Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ChildRightsCommission

പോക്സോ അതിജീവിതയുടെ തിരോധാനം: ബാലാവകാശ കമ്മിഷൻ കേസെടുത്തു

തിരുവനന്തപുരം: സർക്കാർ സംരക്ഷണകേന്ദ്രത്തിൽ കഴിഞ്ഞിരുന്ന പോക്സോ അതിജീവിതയെ തിരുവനന്തപുരം എസ്എടി ആശുപത്രിയിൽനിന്ന് കാണാതായ സംഭവത്തിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ സ്വമേധയാ കേസെടുത്തു.

ഗർഭിണിയായ പെൺകുട്ടിയെ ചികിത്സയ്‌ക്കായാണ് സംരക്ഷണകേന്ദ്രത്തിലെ ജീവനക്കാരിക്കൊപ്പം ആശുപത്രിയിലെത്തിച്ചത്. അന്വേഷണത്തിൽ വയനാട്ടിലെ വീട്ടിലുണ്ടെന്ന് കണ്ടെത്തിയ കുട്ടിയെ തിരികെ കൊണ്ടുവരാനായി പൊലിസ് സംഘം വയനാട്ടിലേക്ക് പോയി.

ജില്ലാ പോലീസ് മേധാവി, ആശുപത്രി സൂപ്രണ്ട്, ജില്ലാ ശിശുസംരക്ഷണ ഓഫീസർ, ഹോം സൂപ്രണ്ട് എന്നിവരിൽ നിന്ന് കമ്മിഷൻ വിശദീകരണം ആവശ്യപ്പെട്ടു.

Kerala

ന​വ​ജാ​ത​ശി​ശു​വി​ന്‍റെ ശ​രീ​ര​ത്തി​ൽ സൂ​ചി: ബാ​ലാ​വ​കാ​ശ ക​മ്മി​ഷ​ൻ കേ​സെ​ടു​ത്തു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​​ട്ട​​​യം മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ന​​​ട​​​ന്ന പ്ര​​​സ​​​വ​​​ത്തി​​​നു പി​​​ന്നാ​​​ലെ ന​​​വ​​​ജാ​​​ത​​​ശി​​​ശു​​​വി​​​ന്‍റെ ശ​​​രീ​​​ര​​​ത്തി​​​ൽ സൂ​​​ചി ക​​​ണ്ടെ​​​ത്തി​​​യെ​​​ന്ന മാ​​​താ​​​പി​​​താ​​​ക്ക​​​ളു​​​ടെ ആ​​​രോ​​​പ​​​ണ​​​ത്തി​​​ൽ സം​​​സ്ഥാ​​​ന ബാ​​​ലാ​​​വ​​​കാ​​​ശ സം​​​ര​​​ക്ഷ​​​ണ ക​​​മ്മി​​​ഷ​​​ൻ സ്വ​​​മേ​​​ധ​​​യാ കേ​​​സെ​​​ടു​​​ത്തു. ആ​​​ക്ടിം​​​ഗ് ചെ​​​യ​​​ർ​​​പേ​​​ഴ്സ​​​ണ്‍ സി​​​സി​​​ലി ജോ​​​സ​​​ഫ് ആ​​​ണ് കേ​​​സെ​​​ടു​​​ത്ത​​​ത്.

കോ​​​ട്ട​​​യം ജി​​​ല്ലാ പൊ​​​ലി​​​സ് മേ​​​ധാ​​​വി​​​യോ​​​ടും ആ​​​ശു​​​പ​​​ത്രി സൂ​​​പ്ര​​​ണ്ടി​​​നോ​​​ടും റി​​​പ്പോ​​​ർ​​​ട്ട് ആ​​​വ​​​ശ്യ​​​പ്പെ​​​ടാ​​​നും തീ​​​രു​​​മാ​​​നി​​​ച്ചു. ഒ​​​രു വ​​​ർ​​​ഷ​​​ത്തോ​​​ളം വേ​​​ദ​​​ന​​​യി​​​ൽ ക​​​ഴി​​​ഞ്ഞ കു​​​ഞ്ഞി​​​ന്‍റെ ദേ​​​ഹ​​​ത്തു നി​​​ന്ന് ക​​​ഴി​​​ഞ്ഞ ദി​​​വ​​​സ​​​മാ​​​ണ് സൂ​​​ചി നീ​​​ക്കം ചെ​​​യ്ത​​​തെ​​​ന്ന് മാ​​​താ​​​പി​​​താ​​​ക്ക​​​ൾ പ​​​റ​​​യു​​​ന്നു.

