x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഞ​ങ്ങ​ൾ സ​പ്പ​റേ​റ്റ​ഡാ​ണ്, ഇ​നി ഒ​രു​മി​ക്കാ​ൻ സാ​ധ്യ​ത​യി​ല്ല: വെ​ളി​പ്പെ​ടു​ത്തി മ​നു വ​ർ​മ


Published: January 2, 2026 10:19 AM IST | Updated: January 2, 2026 10:19 AM IST

താ​നും ഭാ​ര്യ സി​ന്ധു​വു​മാ​യി അ​ക​ന്നു​ക​ഴി​യു​ക​യാ​ണെ​ന്നും ഇ​നി ഒ​രു​മി​ക്കാ​ൻ സാ​ധ്യ​ത​യി​ല്ലെ​ന്നും വെ​ളി​പ്പെ​ടു​ത്തി ന​ട​ൻ മ​നു വ​ർ​മ. സീ​രി​യ​യി​ലൂ​ടെ​യും സി​നി​മ​യി​ലൂ​ടെ​യും പ്ര​ശ​സ്ത​യാ​ണ് മ​നു വ​ർ​മ​യു​ടെ ഭാ​ര്യ സി​ന്ധു​വും.

25 വ​ർ​ഷ​ത്തെ ദാ​മ്പ​ത്യ​ത്തി​ന് ശേ​ഷ​മാ​ണ് ഇ​രു​വ​രും വേ​ർ​പി​രി​യാ​നു​ള്ള തീ​രു​മാ​ന​മെ​ടു​ത്ത​ത്. മൂ​വി വേ​ൾ​ഡ് മീ​ഡി​യാ​യ്ക്ക് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് താ​ര​ത്തി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ൽ.

ഞാ​നും ഭാ​ര്യ​യും ഇ​പ്പോ​ൾ സെ​പ്പ​റേ​റ്റ​ഡാ​ണ്. നി​യ​മ​പ​ര​മാ​യി വേ​ർ​പി​രി​ഞ്ഞി​ട്ടി​ല്ല. ഇ​നി ഒ​രു​മി​ക്കാ​നു​ള്ള സാ​ധ്യ​ത വ​ള​രെ കു​റ​വാ​ണ്. പ്ര​ണ​യി​ച്ച് സ്നേ​ഹി​ച്ച് ജീ​വി​ച്ച​താ​ണെ​ന്ന് പ​റ​ഞ്ഞി​ട്ട് കാ​ര്യ​മി​ല്ല. ഇ​തി​നേ​ക്കാ​ൾ പ്ര​ണ​യി​ച്ചും സ്നേ​ഹി​ച്ചും ജീ​വി​ച്ച എ​ത്ര​യോ​പേ​ർ പി​രി​ഞ്ഞി​രി​ക്കു​ന്നു. എ​നി​ക്ക് പ​രി​ച​യ​മു​ള്ള ഒ​രു​പാ​ട് പേ​രു​ണ്ട്. എ​ല്ലാം പാ​ർ​ട്ട് ഓ​ഫ് ദ് ​ഗെ​യിം.

ഇ​പ്പോ​ൾ പി​ന്നെ ഒ​രു ഫാ​ഷ​നാ​ണ​ല്ലോ. ഫാ​മി​ലി കോ​ർ​ട്ടി​ൽ പോ​കു​ന്ന​തി​ന്‍റെ ബു​ദ്ധി​മു​ട്ട് അ​വി​ടെ ചെ​ന്നാ​ലെ അ​റി​യാ​ൻ ക​ഴി​യൂ. ആ​യി​ര​ക്ക​ണ​ക്കി​ന് കേ​സാ​ണ് ഒ​രു ദി​വ​സം വ​രു​ന്ന​ത്. ജ​ഡ്ജ് ചി​ല സ​മ​യ​ങ്ങ​ളി​ൽ ത​ല​വേ​ദ​ന​യെ​ടു​ത്ത് ഇ​രി​ക്കു​ന്ന​ത് കാ​ണാം. സെ​പ്പ​റേ​റ്റ​ഡാ​യ ആ​ൾ​ക്കാ​ർ ഒ​രി​ക്ക​ലും ത​മ്മി​ൽ ത​മ്മി​ൽ ന​ല്ല​ത് പ​റ​യി​ല്ല​ല്ലോ. കോ​ർ​ട്ട് റൂ​മി​ൽ പ​ര​സ്പ​ര​മു​ള്ള പ​ഴി​ചാ​ര​ലും ച​ളി വാ​രി​യെ​റി​യ​ലും ത​ന്നെ​യാ​ണ് ന​ട​ക്കു​ന്ന​ത്. അ​തു​കൊ​ണ്ട് ത​ന്നെ അ​ങ്ങോ​ട്ട് പോ​കാ​ൻ ഒ​രു മ​ടി​യാ​ണ്.

