വിവാഹമോചിതരാകുന്നുവെന്ന് പ്രഖ്യാപിച്ച് നടൻ ഷാജു എ.ആർ. ഭാര്യ പ്രീതി പ്രേമുമായി പരസ്പര ബഹുമാനത്തോടെയും സമ്മതത്തോടെയും വേർപിരിഞ്ഞെന്ന് ഷാജു സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ പറഞ്ഞു.
പരസ്പര ബഹുമാനത്തോടെയും സമ്മതത്തോടെയും ഞങ്ങൾ ഓരോരുത്തരും സ്വന്തം വഴികളിലേക്ക് പോകാൻ തീരുമാനിച്ചിരിക്കുന്നു. ഇപ്പോഴും ഞങ്ങൾ തമ്മിൽ നല്ല സൗഹൃദവും ആദരവുമുണ്ട്. ഈ തീരുമാനം പക്വതയോടെയും മനസിലാക്കലോടെയും പരസ്പര സമ്മതത്തോടെയും എടുത്തതാണ്.
മാധ്യമങ്ങളോടും സുഹൃത്തുക്കളോടും ആശംസകരോടും ഞങ്ങളുടെ സ്വകാര്യത മാനിക്കാനും അനാവശ്യ ഊഹാപോഹങ്ങൾ ഒഴിവാക്കാനും വിനീതമായി അഭ്യർത്ഥിക്കുന്നു. ഞങ്ങൾ ഓരോരുത്തരും വ്യക്തിഗത ജീവിതത്തിലേക്ക് മുന്നോട്ട് പോകുമ്പോൾ നൽകിയ മനസിലാക്കലിനും പിന്തുണയ്ക്കും നന്ദി.
2009 ലാണ് ഇരുവരും വിവാഹിതരായത്. പ്രണയവിവാഹമായിരുന്നു. ദമ്പതികൾക്ക് ഒരു മകളാണുള്ളത്.
പ്രീതിയുമായി സൗഹൃദത്തിൽ ആയിരുന്നു പിന്നീട് ആണ് പ്രണയത്തിലേക്ക് എത്തിയത്. 2009 ൽ ആണ് വിവാഹം നടക്കുന്നത്. ജീവിതത്തിൽ സഹോദരനുമായി ഉണ്ടായ ഒരു അകൽച്ചയിലാണ് പ്രീതി ജീവിതത്തിലേക്ക് വരുന്നത്.
ആ സമയം എന്നെ ഏറ്റവും കൂടുതൽ പിന്തുണച്ചത് അവൾ ആയിരുന്നു. അങ്ങനെ ഒരു സമയം എത്തിയപ്പോൾ ജീവിതത്തിൽ ഒരുമിച്ചു ജീവിച്ചാലോ എന്ന് ചിന്തിച്ചു, അങ്ങനെയാണ് ഒരുമിച്ചു ജീവിക്കാൻ തീരുമാനിക്കുന്നത്.
വീട്ടുകാർ ഒന്നും അംഗീകരിച്ച വിവാഹം ആയിരുന്നില്ല. ഇന്റർകാസ്റ്റ് മാര്യേജ് ആയതിന്റെ വിഷയങ്ങൾ ഏറെ ഉണ്ടായിരുന്നു. പിന്നെ അതൊക്കെ ശരിയായി. വിഷയങ്ങളൊക്കെ മാറി. സന്തോഷമായി പോകുന്നു. ഒരു ഓൺലൈൻ മാധ്യമത്തിന് മുൻപ് അനുവദിച്ച അഭിമുഖത്തിൽ ഷാജു പറഞ്ഞിതങ്ങനെ.