 1998ൽ യുകെയിൽ വച്ചാണ് വിജയ്യും സംഗീതയും വിവാഹിതരായത്.
Movies
താനും ഭാര്യ സിന്ധുവുമായി അകന്നുകഴിയുകയാണെന്നും ഇനി ഒരുമിക്കാൻ സാധ്യതയില്ലെന്നും വെളിപ്പെടുത്തി നടൻ മനു വർമ. സീരിയയിലൂടെയും സിനിമയിലൂടെയും പ്രശസ്തയാണ് മനു വർമയുടെ ഭാര്യ സിന്ധുവും.
25 വർഷത്തെ ദാമ്പത്യത്തിന് ശേഷമാണ് ഇരുവരും വേർപിരിയാനുള്ള തീരുമാനമെടുത്തത്. മൂവി വേൾഡ് മീഡിയായ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തൽ.
ഞാനും ഭാര്യയും ഇപ്പോൾ സെപ്പറേറ്റഡാണ്. നിയമപരമായി വേർപിരിഞ്ഞിട്ടില്ല. ഇനി ഒരുമിക്കാനുള്ള സാധ്യത വളരെ കുറവാണ്. പ്രണയിച്ച് സ്നേഹിച്ച് ജീവിച്ചതാണെന്ന് പറഞ്ഞിട്ട് കാര്യമില്ല. ഇതിനേക്കാൾ പ്രണയിച്ചും സ്നേഹിച്ചും ജീവിച്ച എത്രയോപേർ പിരിഞ്ഞിരിക്കുന്നു. എനിക്ക് പരിചയമുള്ള ഒരുപാട് പേരുണ്ട്. എല്ലാം പാർട്ട് ഓഫ് ദ് ഗെയിം.
ഇപ്പോൾ പിന്നെ ഒരു ഫാഷനാണല്ലോ. ഫാമിലി കോർട്ടിൽ പോകുന്നതിന്റെ ബുദ്ധിമുട്ട് അവിടെ ചെന്നാലെ അറിയാൻ കഴിയൂ. ആയിരക്കണക്കിന് കേസാണ് ഒരു ദിവസം വരുന്നത്. ജഡ്ജ് ചില സമയങ്ങളിൽ തലവേദനയെടുത്ത് ഇരിക്കുന്നത് കാണാം. സെപ്പറേറ്റഡായ ആൾക്കാർ ഒരിക്കലും തമ്മിൽ തമ്മിൽ നല്ലത് പറയില്ലല്ലോ. കോർട്ട് റൂമിൽ പരസ്പരമുള്ള പഴിചാരലും ചളി വാരിയെറിയലും തന്നെയാണ് നടക്കുന്നത്. അതുകൊണ്ട് തന്നെ അങ്ങോട്ട് പോകാൻ ഒരു മടിയാണ്.
പണ്ടൊരു അണ്ടർസ്റ്റാന്റിങ്ങൊക്കെ ഉണ്ടായിരുന്നു. പിന്നെ പതിയെ കാലം മാറിയപ്പോൾ ആളുകളുടെ മനസ്ഥിതിയും മാറി. രണ്ട്, മൂന്ന് വർഷം മുമ്പ് ഞങ്ങൾ സ്നേഹത്തിലും ഒരുമിച്ചും തന്നെയായിരുന്നു. ഇതൊന്നും സംഭവിക്കാൻ വലിയ സമയം ഒന്നും വേണ്ടല്ലോ. പരസ്പരം പൊരുത്തമില്ലാതെ വരുമ്പോൾ മാറി താമസിക്കുന്നതാണ് നല്ലത്.
കഷ്ടപ്പെട്ട് ഒരുമിച്ച് താമസിക്കേണ്ടതില്ലല്ലോ. ഒരുമിച്ച് താമസിക്കുമ്പോൾ വീണ്ടും പ്രശ്നങ്ങൾ കൂടിയാലോ. എന്തിനാണ് അത്. വിദേശ രാജ്യങ്ങളിലൊക്കെ അങ്ങനെയല്ലേ. പിന്നെ അവിടെയുള്ളവർ വേർപിരിഞ്ഞാലും പരസ്പരം സൗഹൃദം സൂക്ഷിക്കും ഇവിടെയും അത് വന്ന് കഴിഞ്ഞാൽ നല്ലതാണ്. പക്ഷേ അങ്ങനെ സംഭവിച്ചാൽ ചിലപ്പോൾ ഡിവോഴ്സ് കൂടും. വേർപിരിഞ്ഞവർ സൗഹൃദം സൂക്ഷിക്കുന്നതിൽ തെറ്റില്ല.
