Thu, 5 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : USMidtermElection

ട്രംപിനെ പ്രഹരിച്ചപ്പോൾ...

മ​​​ദ്യ​​​പാ​​​നം നി​​​ർ​​​ത്തി​​​യ ക​​​ര​​​ടി​​​യെ​​​പ്പ​​​റ്റി അ​​​മേ​​​രി​​​ക്ക​​​ൻ ഹാ​​​സ​​​സാ​​​ഹി​​​ത്യ​​​കാ​​​ര​​​ൻ ജ​​​യിം​​​സ് ത​​​ർ​​​ബ​​​ർ (1894-1961) ഒ​​​രു ക​​​ഥ എ​​​ഴു​​​തി. 1939ൽ. ​​​പേ​​​ര് "ദ ​​​ബെ​​​യ​​​ർ ഹു ​​​ലെ​​​റ്റ് ഇ​​​റ്റ് എ​​​ലോ​​​ൺ’. ക​​​ര​​​ടി മ​​​ദ്യ​​​പ​​​നാ​​​യി​​​രു​​​ന്ന​​​പ്പോ​​​ൾ കു​​​ടി​​​ച്ചു മ​​​ത്ത​​​നാ​​​യി വീ​​​ട്ടി​​​ൽ വ​​​ന്നു ഭാ​​​ര്യ​​​യെ​​​യും മ​​​ക്ക​​​ളെ​​​യും പേ​​​ടി​​​പ്പി​​​ക്കും, മ​​​ർ​​​ദി​​​ക്കും, വീ​​​ട്ടു​​​സാ​​​ധ​​​ന​​​ങ്ങ​​​ൾ ന​​​ശി​​​പ്പി​​​ക്കും. മ​​​ദ്യ​​​പാ​​​നം നി​​​ർ​​​ത്തി​​​യശേ​​​ഷം, മ​​​ദ്യം തൊ​​​ടാ​​​ത്ത​​​പ്പോ​​​ഴും താ​​​ൻ ക​​​രു​​​ത്ത​​​നാ​​​ണെ​​​ന്നു കാ​​​ണി​​​ക്കാ​​​ൻ വീ​​​ട്ടി​​​ൽ അ​​​ഭ്യാ​​​സ​​​ങ്ങ​​​ൾ തു​​​ട​​​ങ്ങി. അ​​​ത് അ​​​വ​​​സാ​​​നി​​​ക്കു​​​ന്ന​​​ത് കു​​​റേ ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ ന​​​ശി​​​പ്പി​​​ച്ചും ഭാ​​​ര്യ​​​യെ​​​യും മ​​​ക്ക​​​ളെ​​​യും മ​​​ർ​​​ദി​​​ച്ചും​​ത​​​ന്നെ. അ​​​മേ​​​രി​​​ക്ക​​​ൻ ഇ​​​ട​​​ക്കാ​​​ല തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു ശേ​​​ഷം ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പി​​​ന്‍റെ അ​​​മേ​​​രി​​​ക്ക​​​യും ഇ​​​തേ അ​​​വ​​​സ്ഥ​​​യി​​​ലാ​​​കും.

ട്രം​​​പി​​​ന്‍റെ രാ​​​ഷ്‌​​​ട്രീ​​​യ​​​ബ​​​ലം കു​​​റ​​​ഞ്ഞു. പ​​​ക്ഷേ 2029 ജ​​​നു​​​വ​​​രി 19 വ​​​രെ ട്രം​​​പ്ത​​​ന്നെ പ്ര​​​സി​​​ഡ​​​ന്‍റ്. കോ​​​ൺ​​​ഗ്ര​​​സി​​​ൽ എ​​​തി​​​ർ​​​പ്പ് കൂ​​​ടും എ​​​ന്നു മാ​​​ത്രം. 1930നു ​​​ശേ​​​ഷം എ​​​ട്ടു ത​​​വ​​​ണ ഇ​​​ട​​​ക്കാ​​​ല തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ പ്ര​​​സി​​​ഡ​​​ന്‍റി​​ന്‍റെ ക​​​ക്ഷി തോ​​​റ്റി​​​ട്ടു​​​ള്ള രാ​​​ജ്യ​​​മാ​​​ണ് അ​​​മേ​​​രി​​​ക്ക. അ​​​വി​​​ടെ ഇ​​​തു ശീ​​​ല​​​മാ​​​യി​​​ക്ക​​​ഴി​​​ഞ്ഞു. ട്രം​​​പി​​​ന്‍റെ തോ​​​ന്ന്യാ​​​സ​​​ങ്ങ​​​ൾ ഇ​​​ന്നു​​​കൊ​​​ണ്ട് അ​​​വ​​​സാ​​​നി​​​ക്കി​​​ല്ല.
പോ​​​രാ​​​ടും, ഒ​​​ത്തുതീ​​​ർ​​​ക്കും