Kerala

എല്ലാ പോലീസ് സ്റ്റേഷനുകളിലും ഡിസെബിലിറ്റി ഫ്രണ്ട്‌ലി ഉദ്യോഗസ്ഥര്‍ വേണമെന്ന് ബാലാവകാശ കമ്മീഷന്‍

കൊ​​​ച്ചി: അ​​​തി​​​ക്ര​​​മ​​​ങ്ങ​​​ള്‍ക്ക് ഇ​​​ര​​​യാ​​​കു​​​ന്ന ഭി​​​ന്ന​​​ശേ​​​ഷി​​​ക്കാ​​​രാ​​​യ കു​​​ട്ടി​​​ക​​​ള്‍ക്ക് സം​​​സ്ഥാ​​​ന​​​ത്തെ എ​​​ല്ലാ പോലീ​​​സ് സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ലും പ്ര​​​ത്യേ​​​ക പ​​​രി​​​ഗ​​​ണ​​​ന ഉ​​​റ​​​പ്പാ​​​ക്ക​​​ണ​​​മെ​​​ന്ന് സം​​​സ്ഥാ​​​ന ബാ​​​ലാ​​​വ​​​കാ​​​ശ സം​​​ര​​​ക്ഷ​​​ണ ക​​​മ്മീ​​​ഷ​​​ന്‍.

ഭി​​​ന്ന​​​ശേ​​​ഷി​​​ക്കാ​​​രാ​​​യ കു​​​ട്ടി​​​ക​​​ളു​​​ടെ പ​​​രാ​​​തി​​​ക​​​ള്‍ സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​നും മൊ​​​ഴി​​​യെ​​​ടു​​​ക്കു​​​ന്ന​​​തി​​​നും അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തു​​​ന്ന​​​തി​​​നും ഡി​​​സെബി​​​ലി​​​റ്റി ഫ്ര​​​ണ്ട്‌​​​ലി പ​​​രി​​​ശീ​​​ല​​​നം ല​​​ഭി​​​ച്ച ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ സേ​​​വ​​​നം എ​​​ല്ലാ സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ലും ഉ​​​റ​​​പ്പാ​​​ക്ക​​​ണ​​​മെ​​​ന്നാ​​​ണ് ക​​​മ്മീ​​​ഷ​​​ന്‍ ആ​​​ഭ്യ​​​ന്ത​​​ര വ​​​കു​​​പ്പി​​​ന് ന​​​ല്‍കി​​​യ നി​​​ര്‍ദേ​​​ശം.

ഭി​​​ന്ന​​​ശേ​​​ഷി​​​യു​​​ള്ള കു​​​ട്ടി​​​ക​​​ള്‍ കൂ​​​ടു​​​ത​​​ല്‍ അ​​​പ​​​ക​​​ടസാ​​​ധ്യ​​​ത നേ​​​രി​​​ടു​​​ന്ന വി​​​ഭാ​​​ഗ​​​മാ​​​ണ്. ആ​​​ശ​​​യ​​​വി​​​നി​​​മ​​​യ പ​​​രി​​​മി​​​തി​​​ക​​​ളും മ​​​റ്റു​​​ള്ള​​​വ​​​രെ ആ​​​ശ്ര​​​യി​​​ച്ചു​​​ള്ള ജീ​​​വി​​​ത​​​സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ളും ഇ​​​ത്ത​​​രം കു​​​ട്ടി​​​ക​​​ളു​​​ടെ സം​​​ര​​​ക്ഷ​​​ണ​​​ത്തെ കൂ​​​ടു​​​ത​​​ല്‍ സ​​​ങ്കീ​​​ര്‍ണ​​​മാ​​​ക്കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ പോലീസ് സം​​​വി​​​ധാ​​​ന​​​ത്തി​​​ല്‍ പ്ര​​​ത്യേ​​​ക ഇ​​​ട​​​പെ​​​ട​​​ല്‍ അ​​​നി​​​വാ​​​ര്യ​​​മാ​​​ണ്.