കേരളത്തിൽ അങ്ങനെയല്ലല്ലോ. പരസ്പരം കണ്ടാൽ കീറി മുറിക്കാൻ നിൽക്കുകയല്ലേ. മൂന്ന് മക്കളാണ് എനിക്കുള്ളത്. മൂത്തയാൾ അമേരിക്കയിലാണ്. അവിടെ ഐടി എൻജിനീയറായി ജോലി ചെയ്യുന്നു. രണ്ടാമത്തെയാൾ െബംഗളൂരിലാണ്. മൂന്നാമത്തേത് ഒരു മകളാണ്. അവൾ സുഖമില്ലാത്ത കുഞ്ഞാണ്. മനു വർമ പറയുന്നു.
മനുവിന്റെയും സിന്ധുവിന്റെയും പ്രണയ വിവാഹമായിരുന്നു. ചെറുതും വലുതുമായ നിരവധി സിനിമകളില് അഭിനയിച്ചിട്ടുള്ള മുതിര്ന്ന നടൻ ജഗന്നാഥ വര്മയാണ് മനുവിന്റെ പിതാവ്.
Movies
വിവാഹമോചിതരാകുന്നുവെന്ന് പ്രഖ്യാപിച്ച് നടൻ ഷാജു എ.ആർ. ഭാര്യ പ്രീതി പ്രേമുമായി പരസ്പര ബഹുമാനത്തോടെയും സമ്മതത്തോടെയും വേർപിരിഞ്ഞെന്ന് ഷാജു സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ പറഞ്ഞു.
പരസ്പര ബഹുമാനത്തോടെയും സമ്മതത്തോടെയും ഞങ്ങൾ ഓരോരുത്തരും സ്വന്തം വഴികളിലേക്ക് പോകാൻ തീരുമാനിച്ചിരിക്കുന്നു. ഇപ്പോഴും ഞങ്ങൾ തമ്മിൽ നല്ല സൗഹൃദവും ആദരവുമുണ്ട്. ഈ തീരുമാനം പക്വതയോടെയും മനസിലാക്കലോടെയും പരസ്പര സമ്മതത്തോടെയും എടുത്തതാണ്.
മാധ്യമങ്ങളോടും സുഹൃത്തുക്കളോടും ആശംസകരോടും ഞങ്ങളുടെ സ്വകാര്യത മാനിക്കാനും അനാവശ്യ ഊഹാപോഹങ്ങൾ ഒഴിവാക്കാനും വിനീതമായി അഭ്യർത്ഥിക്കുന്നു. ഞങ്ങൾ ഓരോരുത്തരും വ്യക്തിഗത ജീവിതത്തിലേക്ക് മുന്നോട്ട് പോകുമ്പോൾ നൽകിയ മനസിലാക്കലിനും പിന്തുണയ്ക്കും നന്ദി.
2009 ലാണ് ഇരുവരും വിവാഹിതരായത്. പ്രണയവിവാഹമായിരുന്നു. ദമ്പതികൾക്ക് ഒരു മകളാണുള്ളത്.
പ്രീതിയുമായി സൗഹൃദത്തിൽ ആയിരുന്നു പിന്നീട് ആണ് പ്രണയത്തിലേക്ക് എത്തിയത്. 2009 ൽ ആണ് വിവാഹം നടക്കുന്നത്. ജീവിതത്തിൽ സഹോദരനുമായി ഉണ്ടായ ഒരു അകൽച്ചയിലാണ് പ്രീതി ജീവിതത്തിലേക്ക് വരുന്നത്.
ആ സമയം എന്നെ ഏറ്റവും കൂടുതൽ പിന്തുണച്ചത് അവൾ ആയിരുന്നു. അങ്ങനെ ഒരു സമയം എത്തിയപ്പോൾ ജീവിതത്തിൽ ഒരുമിച്ചു ജീവിച്ചാലോ എന്ന് ചിന്തിച്ചു, അങ്ങനെയാണ് ഒരുമിച്ചു ജീവിക്കാൻ തീരുമാനിക്കുന്നത്.
