പ്രതീകാത്മക ചിത്രം
മുംബൈ: ഓണ്‍ലൈൻ ഭക്ഷണ വിതരണ പ്ലാറ്റ്ഫോമായ സൊമാറ്റോ, കാഷ് ഓണ്‍ ഡെലിവറി ഓർഡറുകൾക്ക് അധിക ഫീസായി ഈടാക്കാൻ തുടങ്ങി.
ഉപഭോക്താക്കൾക്കും ഓർഡർ തുകയ്ക്കും അനുസരിച്ച് ഈ നിരക്കുകളിൽ വ്യത്യാസമുണ്ട്. ‘പേ ഓണ്‍ ഡെലിവറി ഫീ’ എന്ന പേരിൽ ബില്ലിൽ പ്രത്യേക തുകയായാണ് ഇത് ചേർത്തിരിക്കുന്നത്. ഈ നിരക്ക് അഞ്ചു രൂപ മുതൽ 20 രൂപ വരെയായി വ്യത്യാസപ്പെടാം.
സൊമാറ്റോ നിലവിൽ ഈടാക്കുന്ന പ്ലാറ്റ്ഫോം ഫീസിന് പുറമെയാണ് ഈ പുതിയ നിരക്ക് അവതരിപ്പിച്ചിരിക്കുന്നത്. മുൻപ് പ്ലാറ്റ്ഫോം ഫീസിൽ വരുത്തിയ വർധനയ്ക്കു ശേഷമാണ് കാഷ് ഓണ്‍ ഡെലിവറി പേമെന്റ് രീതിക്കും ചാർജ് ഏർപ്പെടുത്താൻ കന്പനി തീരുമാനിച്ചത്. എതിരാളികളായ സ്വിഗ്ഗി നിലവിൽ കാഷ് ഓണ്‍ ഡെലിവറിക്ക് ഇത്തരം പ്രത്യേക ഫീസുകളൊന്നും ഈടാക്കുന്നില്ല.
വിപണിയിൽ മത്സരം കടുത്ത സാഹചര്യത്തിലാണ് സൊമാറ്റോയുടെ ഈ വരുമാന വർധന നീക്കം.
Tags : Zomato Introduces NewFee Cashondelivery Business