ഭി​​​ന്ന​​​ശേ​​​ഷി​​​ക്കാ​​​രാ​​​യ കു​​​ട്ടി​​​ക​​​ളു​​​ടെ പ​​​രാ​​​തി​​​ക​​​ള്‍ എ​​​ല്ലാ സ്റ്റേഷ​​​നു​​​ക​​​ളി​​​ലും ഡി​​​സെ​​​ബി​​​ലി​​​റ്റി ഫ്ര​​​ണ്ട്‌​​​ലി, ചൈ​​​ല്‍ഡ് ഫ്ര​​​ണ്ട്‌​​​ലി രീ​​​തി​​​യി​​​ല്‍ സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​നും കൈ​​​കാ​​​ര്യം ചെ​​​യ്യു​​​ന്ന​​​തി​​​നു​​​മാ​​​യി പ്ര​​​ത്യേ​​​ക മാ​​​ര്‍ഗ​​​നി​​​ര്‍ദേ​​​ശം പു​​​റ​​​പ്പെ​​​ടു​​​വി​​​ക്ക​​​ണ​​​മെ​​​ന്നാ​​​ണ് ക​​​മ്മീ​​​ഷ​​​ന്‍റെ പ്ര​​​ധാ​​​ന നി​​​ര്‍ദേ​​​ശം.

ഭി​​​ന്ന​​​ശേ​​​ഷി​​​ക്കാ​​​രാ​​​യ കു​​​ട്ടി​​​ക​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട എ​​​ല്ലാ അ​​​ന്വേ​​​ഷ​​​ണ​​​ങ്ങ​​​ളി​​​ലും കു​​​ട്ടി​​​ക​​​ളെ സ​​​ഹാ​​​യി​​​ക്കു​​​ന്ന​​​തി​​​ന് ആ​​​വ​​​ശ്യാ​​​നു​​​സ​​​ര​​​ണം സൈ​​​ന്‍ ലാം​​​ഗ്വേ​​​ജ് , ഇ​​​ന്‍റ​​​ര്‍പ്ര​​​റ്റ​​​ര്‍, സ​​​പ്പോ​​​ര്‍ട്ട് പേ​​​ഴ്‌​​​സ​​​ണ്‍, സ്‌​​​പെ​​​ഷ​​​ല്‍ എ​​​ഡ്യൂ​​​ക്കേ​​​റ്റ​​​ര്‍, ആ​​​ശ​​​യ​​​വി​​​നി​​​മ​​​യ സ​​​ഹാ​​​യവി​​​ദ​​​ഗ്ധ​​​ര്‍ എ​​​ന്നി​​​വ​​​രു​​​ടെ സേ​​​വ​​​നം നി​​​ര്‍ബ​​​ന്ധ​​​മാ​​​യും ഉ​​​റ​​​പ്പാ​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നും ക​​​മ്മീ​​​ഷ​​​ന്‍ ആ​​​ഭ്യ​​​ന്ത​​​രവ​​​കു​​​പ്പി​​​നോ​​​ട് ശി​​​പാ​​​ര്‍ശ ചെ​​​യ്തു. സം​​​സ്ഥാ​​​ന​​​ത്തെ പോ​​​ക്‌​​​സോ കേ​​​സു​​​ക​​​ളു​​​ടെ ക​​​ണ​​​ക്കു​​​ക​​​ളും ഭി​​​ന്ന​​​ശേ​​​ഷി​​​ക്കാ​​​രാ​​​യ കു​​​ട്ടി​​​ക​​​ള്‍ നേ​​​രി​​​ടു​​​ന്ന പ്ര​​​ത്യേ​​​ക വെ​​​ല്ലു​​​വി​​​ളി​​​യു​​​ടെ വ്യാ​​​പ്തി വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു.

2025ല്‍ 4,765 ​​​പോ​​​ക്‌​​​സോ കേ​​​സു​​​ക​​​ളാ​​​ണ് റി​​​പ്പോ​​​ര്‍ട്ട് ചെ​​​യ്ത​​​ത്. ഇ​​​തി​​​ലെ അ​​​തി​​​ജീ​​​വി​​​ത​​​രാ​​​യ 4,818 പേ​​​രി​​​ല്‍ 154 പേ​​​ര്‍ ഭി​​​ന്ന​​​ശേ​​​ഷി​​​ക്കാ​​​രാ​​​യ കു​​​ട്ടി​​​ക​​​ളാ​​​ണ്.

