x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ദ്യാ​ർ​ഥി​ക​ൾ വി​ശാ​ല​മാ​യ ലോ​ക​ത്തെ വി​വേ​ക​പൂ​ർ​വം ഉ​പ​യോ​ഗി​ക്ക​ണം: ര​മേ​ഷ് പി​ഷാ​ര​ടി എം​എ​ൽ​എ


Published: June 7, 2026 01:49 AM IST | Updated: June 7, 2026 01:49 AM IST

ദീ​പി​ക ആ​ദ​രം 2026 പാ​ല​ക്കാ​ട് മേ​ഖ​ലാ​ത​ല ഉ​ദ്ഘാ​ട​നം

പാ​ല​ക്കാ​ട്: വി​ദ്യാ​ർ​ഥി​ക​ളു​ടെ ലോ​കം വി​ശാ​ല​മാ​യി​രി​ക്കു​ന്ന ഇ​ക്കാ​ല​ത്ത് അ​തി​നെ വി​വേ​ക​പൂ​ർ​വം ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്പോ​ഴാ​ണ് വി​ദ്യാ​ഭ്യാ​സം പൂ​ർ​ണ​മാ​കു​ന്ന​തെ​ന്ന് ര​മേ​ഷ് പി​ഷാ​ര​ടി എം​എ​ൽ​എ. എ​സ്എ​സ്എ​ൽ​സി, ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​ക​ളി​ൽ മി​ക​ച്ച വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ ആ​ദ​രി​ക്കു​ന്ന ദീ​പി​ക ആ​ദ​രം 2026 പാ​ല​ക്കാ​ട് മേ​ഖ​ലാ​ത​ല ഉ​ദ്ഘാ​ട​നം മേ​ഴ്സി കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ നി​ർ​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു എം​എ​ൽ​എ.

ലോ​ക​ത്തെ​വി​ടെ​യും പോ​യി വി​ദ്യാ​ഭ്യാ​സം നേ​ടാ​ൻ ക​ഴി​യു​ന്ന കാ​ല​മാ​ണി​ത്. വ​ർ​ഷംതോ​റും 12,500 കോ​ടി​യോ​ളം രൂ​പ​യാ​ണ് ന​മ്മു​ടെ സം​സ്ഥാ​ന​ത്തു​നി​ന്നും വി​ദ്യാ​ഭ്യാ​സ​ത്തി​നാ​യി പു​റ​ത്തേ​ക്കൊ​ഴു​കു​ന്ന​ത്. മൈ​ഗ്രേ​ഷ​ൻ തെ​റ്റാ​യ കാ​ര്യ​മ​ല്ല. എ​ങ്കി​ലും ഇ​ന്നി​ന്‍റെ കോ​ഴ്സു​ക​ൾ ക​ണ്ടെ​ത്തി പ​ഠി​ക്കേ​ണ്ട​തും ആ​വ​ശ്യ​മാ​ണ്. ആ​ദ​രി​ക്ക​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ളെ​ല്ലാം മി​ക​ച്ച നേ​ട്ട​ത്തി​ന് അ​ർ​ഹ​രാ​യ​വ​രാ​ണെ​ന്നും പി​ഷാ​ര​ടി പ​റ​ഞ്ഞു.
എ​ഴു​ത്തും വാ​യ​ന​യും അ​റി​യു​ന്ന​വ​ർ ചു​രു​ക്ക​മാ​യി​രു​ന്ന കാ​ല​ത്ത് ജ​ന​ങ്ങ​ൾ​ക്ക് അ​റി​വ് ന​ൽ​കാ​നാ​യി ആ​രം​ഭി​ച്ച ദീ​പി​ക സ​മൂ​ഹ​ത്തി​ന്‍റെ നന്മ​ക്കാ​യി ന​ൽ​കി​യ സം​ഭാ​വ​ന​ക​ൾ വ​ലു​താ​ണെ​ന്നും പി​ഷാ​ര​ടി പ​റ​ഞ്ഞു.

വി​ദ്യാ​ർ​ഥി​ക​ൾ എം​എ​ൽ​എ​യോ​ട് വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ ചോ​ദ്യ​ങ്ങ​ൾ ചോ​ദി​ച്ചു. എ​ല്ലാ ചോ​ദ്യ​ങ്ങ​ൾ​ക്കും സ്വ​ത​സി​ദ്ധ​മാ​യ ശൈ​ലി​യി​ൽ ത​മാ​ശ​ക​ളി​ലൂ​ടെ പി​ഷാ​ര​ടി മ​റു​പ​ടി പ​റ​ഞ്ഞു. ജ​ന​പ്ര​തി​നി​ധി എ​ന്ന നി​ല​യി​ൽ പാ​ല​ക്കാ​ടി​നു വേ​ണ്ടി ന​ട​പ്പാ​ക്കാ​നു​ദ്ദേ​ശി​ക്കു​ന്ന കാ​ര്യ​ങ്ങ​ൾ പി​ഷാ​ര​ടി വി​ശ​ദീ​ക​രി​ച്ചു.

മേ​ഴ്സി കോ​ള​ജ് മു​ൻ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ഡോ.​ നി​ർ​മ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യം​ഗ് മാ​സ്റ്റ​ർ അ​വാ​ർ​ഡ് വി​ത​ര​ണവും ര​മേ​ഷ് പി​ഷാ​ര​ടി നി​ർ​വ​ഹി​ച്ചു. എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​വി​ജ​യി​ക​ൾ​ക്ക് ദീ​പി​ക തൃ​ശൂ​ർ മാ​ർ​ക്ക​റ്റിം​ഗ് കോ- ​ഓ​ർ​ഡി​നേ​റ്റ​ർ ഫാ. ​അ​ജി​ത്ത് ത​ച്ചോ​ത്ത്, സി​സ്റ്റ​ർ ഡോ.​നി​ർ​മ​ൽ എ​ന്നി​വ​ർ മെ​ഡ​ലു​ക​ളും സ​ർ​ട്ടി​ഫി​ക്ക​റ്റും സ​മ്മാ​നി​ച്ചു.

അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ ഡോ.​എ​ൻ. ദീ​പ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ക്ലാ​സെ​ടു​ത്തു. ഫാ. ​അ​ജി​ത് ത​ച്ചോ​ത്ത് സ്വാ​ഗ​ത​വും ദീ​പി​ക സ​ർ​ക്കു​ലേ​ഷ​ൻ പാ​ല​ക്കാ​ട് ഏ​രി​യ മാ​നേ​ജ​ർ സ​ന​ൽ ആ​ന്‍റോ ന​ന്ദി​യും പ​റ​ഞ്ഞു. പ​രി​പാ​ടി​ക​ൾ​ക്കു ദീ​പി​ക തൃ​ശൂ​ർ കോ- ​ഓ​ർ​ഡി​നേ​റ്റിം​ഗ് എ​ഡി​റ്റ​ർ ഫാ. ​റി​ന്‍റോ പ​യ്യ​പ്പി​ള്ളി നേ​തൃ​ത്വം ന​ൽ​കി.

Tags : Nattuvishesham Local News Students Ramesh Pisharat MLA

Recent News

Corehub Up