x
ad
Tue, 14 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജ​ലീ​ലി​ന്‍റെ നി​ല​പാ​ട് കാ​ല​ഘ​ട്ട​ത്തി​ന് നി​ര​ക്കാ​ത്ത​ത്: മന്ത്രി

വെബ്ഡെസ്ക്
Published: July 14, 2026 11:27 PM IST | Updated: July 14, 2026 11:27 PM IST

മ​​​ന്ത്രി എ.​​​പി. അ​​​നി​​​ൽ​​​കു​​​മാ​​​ർ

ക​​​ണ്ണൂ​​​ർ: വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളോ​​​ടു​​​ള്ള മു​​​ൻ മ​​​ന്ത്രി കെ.​​​ടി. ജ​​​ലീ​​​ലി​​​ന്‍റെ നി​​​ല​​​പാ​​​ട് കാ​​​ല​​​ഘ​​​ട്ട​​​ത്തി​​​നു നി​​​ര​​​ക്കാ​​​ത്ത​​​തെ​​​ന്നു മ​​​ന്ത്രി എ.​​​പി. അ​​​നി​​​ൽ​​​കു​​​മാ​​​ർ. മു​​​ന്പൊ​​​ക്കെ കു​​​ട്ടി​​​ക​​​ളെ അ​​​ടി​​​ച്ചു​​വ​​​ള​​​ർ​​​ത്ത​​​ണം എ​​​ന്നാ​​​ണ് പ​​​റ​​​യു​​​ക. പ​​ക്ഷേ, ഇ​​​ന്ന് അ​​​ങ്ങ​​​നെ​​​യ​​​ല്ല. മാ​​​ന​​​സി​​​ക​​​മാ​​​യി ത​​​ള​​​ർ​​​ത്താ​​​ൻ അ​​​തു കാ​​​ര​​​ണ​​​മാ​​​കും.

പൊ​​​തു​​​വേ​​​ദി​​​യി​​​ൽ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ ഇ​​​ട​​​യി​​​ൽ​​നി​​​ന്ന് ഒ​​​രു കു​​​ട്ടി​​​യെ വി​​​ളി​​​ച്ചു​​വ​​​രു​​​ത്തി ശി​​​ക്ഷി​​​ച്ച​​​തു ശ​​​രി​​​യ​​​ല്ലെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. ക​​​ണ്ണൂ​​​രി​​​ൽ മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ടു പ്ര​​​തി​​​ക​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു മ​​​ന്ത്രി അ​​​നി​​​ൽ​​​കു​​​മാ​​​ർ.

അ​​​ടി​​​ച്ചു പ​​​ഠി​​​പ്പി​​​ക്കു​​​ന്ന പ​​​ഴ​​​കി​​​യ ചി​​​ന്താ​​​ഗ​​​തി പി​​​ന്തു​​​ട​​​രു​​​ക​​​യാ​​​ണ് അ​​​ധ്യാ​​​പ​​​ക​​​ൻ കൂ​​​ടി​​​യാ​​​യി​​​രു​​​ന്ന കെ.​​​ടി. ജ​​​ലീ​​​ൽ. സ​​​ദു​​​ദ്ദേ​​​ശ്യ​​​ത്തോ​​​ടു​​​കൂ​​​ടി​​​യാ​​​ണ് കെ.​​​ടി. ജ​​​ലീ​​​ൽ അ​​​ത് ചെ​​​യ്ത​​​തെ​​​ങ്കി​​​ൽ പോ​​​ലും ഇ​​​നി​​​യെ​​​ങ്കി​​​ലും തെ​​​റ്റാ​​ണു ചെ​​​യ്ത​​​തെ​​​ന്ന് അം​​​ഗീ​​​ക​​​രി​​​ക്കാ​​​ൻ അ​​​ദ്ദേ​​​ഹം ത​​​യാ​​​റാ​​​ക​​​ണമെന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

Tags : KTJaleel APAnilkumar stance Students Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews

Recent News

Corehub Up