x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡ്രൈ​വ​ര്‍​ക്കെ​തി​രെ കേ​സെ​ടു​ത്തു

വെബ് ഡെസ്ക്
Published: September 1, 2026 11:23 PM IST | Updated: September 1, 2026 11:23 PM IST

കൊ​ല്ലം: പു​ത്തൂ​രി​ല്‍ സ്വ​കാ​ര്യ ബ​സു​ക​ള്‍ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​നു കാ​ര​ണം അ​മി​ത വേ​ഗ​ത​യെ​ന്ന് പൊ​ലീ​സ്. അ​പ​ക​ട​ത്തി​ന് ഇ​ട​യാ​ക്കി​യ നി​ര്‍​മാ​ല്യം ബ​സി​ന്‍റെ ഡ്രൈ​വ​ര്‍ രാ​ജേ​ഷി​നെ​തി​രെ പു​ത്തൂ​ര്‍ പൊ​ലി​സ് കേ​സെ​ടു​ത്തു. ഇ​യാ​ളു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി ജാ​മ്യ​ത്തി​ല്‍ വി​ട്ട​യ​ച്ചു. രാ​ജേ​ഷി​ന്‍റെ ലൈ​സ​ന്‍​സ് സ​സ്‌​പെ​ന്‍​ഡ് ചെ​യ്യു​മെ​ന്ന് എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ആ​ര്‍​ടി​ഒ പ​റ​ഞ്ഞു.

ജീ​വ​ന​ക്കാ​ര്‍ അ​വ​ധി​യി​ലാ​യി​രു​ന്ന​തി​നാ​ല്‍ ഇ​ന്ന​ലെ ഒ​രു ദി​വ​സ​ത്തേ​ക്കു താ​ത്കാലി​ക​മാ​യി ജോ​ലി​ക്കെ​ത്തി​യ​താ​ണ് രാ​ജേ​ഷെ​ന്ന് പൊ​ലിസ് പ​റ​ഞ്ഞു. താ​മ​ര​ക്കു​ളം സ്വ​ദേ​ശി​യാ​ണ് ഇ​യാ​ള്‍. അ​പ​ക​ടം ന​ട​ന്ന ഉ​ട​നെ ക​ട​ന്നു​ക​ള​ഞ്ഞ രാ​ജേ​ഷി​നെ പൊ​ലിസ് പി​ന്നീ​ട് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് അ​റ​സ്റ്റ് രേ​ഖ​പ്പ​ടു​ത്തു​ക​യാ​യി​രു​ന്നു.

ഞാ​യ​റാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് പു​ത്തൂ​രി​ല്‍ ബ​സു​ക​ള്‍ കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ട​മു​ണ്ടാ​യ​ത്. സം​ഭ​വ​ത്തി​ല്‍ ബ​സ് ജീ​വ​ന​ക്കാ​രും യാ​ത്ര​ക്കാ​രും ഉ​ള്‍​പ്പെടെ അ​റു​പ​തി​ലേ​റെ പേ​ര്‍​ക്ക് പ​രിക്കേ​റ്റു. ഗു​രു​ത​ര​മാ​യി പ​രിക്കേ​റ്റ ആറ് യാ​ത്ര​ക്കാ​രെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. മ​റ്റു​ള്ള​വ​ര്‍ പു​ത്തൂ​രി​ലെ രണ്ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ള്‍, കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി, കൊ​ട്ടാ​ര​ക്ക​ര​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി, ശാ​സ്താം​കോ​ട്ട​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ചി​കി​ത്സ തേ​ടി.

കൊ​ട്ടാ​ര​ക്ക​ര​യി​ല്‍​നി​ന്നു കാ​യം​കു​ള​ത്തേ​ക്കു പോ​യ ‘നി​ര്‍​മാ​ല്യം' എ​ന്ന ബ​സും ക​രു​നാ​ഗ​പ്പ​ള്ളി​യി​ല്‍​നി​ന്നു കൊ​ട്ടാ​ര​ക്ക​ര​യി​ലേ​ക്കു പോ​കു​ക​യാ​യി​രു​ന്ന ‘സൊ​സൈ​റ്റി' ബ​സു​മാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്. വ​ള​വി​ല്‍ എ​തി​ര്‍​ദി​ശ​യി​ലേ​ക്കു ക​ട​ന്നു​ക​യ​റി വേ​ഗ​ത്തി​ല്‍ വ​രി​ക​യാ​യി​രു​ന്നു നി​ര്‍​മാ​ല്യം ബ​സ്. എ​തി​ര്‍ ദി​ശ​യി​ലെ​ത്തി​യ ‘സൊ​സൈ​റ്റി' പ​ര​മാ​വ​ധി ഇ​ട​ത്തേ​ക്ക് ഒ​ഴി​ച്ചു നി​ര്‍​ത്താ​ന്‍ ശ്ര​മി​ച്ച​പ്പോ​ള്‍ സ​മീ​പ​ത്തെ വീ​ടി​ന്‍റെ മ​തി​ലും ഗേ​റ്റും ത​ക​ര്‍​ന്നു.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ രണ്ട് ബ​സു​ക​ളു​ടെ​യും മു​ന്‍​ഭാ​ഗം ത​ക​ര്‍​ന്നു. അ​ഗ്‌​നി​ര​ക്ഷാ​സേ​ന​യെ​ത്തി ലോ​ഹ​ഭാ​ഗ​ങ്ങ​ള്‍ അ​റു​ത്തു​മാ​റ്റി​യാ​ണ് ബ​സു​ക​ള്‍ പി​ന്നോ​ട്ടു മാ​റ്റി​യി​ട്ട​ത്. ബ​സി​നു​ള്ളി​ല്‍ കു​ടു​ങ്ങി​പ്പോ​യ സൊ​സൈ​റ്റി ബ​സി​ന്‍റെ ഡ്രൈ​വ​ര്‍ പെ​രും​കു​ളം കൊ​ച്ചു​പ്ലാ​വി​ള കി​ഴ​ക്ക​തി​ല്‍ അ​ജി​കു​മാ​റി​നെ (49) കാ​ബി​ന്‍ ഭാ​ഗം പൊ​ളി​ച്ചാ​ണ് പു​റ​ത്തെ​ടു​ത്ത​ത്. കൈ​ക്കും കാ​ലി​നും പ​രു​ക്കു​ണ്ട്.

ര​ണ്ടു ബ​സു​ക​ളി​ലും നി​റ​യെ യാ​ത്ര​ക്കാ​രു​ണ്ടാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ല്‍ യാ​ത്ര​ക്കാ​രു​ടെ മു​ഖ​ത്തും ത​ല​യി​ലു​മാ​ണ് കൂ​ടു​ത​ലാ​യും പ​രിക്കേ​റ്റ​ത്. പ​ല​രു​ടെ​യും പ​ല്ലു​ക​ള്‍ അ​ട​ര്‍​ന്നു പോ​യി. സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ല്‍​നി​ന്നു വ​രെ ആം​ബു​ല​ന്‍​സു​ക​ള്‍ വി​ളി​ച്ചു വ​രു​ത്തി​യാ​ണ് പരി ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​ക​ളി​ലെ​ത്തി​ച്ച​ത്.

 

Tags :

Recent News

Corehub Up