തിരുവല്ല എംജിഎം ഹയർ സെക്കൻഡറി സ്കൂളിൽ ഓർത്തഡോക്സ് വിദ്യാർഥി പ്രസ്ഥാനം പ്രവർത്തനോദ്ഘാടനം നിരണം ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീ
തിരുവല്ല: സാധ്യതകൾ ധാരാളമുള്ള ലോകത്ത് മൂല്യബോധമുള്ള വിദ്യാർഥികൾക്കു മാത്രമേ ദിശാബോധത്തോടെ ജീവിക്കാനാകൂവെന്ന് നിരണം ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത.
എംജിഎം ഹയർ സെക്കൻഡറി സ്കൂളിൽ ഈ വർഷത്തെ മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് വിദ്യാർഥി പ്രസ്ഥാനം പ്രവർത്തനോദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പ്രിൻസിപ്പൽ പി.കെ. തോമസ് അധ്യക്ഷത വഹിച്ചു. സഭ മാനേജിംഗ് കമ്മിറ്റിയംഗം മത്തായി റ്റി. വർഗീസ്, കൺവീനർമാരായ സോഫിയ പി. ഏബ്രഹാം, സ്റ്റെഫി ഫിലിപ്പ്, രേഷ്മ ഹെലൻ തോമസ്, ആനി ജോർജ്, ഷേർളി തോമസ്, ബിനു ചെറിയാൻ,ഗ്രീഷ്മ ഫിലിപ്പ്, ലിയ മറിയം നൈനാൻ എന്നിവർ പ്രസംഗിച്ചു.
Tags : Nattuvishesham LocalNews Students