ട്രം​​​പി​​​നു ക്ഷീ​​​ണം വ​​​ന്ന​​​തു​​​കൊ​​​ണ്ട് ഇ​​​ന്ത്യ അ​​​ട​​​ക്കം വി​​​ദേ​​​ശരാ​​​ജ്യ​​​ങ്ങ​​​ൾ​​​ക്കു നേ​​​ട്ടം ഉ​​​ണ്ടാ​​​കാ​​​ൻ പോ​​​കു​​​ന്നി​​​ല്ല. തോ​​​ൽ​​​വി​​​യു​​​ടെ പേ​​​രി​​​ൽ സ്വ​​​ഭാ​​​വം മാ​​​റ്റു​​​ന്ന ആ​​​ള​​​ല്ല ട്രം​​​പ്. ന​​​യ​​​വും മാ​​​റ്റി​​​ല്ല. ഈ​​​ജി​​​പ്ഷ്യ​​​ൻ വം​​​ശ​​​ജ​​​നാ​​​യ ഒ​​​രു മു​​​സ്‌​​ലിം (മി​​​ഷി​​​ഗ​​​നി​​​ൽനി​​​ന്നു​​​ള്ള ഡോ. ​​​അ​​​ബ്ദു​​​ൾ എ​​​ൽ സെയ്ദ്) പു​​​തി​​​യ സെ​​​ന​​​റ്റി​​​ൽ ഉ​​​ണ്ടെ​​​ങ്കി​​​ലും ഇ​​​റാ​​​നെ​​​തി​​​രാ​​​യ യു​​​ദ്ധം നി​​​ർ​​​ത്തി​​​ക്കാ​​​ൻ സെ​​​ന​​​റ്റി​​​നു ക​​​ഴി​​​യി​​​ല്ല.
യു​​​ദ്ധ​​​വും വി​​​ദേ​​​ശ​​​ന​​​യ​​​വും അ​​​ട​​​ക്ക​​​മു​​​ള്ള കാ​​​ര്യ​​​ങ്ങ​​​ളി​​​ൽ കോ​​​ൺ​​​ഗ്ര​​​സി​​​ന്‍റെ നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ല​​​ല്ല പ്ര​​​സി​​​ഡ​​​ന്‍റ്. പ​​​ണം ന​​​ൽ​​​കി​​​ല്ല എ​​​ന്നു കോ​​​ൺ​​​ഗ്ര​​​സി​​​നു പ​​​റ​​​യാം. പ​​​ക്ഷേ കോ​​​ൺ​​​ഗ്ര​​​സി​​​നു താ​​​ത്പ​​​ര്യ​​​മു​​​ള്ള കാ​​​ര്യ​​​ങ്ങ​​​ൾ മു​​​ട​​​ക്കി തി​​​രി​​​ച്ച​​​ടി​​​ക്കാ​​​ൻ ട്രം​​​പ് മ​​​ടി​​​ക്കി​​​ല്ല. ഒ​​​ടു​​​വി​​​ൽ കോ​​​ൺ​​​ഗ്ര​​​സ് വ​​​ഴ​​​ങ്ങും. പ്ര​​​സി​​​ഡ​​​ന്‍റും കോ​​​ൺ​​​ഗ്ര​​​സും മു​​​ഖം ര​​​ക്ഷി​​​ക്കു​​​ന്ന ഒ​​​ത്തു​​​തീ​​​ർ​​​പ്പു​​​ക​​​ൾ ഉ​​​ണ്ടാ​​​ക്കും. അ​​​തു പ​​​ല​​​വ​​​ട്ടം ക​​​ണ്ട​​​താ​​​ണ്.

