x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബം​ഗ്ലാ​ദേ​ശി വി​ദ്യാ​ർ​ഥി​ക​ളെ യു​എ​സി​ൽ കാ​ണാ​താ​യി; പൊ​തു​ജ​ന​ങ്ങ​ളു​ടെ സ​ഹാ​യം തേ​ടി പോ​ലീ​സ്

പി.​പി. ചെ​റി​യാ​ൻ
Published: April 23, 2026 04:55 PM IST | Updated: April 23, 2026 05:20 PM IST

ടാ​മ്പ: സൗ​ത്ത് ഫ്ലോ​റി​ഡ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ര​ണ്ട് പി​എ​ച്ച്ഡി വി​ദ്യാ​ർ​ഥി​ക​ളെ കാ​ണാ​നി​ല്ലെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. ബം​ഗ്ലാ​ദേ​ശ് സ്വ​ദേ​ശി​ക​ളാ​യ സാ​മി​ൽ ലി​മോ​ൺ (27), ന​ഹീ​ദ എ​സ്. ബ്രി​സ്റ്റി (27)എ​ന്നി​വ​രെ​യാ​ണ് ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച മു​ത​ൽ കാ​ണാ​താ​യ​ത്.

ഇ​രു​വ​രും സു​ഹൃ​ത്തു​ക്ക​ളാ​ണെ​ന്നും ഒ​രു​മി​ച്ച് കാ​ണാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും പോ​ലീ​സ് ക​രു​തു​ന്നു. ​കു​ടും​ബ​സു​ഹൃ​ത്ത് ഇ​വ​രെ ബ​ന്ധ​പ്പെ​ടാ​ൻ ക​ഴി​യു​ന്നി​ല്ലെ​ന്ന് പ​രാ​തി ന​ൽ​കി​യ​തോ​ടെ​യാ​ണ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്.

ഹി​ൽ​സ്‌​ബ​റോ കൗ​ണ്ടി ഷെ​രീ​ഫ് ഓ​ഫീ​സും യൂ​ണി​വേ​ഴ്സി​റ്റി പോ​ലീ​സും സം​യു​ക്ത​മാ​യാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്. എ​ന്തെ​ങ്കി​ലും വി​വ​രം ല​ഭി​ക്കു​ന്ന​വ​ർ 813 974 2628 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് അ​ധി​കൃ​ത​ർ അ​ഭ്യ​ർ​ഥി​ച്ചു.

Tags : Bangladesh Students Zamil Limon Nahida S. Bristy USA

Recent News

Corehub Up