x
ad
Wed, 15 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലഹ​രി മാ​ഫി​യ​യെ പ്ര​തി​രോ​ധി​ക്കാ​ന്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു ക​ഴി​യു​ം: എം​പി

വെബ് ഡെസ്ക്
Published: July 14, 2026 04:10 AM IST | Updated: July 14, 2026 04:10 AM IST

മെ​റി​റ്റ് ഡേ ​ആ​ദ​ര​ണ സ​മ്മേ​ള​നം ഷാ​ഫി പ​റ​മ്പി​ല്‍ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

ഇ​രി​ങ്ങാ​ല​ക്കു​ട: ല​ഹ​രി മാ​ഫി​യ​യെ പ്ര​തി​രോ​ധി​ക്കാ​ന്‍ പോ​ലീ​സി​നേ​ക്കാ​ളും എ​ക്‌​സൈ​സി​നേ​ക്കാ​ളും കൂ​ടു​ത​ല്‍ ശ​ക്തി​യോ​ടെ ക​ഴി​യു​ക വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​ണെ​ന്ന് ഷാ​ഫി പ​റ​മ്പി​ല്‍ എം​പി അ​ഭി​പ്രാ​യ​പ്പെ​ട്ടു. കേ​ര​ള സ​ര്‍​ക്കാ​രി​ന്‍റെ തൂ​ഫാ​ന്‍ പ​ദ്ധ​തി​യി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ ക​ണ്ണി​ക​ളാ​യി തു​ട​ര​ണ​മെ​ന്നും എം​പി കൂ​ട്ടി​ച്ചേ​ര്‍​ത്തു. ഇ​ന്ത്യ​ന്‍ നാ​ഷ​ണ​ല്‍ കോ​ണ്‍​ഗ്ര​സ് നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ എ​സ്എ​സ്എ​ല്‍​സി, പ്ല​സ്ടു, വി​എ​ച്ച്എ​സ്ഇ, സി​ബി​എ​സ്ഇ, ഐ​സി​എ​സ്ഇ പ​രീ​ക്ഷ​ക​ളി​ല്‍ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ര്‍​ഥി​ക​ളെ​യും 100 ശതമാനം വി​ജ​യം കൈ​വ​രി​ച്ച വി​ദ്യാ​ല​യ​ങ്ങ​ളെ​യും ആ​ദ​രി​ക്കു​ന്ന മെ​റി​റ്റ് ഡേ ​ആ​ദ​ര​ണ സ​മ്മേ​ള​നം രാ​ജീ​വ്ഗാ​ന്ധി മു​നി​സി​പ്പ​ല്‍ ടൗ​ണ്‍​ഹാ​ളി​ല്‍ ന​ട​ന്ന ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഓ​ര്‍​ഗ​നൈ​സിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​നും ന​ഗ​ര​സ​ഭ ചെ​യ​ര്‍​മാ​നു​മാ​യ എം.​പി. ജാ​ക്‌​സ​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. 100 ശതമാനം വി​ജ​യം കൈ​വ​രി​ച്ച നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ 42 സ്‌​കൂ​ളു​ക​ളെ​യും നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ന് പു​റ​ത്ത് പ​ഠി​ച്ച് ഫു​ള്‍ എ​പ്ല​സ് നേ​ടി​യ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ വി​ദ്യാ​ര്‍​ഥി​ക​ളെ​യും ഫു​ള്‍ എ​പ്ല​സ് നേ​ടി​യ 70 സ്‌​കൂ​ളു​ക​ളി​ല്‍ നി​ന്നാ​യി 883 വി​ദ്യാ​ര്‍​ഥി​ക​ളു​മാ​ണ് ആ​ദ​രി​ക്ക​പ്പെ​ട്ട​ത്. ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​മാ​രാ​യ ആ​ന്‍റോ പെ​രു​മ്പി​ള്ളി, അ​ഡ്വ. സ​തീ​ഷ് വി​മ​ല​ന്‍, ടി.​വി. ചാ​ര്‍​ളി, ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റുമാ​രാ​യ സോ​മ​ന്‍ ചി​റ്റേ​ത്ത്, ഷാ​റ്റോ കു​രി​യ​ന്‍, ആ​ളൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും ജ​ന​റ​ല്‍ ക​ണ്‍​വീ​ന​റു​മാ​യ റോ​സി​ലി ഫ്രാ​ന്‍​സീ​സ്, കോ​ഡി​നേ​റ്റ​ര്‍​മാ​രാ​യ സി.​എ​സ്. അ​ബ്ദു​ല്‍​ഹ​ഖ്, എ.​സി. സു​രേ​ഷ്, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ്് സ​ന​ല്‍ ക​ല്ലൂ​ക്കാ​ര​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ഇ​ന്ത്യ​ന്‍ നാ​ഷ​ണ​ല്‍ കോ​ണ്‍​ഗ്ര​സ് നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി തു​ട​ര്‍​ച്ച​യാ​യി അ​ഞ്ചാം ത​വ​ണ​യാ​ണ് മെ​റി​റ്റ് ഡേ ​സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.


കോ​ട​ശേ​രി പ​ഞ്ചാ​യ​ത്ത്


ചാ​ല​ക്കു​ടി:കോ​ട​ശേ​രി പ​ഞ്ചാ​യ​ത്ത് "മി​ക​വ് 2026' സ​നീ​ഷ്കു​മാ​ർ ജോ​സ​ഫ് എംഎ​ൽഎ ​ഉ​ദ്​ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് സു​ന​ന്ദ നാ​രാ​യ​ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എസ്എ​സ്എ​ൽസി ​പ്ല​സ്ടു പ​രീക്ഷ​ക​ളി​ൽ ഫു​ൾ എ​പ്ല​സ് നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​വാ​ർ​ഡു​ക​ൾ ന​ൽ​കി.

ജി​ല്ല പ​ഞ്ചാ​യ​ത്ത് അം​ഗം ഡാ​ർ​ളി പോ​ൾ​സ​ൺ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. വൈ​സ് പ്ര​സി​ഡ​ന്‍റ്് സി.​പി. എ​സ്ത​പ്പാ​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സു​നി​ൽ കെ ​മേ​നോ​ൻ, സ്റ്റാ​ൻഡിം​ഗ് ക​മ്മ​റ്റി ചെ​യ​ർ​മാ​ൻ ഓ​മ​ന ര​വി, പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മ​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ കെ​.കെ. സ​ര​സ്വ​തി, സൗ​മ്യ ബാ​ബു, സി​ജി ജോ​യി അ​റ​യ്ക്ക​ൽ, സെ​ക്ര​ട്ട​റി പി.​വി.​ഷി​ൽ​ജി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham Local News Students MP

Recent News

Corehub Up