യൂജിന്‍ (യുഎസ്എ): അണ്ടര്‍ 20 ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ മലയാളിതാരം മുഹമ്മദ് അഷ്ഫാഖിനു റിക്കാര്‍ഡ് നേട്ടം.
പുരുഷ 400 മീറ്ററില്‍ അണ്ടര്‍ 20 ദേശീയ റിക്കാര്‍ഡ് കുറിച്ച് അഷ്ഫാഖ് ഫൈനലിലെത്തി. 46.05 എന്ന സ്വന്തം റിക്കാര്‍ഡ് 45.81 ആക്കി അഷ്ഫാഖ് പുതുക്കി.
സെമി യോഗ്യതയുടെ അഞ്ചാം ഹീറ്റ്സില്‍ 45.63 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത അമേരിക്കയുടെ ഡിലോണിനു പിന്നില്‍ രണ്ടാം സ്ഥാനത്തു ഫിനിഷ് ചെയ്താണ് അഷ്ഫാഖ് മുന്നേറിയത്. സെമിയില്‍ മൂന്നാം ഹീറ്റ്സില്‍ 46.00 സെക്കന്‍ഡില്‍ മൂന്നാം സ്ഥാനത്തോടെ ഫൈനലിലേക്കും കുതിച്ചു.
തൃശൂർ പെരിഞ്ഞനം ചക്കരപ്പാടം മഠത്തിപ്പറന്പിൽ അഷറഫ്-ജെസി ദന്പതികളുടെ മൂന്നു മക്കളിൽ ഇളയവനാണ് അഷ്ഫാഖ്.