x
ad
Tue, 18 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വാ​ക്ക് പാ​ലി​ച്ച് ക​ള​ക്ട​ര്‍; ക​ണ്ണ​ങ്കോ​ല്‍ ഊ​രി​ലെ കു​ട്ടി​ക​ള്‍​ക്ക് 18 സൈ​ക്കി​ളു​ക​ള്‍

വെബ് ഡെസ്ക്
Published: August 18, 2026 03:52 AM IST | Updated: August 18, 2026 03:52 AM IST

ദേ​ലം​പാ​ടി ക​ണ്ണ​ങ്കോ​ല്‍ ഊ​രി​ലെ കു​ട്ടി​ക​ള്‍​ക്കൊ​പ്പം സൈ​ക്കി​ള്‍ ച​വി​ട്ടു​ന്ന ജി​ല്ലാ ക​ള​ക്ട​ര്‍ അ​ര്‍​ജു​ന്‍ പാ​ണ്ഡ്യ​ന്‍.

കാ​സ​ര്‍​ഗോ​ഡ്: പ​റ​ഞ്ഞ വാ​ക്ക് പാ​ലി​ച്ച് ജി​ല്ലാ ക​ള​ക്ട​ര്‍ അ​ര്‍​ജു​ന്‍ പാ​ണ്ഡ്യ​ന്‍. അ​തി​ര്‍​ത്തി​ഗ്രാ​മ​മാ​യ ക​ണ്ണ​ങ്കോ​ല്‍ ഊ​രി​ലെ കു​ട്ടി​ക​ള്‍​ക്ക് ഇ​നി സ്‌​കൂ​ളി​ലേ​ക്കും ക​ളി​യി​ട​ങ്ങ​ളി​ലേ​ക്കും പ​റ​ക്കാ​ന്‍ പു​ത്ത​ന്‍ സൈ​ക്കി​ളു​ക​ള്‍. സൈ​ക്കി​ള്‍ സ​മ്മാ​നി​ക്കു​ക മാ​ത്ര​മ​ല്ല, ഊ​രി​ലെ വ​ഴി​ക​ളി​ലൂ​ടെ കു​ട്ടി​ക​ള്‍​ക്കൊ​പ്പം സ്വ​യം സൈ​ക്കി​ള്‍ ച​വി​ട്ടി ജി​ല്ലാ ക​ള​ക്ട​ര്‍ യാ​ത്ര ചെ​യ്ത​പ്പോ​ള്‍ ഭ​ര​ണ​കൂ​ട​വും ജ​ന​ങ്ങ​ളും ത​മ്മി​ലു​ള്ള അ​ക​ല​മാ​ണ് മാ​ഞ്ഞു​പോ​യ​ത്.

ജി​ല്ലാ ആ​സ്ഥാ​ന​ത്തു​നി​ന്ന് 60 കി​ലോ​മീ​റ്റ​റോ​ളം അ​ക​ലെ​യു​ള്ള ദേ​ലം​പാ​ടി പ​ഞ്ചാ​യ​ത്തി​ലെ ഉ​ള്‍ മേ​ഖ​ല​യാ​യ ക​ണ്ണ​ങ്കോ​ല്‍ ഊ​ര് ക​ഴി​ഞ്ഞ മാ​ര്‍​ച്ചി​ല്‍ ക​ള​ക്ട​ര്‍ സ​ന്ദ​ര്‍​ശി​ച്ചി​രു​ന്നു. ഗോ​ത്ര​വ​ര്‍​ഗ മേ​ഖ​ല​യി​ലെ പ്ര​തി​സ​ന്ധി​ക​ള്‍ നേ​രി​ട്ട​റി​യാ​നെ​ത്തി​യ ക​ള​ക്ട​റോ​ട് വീ​ട്, ഭൂ​മി, പ​ട്ട​യം ഊ​രി​ലേ​ക്ക് വ​ഴി, പ​ഠ​ന​ത്തി​ന് സാ​മൂ​ഹി​ക പ​ഠ​ന​മു​റി , അം​ബേ​ദ്ക്ക​ര്‍ സെ​റ്റി​ല്‍​മെ​ന്‍റ് പ​ദ്ധ​തി​യി​ല്‍ ഊ​രി​ല്‍ ന​ട​പ്പി​ലാ​ക്കേ​ണ്ട വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ എ​ന്നി​ങ്ങ​നെ വി​വി​ധ വി​ഷ​യ​ങ്ങ​ള്‍ ക​ണ്ണ​ങ്കോ​ല്‍ ഊ​ര് നി​വാ​സി​ക​ള്‍ ഉ​ന്ന​യി​ച്ചി​രു​ന്നു. പ്ര​ശ്‌​ന​ങ്ങ​ള്‍ സ​മ​യ​ബ​ന്ധി​ത​മാ​യി പ​രി​ഹ​രി​ക്കു​ന്ന​തി​ന് കാ​സ​ര്‍​ഗോ​ഡ് ആ​ര്‍​ഡി​ഒ​യെ ക​ള​ക്ട​ര്‍ ചു​മ​ത​ല​പ്പെ​ടു​ത്തി. നി​ല​വി​ല്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഓ​രോ​ന്നാ​യി ന​ട​ന്നു​വ​രി​ക​യാ​ണ്.