ക​​​മ്മി വ​​​ർ​​​ധി​​​ക്കു​​​ന്ന​​​തു ത​​​ട​​​യാ​​​ൻ യു​​​ദ്ധ​​​ത്തി​​​ന​​​ട​​​ക്ക​​​മു​​​ള്ള ചെ​​​ല​​​വ് കു​​​റ​​​യ്ക്കാ​​​ൻ ശ്ര​​​മമു​​​ണ്ടാ​​​കും. പ​​​ക്ഷേ ഡെ​​​മോ​​​ക്രാ​​​റ്റു​​​ക​​​ൾ തു​​​ക കൂ​​​ട്ടാ​​​ൻ ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്ന ആ​​​രോ​​​ഗ്യ​​​ര​​​ക്ഷാ സ്കീ​​​മു​​​ക​​​ൾ​​​ക്കും മ​​​റ്റു​​​മു​​​ള്ള ചെ​​​ല​​​വ് വെ​​​ട്ടി​​​ക്കു​​​റ​​​യ്ക്കാ​​​ൻ ട്രം​​​പ് തു​​​നി​​​യും. ഒ​​​ത്തു​​​തീ​​​ർ​​​പ്പി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ര​​​ണ്ടു കൂ​​​ട്ട​​​രും "വെ​​​ടി​​​നി​​​ർ​​​ത്തും’. ഒ​​​ടു​​​വി​​​ൽ ക​​​മ്മി പ​​​ഴ​​​യ​​​തു​​പോ​​​ലെ​​​യോ അ​​​തി​​​ലേ​​​റെ​​​യോ ആ​​​കും. അ​​​തി​​​നി​​​ടെ സ​​​ർ​​​ക്കാ​​​ർ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്കു ത​​​ട​​​സം നേ​​​രി​​​ടാം. ഒ​​​രു വ​​​ർ​​​ഷം മു​​​ൻ​​​പ് ഇ​​​തേ വി​​​ഷ​​​യ​​​ത്തി​​​ൽ 43 ദി​​​വ​​​സം യു​​​എ​​​സ് സ​​​ർ​​​ക്കാ​​​ർ "അ​​​ട​​​ഞ്ഞുകി​​​ട​​​ന്ന​​​താ​​​ണ്'. അ​​​ത് ആ​​​വ​​​ർ​​​ത്തി​​​ക്കാം.

ഡെ​​​മോ​​​ക്രാ​​​റ്റു​​​ക​​​ൾ മൈ​​​ത്രി കാ​​​ണി​​​ക്കു​​​മോ?

ഇ​​​ന്ത്യ​​​ക്കു മേ​​​ലു​​​ള്ള ട്രം​​​പി​​​ന്‍റെ തീ​​​രു​​​വ കു​​​റ​​​യ്ക്കാ​​​ൻ ഡെ​​​മോ​​​ക്രാ​​​റ്റു​​​ക​​​ൾ ആ​​​വ​​​ശ്യ​​​പ്പെ​​​ടി​​​ല്ല. തീ​​​രു​​​വ​​​യി​​​ൽ യു​​​എ​​​സ് ക​​​മ്പ​​​നി​​​ക​​​ളു​​​ടെ​​​യും ക​​​ർ​​​ഷ​​​ക​​​രു​​​ടെ​​​യും താ​​ത്​​​പ​​​ര്യ​​​ത്തെ ഡെ​​​മോ​​​ക്രാ​​​റ്റു​​​ക​​​ളും എ​​​തി​​​ർ​​​ക്കു​​​ന്നി​​​ല്ല. ത​​​ങ്ങ​​​ളു​​​മാ​​​യി ന​​​ല്ല ബ​​​ന്ധം പു​​​ല​​​ർ​​​ത്തു​​​ന്ന കാ​​​ന​​​ഡ​​​യു​​​ടെ​​​യും മെ​​​ക്സി​​​ക്കോ​​​യു​​​ടെ​​​യും കാ​​​ര്യ​​​ത്തി​​​ൽ

