x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജൂ​ൺ ഒ​ന്നി​ന് വി​ദ്യാ​ർ​ഥി​ക​ൾ സൈ​ബ​ർ സു​ര​ക്ഷാ പ്ര​തി​ജ്ഞ​യെ​ടു​ക്കും


Published: May 30, 2026 10:27 PM IST | Updated: May 30, 2026 10:27 PM IST

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളെ സൈ​​​ബ​​​ർ ലോ​​​ക​​​ത്തെ ച​​​തി​​​ക്കു​​​ഴി​​​ക​​​ളെക്കു​​​റി​​​ച്ച് ബോ​​​ധ​​​വത്കരിക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ജൂ​​​ൺ ഒ​​​ന്നി​​​ന് സ്‌​​​കൂ​​​ൾ പ്ര​​​വേ​​​ശ​​​ന വേ​​​ള​​​യി​​​ൽ സം​​​സ്ഥാ​​​ന​​​ത്താ​​​ക​​​മാ​​​നം വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ സൈ​​​ബ​​​ർ സു​​​ര​​​ക്ഷാ പ്ര​​​തി​​​ജ്ഞ​​​യെ​​​ടു​​​ക്കും.

സൈ​​​ബ​​​ർ ലോ​​​ക​​​ത്ത് കു​​​ട്ടി​​​ക​​​ളെ സു​​​ര​​​ക്ഷി​​​ത​​​രാ​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള കേ​​​ര​​​ള പോ​​​ലീ​​​സ് സൈ​​​ബ​​​ർ വി​​​ഭാ​​​ഗ​​​ത്തി​​​ന്‍റെ പ​​​ദ്ധ​​​തി​​​യാ​​​യ കി​​​ഡ് ഗ്ലോ​​​വ് പ്രോ​​​ജ​​​ക്ട് സം​​​സ്ഥാ​​​ന​​​ത്താ​​​ക​​​മാ​​​നം ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യാ​​​ണി​​​ത്.

ഡി​​​ജി​​​റ്റ​​​ൽ പ്ലാ​​​റ്റ്ഫോ​​​മു​​​ക​​​ളു​​​ടെ സു​​​ര​​​ക്ഷി​​​ത​​​വും ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ​​​പ​​​ര​​​വു​​​മാ​​​യ ഉ​​​പ​​​യോ​​​ഗം, സൈ​​​ബ​​​ർ ഭീ​​​ഷ​​​ണി​​​ക​​​ളി​​​ൽനി​​​ന്നു​​​ള്ള സം​​​ര​​​ക്ഷ​​​ണം, ഓ​​​ൺ​​​ലൈ​​​ൻ ഗെ​​​യി​​​മിം​​​ഗ് അ​​​പ​​​ക​​​ട​​​സാ​​​ധ്യ​​​ത​​​ക​​​ൾ, വ്യാ​​​ജവാ​​​ർ​​​ത്താ അ​​​വ​​​ബോ​​​ധം, സ്വ​​​കാ​​​ര്യ​​​താ സം​​​ര​​​ക്ഷ​​​ണം, ഡി​​​ജി​​​റ്റ​​​ൽ ആ​​​സ​​​ക്തി, സൈ​​​ബ​​​ർ ശു​​​ചി​​​ത്വം, സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ സു​​​ര​​​ക്ഷ, ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്ത​​​മു​​​ള്ള ഡി​​​ജി​​​റ്റ​​​ൽ പെ​​​രു​​​മാ​​​റ്റം തു​​​ട​​​ങ്ങി​​​യ മേ​​​ഖ​​​ല​​​ക​​​ൾ കി​​​ഡ് ഗ്ലോ​​​വി​​​ന്‍റെ പ​​​രി​​​ധി​​​യി​​​ൽ വ​​​രും.

പ​​​ദ്ധ​​​തി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി പോ​​​ലീ​​​സ് വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ന്‍റെ സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടെ അ​​​ധ്യാ​​​പ​​​ക​​​ർ​​​ക്കും ര​​​ക്ഷി​​​താ​​​ക്ക​​​ൾ​​​ക്കും സൈ​​​ബ​​​ർ സു​​​ര​​​ക്ഷ സം​​​ബ​​​ന്ധി​​​ച്ച് പ്രാ​​​ഥ​​​മി​​​ക പ​​​രി​​​ശീ​​​ല​​​നം ന​​​ൽ​​​കു​​​ക​​​യും ക്വി​​​സ് മു​​​ത​​​ലാ​​​യ വി​​​നോ​​​ദ പ​​​രി​​​പാ​​​ടി​​​ക​​​ൾ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ക​​​യും ചെ​​​യ്യും. ഈ ​​​പ​​​ദ്ധ​​​തി​​​യു​​​ടെ ശ​​​രി​​​യാ​​​യ തു​​​ട​​​ർ ന​​​ട​​​ത്തി​​​പ്പ് ഉ​​​റ​​​പ്പാ​​​ക്കാ​​​ൻ എ​​​ല്ലാ വി​​​ദ്യാ​​​ഭ്യാ​​​സ ഓ​​​ഫീ​​​സ​​​ർ​​​മാ​​​ർ​​​ക്കും നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്.

Tags : Students cyber security pledge

Recent News

Corehub Up