x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മന്ത്രി ടി. സിദ്ദിഖുമായി സ്‌നേഹം പങ്കുവച്ച് ഉരുള്‍ അതിജീവിതരായ വിദ്യാര്‍ഥികള്‍


Published: May 21, 2026 10:54 PM IST | Updated: May 21, 2026 10:54 PM IST

 കല്‍പ്പറ്റ: കൃഷിമന്ത്രിയായി ചുമതലയേറ്റ ടി. സിദ്ദിഖുമായി വീഡിയോ കോളിലൂടെ സ്‌നേഹവും സന്തോഷവും പങ്കുവച്ച് പുഞ്ചിരിമട്ടം ഉരുള്‍ അതിജീവിതരായ വിദ്യാര്‍ഥികള്‍. താങ്ങും തണലുമായി കൂടെനിന്ന പ്രിയപ്പെട്ടവര്‍ ഉയരങ്ങളിലെത്തുന്നത് തങ്ങളുടെകൂടി വിജയമാണെന്ന് വിദ്യാര്‍ഥികളില്‍ ഒരാള്‍ മന്ത്രിയോട് പറഞ്ഞു.

ടൗണ്‍ഷിപ് ആദ്യഘട്ടം ഉദ്ഘാടനവേളയിലെ കൂവല്‍ ഞങ്ങളുടെ കണ്ണുനിറച്ചു. എന്നാല്‍ ഇപ്പോള്‍ മന്ത്രിക്കസേരയില്‍ കാണുമ്പോള്‍ മനസ് നിറയുകയാണെന്ന് മറ്റൊരു വിദ്യാര്‍ഥി പറഞ്ഞു.

രാജ്യത്തിന്‍റെ വിവിധഭാഗങ്ങളിലും വിദേശത്തും പഠിക്കുന്ന നിരവധി വിദ്യാര്‍ഥികളാണ് മന്ത്രിയെ അഭിനന്ദിക്കാന്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍ ഒത്തുചേര്‍ന്നത്. ഉരുള്‍ ദുരന്ത മേഖലയിലെ വിദ്യാര്‍ഥികളില്‍ 152 പേര്‍ക്ക് "എംഎല്‍എ കെയര്‍' പദ്ധതിയിലൂടെ ഉന്നത വിദ്യാഭ്യാസത്തിന് ടി. സിദ്ദിഖ് സൗകര്യം ഒരുക്കിയിരുന്നു.

പ്രമുഖ ബിസിനസ് ഗ്രൂപ്പുകളുമായി സഹകരിച്ചായിരുന്നു ഇത്. വയനാട്ടില്‍ 351 കുട്ടികളാണ് "എംഎല്‍എ കെയര്‍' പ്രത്യേക പദ്ധതിയിലൂടെ നിലവില്‍ ഉന്നത വിദ്യാഭ്യാസം നേടുന്നത്.

Tags : Students survived landslide Minister T. Siddique

Recent News

Corehub Up