അ​​​വ​​​ർ ചി​​​ല​​​പ്പോ​​​ൾ സ​​​മ്മ​​​ർ​​​ദം ചെ​​​ലു​​​ത്തി​​​യേ​​​ക്കാം.
ഇ​​​ന്ത്യ​​​യോ​​​ട് അ​​​ത്ര​​​യും താ​​​ത്പ​​​ര്യം കാ​​​ണി​​​ക്കു​​​ക​​​യി​​​ല്ല. അ​​​ടു​​​ത്ത കാ​​​ലം വ​​​രെ ട്രം​​​പു​​​മാ​​​യി വ​​​ലി​​​യ അ​​​ടു​​​പ്പം പു​​​ല​​​ർ​​​ത്തി​​​യ ഇ​​​ന്ത്യ ഡെ​​​മോ​​​ക്രാ​​​റ്റു​​​ക​​​ൾ​​​ക്കി​​​ട​​​യി​​​ൽ ന​​​ല്ല മി​​​ത്ര​​​ങ്ങ​​​ളെ കാ​​​ര്യ​​​മാ​​​യി വ​​​ള​​​ർ​​​ത്തി​​​യി​​​ട്ടു​​​മി​​​ല്ല.

സോ​​​റോ​​​സും റോ ​​​ഖ​​​ന്ന​​​യും

പ്ര​​​തി​​​രോ​​​ധ സ​​​ഹ​​​ക​​​ര​​​ണം, സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ​​​യു​​​ടെ കൈ​​​മാ​​​റ്റം, പു​​​തി​​​യ ത​​​ല​​​മു​​​റ യു​​​ദ്ധ​​​വി​​​മാ​​​ന​​​ങ്ങ​​​ൾ തു​​​ട​​​ങ്ങി​​​യ കാ​​​ര്യ​​​ങ്ങ​​​ളി​​​ൽ ഇ​​​ന്ത്യ​​​ക്കുവേ​​​ണ്ടി വാ​​​ദി​​​ക്കാ​​​ൻ വേ​​​ണ്ട​​​ത്ര ഡെ​​​മോ​​​ക്രാ​​​റ്റു​​​ക​​​ൾ ഉ​​​ണ്ടാ​​​കി​​​ല്ല. ലി​​​ബ​​​റ​​​ൽ കാ​​​ഴ്ച​​​പ്പാ​​​ടു​​​ള്ള പ​​​ല ഡെ​​​മോ​​​ക്രാ​​​റ്റ് നേ​​​താ​​​ക്ക​​​ളും ന​​​രേ​​​ന്ദ്ര മോ​​​ദി സ​​​ർ​​​ക്കാ​​​രി​​​നെ വി​​​മ​​​ർ​​​ശി​​​ക്കാ​​​റു​​​ണ്ട്. ഇ​​​ന്ത്യ​​​യി​​​ൽ മ​​​ത​​​സ്വാ​​​ത​​​ന്ത്ര്യ​​​വും അ​​​ഭി​​​പ്രാ​​​യ​​​സ്വാ​​​ത​​​ന്ത്ര്യ​​​വും നി​​​ഷേ​​​ധി​​​ക്ക​​​പ്പെ​​​ടു​​​ന്നു എ​​​ന്നു പ​​​ല ഡെ​​​മോ​​​ക്രാ​​​റ്റു​​​ക​​​ളും ക​​​രു​​​തു​​​ന്നു.
ഇ​​​ന്ത്യാ​​​വി​​​രു​​​ദ്ധ​​​ത ആ​​​രോ​​​പി​​​ച്ച് ബി​​​ജെ​​​പി നേ​​​താ​​​ക്ക​​​ൾ നി​​​ര​​​ന്ത​​​രം വി​​​മ​​​ർ​​​ശി​​​ക്കു​​​ന്ന ജോ​​​ർ​​​ജ് സോ​​​റോ​​​സ് ഡെ​​​മോ​​​ക്രാ​​​റ്റി​​​ക് പാ​​​ർ​​​ട്ടി​​​യു​​​ടെ വ​​​ലി​​​യ പ​​​ണ​​​ദാ​​​താ​​​വാ​​​ണ്. യു​​​എ​​​സ് കോ​​​ൺ​​​ഗ്ര​​​സി​​​ലെ ഇ​​​ന്ത്യാ കോ​​​ക്ക​​​സ് കോ ​​​ചെ​​​യ​​​റും ഡെ​​​മോ​​​ക്രാ​​​റ്റ് നേ​​​താ​​​വു​​​മാ​​​യ റോ ​​​ഖ​​​ന്ന​​​യു​​​മാ​​​യി ബി​​​ജെ​​​പി പ​​​ല പ്രാ​​​വ​​​ശ്യം ഉ​​​ട​​​ക്കി​​​യി​​​ട്ടു​​​ണ്ട്.

