x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

"ക​ളം' നി​റ​ഞ്ഞ് വി​ദ്യാ​ര്‍ഥി​ക​ള്‍; കൂ​ട്ടു​കാ​ര​നാ​യി ജി​ല്ലാ ക​ള​ക്ട​ര്‍

വെബ് ഡെസ്ക്
Published: July 16, 2026 12:53 AM IST | Updated: July 16, 2026 12:53 AM IST

ജി​ല്ലാ ക​ള​ക്ട​റു​മാ​യു​ള്ള കു​ട്ടി​ക​ളു​ടെ പ്ര​തി​വാ​ര സം​വാ​ദ വേ​ദി​യാ​യ "ക​ളം' പ​രി​പാ​ടി​യി​ൽ നി​ന്ന്.

ക​ണ്ണൂ​ർ: സാ​ധാ​ര​ണ ക്ലാ​സ് മു​റി പോ​ലെ ശ്വാ​സം അ​ട​ക്കി​പ്പി​ടി​ച്ച് അ​ച്ച​ട​ക്ക​ത്തോ​ടെ ഇ​രി​ക്കു​ക​യാ​യിരു​ന്നു കു​ട്ടി​ക​ള്‍. എ​ന്നാ​ല്‍, ജി​ല്ലാ ക​ള​ക്ട​ര്‍ പി. ​വി​ഷ്ണു​രാ​ജ് സം​സാ​രി​ച്ചു തു​ട​ങ്ങി​യ​തോ​ടെ ചോ​ദ്യോത്ത​ര​ങ്ങ​ളും ക​ളി​ചി​രി​ക​ളു​മാ​യി അ​വ​ര്‍ ക​ളം നി​റ​ഞ്ഞു. പാ​ഠ​പു​സ്ത​ക​ങ്ങ​ളി​ലെ പ​തി​വ് പാ​ഠ​ങ്ങ​ള്‍​ക്കപ്പു​റം, വ​ലി​യ ജീ​വി​ത​പാ​ഠ​ങ്ങ​ള്‍ പ​ക​ര്‍​ന്നു കി​ട്ടി​യ​തി​ന്‍റെ സ​ന്തോ​ഷം അ​വ​രു​ടെ മു​ഖ​ത്ത് പ്ര​ക​ട​മായി​രു​ന്നു.

ജി​ല്ലാ ക​ള​ക്ട​റു​മാ​യു​ള്ള കു​ട്ടി​ക​ളു​ടെ പ്ര​തി​വാ​ര സം​വാ​ദ വേ​ദി​യാ​യ "ക​ളം' പ​രി​പാ​ടി​യാ​ണ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് വേ​റി​ട്ട അ​നു​ഭ​വ​മാ​യ​ത്. ക​ണ്ണൂ​ർ ഭാ​ര​തീ​യ വി​ദ്യാ​ഭ​വ​നി​ലെ​യും സെ​ന്‍റ് മൈ​ക്കി​ള്‍​സ് ഹൈ​സ്‌​കൂ​ളി​ലെ​യും അ​ന്പത് വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് ഇ​ത്ത​വ​ണ ക​ളം പ​രി​പാ​ടി​യി​ലെ അ​തി​ഥി​ക​ളാ​യെത്തി​യ​ത്. പ​ഠ​നം, ക​രി​യ​ര്‍, ഐ​എ​എ​സ് തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ള്‍ ജി​ല്ലാ ക​ള​ക്ട​റു​മാ​യു​ള്ള സം​വാ​ദ​ത്തി​ല്‍ ഉ​യ​ര്‍​ന്നു​വ​ന്നു. അ​തോ​ടൊ​പ്പം ത​ങ്ങ​ള്‍​ക്കു ചു​റ്റു​മു​ള്ള സാ​മൂ​ഹി​ക വി​ഷ​യ​ങ്ങ​ളെ കു​റി​ച്ചു​ള്ള ആ​ശ​ങ്കക​ളും അ​വ​ര്‍ ജി​ല്ലാ ക​ള​ക്ട​റു​മാ​യി പ​ങ്കു​വ​ച്ചു.

ആ​ര്‍​ട്ടി​ഫി​ഷ്യ​ല്‍ ഇ​ന്‍റ​ലി​ജ​ന്‍​സ് അ​ധ്യാ​പ​ക​ര്‍​ക്ക് പ​ക​ര​മാ​കു​മോ എ​ന്ന ജി​ല്ലാ ക​ള​ക്ട​റു​ടെ ചോ​ദ്യ​ത്തി​ന് ഒ​റ്റ​ക്കെ​ട്ടാ​യി​രു​ന്നു വി​ദ്യാ​ര്‍​ഥി​ക​ളു​ടെ മ​റു​പ​ടി. ഇ​ല്ല, ഒ​രി​ക്ക​ലു​മി​ല്ല. കൃ​ത്ര​മ​ബു​ദ്ധി​ക്ക് ഗു​രു​നാ​ഥ​ന്‍​മാ​രെ പോ​ലെ സ്‌​നേ​ഹ​വും അ​നു​ക​മ്പ​യും പ​ക​ര്‍​ന്നു​ന​ല്‍​കാ​നാ​കില്ല.

ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ള്‍ കു​റി​ച്ച് അ​സി​സ്റ്റ​ന്‍റ് ക​ള​ക്ട​ര്‍ എ​സ്. സ്വാ​തി കു​ട്ടി​ക​ളു​മാ​യി പ​ങ്കു​വ​ച്ചു. കു​ട്ടി​ക​ള്‍​ക്കാ​യി വി​വി​ധ വ്യ​ക്തി​ത്വ വി​ക​സ​ന ഗെ​യി​മു​ക​ളും ക​ളം പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്നു. പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ത്ത എ​ല്ലാ കു​ട്ടി​ക​ള്‍​ക്കും ജി​ല്ലാ ക​ള​ക്ട​ര്‍ പി. ​വി​ഷ്ണു​രാ​ജ് പ്ര​ത്യേ​കം ആ​ശം​സ കാ​ര്‍​ഡു​ക​ള്‍ കൈ​മാ​റി. ക​ള​ക്ട​റോ​ടൊ​ത്തു​ള്ള ഫോ​ട്ടോ കൂ​ടി എ​ടു​ത്താ​ണ് വി​ദ്യാ​ര്‍​ഥി​ക​ള്‍ "ക​ളം' വി​ട്ട​ത്.

Tags : Local News Nattuvishesham Students District Collector

Recent News

Corehub Up