x
ad
Tue, 7 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മി​ക​ച്ച പ​ഠ​ന​സൗ​ക​ര്യം ഉ​റ​പ്പാ​ക്കും: മ​ന്ത്രി കെ.എ. തു​ള​സി

വെബ് ഡെസ്ക്
Published: July 7, 2026 03:06 AM IST | Updated: July 7, 2026 03:06 AM IST

പ്ല​സ് വ​ണ്‍ പ്ര​വേ​ശ​നോ​ത്സ​വം ഉ​ദ്ഘാ​ട​നം മ​ന്ത്രി കെ.​എ. തു​ള​സി നിർവഹിക്കുന്നു.

പാ​ല​ക്കാ​ട്: വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മി​ക​ച്ച പ​ഠ​ന​സൗ​ക​ര്യം ഉ​റ​പ്പാ​ക്കു​മെ​ന്ന് മ​ന്ത്രി കെ.​എ. തു​ള​സി. പ്ല​സ് വ​ണ്‍ പ്ര​വേ​ശ​നോ​ത്സ​വം 2026 ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം കോ​ങ്ങാ​ട് കെ​പി​ആ​ർ​പി ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. വി​ദ്യാ​ർ​ഥി​സൗ​ഹൃ​ദ അ​ന്ത​രീ​ക്ഷം ഒ​രു​ക്കേ​ണ്ട​ത് സ​ർ​ക്കാ​രി​ന്‍റേ​യും ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളു​ടേ​യും വി​ദ്യാ​ല​യ​ങ്ങ​ളു​ടേ​യും ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണ്.


പ​ഠ​നേ​ത​ര പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​ത് ല​ഹ​രി പോ​ലു​ള്ള സാ​മൂ​ഹി​ക​വി​പ​ത്തു​ക​ളി​ൽ നി​ന്നും കു​ട്ടി​ക​ളെ അ​ക​റ്റാ​ൻ സ​ഹാ​യി​ക്കും. ല​ഹ​രി​ക്കെ​തി​രാ​യി ആ​ഭ്യ​ന്ത​ര വ​കു​പ്പി​ന്‍റെ​യും സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന തൂ​ഫാ​ൻ പ​ദ്ധ​തി​യി​ൽ വി​ദ്യാ​ർ​ഥി​ക​ളും ര​ക്ഷി​താ​ക്ക​ളും പൊ​തു​ജ​ന​ങ്ങ​ൾ അ​ട​ങ്ങു​ന്ന സ​മൂ​ഹം ഒ​റ്റ​ക്കെ​ട്ടാ​യി പോ​രാ​ട​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.


പാ​ല​ക്കാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്ദു കൃ​ഷ്ണ​ദാ​സ് അ​ധ്യ​ക്ഷ​യാ​യി. കോ​ങ്ങാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. സൂ​ര്യ മു​ഖ്യാ​തി​ഥി​യാ​യി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം പി.​ആ​ർ. ശോ​ഭ​ന, ബ്ലോ​ക്ക് വി​ക​സ​ന​കാ​ര്യ സ​മി​തി അം​ഗം ടി.​എം. ഷ​റ​ഫു​ദ്ദീ​ൻ, വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ എ​സ്. പ​ദ്മ​ജ, വാ​ർ​ഡ് മെം​ബ​ർ കെ. ​ബി​ന്ദു, പ്രി​ൻ​സി​പ്പ​ൽ എം.​പി. ശ്യാ​മ​ള, പ്ര​സി​ഡ​ന്‍റ് എം.​പി. സു​രേ​ഷ് കു​മാ​ർ, പ​റ​ളി ബി​പി​സി​എ എം. അ​ജി​ത്, ഹെ​ഡ്മി​സ്ട്ര​സ് ആ​ർ. ബീ​നാ​മോ​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Tags : Students Nattuvishesham District News

Recent News

Corehub Up