വ​​​ള​​​ർ​​​ച്ച​​​യി​​​ൽ ഭ​​​യ​​​മി​​​ല്ല

ഡെ​​​മോ​​​ക്രാ​​​റ്റു​​​ക​​​ൾ വി​​​ജ​​​യി​​​ച്ച​​​തു​​കൊ​​​ണ്ട് യു​​​എ​​​സ് സ​​​മ്പ​​​ദ്ഘ​​​ട​​​ന​​​യി​​​ൽ കു​​​ഴ​​​പ്പ​​​മൊ​​​ന്നും പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്നി​​​ല്ല. ഫ​​ലം വ​​​ന്നു​​തു​​​ട​​​ങ്ങി​​​യ​​​പ്പോ​​​ൾ ര​​​ണ്ടു ശ​​​ത​​​മാ​​​ന​​​ത്തോ​​​ളം താ​​​ഴ്ന്ന ഓ​​​ഹ​​​രി​​​വി​​​പ​​​ണി സൂ​​​ചി​​​ക​​​ക​​​ൾ നേ​​​രം വെ​​​ളു​​​ക്കും മു​​​ൻ​​​പേ തി​​​രി​​​കെ നേ​​​ട്ട​​​ത്തി​​​ലാ​​​യി. നി​​​ല​​​വി​​​ലെ മി​​​ക​​​ച്ച വ​​​ള​​​ർ​​​ച്ച തു​​​ട​​​രു​​​മെ​​​ന്നു വി​​​പ​​​ണി വി​​​ശ്വ​​​സി​​​ക്കു​​​ന്നു എ​​​ന്നു ചു​​​രു​​​ക്കം.

സെ​​​പ്റ്റം​​​ബ​​​റി​​​ൽ അ​​​വ​​​സാ​​​നി​​​ച്ച ത്രൈ​​​മാ​​​സ​​​ത്തി​​​ൽ 3.4 ശ​​​ത​​​മാ​​​നം ജി​​​ഡി​​​പി വ​​​ള​​​ർ​​​ച്ച ഉ​​​ണ്ടാ​​​യി​​​രു​​​ന്നു അ​​​മേ​​​രി​​​ക്ക​​​യി​​​ൽ. സ​​​മ്പ​​​ന്ന​​​രാ​​​ജ്യ കൂ​​​ട്ടാ​​​യ്മ​​​യാ​​​യ ജി 7​​ലെ ഏ​​​റ്റ​​​വും കൂ​​​ടി​​​യ നി​​​ര​​​ക്ക്. സെ​​​പ്റ്റം​​​ബ​​​റി​​​ൽ യു​​​എ​​​സ് തൊ​​​ഴി​​​ല​​​വ​​​സ​​​ര​​​ങ്ങ​​​ളി​​​ൽ 75.2 ല​​​ക്ഷ​​​ത്തി​​​ന്‍റെ വ​​​ർ​​​ധ​​​ന​​യു​​​ണ്ടാ​​​യി. നാ​​​ലു മാ​​​സ​​​ത്തെ ഏ​​​റ്റ​​​വും ഉ​​​യ​​​ർ​​​ന്ന നി​​​ര​​​ക്കാ​​​ണി​​​ത്. ഒ​​​ക്‌​​ടോ​​​ബ​​​റി​​​ലെ ഫാ​​​ക്ട​​​റി ഉ​​​ത്​​​പാ​​​ദ​​​ന സൂ​​​ചി​​​ക നാ​​​ലു വ​​​ർ​​​ഷ​​​ത്തി​​​നി​​​ട​​​യി​​​ലെ ര​​​ണ്ടാ​​​മ​​​ത്തെ ഏ​​​റ്റ​​​വും ഉ​​​യ​​​ർ​​​ന്ന നി​​​ര​​​ക്കാ​​​യ 55.5 ലെ​​​ത്തി. എ​​​സ് ആ​​​ൻ​​​ഡ് പി 500 ​​​ഓ​​​ഹ​​​രിസൂ​​​ചി​​​ക ട്രം​​​പി​​​ന്‍റെ ര​​​ണ്ടാം വാ​​​ഴ്ച​​​യി​​​ൽ ഇ​​​തു വ​​​രെ 27 ശ​​​ത​​​മാ​​​നം മു​​​ന്നേ​​​റി.

