പ്രതീകാത്മക ചിത്രം
കൊച്ചി: സ്വാതന്ത്ര്യദിനത്തില്‍ വിദ്യാലയങ്ങള്‍ക്ക് അവധി നല്കുന്നതിനു പകരം, രാജ്യത്തിനായി ജീവത്യാഗം ചെയ്തവരെക്കുറിച്ച് പഠിപ്പിക്കണമെന്നു സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്. ഇതുസംബന്ധിച്ച് കമ്മീഷന് കഴിഞ്ഞദിവസം പൊതുവിദ്യാഭ്യാസ വകുപ്പിന് ശിപാര്‍ശ നല്കി.
അവധി നല്കുന്നതിനു പകരം സ്വാതന്ത്ര്യദിനത്തില്‍ സ്വാതന്ത്ര്യസമര ചരിത്രവും അതിനുവേണ്ടി ജീവത്യാഗം ചെയ്തവരെക്കുറിച്ച് പഠിപ്പിക്കുകയുമാണു വേണ്ടതെന്നാണ് ശിപാര്‍ശയിലുള്ളത്.
ഗാന്ധിജയന്തി ദിനം, റിപ്പബ്ലിക് ദിനം തുടങ്ങിയ വിശേഷദിനങ്ങളിലും ഇത് പിന്തുടരണം. ഭരണഘടനാദിനത്തിലും റിപ്പബ്ലിക് ദിനത്തിലും ഭരണഘടനയെക്കുറിച്ച് കുട്ടികളെ പഠിപ്പിക്കണം.
ഗാന്ധിജയന്തി ദിനത്തില്‍ പരിസ്ഥിതിസംരക്ഷണത്തിന്റെയും പരിസര ശുചിത്വത്തിന്റെയും പ്രാധാന്യം ഉള്‍ക്കൊള്ളുന്ന പ്രത്യേക കുറിപ്പുകള്‍ തയാറാക്കി സ്കൂളുകളില്‍ എത്തിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും ശിപാര്‍ശയില്‍ പറയുന്നു.
സമൂഹത്തില്‍ മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ കുറവുണ്ട്. പരീക്ഷയെഴുതി പാസാകാന്‍ മാത്രമുള്ള ഉപകരണമാക്കി മാറ്റുന്നതിനു പകരം മനുഷ്യന്റെ ജീവിതരീതിക്ക് അനുഗുണമാകുന്ന തരത്തിലുള്ള നല്ല മനുഷ്യരാക്കി മാറ്റാനുള്ള പഠനങ്ങള്‍ കുഞ്ഞുങ്ങള്‍ക്ക് ഉണ്ടാകണം.
സ്വാതന്ത്ര്യസമരം, ഭരണഘടന, ഭരണഘടനാ ശില്പികള്, നമ്മുടെ രാജ്യം വളര്‍ന്നുവന്ന സാഹചര്യം എന്നിവയെക്കുറിച്ചെല്ലാം കുട്ടികള്‍ മനസിലാക്കിയിരിക്കണം. അതില്ലാതെ പോകുന്നതുകൊണ്ടാണ് പലതരത്തിലുള്ള അരാഷ്ട്രീയ ജീവിതങ്ങളിലും സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളിലും പെട്ടുപോകുന്നതെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന് ചെയര്‍പേഴ്സണ്‍ കെ.വി. മനോജ് കുമാര്‍ പറഞ്ഞു.
Tags : NoHoliday IndependenceDay ChildRightsCommission TeachStudents HeroicHistory Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash