x
ad
Sat, 4 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ റാ​ഗിം​ഗ്; നാ​ല് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ​സ്പെ​ൻ​ഷ​ൻ

വെബ് ഡെസ്‌ക്
Published: July 4, 2026 09:32 PM IST | Updated: July 4, 2026 09:32 PM IST

പ്രതീകാത്മക ചിത്രം

തേ​ഞ്ഞി​പ്പാ​ലം: കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ജൂ​ണി​യ​ർ വി​ദ്യാ​ർ​ഥി​ക​ളെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ നാ​ല് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ​സ്പെ​ൻ​ഷ​ൻ. മൂ​ന്നാം വ​ർ​ഷ ബി​രു​ദ വി​ദ്യാ​ർ​ഥി​ക​ളാ​യ പി. ​അ​ഭി​ജി​ത്ത്, ശ്രീ​ഹ​രി, അ​ബ​നീ​ഷ് ച​ക്ര​വ​ർ​ത്തി, അ​ർ​ജു​ൻ എ​ന്നി​വ​രെ​യാ​ണ് പ​ത്ത് ദി​വ​സ​ത്തേ​ക്ക് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്ന് സ​സ്‌​പെ​ൻ​ഡ് ചെ​യ്ത​ത്. മൂ​ന്നാം വ​ർ​ഷ ബി​രു​ദ വി​ദ്യാ​ർ​ഥി​ക​ളാ​യ പി. ​അ​ഭി​ജി​ത്ത്, ശ്രീ​ഹ​രി, അ​ബ​നീ​ഷ് ച​ക്ര​വ​ർ​ത്തി, അ​ർ​ജു​ൻ എ​ന്നി​വ​രെ​യാ​ണ് പ​ത്ത് ദി​വ​സ​ത്തേ​ക്ക് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്ന് സ​സ്‌​പെ​ൻ​ഡ് ചെ​യ്ത​ത്.

ഫി​സി​ക്ക​ൽ എ​ജു​ക്കേ​ഷ​ൻ ഡി​പ്പാ​ർ​ട്ട്‌​മെ​ന്‍റി​ൽ ജൂ​ണി​യ​ർ വി​ദ്യാ​ർ​ഥി​ക​ളെ​യാ​ണ് ക്രൂ​ര​മാ​യി മ​ർ​ദി​ച്ച​ത്. സ​സ്‌​പെ​ൻ​ഷ​ൻ കാ​ലാ​വ​ധി​യി​ൽ ഇ​വ​ർ​ക്ക് ക്യാ​മ്പ​സി​ലോ സ്‌​പോ​ർ​ട്‌​സ് ഹോ​സ്റ്റ​ലി​ലോ പ്ര​വേ​ശി​ക്കാ​ൻ അ​നു​മ​തി​യു​ണ്ടാ​യി​രി​ക്കി​ല്ല. ഒ​ന്നാം വ​ർ​ഷ വി​ദ്യാ​ർ​ഥി​ക​ളാ​യ പ​രാ​തി​ക്കാ​രെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ എ​ത്തി​ച്ച് ക്രൂ​ര​മാ​യി മ​ർ​ദി​ച്ചെ​ന്നാ​ണ് വി.​സി​ക്ക് ല​ഭി​ച്ച പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്.

മു​ൻ​പും പ​ല​ത​വ​ണ അ​ച്ച​ട​ക്ക ലം​ഘ​നം ന​ട​ത്തി​യി​ട്ടു​ള്ള ഈ ​വി​ദ്യാ​ർ​ഥി​ക​ൾ​ക്കെ​തി​രെ​യു​ള്ള റാ​ഗിം​ഗ് പ​രാ​തി​യി​ൽ ആ​ന്‍റ റാ​ഗിം​ഗ് ക​മ്മി​റ്റി​യും തേ​ഞ്ഞി​പ്പാ​ലം പോ​ലീ​സും നി​ല​വി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Tags : Calicut University Ragging Suspension students

Recent News

Corehub Up