നി​​​ർ​​​മി​​​ത​​​ബു​​​ദ്ധി​​​ക്കു നി​​​യ​​​ന്ത്ര​​​ണം

നി​​​ർ​​​മി​​​ത​​​ബു​​​ദ്ധി (എ​​​ഐ) മേ​​​ഖ​​​ല​​​യി​​​ലെ ഡെ​​​മോ​​​ക്രാ​​​റ്റി​​​ക് സ​​​മീ​​​പ​​​ന​​​ങ്ങ​​​ൾ ചി​​​ല്ല​​​റ​​​യ​​​ല്ലാ​​​ത്ത ആ​​​ശ​​​ങ്ക ജ​​​നി​​​പ്പി​​​ക്കും. എ​​​ഐ​​​യെ നി​​​യ​​​ന്ത്രി​​​ക്ക​​​ണം എ​​​ന്ന് അ​​​വ​​​ർ വാ​​​ദി​​​ക്കു​​​ന്നു. എ​​​ഐ ക​​​മ്പ​​​നി​​​ക​​​ളു​​​ടെ ഭീ​​​മ​​​ൻ ഡാ​​​റ്റാ സെ​​ന്‍റ​​​റു​​​ക​​​ളെ​​​യും അ​​​വ​​​ർ എ​​​തി​​​ർ​​​ക്കു​​​ന്നു. അ​​​മി​​​ത​​​മാ​​​യി വൈ​​​ദ്യു​​​തി​​​യും വെ​​​ള്ള​​​വും ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന ഡാ​​​റ്റാ സെ​​​ന്‍റ​​​റു​​​ക​​​ൾ മൂ​​​ലം വൈ​​​ദ്യു​​​തി​​​ക്കും വെ​​​ള്ള​​​ത്തി​​​നും കൂ​​​ടു​​​ത​​​ൽ വി​​​ല ന​​​ൽ​​​കേ​​​ണ്ടിവ​​​രു​​​ന്നു. പ​​​രി​​​സ്ഥി​​​തി പ്ര​​​ശ്ന​​​ങ്ങ​​​ളും ഉ​​​ണ്ടാ​​​ക്കു​​​ന്നു. ഡാ​​​റ്റാ സെ​​ന്‍റ​​​റു​​​ക​​​ളു​​​ടെ അ​​​നു​​​മ​​​തി ച​​​ട്ട​​​പ്ര​​​കാ​​​ര​​​മാ​​​ണോ എ​​​ന്നു പ​​​രി​​​ശോ​​​ധി​​​ക്കു​​​ന്ന​​​തു മു​​​ത​​​ൽ എ​​​ഐ​​​ക്കു റെ​​​ഗു​​​ലേ​​​റ്റ​​​റി സം​​​വി​​​ധാ​​​നം ഉ​​​ണ്ടാ​​​ക്കു​​​ന്ന​​​തു വ​​​രെ പ​​​ല​​​തും ഡെ​​​മോ​​​ക്രാ​​​റ്റ് ഭൂ​​​രി​​​പ​​​ക്ഷ കോ​​​ൺ​​​ഗ്ര​​​സി​​​നു ചെ​​​യ്യാ​​​നാ​​​കും.

