x
ad
Tue, 18 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​ണാ​ഘോ​ഷം ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം 24ന്

വെബ് ഡെസ്ക്
Published: August 18, 2026 03:59 AM IST | Updated: August 18, 2026 03:59 AM IST

പ്രതീകാത്മക ചിത്രം

​കാ​സ​ര്‍​ഗോ​ഡ്: ഓ​ണാ​ഘോ​ഷ​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം കാ​സ​ര്‍​ഗോ​ഡ് ജി​എ​ച്ച്എ​സ്എ​സി​ല്‍ ന​ട​ക്കും. കാ​സ​ര്‍​ഗോ​ഡ് മ​ര്‍​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​നു​മാ​യി സ​ഹ​ക​രി​ച്ച് മെ​ഗാ പൂ​ക്ക​ള മ​ത്സ​രം സം​ഘ​ടി​പ്പി​ക്കും. സ്ത്രീ​ക​ള്‍​ക്കും പു​രു​ഷ​ന്മാ​ര്‍​ക്കും വേ​ണ്ടി വ​ടം​വ​ലി മ​ത്സ​രം, പു​ലി​ക്ക​ളി, തി​രു​വാ​തി​ര​ക​ളി എ​ന്നി​വ​യും സം​ഘ​ടി​പ്പി​ക്കും. കാ​സ​ര്‍​ഗോ​ഡ് ന​ഗ​രം ദീ​പാ​ല​ങ്കാ​ര​മാ​യി മി​ക​ച്ച രീ​തി​യി​ല്‍ അ​ല​ങ്ക​രി​ക്കു​ന്ന വ്യാ​പാ​ര വ്യ​വ​സാ​യ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് കാ​ഷ് അ​വാ​ര്‍​ഡ് ന​ല്‍​കും. 30നു ​സാം​സ്‌​കാ​രി​ക ഘോ​ഷ​യാ​ത്ര​യോ​ടെ സ​മാ​പി​ക്കും.

കാ​സ​ര്‍​ഗോ​ഡ് ഗ​വ. ഗ​സ്റ്റ് ഹൗ​സ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ ക​ല്ല​ട്ര മാ​ഹി​ന്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ഷാ​ഹി​ന സ​ലിം, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ള്ള​ക്കു​ഞ്ഞി ചെ​ര്‍​ക്ക​ള, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ വ​സ​ന്ത​ന്‍ അ​ജ​ക്കോ​ട്, എം. ​ജ​ന​നി, ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ര്‍​മാ​ന്‍ കെ.​എം. ഹ​നീ​ഫ, മാ​ഹി​ന്‍ കേ​ളോ​ട്ട്, ടൂ​റി​സം വ​കു​പ്പ് ഡ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ എ. ​ന​സീ​ബ്, ജി​ല്ലാ ടൂ​റി​സം പ്ര​മോ​ഷ​ന്‍ കൗ​ണ്‍​സി​ല്‍ സെ​ക്ര​ട്ട​റി ജി.​കെ. ജി​ജേ​ഷ് കു​മാ​ര്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Local News Nattuvishesham Onam celebrations 24th

Recent News

Corehub Up