മൂലമറ്റം സെന്റ് ജോസഫ്സ് കോളജിലെ ഗ്രാജുവേഷന് സെറിമണി ഡീന്‍ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്യുന്നു.
അറക്കുളം: വിദ്യാര്‍ഥികള്‍ ലോകത്തിലെ മാറ്റങ്ങള്‍ക്കൊപ്പം സഞ്ചരിച്ച് രാജ്യത്തിന് മുതല്‍ക്കൂട്ടാകണമെന്ന് ഡീന്‍ കുര്യാക്കോസ് എംപി പറഞ്ഞു. മൂലമറ്റം സെന്റ് ജോസഫ്സ് കോളജിലെ ബിരുദാനന്തരബിരുദ വിദ്യാര്‍ഥികളുടെയും ഡോക്ടറല്‍ ബിരുദധാരികളുടെയും ഗ്രാജുവേഷന് ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സിഎംഐ കോട്ടയം പ്രൊവിന്‍ഷ്യല്‍ ഫാ. സന്തോഷ് മാത്തന്‍കുന്നേല്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. സിഎഫ്ഒ ഫാ. ബാസ്റ്റിന് മംഗലത്ത്, പ്രിയോര്‍ ഫാ. സ്റ്റാന്‍ലി ചെല്ലിയില്‍, പ്രിന്‍സിപ്പല്‍ ഡോ. ജോസഫ് ജോര്‍ജ്, ഫാ. ബോബിന് കുമരേട്ട്, ഫാ. ഡോണി കുറുവന്താനത്ത്, അധ്യാപകരായ രൂപ ജോസ്, റോബി മാത്യു, ഡോ. ജോസ് ജയിംസ്, ഡോ. അഞ്ജു പി. മാത്യൂസ് എന്നിവര്‍ പ്രസംഗിച്ചു.
Tags : Local News Nattuvishesham Students pace with changes