ബാ​​​ങ്കിം​​​ഗി​​​ൽ അ​​​ട​​​ക്കം ട്രം​​​പ് മാ​​​റ്റി​​​ക്ക​​​ള​​​ഞ്ഞ നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ൾ പു​​​നഃ​​സ്ഥാ​​​പി​​​ക്കാ​​​ൻ പു​​​തി​​​യ കോ​​​ൺ​​​ഗ്ര​​​സി​​​നും സെ​​​ന​​​റ്റി​​​നും ക​​​ഴി​​​യും. അ​​​വ​​​യെ​​​ല്ലാം വീ​​​റ്റോ ചെ​​​യ്തു ത​​​ട​​​യാ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റി​​ന് അ​​​ധി​​​കാ​​​ര​​​മി​​​ല്ല. വ്യ​​​വ​​​സാ​​​യ​​​ങ്ങ​​​ളെ ബാ​​​ധി​​​ക്കു​​​ന്ന പ​​​രി​​​സ്ഥി​​​തി ച​​​ട്ട​​​ങ്ങ​​​ൾ ക​​​ർ​​​ശ​​​ന​​​മാ​​​ക്കാ​​​നും ഡെ​​​മോ​​​ക്രാ​​​റ്റു​​​ക​​​ൾ​​​ക്കു സാ​​​ധി​​​ക്കും. ഇ​​​തെ​​​ല്ലാം ക​​​മ്പ​​​നി​​​ക​​​ളു​​​ടെ ലാ​​​ഭ​​​ക്ഷ​​​മ​​​ത​​​യെ ബാ​​​ധി​​​ക്കും. വ്യ​​​വ​​​സാ​​​യമേ​​​ഖ​​​ല ആ​​​ശ്വ​​​സി​​​ക്കു​​​ന്ന​​​ത് ഇ​​​വ​​​യൊ​​​ക്കെ മാ​​​സ​​​ങ്ങ​​​ളും വ​​​ർ​​​ഷ​​​ങ്ങ​​​ളുംകൊ​​​ണ്ടേ ന​​​ട​​​ക്കൂ എ​​​ന്ന​​​തി​​​ലാ​​​ണ്.

അ​​​ഴി​​​മ​​​തി പി​​​ടി​​​ക്കു​​​മോ?