പ​ണ്ടൊ​രു അ​ണ്ട​ർ​സ്റ്റാ​ന്‍റി​ങ്ങൊ​ക്കെ ഉ​ണ്ടാ​യി​രു​ന്നു. പി​ന്നെ പ​തി​യെ കാ​ലം മാ​റി​യ​പ്പോ​ൾ ആ​ളു​ക​ളു​ടെ മ​ന​സ്ഥി​തി​യും മാ​റി. ര​ണ്ട്, മൂ​ന്ന് വ​ർ​ഷം മു​മ്പ് ഞ​ങ്ങ​ൾ സ്നേ​ഹ​ത്തി​ലും ഒ​രു​മി​ച്ചും ത​ന്നെ​യാ​യി​രു​ന്നു. ഇ​തൊ​ന്നും സം​ഭ​വി​ക്കാ​ൻ വ​ലി​യ സ​മ​യം ഒ​ന്നും വേ​ണ്ട​ല്ലോ. പ​ര​സ്പ​രം പൊ​രു​ത്ത​മി​ല്ലാ​തെ വ​രു​മ്പോ​ൾ മാ​റി താ​മ​സി​ക്കു​ന്ന​താ​ണ് ന​ല്ല​ത്.

ക​ഷ്ട​പ്പെ​ട്ട് ഒ​രു​മി​ച്ച് താ​മ​സി​ക്കേ​ണ്ട​തി​ല്ല​ല്ലോ. ഒ​രു​മി​ച്ച് താ​മ​സി​ക്കു​മ്പോ​ൾ വീ​ണ്ടും പ്ര​ശ്ന​ങ്ങ​ൾ കൂ​ടി​യാ​ലോ. എ​ന്തി​നാ​ണ് അ​ത്. വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലൊ​ക്കെ അ​ങ്ങ​നെ​യ​ല്ലേ. പി​ന്നെ അ​വി​ടെ​യു​ള്ള​വ​ർ വേ​ർ​പി​രി​ഞ്ഞാ​ലും പ​ര​സ്പ​രം സൗ​ഹൃ​ദം സൂ​ക്ഷി​ക്കും ഇ​വി​ടെ​യും അ​ത് വ​ന്ന് ക​ഴി​ഞ്ഞാ​ൽ ന​ല്ല​താ​ണ്. പ​ക്ഷേ അ​ങ്ങ​നെ സം​ഭ​വി​ച്ചാ​ൽ ചി​ല​പ്പോ​ൾ ഡി​വോ​ഴ്സ് കൂ​ടും. വേ​ർ​പി​രി​ഞ്ഞ​വ​ർ സൗ​ഹൃ​ദം സൂ​ക്ഷി​ക്കു​ന്ന​തി​ൽ തെ​റ്റി​ല്ല.

കേ​ര​ള​ത്തി​ൽ അ​ങ്ങ​നെ​യ​ല്ല​ല്ലോ. പ​ര​സ്പ​രം ക​ണ്ടാ​ൽ കീ​റി മു​റി​ക്കാ​ൻ നി​ൽ​ക്കു​ക​യ​ല്ലേ. മൂ​ന്ന് മ​ക്ക​ളാ​ണ് എ​നി​ക്കു​ള്ള​ത്. മൂ​ത്ത​യാ​ൾ അ​മേ​രി​ക്ക​യി​ലാ​ണ്. അ​വി​ടെ ഐ​ടി എ​ൻ​ജി​നീ​യ​റാ​യി ജോ​ലി ചെ​യ്യു​ന്നു. ര​ണ്ടാ​മ​ത്തെ​യാ​ൾ െബം​ഗ​ളൂ​രി​ലാ​ണ്. മൂ​ന്നാ​മ​ത്തേ​ത് ഒ​രു മ​ക​ളാ​ണ്. അ​വ​ൾ സു​ഖ​മി​ല്ലാ​ത്ത കു​ഞ്ഞാ​ണ്. മ​നു വ​ർ​മ പ​റ​യു​ന്നു.

മ​നു​വി​ന്‍റെ​യും സി​ന്ധു​വി​ന്‍റെ​യും പ്ര​ണ​യ വി​വാ​ഹ​മാ​യി​രു​ന്നു. ചെ​റു​തും വ​ലു​തു​മാ​യ നി​ര​വ​ധി സി​നി​മ​ക​ളി​ല്‍ അ​ഭി​ന​യി​ച്ചി​ട്ടു​ള്ള മു​തി​ര്‍​ന്ന ന​ട​ൻ ജ​ഗ​ന്നാ​ഥ വ​ര്‍​മ​യാ​ണ് മ​നു​വി​ന്‍റെ പി​താ​വ്.

 

Tags : Manu Varma divorce separated

Recent News

Corehub Up