Kerala

അവധി വേണ്ട! സ്വാതന്ത്ര്യദിനത്തില്‍ വിദ്യാര്‍ഥികളെ വീരചരിത്രം പഠിപ്പിക്കണമെന്ന് ബാലാവകാശ കമ്മീഷന്‍

കൊ​​​​ച്ചി: സ്വാ​​​​ത​​​​ന്ത്ര്യ​​​​ദി​​​​ന​​​​ത്തി​​​​ല്‍ വി​​​​ദ്യാ​​​​ല​​​​യ​​​​ങ്ങ​​​​ള്‍ക്ക് അ​​​​വ​​​​ധി ന​​​​ല്‍കു​​​​ന്ന​​​​തി​​​​നു പ​​​​ക​​​​രം, രാ​​​​ജ്യ​​​​ത്തി​​​​നാ​​​​യി ജീ​​​​വ​​​​ത്യാ​​​​ഗം ചെ​​​​യ്ത​​​​വ​​​​രെ​​​​ക്കു​​​​റി​​​​ച്ച് പ​​​​ഠി​​​​പ്പി​​​​ക്ക​​​​ണ​​​​മെ​​​​ന്നു സം​​​​സ്ഥാ​​​​ന ബാ​​​​ലാ​​​​വ​​​​കാ​​​​ശ സം​​​​ര​​​​ക്ഷ​​​​ണ ക​​​​മ്മീ​​​​ഷ​​​​ന്‍. ഇ​​​​തു​​​​സം​​​​ബ​​​​ന്ധി​​​​ച്ച് ക​​​​മ്മീ​​​​ഷ​​​​ന്‍ ക​​​​ഴി​​​​ഞ്ഞ​​​​ദി​​​​വ​​​​സം പൊ​​​​തു​​​​വി​​​​ദ്യാ​​​​ഭ്യാ​​​​സ വ​​​​കു​​​​പ്പി​​​​ന് ശി​​​​പാ​​​​ര്‍ശ ന​​​​ല്‍കി.

അ​​​​വ​​​​ധി ന​​​​ല്‍കുന്നതി​​​​നു പ​​​​ക​​​​രം സ്വാ​​​​ത​​​​ന്ത്ര്യ​​​​ദി​​​​ന​​​​ത്തി​​​​ല്‍ സ്വാ​​​​ത​​​​ന്ത്ര്യ​​​​സ​​​​മ​​​​ര ച​​​​രി​​​​ത്ര​​​​വും അ​​​​തി​​​​നു​​​​വേ​​​​ണ്ടി ജീ​​​​വ​​​​ത്യാ​​​​ഗം ചെ​​​​യ്ത​​​​വ​​​​രെ​​​​ക്കു​​​​റി​​​​ച്ച് പ​​​​ഠി​​​​പ്പി​​​​ക്കു​​​​ക​​​​യു​​​​മാ​​​​ണു വേ​​​​ണ്ട​​​​തെ​​​​ന്നാ​​​​ണ് ശി​​​​പാ​​​​ര്‍ശ​​​​യി​​​​ലു​​​​ള്ള​​​​ത്.

ഗാ​​​​ന്ധി​​​​ജ​​​​യ​​​​ന്തി ദി​​​​നം, റി​​​​പ്പ​​​​ബ്ലി​​​​ക് ദി​​​​നം തു​​​​ട​​​​ങ്ങി​​​​യ വി​​​​ശേ​​​​ഷ​​​​ദി​​​​ന​​​​ങ്ങ​​​​ളി​​​​ലും ഇ​​​​ത് പി​​​​ന്തു​​​​ട​​​​ര​​​​ണം. ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​നാ​​​​ദി​​​​ന​​​​ത്തിലും ​​​​റി​​​​പ്പ​​​​ബ്ലി​​​​ക് ദി​​​​ന​​​​ത്തിലും ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​ന​​​​യെ​​​​ക്കു​​​​റി​​​​ച്ച് കു​​​​ട്ടി​​​​ക​​​​ളെ പ​​​​ഠി​​​​പ്പി​​​​ക്ക​​​​ണം.

ഗാ​​​​ന്ധി​​​​ജ​​​​യ​​​​ന്തി ദി​​​​ന​​​​ത്തി​​​​ല്‍ പ​​​​രി​​​​സ്ഥി​​​​തി​​​​സം​​​​ര​​​​ക്ഷ​​​​ണ​​​​ത്തി​​​​ന്‍റെ​​​​യും പ​​​​രി​​​​സ​​​​ര ശു​​​​ചി​​​​ത്വ​​​​ത്തി​​​​ന്‍റെ​​​​യും പ്രാ​​​​ധാ​​​​ന്യം ഉ​​​​ള്‍ക്കൊ​​​​ള്ളു​​​​ന്ന പ്ര​​​​ത്യേ​​​​ക കു​​​​റി​​​​പ്പു​​​​ക​​​​ള്‍ ത​​​​യാ​​​​റാ​​​​ക്കി സ്‌​​​​കൂ​​​​ളു​​​​ക​​​​ളി​​​​ല്‍ എ​​​​ത്തി​​​​ക്കു​​​​ന്ന​​​​തി​​​​ന് ആ​​​​വ​​​​ശ്യ​​​​മാ​​​​യ ന​​​​ട​​​​പ​​​​ടി​​​​ക​​​​ള്‍ സ്വീ​​​​ക​​​​രി​​​​ക്ക​​​​ണ​​​​മെ​​​​ന്നും ശി​​​​പാ​​​​ര്‍ശ​​​​യി​​​​ല്‍ പ​​​​റ​​​​യു​​​​ന്നു.

