Thu, 5 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SidhuMoosewalaAssassination

പ​ഞ്ചാ​ബ് റാ​ലി​യി​ൽ സി​ദ്ധു മൂ​സേ​വാ​ല​യെ ഓ​ർ​മി​പ്പി​ച്ച് രാ​ഹു​ൽ ഗാ​ന്ധി; എ​എ​പി സ​ർ​ക്കാ​രി​നെ​തി​രെ രൂ​ക്ഷ​വി​മ​ർ​ശ​നം

സം​ഗ്രൂ​ർ: പ​ഞ്ചാ​ബി​ൽ കോ​ൺ​ഗ്ര​സി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന് തു​ട​ക്കം കു​റി​ച്ചു​കൊ​ണ്ട് സം​ഗ്രൂ​രി​ൽ സം​ഘ​ടി​പ്പി​ച്ച കൂ​റ്റ​ൻ റാ​ലി​യി​ൽ കൊ​ല്ല​പ്പെ​ട്ട പ്ര​ശ​സ്ത ഗാ​യ​ക​ൻ സി​ദ്ധു മൂ​സേ​വാ​ല​യു​ടെ ഓ​ർ​മ​ക​ൾ പ​ങ്കു​വെ​ച്ച് രാ​ഹു​ൽ ഗാ​ന്ധി. ഭ​ഗ​വ​ന്ത് മാ​ൻ സ​ർ​ക്കാ​രി​ന്‍റെ ഭ​ര​ണ​ത്തി​ൻ കീ​ഴി​ൽ പ​ഞ്ചാ​ബി​ലെ ക്ര​മ​സ​മാ​ധാ​ന നി​ല ത​ക​ർ​ന്ന​ടി​യു​ക​യാ​ണെ​ന്ന് ആ​രോ​പി​ച്ച രാ​ഹു​ൽ ഗാ​ന്ധി, എ​എ​പി സ​ർ​ക്കാ​രി​നെ​തി​രെ രൂ​ക്ഷ​മാ​യ ആ​ക്ര​മ​ണം അ​ഴി​ച്ചു​വി​ട്ടു.

സി​ദ്ധു മൂ​സേ​വാ​ല​യു​ടെ പി​താ​വ് ബ​ൽ​ക്കൗ​ർ സിം​ഗ് സി​ന്ധു വേ​ദി​യി​ലു​ണ്ടാ​യി​രു​ന്ന ച​ട​ങ്ങി​ലാ​ണ് രാ​ഹു​ൽ സം​സാ​രി​ച്ച​ത്. കൊ​ല്ല​പ്പെ​ടു​ന്ന​തി​ന് ദി​വ​സ​ങ്ങ​ൾ​ക്ക് മു​ൻ​പ് മൂ​സേ​വാ​ല​യു​ടെ സു​ര​ക്ഷ എ​എ​പി സ​ർ​ക്കാ​ർ പി​ൻ​വ​ലി​ച്ച​തി​നെ രാ​ഹു​ൽ ചോ​ദ്യം ചെ​യ്തു. രാ​ജ്യം മു​ഴു​വ​ൻ നോ​ക്കി​നി​ൽ​ക്കെ പ​ക​ൽ​വെ​ളി​ച്ച​ത്തി​ലാ​ണ് മൂ​സേ​വാ​ല കാ​റി​നു​ള്ളി​ൽ വെ​ടി​യേ​റ്റ് മ​രി​ച്ച​ത്.

പ്ര​തി​ഭ​യും ല​ക്ഷ്യ​ബോ​ധ​വു​മു​ള്ള യു​വാ​ക്ക​ൾ​ക്ക് പ​ഞ്ചാ​ബി​ൽ ജീ​വി​ക്കാ​ൻ ഭ​യ​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മാ​ണു​ള്ള​തെ​ന്നും, മൂ​സേ​വാ​ല​യ്ക്ക് സം​ഭ​വി​ച്ച​ത് ഇ​ന്ന് പ​ഞ്ചാ​ബി​ലെ ഒ​രു ട്രെ​ൻ​ഡാ​യി മാ​റി​യി​രി​ക്കു​ക​യാ​ണെ​ന്നും രാ​ഹു​ൽ ആ​രോ​പി​ച്ചു.

പ​ഞ്ചാ​ബി​ൽ 2027-ൽ ​ന​ട​ക്കാ​നി​രി​ക്കു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി എ​എ​പി​ക്കെ​തി​രെ​യു​ള്ള കോ​ൺ​ഗ്ര​സി​ന്‍റെ പ്ര​ധാ​ന രാ​ഷ്ട്രീ​യ ആ​യു​ധ​മാ​യാ​ണ് ക്ര​മ​സ​മാ​ധാ​ന പ്ര​ശ്ന​ങ്ങ​ളെ രാ​ഹു​ൽ ഗാ​ന്ധി ഉ​യ​ർ​ത്തി​ക്കാ​ട്ടു​ന്ന​ത്.

 

 

Latest News

Corehub Up