പാലാ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളില്‍ നടന്ന ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പ് നഗരസഭാ ചെയര്‍പേഴ്സണ്‍ മായാ രാഹുല്‍ ഉദ്ഘാടനം ചെയ്യുന്നു.
പാലാ: സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ റോവര്‍, റേഞ്ചര്‍ ഉള്‍പ്പെടെയുള്ള ക്ലബ്ബുകളുടെ നേതൃത്വത്തില്‍ നടത്തിയ ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പ് ആവേശമായി.
പാലാ നഗരസഭാ ചെയര്‍പേഴ്സണ്‍ മായാ രാഹുല്‍ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഫാ. റെജിമോന് സ്കറിയ, ഹെഡ്മാസ്റ്റര് ബിജോയി ജോസഫ്, മുഹമ്മദ് കാസിം,സനീഷ് മാത്യു, നോബി ഡൊമിനിക്, അനിറ്റ അലക്സ് എന്നിവര്‍ സന്നിഹിതരായിരുന്നു.
വിദ്യാര്‍ഥികളില്‍ കൃഷിയോടുള്ള താത്പര്യം വളര്‍ത്തുന്നതിനും സ്വയംപര്യാപ്തത, അധ്വാനശീലം, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ മൂല്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് കൃഷി സംഘടിപ്പിച്ചത്.
Tags : Nattuvishesham DistrictNews