സ​​​​മൂ​​​​ഹ​​​​ത്തി​​​​ല്‍ മൂ​​​​ല്യാ​​​​ധി​​​​ഷ്ഠി​​​​ത വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​ത്തി​​​​ന്‍റെ കു​​​​റ​​​​വു​​​​ണ്ട്. പ​​​​രീ​​​​ക്ഷ​​​​യെ​​​​ഴു​​​​തി പാ​​​​സാ​​​​കാ​​​​ന്‍ മാ​​​​ത്ര​​​​മു​​​​ള്ള ഉ​​​​പ​​​​ക​​​​ര​​​​ണ​​​​മാ​​​​ക്കി മാ​​​​റ്റു​​​​ന്ന​​​​തി​​​​നു പ​​​​ക​​​​രം മ​​​​നു​​​​ഷ്യ​​​​ന്‍റെ ജീ​​​​വി​​​​ത​​​​രീ​​​​തി​​​​ക്ക് അ​​​​നു​​​​ഗു​​​​ണ​​​​മാ​​​​കു​​​​ന്ന ത​​​​ര​​​​ത്തി​​​​ലു​​​​ള്ള ന​​​​ല്ല മ​​​​നു​​​​ഷ്യ​​​​രാ​​​​ക്കി മാ​​​​റ്റാ​​​​നു​​​​ള്ള പ​​​​ഠ​​​​ന​​​​ങ്ങ​​​​ള്‍ കു​​​​ഞ്ഞു​​​​ങ്ങ​​​​ള്‍ക്ക് ഉ​​​​ണ്ടാ​​​​ക​​​​ണം.

സ്വാ​​​​ത​​​​ന്ത്ര്യസ​​​​മ​​​​രം, ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​ന, ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​നാ ശി​​​​ല്പി​​​​ക​​​​ള്‍, ന​​​​മ്മു​​​​ടെ രാ​​​​ജ്യം വ​​​​ള​​​​ര്‍ന്നു​​​​വ​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യം എ​​​​ന്നി​​​​വ​​​​യെ​​​​ക്കു​​​​റി​​​​ച്ചെ​​​​ല്ലാം കു​​​​ട്ടി​​​​ക​​​​ള്‍ മ​​​​ന​​​​സി​​​​ലാ​​​​ക്കി​​​​യി​​​​രി​​​​ക്ക​​​​ണം. അ​​​​തി​​​​ല്ലാ​​​​തെ പോ​​​​കു​​​​ന്ന​​​​തു​​​​കൊ​​​​ണ്ടാ​​​​ണ് പ​​​​ല​​​​ത​​​​ര​​​​ത്തി​​​​ലു​​​​ള്ള അ​​​​രാ​​​​ഷ്‌​​​​ട്രീ​​​​യ ജീ​​​​വി​​​​ത​​​​ങ്ങ​​​​ളി​​​​ലും സാ​​​​മൂ​​​​ഹ്യ​​​​വി​​​​രു​​​​ദ്ധ പ്ര​​​​വ​​​​ര്‍ത്ത​​​​ന​​​​ങ്ങ​​​​ളി​​​​ലും പെ​​​​ട്ടു​​​​പോ​​​​കു​​​​ന്ന​​​​തെ​​​​ന്ന് സം​​​​സ്ഥാ​​​​ന ബാ​​​​ലാ​​​​വ​​​​കാ​​​​ശ സം​​​​ര​​​​ക്ഷ​​​​ണ ക​​​​മ്മീ​​​​ഷ​​​​ന്‍ ചെ​​​​യ​​​​ര്‍പേ​​​​ഴ്‌​​​​സ​​​​ണ്‍ കെ.​​​​വി. ​​​​മ​​​​നോ​​​​ജ് കു​​​​മാ​​​​ര്‍ പ​​​​റ​​​​ഞ്ഞു.

Latest News

Corehub Up