വീട്ടുകാർ ഒന്നും അംഗീകരിച്ച വിവാഹം ആയിരുന്നില്ല. ഇന്റർകാസ്റ്റ് മാര്യേജ് ആയതിന്റെ വിഷയങ്ങൾ ഏറെ ഉണ്ടായിരുന്നു. പിന്നെ അതൊക്കെ ശരിയായി. വിഷയങ്ങളൊക്കെ മാറി. സന്തോഷമായി പോകുന്നു. ഒരു ഓൺലൈൻ മാധ്യമത്തിന് മുൻപ് അനുവദിച്ച അഭിമുഖത്തിൽ ഷാജു പറഞ്ഞിതങ്ങനെ.
Movies
നടി മീര വാസുദേവ് വിവാഹമോചിതയായി. സീരിയൽ കാമറമാൻ വിപിൻ പുതിയങ്കവുമായുള്ള വിവാഹജീവിതത്തിനാണ് വിരാമം ആയിരിക്കുന്നത്. നടിയുടെ മൂന്നാം വിവാഹമോചനമാണിത്. ഓഗസ്റ്റ് മുതൽ താൻ സിംഗിളാണെന്ന് നടി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.
ഒന്നര വർഷം നീണ്ട ബന്ധത്തിനുശേഷമാണ് ഇരുവരും പിരിയുന്നത്. വിപിനുമൊത്തുള്ള വിവാഹച്ചിത്രങ്ങൾ ഉൾപ്പടെയുള്ള ചിത്രങ്ങളും വീഡിയോയും നടി നീക്കം ചെയ്തിട്ടുണ്ട്.
'ഞാൻ, നടി മീര വാസുദേവൻ, 2025 ഓഗസ്റ്റ് മുതൽ ഞാൻ സിംഗിളാണെന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കുന്നു. ഞാൻ എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരവും സമാധാനപരവുമായ ഒരു ഘട്ടത്തിലാണ്.’ മീര കുറിച്ചു.
കഴിഞ്ഞ വര്ഷം മേയ് മാസമാണ് മീരയും വിപിനും വിവാഹിതരായത്. 43-കാരിയായ മീരയുടെ മൂന്നാം വിവാഹമായിരുന്നു ഇത്. കുടുംബവിളക്ക് എന്ന സീരിയലിന്റെ സെറ്റില്വച്ചാണ് ഇരുവരും പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും.
പാലക്കാട് സ്വദേശിയാണ് വിപിൻ. കോയമ്പത്തൂരിൽ വച്ചായിരുന്നു വിവാഹം. മീര പ്രധാന വേഷത്തിലെത്തിയ കുടുംബവിളക്ക് അടക്കമുള്ള സീരിയലുകളുടെ കാമറാമാനായ വിപിൻ ചില ഡോക്യുമെന്ററികൾക്കു പിന്നിലും പ്രവർത്തിച്ചിട്ടുണ്ട്.
2005- ലായിരുന്നു വിശാൽ അഗർവാളുമായുള്ള മീരയുടെ ആദ്യ വിവാഹം. ഈ ബന്ധം 2010-ൽ പിരിഞ്ഞു. പിന്നീട് 2012ൽ നടന് ജോണ് കൊക്കനെ വിവാഹം ചെയ്തെങ്കിലും നാലു വർഷത്തിന് ശേഷം ഈ ബന്ധവും പിരിഞ്ഞു. രണ്ടാം വിവാഹത്തില് അരിഹ എന്നു പേരുള്ള മകൻ മീരയ്ക്കുണ്ട്. 2024 മേയിലാണ് വിപിനെ വിവാഹം കഴിച്ചത്. ഒടുവിൽ ഒന്നരവർഷങ്ങൾക്കിപ്പുറം ആ ബന്ധത്തിനും വിരാമം ആയിരിക്കുകയാണ്.
അന്യ ഭാഷ നടിയാണെങ്കിലും തന്റേതായ അഭിനയ ശൈലി കൊണ്ട് മലയാളി മനസുകള് കീഴടക്കിയ നടിയാണ് മീരാ വാസുദേവ്. ബ്ലസി സംവിധാനം ചെയ്ത തന്മാത്രയിൽ മോഹൻലാലിന്റെ നായികയായി മലയാള സിനിമയില് അരങ്ങേറ്റം. പിന്നീട് നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. പിന്നീട് മിനിസ്ക്രീനിലൂടെ അഭിനയത്ത് രംഗത്ത് തിരിച്ചെത്തി.