x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​സ​ർ​ഗോഡ് ചി​ന്മ​യ വി​ദ്യാ​ല​യ​ത്തി​ലെ 10-ാം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​രീ​ക്ഷാ​ഫ​ലം തടഞ്ഞു


Published: April 16, 2026 05:46 PM IST | Updated: April 16, 2026 05:49 PM IST

കാ​സ​ർ​ഗോഡ്: ചി​ന്മ​യ വി​ദ്യാ​ല​യ​ത്തി​ലെ 38 പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​രീ​ക്ഷാ​ഫ​ലം സി​ബി​എ​സ്ഇ ത​ട​ഞ്ഞു വ​ച്ചു.

സം​സ്കൃ​തം ക​മ്യൂ​ണി​ക്കേ​റ്റീ​വ് ര​ണ്ടാം ഭാ​ഷാ വി​ഷ​യ​മാ​യി എ​ടു​ത്ത വി​ദ്യാ​ർ​ഥി​ക​ളു​ടെ ഫ​ല​മാ​ണ് ത​ട​ഞ്ഞ​ത്. ര​ജി​സ്ട്രേ​ഷ​ൻ സ​മ​യ​ത്ത് വി​ഷ​യ​ത്തി​ന്‍റെ കോ​ഡ് രേ​ഖ​പ്പെ​ടു​ത്തി​യ​തി​ൽ സ്‌​കൂ​ളി​ന് വ​ന്ന പി​ഴ​വാ​ണ് പ്ര​ശ്‌​ന​ത്തി​ന് കാ​ര​ണം.

കോ​ട​തി ഇ​ട​പെ​ട​ലി​ൽ കോ​ഡ് തി​രു​ത്തി​യാ​ണ് കു​ട്ടി​ക​ൾ​ക്ക് പ​രീ​ക്ഷ എ​ഴു​താ​ൻ അ​നു​മ​തി ല​ഭി​ച്ച​ത്. എ​ന്നാ​ൽ ബോ​ർ​ഡ് ഫ​ലം ത​ട​ഞ്ഞു വ​യ്ക്കു​ക​യാ​യി​രു​ന്നു.

Tags : Kasaragod Chinmaya Vidyalaya students exam results

Recent News

Corehub Up