മാ​ര്‍​ച്ചി​ല്‍ കു​ട്ടി​ക​ളെ സ്വ​ന്തം ഔ​ദ്യോ​ഗി​ക കാ​റി​ല്‍ ക​യ​റ്റി ഊ​രു​ചു​റ്റി​യ​ത് വ​ലി​യ വാ​ര്‍​ത്ത​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് ക​ള​ക്ട​റെ കാ​ണാ​ന്‍ സി​വി​ല്‍ സ്റ്റേ​ഷ​നി​ലെ​ത്തി​യ കു​ട്ടി​ക​ള്‍​ക്ക് അ​വ​ര്‍ ചോ​ദി​ച്ച ഒ​രു ഫു​ട്‌​ബോ​ളി​ന് പ​ക​രം ആ​റു പ​ന്തു​ക​ളും എ​യ​ര്‍​പ​മ്പം സ​മ്മാ​നി​ക്കു​ക​യും ബേ​ക്ക​ല്‍ ബീ​ച്ച് പാ​ര്‍​ക്കി​ലേ​ക്ക് ടൂ​റും ഉ​ച്ച​ഭ​ക്ഷ​ണ​വും ഒ​രു​ക്കി ന​ല്‍​കു​ക​യും ചെ​യ്തി​രു​ന്നു.

ഈ ​കൂ​ടി​ക്കാ​ഴ്ച​യ്ക്കി​ട​യി​ലാ​ണ് സ്‌​കൂ​ള്‍ യാ​ത്ര​യ്ക്കാ​യി സൈ​ക്കി​ള്‍ വേ​ണ​മെ​ന്ന ആ​ഗ്ര​ഹം കു​ട്ടി​ക​ള്‍ ക​ള​ക്ട​റോ​ട് പ​ങ്കു​വ​ച്ച​ത്. ആ​വ​ശ്യം കേ​ട്ട​യു​ട​ന്‍ പ​ട്ടി​ക​വ​ര്‍​ഗ വി​ക​സ​ന വ​കു​പ്പ് മു​ഖേ​ന ക​ണ​ക്കെ​ടു​പ്പ് ന​ട​ത്തു​ക​യും ധ​ന്വ​ന്ത​രി ഫ​ണ്ട് പ്ര​യോ​ജ​ന​പ്പെ​ടു​ത്തി 18 കു​ട്ടി​ക​ള്‍​ക്കും സൈ​ക്കി​ളു​ക​ള്‍ ഉ​റ​പ്പാ​ക്കു​ക​യു​മാ​യി​രു​ന്നു. ഗോ​ത്ര​വി​ഭാ​ഗം കു​ട്ടി​ക​ളു​ടെ സ്‌​കൂ​ളു​ക​ളി​ലെ കൊ​ഴി​ഞ്ഞു പോ​ക്ക് പൂ​ര്‍​ണ​മാ​യും ത​ട​യാ​ന്‍ സ​മ​ഗ്ര​പ​ദ്ധ​തി, പ​ട്ടി​ക​വ​ര്‍​ഗ വ​കു​പ്പും പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പു​മാ​യി സ​ഹ​ക​രി​ച്ച് ജി​ല്ലാ ഭ​ര​ണ​സം​വി​ധാ​നം ന​ട​പ്പി​ലാ​ക്കി​യി​ട്ടു​ണ്ട്. കൂ​ടു​ത​ല്‍ കു​ട്ടി​ക​ളെ പ്ര​വേ​ശി​പ്പി​ക്കു​ന്ന​തും പ​ദ്ധ​തി​യു​ടെ ല​ക്ഷ്യ​മാ​ണ്. ജി​ല്ല​യി​ലെ എ​ല്ലാ പ​ട്ടി​ക വ​ര്‍​ഗ​മേ​ഖ​ല​ക​ളി​ലെ​യും കു​ട്ടി​ക​ള്‍​ക്കു വേ​ണ്ടി ജി​ല്ലാ​ക​ള​ക്ട​റു​ടെ നി​ര്‍​ദേ​ശ പ്ര​കാ​രം മേ​യ് മാ​സ​ത്തി​ല്‍ ടൂ​ര്‍ സം​ഘ​ടി​പ്പി​ച്ച​തും ഗോ​ത്ര വി​ഭാ​ഗം കു​ട്ടി​ക​ള്‍​ക്ക് പു​തി​യ ഉ​ണ​ര്‍​വ് പ​ക​ര്‍​ന്ന് ന​ല്‍​കി.

Tags : Local News Nattuvishesham Collector 18 bicycles Kannankol village

Recent News

Corehub Up