x
ad
Sun, 7 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തരൂർ മണ്ഡലത്തിലെ വിദ്യാർഥികളെ അ​നു​മോ​ദി​ക്കും


Published: June 7, 2026 02:26 AM IST | Updated: June 7, 2026 02:26 AM IST

വ​ട​ക്ക​ഞ്ചേ​രി:​ ത​രൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ 2025-26 അ​ധ്യ​യ​ന​വ​ർ​ഷം എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു പ​രീ​ക്ഷ​ക​ളി​ൽ ഫു​ൾ എ ​പ്ല​സ് നേ​ടി​യ​വ​ർ, സി​ബി​എ​സ്ഇ, ഐ​സി​എ​സ്ഇ, ഐ​എ​സ് സി ​എ​ന്നീ പ​രീ​ക്ഷ​ക​ളി​ൽ എ​ല്ലാ വി​ഷ​യ​ത്തി​നും 90 ശ​ത​മാ​ന​ത്തി​ൽ കൂ​ടു​ത​ൽ മാ​ർ​ക്ക് നേ​ടി​യ​വ​ർ, വി​വി​ധ ബി​രു​ദ, ബി​രു​ദാ​ന​ന്ത​ര കോ​ഴ്‌​സു​ക​ളി​ൽ റാ​ങ്ക് നേ​ടി​യ​ർ, പു​തി​യ​താ​യി ഡോ​ക്‌​ട​റേ​റ്റ് തു​ട​ങ്ങി മ​റ്റു ബ​ഹു​മ​തി​ക​ൾ ല​ഭി​ച്ച​വ​ർ​ക്ക് പി.​പി. സു​മോ​ദ് എം​എ​ൽ​എ മ​ണ്ഡ​ല​ത്തി​ലെ സ​മ​ഗ്ര വി​ദ്യാ​ഭ്യാ​സ പ​ദ്ധ​തി​യാ​യ മെ​റി​റ്റി​ലൂ​ടെ അ​നു​മോ​ദി​ക്കും.
20ന് ​രാ​വി​ലെ 10 ന് ​വ​ട​ക്ക​ഞ്ചേ​രി ഇ​എം​എ​സ് സ്മാ​ര​ക ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ വ​ച്ചാ​ണ് പ്ര​തി​ഭാ പു​ര​സ്‌​കാ​രം എം​എ​ൽ​എ മെ​റി​റ്റ് അ​വാ​ർ​ഡ് - 2026 ന​ൽ​കി ആ​ദ​രി​ക്കു​ന്ന​ത്. നൂ​റ് ശ​ത​മാ​നം വി​ജ​യം കൈ​വ​രി​ച്ച സ്‌​കൂ​ളു​ക​ളേ​യും അ​നു​മോ​ദി​ക്കും. ത​രൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ ഉ​ൾ​പ്പെ​ട്ട സ്‌​കൂ​ളു​ക​ളി​ൽ പ​ഠി​ച്ച കു​ട്ടി​ക​ളു​ടെ വി​വ​ര​ങ്ങ​ൾ സ്‌​കൂ​ളു​ക​ളി​ൽ നി​ന്നും ല​ഭി​ച്ചി​ട്ടു​ള്ള​തി​നാ​ൽ മ​ണ്ഡ​ല​ത്തി​ലു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ ഇ​നി വി​വ​രം ന​ൽ​കേ​ണ്ട​തി​ല്ല.
മ​ണ്ഡ​ല​ത്തി​ന് പു​റ​ത്ത് സ്‌​കൂ​ളു​ക​ളി​ൽ പ​ഠി​ച്ച കു​ട്ടി​ക​ൾ വ്യ​ക്തി​ഗ​ത​മാ​യി മാ​ർ​ക്ക് ലി​സ്റ്റും പേ​രു വി​വ​ര​ങ്ങ​ളും വ​ട​ക്ക​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് ക​മ്യൂ​ണി​റ്റി ഹാ​ളി​ലു​ള്ള എം​എ​ൽ​എ ഓ​ഫീ​സി​ൽ നേ​രി​ട്ട് എ​ത്തി​ക്ക​ണം. അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട അ​വ​സാ​ന തി​യ​തി ജൂൺ10. 9846712880, 9526262284.

Tags : Nattuvishesham Local News Students Tharoor's constituency

Recent News

Corehub Up