x
ad
Tue, 18 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചാവ​ക്കാ​ട് കോ​ട​തിക്കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം ഇ​ന്ന്; ചെ​ല​വ് 38 കോ​ടി

വെബ് ഡെസ്ക്
Published: August 18, 2026 04:07 AM IST | Updated: August 18, 2026 04:07 AM IST

ചാ​വ​ക്കാ​ട്ടെ കോ​ട​തി​ക​ൾ​ക്കാ​യി നി​ർ​മി​ച്ച കെ​ട്ടി​ട സ​മു​ച്ച​യം.

ചാ​വ​ക്കാ​ട്: കോ​ട​തി​യു​ടെ പു​തി​യ കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ഇ​ന്നുവൈ​കീട്ട് 6.30ന് ​സു​പ്രീം കോ​ട​തി ചീ​ഫ് ജ​സ്റ്റി​സ് സൂ​ര്യ​കാ​ന്ത് ഓ​ണ്‍​ലൈ​നി​ല്‍ ഉ​ദ്ഘാ​ട​നം ന​ട​ത്തും. നേ​ര​ത്തെ ഒ​മ്പ​തി​ന് ചീ​ഫ് ജ​സ്റ്റി​സ് ഉ​ദ്ഘാ​ട​നം ചെ​യ്യാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്ന​ത് മാ​റ്റി​വ​യ്ക്കു​ക​യാ​യി​രു​ന്നു.

ഒ​ന്ന​ര നൂ​റ്റാ​ണ്ട് മു​മ്പ് ബ്രീ​ട്ടീ​ഷു​കാ​ർ സ്ഥാ​പി​ച്ച കോ​ട​തി സ്ഥ​ല പ​രി​മി​തി​യി​ൽ വീ​ർ​പ്പു​മു​ട്ടു​ക​യാ​യി​രു​ന്നു. അ​ഞ്ചു നി​ല​ക​ളി​ൽ 50,084 ച​തു​ര​ശ്ര അ​ടി​യി​ൽ 38 കോ​ടി രൂ​പ ചെ​ല​വി​ലാ​ണ് നി​ർ​മാ​ണം ന​ട​ത്തി​യ​ത്. പു​തി​യ കെ​ട്ടി​ട​ത്തിലേ​ക്ക് ജെഎ​ഫ്സി ​എം, പോ​ക്സോ, മു​ൻ​സി​ഫ്, തു​ട​ങ്ങി​യ കോ​ട​തി​ക​ളും, സ​ബ് കോ​ട​തി​യും മാ​റും.

കോ​ട​തി സ​മു​ച്ച​യ​ത്തി​ല്‍ പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ വേ​ദി​യി​ൽ എ​ന്‍.​കെ അ​ക്ബ​ര്‍ എം​എ​ൽ​എ, പോ​ക്സോ ജ​ഡ്ജ് സു​രേ​ഷ്കു​മാ​ര്‍, സ​ബ് ജ​ഡ്ജ് എ​സ് ല​ക്ഷ്മി, മ​ജി​സ്ട്രേ​റ്റ് ശാ​രി​ക സ​ത്യ​ന്‍, ചാ​വ​ക്കാ​ട് മു​ന്‍​സി​ഫ് ജെ. ​അ​ര​വി​ന്ദ് , ചാ​വ​ക്കാ​ട് ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്സ​ണ്‍ എ.​എ​ച്ച്. അ​ക്ബ​ര്‍, ഗു​രു​വാ​യൂ​ര്‍ ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്സ​ണ്‍ സു​നി​ത അ​ര​വി​ന്ദ​ന്‍, ജ​ന​പ്ര​തി​നി​ധി​ക​ള്‍, ബാ​ര്‍ അ​സോ​സി​യേ​ഷ​ന്‍ ഭാ​ര​വാ​ഹി​ക​ള്‍, അ​ഡ്വ​ക്ക​റ്റു​മാ​ര്‍, കോ​ട​തി ജീ​വ​ന​ക്കാ​ര്‍, വി​വി​ധ വ​കു​പ്പു​ക​ളി​ലെ ജീ​വ​ന​ക്കാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും.

ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഘോ​ഷ​യാ​ത്ര, വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ള്‍ എ​ന്നി​വ സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്.

Tags : Court Complex NattuVishasham DistrictNews

Recent News

Corehub Up