x
ad
Sun, 5 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചാ​രും​മൂ​ട് നി​യ​ന്ത്ര​ണം വി​ട്ട കാ​ർ മ​തി​ലി​ലി​ടി​ച്ച് പ്ര​വാ​സി മ​രി​ച്ചു

വെബ് ഡെസ്ക്
Published: July 4, 2026 09:55 PM IST | Updated: July 4, 2026 09:55 PM IST

പ്രതീകാത്മക ചിത്രം

ആ​ല​പ്പു​ഴ: ചാ​രും​മൂ​ട് നി​യ​ന്ത്ര​ണം വി​ട്ട കാ​ർ മ​തി​ലി​ലി​ടി​ച്ച് പ്ര​വാ​സി മ​രി​ച്ചു. നൂ​റ​നാ​ട് എ​രു​മ​ക്കു​ഴി കൊ​ച്ചു​ക​ളി​യ്ക്ക​ൽ പ്ര​താ​പ് (47) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന് വൈ​കു​ന്നേ​രം 4.15 ന് ​പ​ണ​യി​ൽ ഇ​ടി​ഞ്ഞ​യ്യ​ത്ത് മു​ക്കി​നു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം.

നി​യ​ന്ത്ര​ണം വി​ട്ട കാ​ർ റോ​ഡ​രി​കി​ലെ വീ​ടി​ന്‍റെ മ​തി​ലി​ലേ​യ്ക്ക് ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ പ്ര​താ​പി​നെ ഉ​ട​ൻ നൂ​റ​നാ​ട്ടു​ള്ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

ഗ​ൾ​ഫി​ലാ​യി​രു​ന്ന പ്ര​താ​പ് കു​റ​ച്ചു​കാ​ല​മാ​യി നാ​ട്ടി​ൽ​ത​ന്നെ​യാ​യി​രു​ന്നു. പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​നു​ശേ​ഷം സം​സ്കാ​രം ന​ട​ത്തി. അ​ധ്യാ​പി​ക​യാ​യ ല​ക്ഷ്മി​യാ​ണ് ഭാ​ര്യ. മ​ക്ക​ൾ: ഋ​തി​ക, ഇ​ന്ദ്ര​നാ​ഥ്.

Tags : man dies car accdient wall

Recent News

Corehub Up