ക​​​മ്മി​​​യേ​​​ക്കാ​​​ൾ ഡെ​​​മോ​​​ക്രാ​​​റ്റു​​​ക​​​ൾ ശ്ര​​​ദ്ധ​​​യൂ​​​ന്നു​​​ക ട്രം​​​പ് ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തി​​​ന്‍റെ അ​​​ഴി​​​മ​​​തി​​​ക​​​ളി​​​ലാ​​​കും. ട്രം​​​പും കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ളും ത​​​ങ്ങ​​​ളു​​​ടെ ക​​​മ്പ​​​നി​​​ക​​​ൾ​​​ക്കു നേ​​​ട്ട​​​മു​​​ണ്ടാ​​​ക്കാ​​​ൻവേ​​​ണ്ടി നി​​​യ​​​മ​​​ങ്ങ​​​ൾ മ​​​റി​​​ക​​​ട​​​ന്നു പ​​​ല​​​തും ചെ​​​യ്ത​​​തു പു​​​റ​​​ത്തു കൊ​​​ണ്ടു​​​വ​​​രാ​​​ൻ കോ​​​ൺ​​​ഗ്ര​​​സി​​​ലെ ഭൂ​​​രി​​​പ​​​ക്ഷം സ​​​ഹാ​​​യി​​​ക്കും. ട്രം​​​പ് കു​​​ടും​​​ബ​​​ത്തി​​​നെ​​​തി​​​രാ​​​യ ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ൾ കു​​​റ​​​ച്ചൊ​​​ന്നു​​​മ​​​ല്ല. ക്രി​​​പ്റ്റോ​​​ക​​​റ​​​ൻ​​​സി ക​​​മ്പ​​​നി​​​ക​​​ളി​​​ൽ ട്രം​​​പ് കു​​​ടും​​​ബ​​​ത്തി​​​നു വ​​​ലി​​​യ നി​​​ക്ഷേ​​​പ​​​മു​​​ണ്ട്. പാ​​​ക്കി​​​സ്ഥാ​​​ൻ അ​​​ട​​​ക്കം പ​​​ല രാ​​​ജ്യ​​​ങ്ങ​​​ളി​​​ലും​​നി​​​ന്ന് അ​​​പൂ​​​ർ​​​വ​​​ധാ​​​തു​​​ക്ക​​​ൾ സം​​​ഭ​​​രി​​​ക്കാ​​​ൻ ഉ​​​ണ്ടാ​​​ക്കി​​​യ ക​​​രാ​​​റു​​​ക​​​ൾ ട്രം​​​പി​​​ന്‍റെ മ​​​ക്ക​​​ളും മ​​​രു​​​മ​​​ക്ക​​​ളും മി​​​ത്ര​​​ങ്ങ​​​ളും ഉ​​​ൾ​​​പ്പെ​​​ട്ട ക​​​മ്പ​​​നി​​​ക​​​ൾ​​​ക്കു നേ​​​ട്ടം ഉ​​​ണ്ടാ​​​ക്കാ​​​നു​​​ള്ള​​​വ​​​യാ​​​ണ്.

പ​​​ല പ​​​ശ്ചി​​​മേ​​​ഷ്യ​​​ൻ രാ​​​ജ്യ​​​ങ്ങ​​​ൾ​​​ക്കും പ്ര​​​തി​​​രോ​​​ധ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ൾ കി​​​ട്ട​​​ണ​​​മെ​​​ങ്കി​​​ൽ മ​​​രു​​​മ​​​ക​​​ൻ ജാ​​​റെ​​​ഡ് കു​​​ഷ്ന​​​ർ​​​ക്കു ക​​​പ്പം ന​​​ൽ​​​ക​​​ണം. ഇ​​​ങ്ങ​​​നെ നീ​​​ളു​​​ന്നു ആ​​​രോ​​​പ​​​ണ പ​​​ര​​​മ്പ​​​ര. മാ​​​ത്യു കോ​​​ൾ എ​​​ന്ന മാ​​​ധ്യ​​​മപ്ര​​​വ​​​ർ​​​ത്ത​​​ക​​​ൻ എ​​​ഴു​​​തി​​​യ പ്രി​​​ൻ​​​സ​​​സ് ആ​​​ൻ​​​ഡ് തീ​​​വ്സ് എ​​​ന്ന പു​​​സ്ത​​​കം കു​​​ഷ്‌​​​ന​​​റു​​​ടെ പ​​​ശ്ചി​​​മേ​​​ഷ്യ​​​യി​​​ലെ കൊ​​​ള്ള​​​ക​​​ൾ മാ​​​ത്രം വി​​​വ​​​രി​​​ക്കു​​​ന്ന​​​താ​​​ണ്. ഇ​​​വ​​​യൊ​​​ക്കെ അ​​​ന്വേ​​​ഷി​​​ക്കാ​​​ൻ ഡെ​​​മോ​​​ക്രാ​​​റ്റു​​​ക​​​ൾ തു​​​നി​​​യു​​​മോ, തു​​​നി​​​ഞ്ഞാ​​​ൽ അ​​​തു വി​​​ജ​​​യി​​​ക്കു​​​മോ എ​​​ന്ന​​​താ​​​ണ് ഈ ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നെത്തു​​​ട​​​ർ​​​ന്നു​​​ള്ള ഏ​​​റ്റ​​​വും പ്ര​​​ധാ​​​ന ചോ​​​ദ്യം.

Latest News

Corehub Up